Connect with us

us news

ഇസ്ലാമിക് സ്റ്റേറ്റ്സിന് വേണ്ടി ക്രൈസ്തവരെ കൊല്ലാൻ പദ്ധതിയിട്ട അമേരിക്കന്‍ സ്വദേശി പോലീസ് കസ്റ്റഡിയിൽ

Published

on

ന്യൂയോര്‍ക്ക്: കുപ്രസിദ്ധമായ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരവാദ സംഘടനയ്ക്ക് വേണ്ടി ക്രൈസ്തവരെ കൊലപ്പെടുത്തുവാന്‍ പദ്ധതി തയ്യാറാക്കിയിരിന്ന അമേരിക്കയിലെ ഐഡാഹോ സ്വദേശി അലക്സാണ്ടർ സ്കോട്ട് പോലീസ് കസ്റ്റഡിയിലായി. ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസാണ് പതിനെട്ടു വയസ്സു മാത്രം പ്രായമുള്ള ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. സമീപത്തുള്ള ദേവാലയത്തിൽ ക്രൈസ്തവരെ വകവരുത്തി, ദേവാലയം അഗ്നിക്കിരയാക്കിയതിന് ശേഷം ഒരു കാറിൽ രക്ഷപ്പെട്ട് സമീപപ്രദേശത്തെ മറ്റു ദേവാലയങ്ങളിലും ഇങ്ങനെ ചെയ്യാമെന്നായിരുന്നു അയാൾ കണക്കു കൂട്ടിയിരുന്നതെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പിതാവിന്റെ കൈകൾ ബന്ധിക്കുകയും, മാതാവിൻറെ വായിൽടേപ്പ് വച്ച് ഒട്ടിക്കുകയും ചെയ്തശേഷം വീട്ടിലുള്ള തോക്ക് കൃത്യം നടത്താൻ വേണ്ടി സ്വന്തമാക്കാമെന്നും പ്രതി കണക്കുകൂട്ടിയിരുന്നു. പതിനേഴാമത്തെ വയസ്സിൽ, ഇസ്ലാമിക് സ്റ്റേറ്റ്സ് ഉൾപ്പെടെ വിദേശ തീവ്രവാദ സംഘടനകൾക്ക് പണം നൽകാൻ ശ്രമം നടത്തിയതോടെ സ്കോട്ട്, ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തിലായിരിന്നു. ഇതിനുശേഷം തീവ്രവാദികള്‍ എന്ന രീതിയില്‍ ആൾമാറാട്ടം നടത്തിയ എഫ് ബി ഐ ഉദ്യോഗസ്ഥരുമായും ഇയാള്‍ ബന്ധപ്പെട്ടിരുന്നു. റമദാന് രണ്ടുദിവസം മുമ്പ് ഏപ്രിൽ എട്ടാം തീയതി പ്രസ്തുത ദേവാലയങ്ങൾ ആക്രമിക്കുമെന്ന് അലക്സാണ്ടർ ഇവരോട് പറഞ്ഞതായി ഇതു സംബന്ധിച്ച കേസ് ഷീറ്റില്‍ പറയുന്നു.

തന്റെ മാതാപിതാക്കൾ അടിയുറച്ച ക്രൈസ്തവരും യാഥാസ്ഥിതികരുമാണെന്നും, ഒരു മുസ്ലീം ആയിരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച് തന്നെ അടിച്ചമർത്തുകയാണെന്നും ഇയാള്‍ അന്ന് വെളിപ്പെടുത്തി. കൂടാതെ ഇസ്ലാമിനുവേണ്ടി തനിക്ക് ഒരു രക്തസാക്ഷിയായി തീരണമെന്ന് ആഗ്രഹവും സ്കോട്ട് പ്രകടിപ്പിച്ചതായി അധികൃതർ പറയുന്നു. രാജ്യത്തിൻറെ ഭീകരവാദ പട്ടികയിലുള്ള സംഘടനയ്ക്ക് സഹായം നൽകാൻ ശ്രമിച്ചുവെന്ന കുറ്റമാണ് അലക്സാണ്ടറിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. ഇത് തെളിഞ്ഞാൽ 20 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

us news

ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ (TPC) മൂന്നാമത് കോൺഫറൻസ് ജൂൺ 01, 02 തീയതികളിൽ നടക്കും

