Travel
ഇടുക്കിയിൽ കാണേണ്ട 12 വിനോദ സഞ്ചാരകേന്ദ്രങ്ങൾ
ഇടുക്കി ജില്ലയിലെ 12 വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇരവികുളം നാഷണൽ പാർക്ക്, കുറിഞ്ഞിമല സാങ്ച്വറി, മൂന്നാർ, വാഗമൺ, പീരുമേട്, കുട്ടിക്കാനം, ഇടുക്കി ആർച്ച് ഡാം, തൊമ്മൻകുത്തും ആനച്ചാടികുത്തും, വട്ടവട, മറയൂർ, വൈശാലി ഗുഹ, തേക്കടി തുടങ്ങിയവയാണ് ആ സ്ഥലങ്ങൾ.
1. ഇരവികുളം നാഷണൽ പാർക്ക്
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ഇരവികുളം നാഷണൽ പാർക്ക്. പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്ര കിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്ന ഈ ഉദ്യാനം വന്യജീവി വകുപ്പിൻ്റെ കീഴിലാണ്. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. വരയാടുകൾ കൂട്ടമായി അധിവസിക്കുന്ന സ്ഥലമെന്നതിനാൽ ധാരളാം വിനോദസഞ്ചാരികളാണ് ഇവിടെ നിത്യവും എത്തുന്നത്. ഇന്ത്യയിലെ തന്നെ വലിയൊരു പാർക്ക് ആണ് ഇരവികുളം നാഷണൽ പാർക്ക്. കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ ഉദ്യാനത്തെ മൂന്നായി തിരിച്ചിട്ടുണ്ട്.
രാജമലയെന്ന് അറിയപ്പെടുന്നത് ടൂറിസം ഏരിയയാണ്. ഇവിടെ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളു. 26 തരത്തില്‍പ്പെട്ട സസ്തനികള്‍, 132 വിഭാഗം പക്ഷികള്‍ എന്നിവയെല്ലാം ഈ ഉദ്യാനത്തിനകത്ത് സുരക്ഷിതരായി ജീവിക്കുന്നുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കില്ല. മൃഗങ്ങളുടെ പ്രജനനകാലമായതിനാലാണ് ഇക്കാലത്ത് സഞ്ചാരികളെ നിരോധിക്കുന്നത്. ഒട്ടേറെ നദികളുടെ ഉത്ഭവസ്ഥാനവും ഈ ഉദ്യാനത്തിനുള്ളിലാണ്. ചിന്നാര്‍, ഇന്ദിരഗാന്ധി വന്യജീവിസങ്കേതംകൂടി ചേരുമ്പോള്‍ പശ്ചിമഘട്ടത്തിലെ വലിയൊരു ജൈവവൈവിധ്യ മേഘലയായി സ്ഥലം മാറുന്നു. മൂന്നാറിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വരും ഇവിടെയെത്താൻ.
2. കുറിഞ്ഞിമല സാങ്ച്വറി
ദേവികുളം താലൂക്കില്‍ വട്ടവട, കോട്ടകമ്പൂര്‍ ഗ്രാമങ്ങളിലായി കുറിഞ്ഞിമല സാങ്ച്വറി വ്യാപിച്ച് കിടക്കുന്നു. ആന, നീലഗിരി, കാട്ടുപോത്ത്, മാനുകള്‍, വരയാടുകൾ എന്നീ മൃഗങ്ങളും നീലക്കുറിഞ്ഞി അടക്കമുള്ള അപൂര്‍വമായ ജീവവൈവിദ്ധ്യങ്ങളെയും ഈ സാങ്ച്വറി സംരക്ഷിക്കുന്നു. ഇരവികുളം, പാമ്പാടും ശോല, ആനമുടി ശോല എന്നീ ദേശീയോദ്യാനങ്ങളും കുറിഞ്ഞിമല സാങ്ച്വറിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു. അപൂര്‍വയിനം സസ്യവന്യജാലങ്ങളുടെ അനവധി ശേഖരം ഇവിടെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയാണ് അവയില്‍ ഏറെ പ്രമുഖമായ ഇനം. വംശമറ്റ് കൊണ്ടിരിക്കുന്ന ഈ മനോഹര പുഷ്പത്തിന് 32 ചതുരശ്ര കിലോമീറ്റര്‍ വലുപ്പത്തില്‍ വിശാലമായ ഒരു തോപ്പ് തന്നെ ഇവിടെയുണ്ട്. മൂന്നാറിൽ എത്തുന്നവർക്ക് അടുത്ത് തന്നെ കാണാൻ പറ്റുന്നതാണ് കുറിഞ്ഞിമല സാങ്ച്വറിയും.
