Connect with us

Cricket

ക്രിക്കറ്റ്​ ലോകകപ്പിൽ ഇ​ന്ത്യയും പാക്കിസ്ഥാനുമായുള്ള മ​ത്സ​രം വേണ്ടെന്ന്​ സി.സി.ഐ

Published

on

 

ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യയും പാക്കിസ്ഥാനുമായുള്ള മ​ത്സ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ബി.​സി.​സി.െ​എ​യോ​ട്​ ക്രി​ക്ക​റ്റ്​ ക്ല​ബ്​ ഒാ​ഫ്​ ഇ​ന്ത്യ. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​െ​ന​​തി​രെ മു​ൻ പാ​ക്​ ക്രി​ക്ക​റ്റ്​ ടീം ​ക്യാ​പ്​​റ്റ​നാ​യ പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​രാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ന്ത്യയും പാക്കിസ്ഥാനുമായുള്ള ​ മ​ത്സ​ര​ത്തെ എ​തി​ർ​ക്കു​ന്ന​തെ​ന്ന്​ സി.​സി.െ​എ സെ​ക്ര​ട്ട​റി സു​രേ​ഷ്​ ബ​ഫ്​​ന പ​റ​ഞ്ഞു

ത​ങ്ങ​ൾ കാ​യി​ക​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും രാ​ജ്യ​മാ​ണ്​ വ​ലു​തെ​ന്ന്​ അ​ദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ ന​ട​ന്ന ബോ​ർ​ഡ്​ യോ​ഗ​ത്തി‍​െൻറ തീ​രു​മാ​ന​പ്ര​കാ​രം മും​ബൈ ബാ​ർ​ബൗ​ൺ സ്​​റ്റേ​ഡി​യ​ത്തി​ലെ ഇം​റാ​ൻ ഖാ​ൻ ചി​ത്ര​ങ്ങ​ൾ മൂ​ടി​വെ​ച്ചു. ഇം​റാ​ൻ ഖാ​ൻ ചി​ത്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കം​ചെ​യ്യു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ആ​ലോ​ചി​ക്കു​ന്ന​താ​യും ബ​ഫ്​​ന പ​റ​ഞ്ഞു. ലോകകപ്പി​​െൻറ ഗ്രൂപ്പ്​ റൗണ്ടിൽ ജൂൺ 16നാണ്​ ഇ​ന്ത്യയും പാക്കിസ്ഥാനുമായുള്ള മ​ത്സ​രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

Published

on

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍ (52) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ഷെ​യ്ൻ വോ​ണി​നെ ത​ന്‍റെ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ലോ​ക ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് ഷെ​യ്ൻ വോ​ണ്‍. ഓ​സ്ട്രേ​ലി​യ​ക്കാ​യി 145 ടെ​സ്റ്റി​ൽ നി​ന്ന് 3,154 റ​ണ്‍​സും 708 വി​ക്ക​റ്റും നേ​ടി. 194 ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് 293 വി​ക്ക​റ്റും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.

എ​ന്നാ​ൽ ദേ​ശീ​യ ജ​ഴ്സി​യി​ൽ ട്വ​ന്‍റി-20 ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. 55 ഐ​പി​എ​ല്ലി​ൽ നി​ന്നാ​യി 198 റ​ണ്‍​സും 57 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ക്ല​ബ് ക്രി​ക്ക​റ്റി​ല്‍ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. ഏ​റെ നാ​ള്‍ ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ തു​ട​ര്‍​ന്ന അ​ദ്ദേ​ഹം പ​രി​ശീ​ല​ക വേ​ഷ​ത്തി​ലും തി​ള​ങ്ങി​യി​രു​ന്നു.

ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ പ്ര​ഥ​മ സീ​സ​ണി​ല്‍​ത്ത​ന്നെ ജേ​താ​ക്ക​ളാ​ക്കി​യ നാ​യ​ക​നാ​ണ് ഷെ​യ്ന്‍ വോ​ണ്‍. ഇ​തി​ന് ശേ​ഷം ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക സം​ഘ​ത്തി​ലും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.
http://theendtimeradio.com

Continue Reading

Cricket

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

Published

on

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading
Advertisement The EndTime Radio

Featured

Sports27 minutes ago

Dallas Cowboys QB Dak Prescott Says God’s at Center of Team Culture: ‘That’s Who I Am’

On the heels of a win against the Houston Texans, Dallas Cowboys quarterback Dak Prescott said faith is at the...

National40 minutes ago

ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ

ബെംഗളൂരു: ഐപിസി കർണാടക സ്‌റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 13മുതൽ 15 വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്‌ക്വാർട്ടേഴ്‌സ് ഹാളിൽ നടക്കും. സ്‌റ്റേറ്റ് പ്രസിഡൻ്റ് പാസ്‌റ്റർ ഡോ....

us news50 minutes ago

ന്യൂ കവനന്റ്റ് പെന്തെക്കൊസ്‌തൽ ചർച്ച് കൺവെൻഷൻ സമാപിച്ചു.

മെൽബൺ: വിശ്വാസികൾ ക്രിസ്‌തുവിനെപ്പോലെ ആകണമെന്ന ആഹ്വാനത്തോടെ ദി പെന്തെക്കൊസ്‌ത്‌ മിഷൻ ഓസ്ട്രേലിയ സഭയുടെ ന്യൂ കവനന്റ്റ് പെന്തെക്കൊസ്‌തൽ ചർച്ച് കൺവെൻഷൻ സമാപിച്ചു. മനുഷ്യരക്ഷയ്ക്കായി പൂർണ യാഗമായിത്തീർന്ന ക്രിസ്‌തുവിൻ്റെ...

National1 hour ago

നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് ഒക്ടോബർ 18ന്

നെടുമങ്ങാട് വേർഡ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നെടുമങ്ങാട്...

us news1 hour ago

ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

ലണ്ടൻ: മാനസിക സമ്മർദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. പ്രമുഖ ഡിജിറ്റൽ ബൈബിള്‍ പ്ലാറ്റ്‌ഫോമായ ‘യുവേർഷൻ’പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം...

us news1 day ago

ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ന്

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടത്തപ്പെടും. വിശാലമായ ആരാധനാ ഹാൾ,...

Trending

Copyright © 2019 The End Time News