Published

on

സൗത്ത് വെയിൽസിലെ മലയാളി പെന്തക്കോസ്ത് കൂട്ടായ്മയായ ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ (TPC) മൂന്നാമത് വാർഷിക കോൺഫറൻസ് ജൂൺ 01, 02 (ശനി, ഞായർ) തീയതികളിൽ നടക്കും. ന്യൂപോർട്ട് പിൽ മില്ലേനിയം സെന്ററിൽ (Pill Millennium Center, Courtrybella Terrace, Newport) വച്ചു നടക്കുന്ന യോഗങ്ങളിൽ മുഖ്യ പ്രഭാഷകനായി അനുഗ്രഹിത കൺവൻഷൻ പ്രാസംഗകനും ഓക്ലഹോമയിലെ ഐ.പി.സി ഹെബ്രോൺ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസ് ഓക്ലഹോമ ദൈവ വചനത്തിൽ നിന്ന് ശുശ്രുഷിക്കും.

ടാബർനാക്കിൾ പെന്തകോസ്ത് ചർച്ച് ക്വയർ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. റ്റി.പി.സിയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പ്രിൻസ് പ്രയ്‌സൺ യോഗങ്ങൾക്ക് നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Published

on

ഹൂസ്റ്റണ്‍:2024 ജൂലൈ 4 മുതല്‍ 7 വരെ ഹൂസ്റ്റണ്‍ ജോര്‍ജ് ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വടക്കേ അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ(പിസിഎന്‍എകെ) ദേശീയ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നു.
സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ പ്രമോഷണല്‍ മീറ്റിംഗുകളും പ്രാര്‍ത്ഥനാ സമ്മേളനങ്ങളും നടന്നു കൊണ്ടിരിക്കുന്നു.18ന് ശനിയാഴ്ച 4. 30ന് ചിക്കാഗോ പ്രമോഷണല്‍ യോഗം ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലി സഭാഹാളില്‍ നടക്കും.
വിവിധ നഗരങ്ങളിലെ പ്രധാന സഭകളില്‍ ഓണ്‍ സൈറ്റ് രജിസ്‌ട്രേഷനുകളും നടന്നുവരുന്നു. മെയ് 19ന് കാല്‍വറി പെന്തക്കോസ്ത് ചര്‍ച്ചിലും, മെയ് 26ന് മെട്രോ ചര്‍ച്ച് ഓഫ് ഗോഡിലും, ഡാളസിലെ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഉണ്ടായിരിക്കും.
കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സോങ് ബുക്കിലേക്ക് പരസ്യങ്ങള്‍ നല്‍കേണ്ടവര്‍ എത്രയും വേഗം ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് നാഷണല്‍ സെക്രട്ടറി രാജു പൊന്നോലില്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകള്‍ ആയ ഫോസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും കോണ്‍ഫറന്‍സിനെ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമാണ്.എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസികളെ ഹൂസ്റ്റണ്‍ പട്ടണത്തില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ ദേശീയ പ്രതിനിധികളുടെ നേതൃത്വത്തില്‍ ചെയ്തു വരുന്നു. മിക്ക സിറ്റികളില്‍ നിന്നുമുള്ള ബസ്-ട്രെയിന്‍ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സമ്മേളന നഗറിലേക്ക് ആയിരങ്ങള്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ വിശ്വസിക്കുന്നു.
ഹൂസ്റ്റണ്‍ ഐഎഎച്ച്, ഹൂസ്റ്റണ്‍ ഹോബി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നവര്‍ക്ക് സുരക്ഷിതമായി കോണ്‍ഫറന്‍സ് സെന്ററില്‍ എത്തിച്ചേരുവാന്‍ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.കാര്‍ മാര്‍ഗ്ഗമായി എത്തിച്ചേരുന്നവര്‍ക്കും കണ്‍വന്‍ഷന്‍ സെന്ററില്‍ സൗജന്യ പാര്‍ക്കിംഗ് ഭാരവാഹികള്‍ ക്രമീകരിച്ചിട്ടുണ്ട്. വ്യത്യസ്തമായ പ്രോഗ്രാമുകള്‍ മികച്ച നിലയിലുള്ള താമസ സൗകര്യങ്ങള്‍ തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണല്‍-ലോക്കല്‍ കമ്മറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ദൈവജനത്തിന്റെ കൂട്ടായ്മയായപി സി എന്‍ എ കെ കേരളത്തിന് പുറത്ത് വിദേശ രാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്.
ലോക പ്രശസ്ത ആത്മീയ സുവിശേഷ പ്രഭാഷകരും സംഗീതജ്ഞന്‍മാരും വിവിധ ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകരായി എത്തിച്ചേരും. സമ്മേളനം അനുഗ്രഹമായി തീരുവാനും വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനും നാഷണല്‍ ഭാരവാഹികളായ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍,രാജു പൊന്നോലില്‍,ബിജു തോമസ്,റോബിന്‍ രാജു, ആന്‍സി സന്തോഷ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:www.pcnakhouston.org
Sources:onlinegoodnews

http://theendtimeradio.com

Continue Reading

us news

ന്യൂയോര്‍ക്ക് ശാലോം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ സഭയില്‍ ആത്മീയ സംഗമം ജൂണ്‍ 15 മുതല്‍