3. മൂന്നാർ
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1600-1800 മീറ്റര്‍ ഉയരത്തിലാണ് ഇടുക്കി ജില്ലയിലെ മൂന്നാര്‍ സ്ഥിതിചെയ്യുന്നത്. കേരളത്തിൻ്റെ കാശ്മീർ എന്നാണ് മൂന്നാർ അറിയപ്പെടുന്നത്. മിക്കവാറും മഞ്ഞുമൂടിയ കാലാവസ്ഥയാണ്. കേരളത്തിന് പുറത്തും ഏറെ പ്രശസ്തമാണ്. കോളനിവാഴ്ചക്കാലത്തേ തുടങ്ങുന്നതാണ് ഒരു അവധിക്കാലകേന്ദ്രമെന്നനിലയിലുള്ള മൂന്നാറിന്റെ പ്രസക്തി. തേയിലകൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ട ബ്രിട്ടീഷുകാര്‍ ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ക്ക് താമസിക്കാനായി പണിത പല ബംഗ്ലാവുകളും ഇപ്പോഴും കാണാം.
കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്ന പേരുവീണത്. തമിഴ്‌നാടുമായി വളരെ അടുത്തുകിടക്കുന്ന സ്ഥലമാണിത്. അതിനാല്‍ത്തന്നെ സാംസ്‌കാരികമായ ഒരു സങ്കലനം മൂന്നാറിലെ ജനതയിലും സംസ്‌കാരത്തിലും കാണാന്‍ കഴിയും. ബൈക്കില്‍ ഉയരമേറിയ സ്ഥലങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും ട്രക്കിങ് പ്രിയര്‍ക്കുമെല്ലാം മൂന്നാര്‍ ഇഷ്ടലൊക്കേഷനാണ്. അസ്സല്‍ ട്രക്കിങ്, ബൈക്കിങ് ട്രെയിലുകളാണ് ഇവിടുത്തേത്.
ഹണിമൂണ്‍ ആഘോഷിക്കാനെത്തുന്നവര്‍ക്കും, സാഹസികതയിലേര്‍പ്പെടാനാഗ്രഹിയ്ക്കുന്ന യുവാക്കള്‍ക്കും ഏകാകികളായി യാത്രചെയ്യുന്നവര്‍ക്കുമെല്ലാം മൂന്നാര്‍ ഒരു സ്വര്‍ഗ്ഗീയാനുഭൂതി തന്നെയാണ് സമ്മാനിക്കുകയെന്നതില്‍ സംശയം വേണ്ട. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസയാണ് മൂന്നാര്‍. മൂന്നാറിലെ കാഴ്ചകൾ നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇതിനുള്ള പ്രധാനകാരണം ഒട്ടും അലോസരപ്പെടുത്താത്ത കാലാവസ്ഥതന്നെയാണ്. പശ്ചിമഘട്ടമലനിരകളിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. എറണാകുളത്തു നിന്ന് അടിമാലി വഴി മൂന്നാറിൽ എത്താം. എറണാകുളത്തുനിന്ന് 100 കിലോ മീറ്ററാണ് മൂന്നാറിൽ എത്താനുള്ള ദൂരം.
4. വാഗമൺ
യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്‌നെസ്സാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിക്കാനാവാത്ത മനോഹാരിതയുള്ളവയായിരിക്കും പലപ്പോഴും. കടല്‍ത്തീരങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും ചരിത്രപ്രധാനമായ നഗരങ്ങളും ഏറെയുള്ള കേരളത്തില്‍ ഹില്‍ സ്‌റ്റേഷനുകളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ ഉള്ളവ അതിമനോഹരമാണുതാനം. വയനാടും, മൂന്നാറും വാഗമണുമെല്ലാമാണ് കേരളത്തിലെ ഹില്‍സ്‌റ്റേഷന്‍ റാണിമാര്‍. വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും.
നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം. കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലിമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു. നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. തങ്ങള്‍ ഹില്‍, മുരുഗന്‍ ഹില്‍, കുരിശുമല എന്നിവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍.
