Connect with us

National

രണ്ടര മാസത്തിനിടെ 161 അക്രമ സംഭവങ്ങള്‍; ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഭാരതത്തില്‍ വീണ്ടും വര്‍ദ്ധിക്കുന്നു

Published

on

ന്യൂഡല്‍ഹി: ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർക്കു നേരേ നടക്കുന്ന അക്രമ സംഭവങ്ങൾ വീണ്ടും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ രണ്ടര മാസത്തിനിടെ 161 അക്രമ സംഭവങ്ങളാണ് ക്രൈസ്തവർക്കും ക്രിസ്‌ത്യൻ സ്ഥാപനങ്ങൾക്കും നേരേ ഉണ്ടായതെന്ന് യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. പുതുവത്സരത്തിലെ ആദ്യ മാസമായ ജനുവരിയില്‍ ക്രൈസ്തവര്‍ക്ക് നേരെ 70 അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. ഫെബ്രുവരിയിൽ 29 ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ നടന്നപ്പോള്‍ മാര്‍ച്ച് 15 വരെ മാത്രം 29 അക്രമ സംഭവങ്ങൾ അരങ്ങേറി. ഛത്തീസ്ഗഡിൽ മാത്രം ഇക്കാലയളവില്‍ 47 അക്രമ സംഭവങ്ങളുണ്ടായി.

മരിച്ച ക്രൈസ്തവ വിശ്വാസികളെ വിശ്വാസ ആചാരപ്രകാരം സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്‌തു. ഉത്തർപ്രദേശിൽ മാത്രം 36 അക്രമസംഭവങ്ങൾ അരങ്ങേറി. ജന്മദിന പാർട്ടികളിലും മറ്റ് സാമൂഹിക സമ്മേളനങ്ങളിലും പ്രാർത്ഥിക്കുന്നതിന് പോലും പാസ്റ്റർമാർക്കെതിരെ മതപരിവർത്തന കേസുകള്‍ ആരോപിക്കപ്പെടുന്നതിലേക്ക് നയിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യപ്രദേശ് -14, ഹരിയാന -10, രാജസ്ഥാൻ -ഒമ്പത്, ജാർഖണ്ഡ് – എട്ട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് – ആറു വീതം, ഗുജറാത്ത്, ബിഹാർ- മൂന്നു വീതം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ വിരുദ്ധ അക്രമസംഭവങ്ങളുടെ കണക്കുകൾ.

കർണാടകയിൽ രണ്ടര മാസത്തിനിടെ എട്ട് അക്രമസംഭവങ്ങളുണ്ടായി. 2022 ലെ ക്രിസ്തൂമസ് കാലഘട്ടത്തിലെ സാഹചര്യങ്ങള്‍ക്കു സമാനമായി ക്രൈസ്തവര്‍ വീണ്ടും സ്വന്തം വീടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്നു. പ്രദേശവാസികൾ ശാരീരികമായി ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ അവരുടെ വീടുകൾ നശിപ്പിക്കുകയോ ചെയ്യുന്നു. തെലുങ്കാനയിലും തമിഴ്‌നാട്ടിലും ക്രൈസ്‌തവർ ആക്രമിക്കപ്പെട്ടു. 122 ക്രിസ്ത്യാനികൾ തടങ്കലിലാക്കപ്പെടുകയോ അല്ലെങ്കിൽ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ 19 സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ഭീഷണി നേരിടുന്നുണ്ടെന്നും യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തീവ്രഹിന്ദുത്വ നിലപാടുള്ള ബി‌ജെ‌പി കേന്ദ്രത്തില്‍ ഭരണം പിടിച്ചെടുത്തതോടെയാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത് പതിവ് സംഭവമായത്. സംഭവങ്ങളില്‍ പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നത് ഭരണകൂടത്തിന്റെ ഒത്താശയോടെയാണെന്ന ആരോപണങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണ്. അതേസമയം നാളെ പരിപാവനമായ വിശുദ്ധ വാരത്തിലേക്ക് ക്രൈസ്തവര്‍ പ്രവേശിക്കുവാനിരിക്കെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ

Published

on

ബെംഗളൂരു: ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്‌ക്വാർട്ടേഴ്‌സ് ഹാളിൽ നടക്കും. സ്‌റ്റേറ്റ് പ്രസിഡൻ്റ് പാസ്‌റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

പാസ്‌റ്റർമാരായ ഡോ. ലാജി പോൾ (പ്രസിഡൻ്റ്,ഐപിസി എൻ. ആർ), സജി മാത്യൂ. ( മശി മണ്ടേലി ഇന്ത്യാ), സാം ജോർജ്, വിൽസൺ ജോസഫ്, കെ.വി. ജോസ്, വർഗീസ് മാത്യൂ, പി. പി. ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.