Published

on

ന്യൂയോര്‍ക്ക്: ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ ന്യൂയോര്‍ക്ക് സഭയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 15,16 തീയതികളില്‍ ബൈബിള്‍ ക്ലാസ്സും ആത്മീയ സംഗമവും നടക്കും. ”Growing in Christian Maturity”എന്ന വിഷയത്തെക്കുറിച്ച് ഇവാ.സാജു മാത്യൂ ക്ലാസ്സെടുക്കും. രാവിലെ 10 നും വൈകിട്ട് 7 നുമാണ് യോഗങ്ങള്‍. എസ്പിറ്റി ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ് നേതൃത്വം നല്‍കും.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National14 hours ago

വിവരം ശേഖരിക്കാൻ പൊലീസ് ‘പള്ളികളിലേക്ക് കയറുന്നു’: ക്രിസ്ത്യൻ ഗ്രൂപ്പ് അസം ജില്ലയിൽ ഡിസിക്ക് പരാതി നൽകി

ആസാമിലെ കർബി ആംഗ്ലോംഗ് ജില്ലയിലെ ഒരു ക്രിസ്ത്യൻ സംഘം ചൊവ്വാഴ്ച പോലീസ് ഉദ്യോഗസ്ഥർ പള്ളികളിൽ കയറി വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് ആരോപണം. ഫെബ്രുവരിയിലുണ്ടായ നിരവധി ഭീഷണികളെത്തുടർന്ന് ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ...

National15 hours ago

‘സെലിബ്രേഷൻ ഓഫ് ഹോപ്പ്’ 2024 (പ്രത്യാശോത്സവം) ന്റെ ആദ്യ പ്രമോഷൻ മീറ്റിങ്ങ്

നവംബർ മാസം 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കപ്പെടുന്ന മെഗാ ക്രൂസൈഡായ ‘സെലിബ്രേഷൻ ഓഫ് ഹോപ്പ്’ 2024 (പ്രത്യാശോത്സവം) ന്റെ ആദ്യ പ്രമോഷൻ...

us news15 hours ago

ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ (TPC) മൂന്നാമത് കോൺഫറൻസ് ജൂൺ 01, 02 തീയതികളിൽ നടക്കും

സൗത്ത് വെയിൽസിലെ മലയാളി പെന്തക്കോസ്ത് കൂട്ടായ്മയായ ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ (TPC) മൂന്നാമത് വാർഷിക കോൺഫറൻസ് ജൂൺ 01, 02 (ശനി, ഞായർ) തീയതികളിൽ നടക്കും. ന്യൂപോർട്ട്...

Travel15 hours ago

കോട്ടയത്ത് കണ്ടിരിക്കേണ്ട 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ

അക്ഷര നഗരി എന്ന് വിളിപ്പേരുള്ള റബ്ബറിൻ്റെ നാട് എന്ന് പേരുകേട്ട കോട്ടയം ജില്ലയിൽ പ്രധാനമായും കണ്ടിരിക്കേണ്ട ചെറുതും വലുതുമായ ചില പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ഇവിടെ...

us news15 hours ago

മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ഹൂസ്റ്റണ്‍:2024 ജൂലൈ 4 മുതല്‍ 7 വരെ ഹൂസ്റ്റണ്‍ ജോര്‍ജ് ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വടക്കേ അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ(പിസിഎന്‍എകെ) ദേശീയ കോണ്‍ഫറന്‍സിന്റെ...

us news15 hours ago

ന്യൂയോര്‍ക്ക് ശാലോം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ സഭയില്‍ ആത്മീയ സംഗമം ജൂണ്‍ 15 മുതല്‍

ന്യൂയോര്‍ക്ക്: ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ ന്യൂയോര്‍ക്ക് സഭയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 15,16 തീയതികളില്‍ ബൈബിള്‍ ക്ലാസ്സും ആത്മീയ സംഗമവും നടക്കും. ”Growing in Christian Maturity”എന്ന വിഷയത്തെക്കുറിച്ച്...

Trending