വളരെ ചെറിയൊരു നഗരമാണ് വാഗമണിലേത്, പക്ഷേ ഇവിടുത്തെ പ്രകൃതിസൗന്ദര്യത്തിന് മുന്നില്‍ ഇതൊരു കുറവായി തോന്നുകയേയില്ല. സഞ്ചാരികള്‍ക്ക് പലതരം വിനോദങ്ങള്‍ക്കുള്ള സാധ്യതകളാണ് വാഗമണ്‍ തുറന്നിടുന്നത്. പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങാണ് ലക്ഷ്യമെങ്കില്‍ അതിനും ട്രക്കിങ്ങിനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ഇനി ഇതൊന്നും വേണ്ട, വെറുതേ നടന്ന് കാടും മേടും പൂക്കളും കാണണമെന്നാണെങ്കില്‍ വാഗമണില്‍ നിറയെ ഇതൊക്കെത്തന്നെയാണുള്ളത്. അനേകം ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും ഇവിടെയുണ്ട്.
ഏഷ്യയുടെ സ്‌കോട്‌ലാന്റ് എന്നാണ് വാഗമണിനെ വിശേഷിപ്പിക്കുന്നത്. നാഷണല്‍ ജിയോഗ്രാഫിക് ട്രാവല്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയില്‍ വാഗമണും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഹില്‍ സ്റ്റേഷനുകളിലെയും സാധ്യതകള്‍ തിരിച്ചറിഞ്ഞ് അവിടം വാസയോഗ്യമാക്കിയെടുത്തത് ബ്രിട്ടീഷുകാരായിരുന്നു. വാഗമണിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. കോളനിവാഴ്ചക്കാലത്ത് വേനല്‍ച്ചൂടില്‍ നിന്നും രക്ഷേടാനായി വേനല്‍ക്കാലവസിതകളും മറ്റും പണിയാനായി ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്ഥലമാണിത്. മാത്രമല്ല ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങിയതും അവര്‍ തന്നെയാണ്. പിന്നീട് ക്രിസ്ത്യൻ മിഷനറിമാരാണ് ഇവിടെയെത്തിയത്. കുരിശുമല കേന്ദ്രമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങൾ.
വാഗമണിലേയ്ക്ക് പോകുമ്പോള്‍ കോട്ടയത്തുനിന്നും 65 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാഗമണ്‍ ആയി. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ളത്. ട്രെയിൻ മാര്‍ഗമാണ് യാത്രയെങ്കില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ് ഇറങ്ങേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കോട്ടയത്തേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വാഗമണിനടുത്തുള്ള മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തേക്കടി, പീരുമേട്, കുളമാവ് തുടങ്ങിയവയെല്ലാം ഏറെ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളാണ്. ഇവിടങ്ങളിലെല്ലാം മികച്ച താമസസൗകര്യങ്ങളും ലഭ്യമാണ്. വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരങ്ങളിലും അനുഭവപ്പെടാറുള്ളത്. കോട്ടയത്തു നിന്നും എറണാകുളത്തു നിന്നും വാഗമണ്ണിൽ എത്താൻ എളുപ്പമാണ്. ഏകദേശം ഒരു 100 കിലോ മീറ്റർ പിന്നിട്ടാൽ വാഗമണ്ണിൽ എത്താവുന്നതാണ്.
5. പീരുമേട്
രുചിയേറിയ തേയില, ഗുണമേന്മയേറിയ തേയില തുടങ്ങിയവയ്‌ക്കെല്ലാം പ്രശസ്തമാണ് കേരളത്തിലെ സുഖവാസകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന പീരുമേട്. സമുദ്രനിരപ്പില്‍ നിന്നും 915 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ടമലനിരകളിലാണ് പീരുമേട് സ്ഥിതിചെയ്യുന്നത്, ഇതുതന്നെയാണ് പീരുമേടിന്റെ മനോഹരമായ കാലാവസ്ഥയ്ക്ക് കാരണം. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഇത്. രാജകുടുംബാംഗങ്ങള്‍ വേനല്‍ക്കാലവസതിയായി ഉപയോഗിച്ചിരുന്ന കെട്ടിടം ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ ഇതൊരു സര്‍ക്കാര്‍ അതിഥി മന്ദിരമാണ്.
തേയില, ഏലം, റബ്ബര്‍ തുടങ്ങിയ വിളകളെല്ലാം ഇവിടെ കൃഷിചെയ്യുന്നുണ്ട്. പെരിയാര്‍ കടുവസങ്കേതവും വെള്ളച്ചാട്ടങ്ങളും, ട്രക്കിങ്ങുമാണ് പീരുമേട്ടിലെ പ്രധാന ആകര്‍ഷണങ്ങള്‍. വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉയരത്തിലേയ്ക്ക് പോകുന്തോറും കുളിര് കൂടുകയാണ് ചെയ്യുന്നത്. നിബിഢമായ പൈന്‍ കാടുകളും, പുല്‍മേടുകളും, മനോഹരമായ വെള്ളച്ചാട്ടങ്ങളും വന്യമൃഗങ്ങളുമെല്ലാം ചേര്‍ന്ന് പീരുമേടിനെ അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി മാറ്റുകയാണ്. മഴക്കാലത്ത് പീരുമേടിന് വല്ലാത്തൊരു സൗന്ദര്യം കൈവരും.