“ശുശ്രൂഷയിലെ മികവ് Excellence in Ministry “ എന്നതാണ് ചിന്താവിഷയം.

കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം ശുശ്രൂഷകർ സമ്മേളനത്തിൽ പങ്കെടുക്കും.

ഐപിസി കർണാടക സ്‌റ്റേറ്റ് വൈസ്‌ പ്രസിഡൻ്റ് പാസ്‌റ്റർ കെ.വി.ജോസ്, സെക്രട്ടറി പാസ്‌റ്റർ വർഗീസ് മാത്യൂ, ജോയിൻ്റ് സെക്രട്ടറിമാരായ പാസ്‌റ്റർ പി.പി.ജോസഫ്, ബ്രദർ പി.പോൾസൺ, ട്രഷറർ ബ്രദർ ഷാജി പാറേൽ, മാനേജർമാരായ പാസ്‌റ്റർ ജോർജ് ഏബ്രഹാം, ബ്രദർ ജോയ് പാച്ചച്ചൻ എന്നിവർ നേതൃത്വം നൽകും.
Sources:maruppacha

http://theendtimeradio.com

Continue Reading

National

നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് ഒക്ടോബർ 18ന്

Published

on

നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നെടുമങ്ങാട് ടൗൺ ഹാളിലാണ് സംഗീത-ആത്മീയ സംഗമം നടക്കുക.

പ്രശസ്ത ഗായകരായ വിജയ് ബെനഡിക്ട്, ഡലീമ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുന്ന സംഗീത വിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം. പ്രശസ്ത അന്താരാഷ്ട്ര പ്രഭാഷകനായ ഡോ. ബാബു പി. തോമസ് ചടങ്ങിൽ മുഖ്യസന്ദേശം നൽകും.

സംഗീതത്തിലൂടെയും ആത്മീയ കൂട്ടായ്മയിലൂടെയും അനുഗ്രഹകരമായ അനുഭവം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ഏവരെയും ഗോസ്പൽ മ്യൂസിക് ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി വേർഡ് ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ബിജു ജോർജ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +91 98479 00453
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

Published

on

തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.

റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.

15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.

ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports22 hours ago

Dallas Cowboys QB Dak Prescott Says God’s at Center of Team Culture: ‘That’s Who I Am’

On the heels of a win against the Houston Texans, Dallas Cowboys quarterback Dak Prescott said faith is at the...

National22 hours ago

ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ

ബെംഗളൂരു: ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്‌ക്വാർട്ടേഴ്‌സ് ഹാളിൽ നടക്കും. സ്‌റ്റേറ്റ് പ്രസിഡൻ്റ് പാസ്‌റ്റർ ഡോ....

us news22 hours ago

ന്യൂ കവനന്റ്റ് പെന്തെക്കൊസ്‌തൽ ചർച്ച് കൺവെൻഷൻ സമാപിച്ചു.

മെൽബൺ: വിശ്വാസികൾ ക്രിസ്‌തുവിനെപ്പോലെ ആകണമെന്ന ആഹ്വാനത്തോടെ ദി പെന്തെക്കൊസ്‌ത്‌ മിഷൻ ഓസ്ട്രേലിയ സഭയുടെ ന്യൂ കവനന്റ്റ് പെന്തെക്കൊസ്‌തൽ ചർച്ച് കൺവെൻഷൻ സമാപിച്ചു. മനുഷ്യരക്ഷയ്ക്കായി പൂർണ യാഗമായിത്തീർന്ന ക്രിസ്‌തുവിൻ്റെ...

National22 hours ago

നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് ഒക്ടോബർ 18ന്

നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നെടുമങ്ങാട്...

us news23 hours ago

ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

ലണ്ടൻ: മാനസിക സമ്മർദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. പ്രമുഖ ഡിജിറ്റൽ ബൈബിള്‍ പ്ലാറ്റ്‌ഫോമായ ‘യുവേർഷൻ’പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം...

us news2 days ago

ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ന്

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടത്തപ്പെടും. വിശാലമായ ആരാധനാ ഹാൾ,...

Trending

Copyright © 2019 The End Time News