മഴപെയ്യുമ്പോള്‍ പ്രകൃതിയുടെ പച്ചപ്പ് കൂടുന്നു. ഒട്ടേറെ ആയുര്‍വേദ റിസോര്‍ട്ടുകളുണ്ട് പീരുമേട്ടിൽ, മഴക്കാലത്ത് സുഖചികിത്സയ്ക്കും മറ്റുമായി ഒട്ടേറെപ്പേര്‍ ഇവിടെയെത്താറുണ്ട്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന്‍ പീര്‍ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം.
6. കുട്ടിക്കാനം
സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് പീരുമേട്ടിലെ പ്രധാന ആകര്‍ഷണ കേന്ദ്രമായ കുട്ടിക്കാനം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മനോഹരമായ കാലാവസ്ഥയും പ്രകൃതിയും ചേര്‍ന്ന് ഇപ്പോള്‍ ഇതിനെ കേരളത്തിലെ പ്രധാനപ്പെട്ട ഹണിമൂണ്‍ ലൊക്കേഷനുകളില്‍ ഒന്നാക്കി മാറ്റിയിട്ടുണ്ട്. പ്രധാനപ്പെട്ട സിനിമ ലൊക്കേഷനും കൂടിയാണ് ഇവിടം. ധാരാളം മലയാളം സിനിമകളും തമിഴ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. കുട്ടിക്കാനം പരിസരത്തെ ഒരു പ്രധാന കേന്ദ്രമാണ് പാഞ്ചാലിമേട്. ട്രക്കിങ് പ്രിയരുടെ സ്വര്‍ഗമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. തേയിലത്തോട്ടങ്ങളും വളഞ്ഞങ്ങാനം വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍.
ഇവിടുത്തെ പൈന്‍കാടുകള്‍ സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനാണ്. ഒട്ടേറെ ഗാനരംഗങ്ങളും മറ്റും ഇവിടെ ചിത്രീകരിക്കാറുണ്ട്. തൊട്ടടുത്തായുള്ള വന്യജീവി സങ്കേതവും സന്ദര്‍ശനയോഗ്യമാണ്. മനോഹരമായ ഒട്ടേറെ അപൂര്‍വ്വയിനം പൂച്ചെടികളുള്ള ഈ സ്ഥലം മഴക്കാലം കഴിയുന്നതോടെ മൂടല്‍മഞ്ഞു പുതയ്ക്കും. കാർബൺ മൂവി ലൊക്കേഷനായ ബ്രിട്ടീഷുകാർ നിർമിച്ച അമ്മച്ചിക്കൊട്ടാരം എന്നറിയപ്പെടുന്ന കൊട്ടാരവും കുട്ടിക്കാനം ടൗണിനുള്ളിൽ തന്നെ. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഇഷ്ടവേനല്‍ക്കാല വിനോദകേന്ദ്രമായിരുന്നു ഇത്. കാല്‍പനികരായ കവികള്‍ക്കും ചിത്രകാരന്മാര്‍ക്കുമെല്ലാം ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം.
7. ഇടുക്കി ആർച്ച് ഡാം
സ്വദേശികളും വിദേശികളുമായ ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്നുപോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമാണ് ഇടുക്കിയിലേത്, ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കുന്നത്. അഞ്ച് നദികളും 20 ഇതര ഡാമുകളും ഒരു ഭൂഗര്‍ഭ പവര്‍ ജനറേറ്ററും അനേകം ഭൂഗര്‍ഭ തുരങ്കങ്ങളും അടങ്ങുന്ന ജലവൈദ്യുത നിലയമാണ് ഇടുക്കിഡാം.
550 അടി ഉയരവും 650 അടി വീതിയുമുണ്ട് ഈ ഡാമിന്. ഇടുക്കി വന്യജീവിസങ്കേതം ഈ ഡാമിന് സമീപത്ത് തന്നെയാണ്. ഡാമിന്റെ സവിശേഷമായ വലുപ്പത്തിന് പുറമെ പ്രകൃതിരമണീയമായ പരിസ്ഥിതിയും പേര് കേട്ടതാണ്. വെള്ളം കുതിച്ചൊഴുകുന്ന ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഈ ഡാം സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.
8. തൊമ്മൻകുത്തും ആനച്ചാടികുത്തും
തൊടുപുഴയിൽ നിന്നും ഉടുമ്പന്നൂർ വഴി 19 കിലോമീറ്റർ സഞ്ചരിച്ചാൽ ശരീരവും മനസും ഒരുപോലെ കുളിർപ്പിക്കുന്ന രണ്ട് വെള്ളച്ചാട്ടങ്ങൾ കാണാം. തൊമ്മൻകുത്തിലേക്കുള്ള വഴി കാടിന്റെ മനസ്സറിഞ്ഞുള്ളതാണെങ്കിൽ ആനച്ചാടിക്കുത്തിൽ നമുക്ക് നീരാടാൻ പാറക്കൂട്ടങ്ങൾക്കിടയിൽ ഒരു വിസ്മയം തന്നെ ഒരുക്കിവെച്ചിരിക്കുന്നു കുടുംബസമേതം കാട്ടുചോലയിൽ നീരാടാൻ ഇടുക്കിയിൽ ഇതിലും പറ്റിയ മറ്റൊരു സ്ഥലം തേടേണ്ടതില്ല.
9. വട്ടവട
ഇടുക്കിയുടെ തീൻമേശ, മണ്ണിൽ പൊന്നു വിളയുന്ന സ്വർഗം, ശീതകാല പച്ചക്കറികളുടെ വിളനിലം. ക്യാരറ്റും, സ്ട്രോബെറിയും, ഉരുളക്കിഴങ്ങും എന്നുവേണ്ട സകല പച്ചക്കറികളും ഇവിടെ മണ്ണിനോടും മലമ്പാമ്പിനോടും കാട്ടുപന്നിയോടും മല്ലടിച്ചു വട്ടവടക്കാർ കൃഷി ചെയ്യുന്നു. മൂന്നാർ ടൗണിൽ നിന്ന് 40 കി. മീ യാത്ര ചെയ്‌താൽ വട്ടവടയെത്താം. ഒപ്പം നിരവധി വ്യൂ പോയിന്റുകളും, വട്ടവടയിൽ കാഴ്ചക്ക് നിറമേറും.
10. മറയൂർ
മൂന്നാറിന് വളരെ അടുത്തു സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മറയൂർ. മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ സഞ്ചരിച്ചാൽ മറയൂരിൽ എത്താം. ഇവിടുത്തെ ഏക്കറുകണക്കിനുള്ള ചന്ദനത്തോട്ടങ്ങൾ പ്രസിദ്ധമാണ്. അതുപോലെ മറയൂർ ശർക്കര ഇവിടെ തന്നെയാണ് നിർമ്മിക്കുന്നത്. കൂടാതെ 5000 വർഷം പഴക്കമുള്ള മുനിയറകളും ഇവിടെ കാണാവുന്നതാണ്. ഇതിനടുത്ത് തന്നെയാണ് കാന്തല്ലൂർ. ഇവിടെ നിന്നാണ് ധാരാളം പഴങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കുന്നത്. ധാരാളം പഴത്തോട്ടങ്ങൾ കാന്തല്ലൂരിൽ കാണാം.
11. വൈശാലി ഗുഹ
വൈശാലി സിനിമയുടെ പ്രധാന ലൊക്കേഷൻ ആയതിനാലാണ് ഈ പേര് വന്നത്. ഇടുക്കി ഡാം മുഖത്തു നിന്നും മുൻപോട്ടു അഞ്ച് കി മീ നടന്നു കയറിയാൽ വൈശാലി ഗുഹയിലെത്താം. ഇടുക്കി ഡാം സഞ്ചാരികൾക്ക് തുറന്നു തരുന്ന സമയത്തു മാത്രമേ ഈ വഴി സഞ്ചരിക്കാൻ സാധിക്കൂ. പാസ് നൽകുന്ന കൗണ്ടറിൽ സംശയങ്ങൾ തീർക്കാം. ഇടുക്കി ജലാശയത്തിന്റെ മറ്റൊരു ദൃശ്യമാണ് വൈശാലി ഗുഹയിലൂടെ കടന്നുചെന്നാൽ നിങ്ങളെ കാത്തിരിക്കുന്നത്.
12. തേക്കടി
വിനോദസഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ തേക്കടി. പ്രധാനപ്പെട്ട കടുവ സങ്കേത കേന്ദ്രമാണ് തേക്കടി. ഇവിടെയെത്തിയാൽ വനത്തിന് നടുവിലൂടെ രണ്ട് മണിക്കൂർ നീളുന്ന ബോട്ട് യാത്ര ആരെയും ആകർഷിക്കുന്ന ഒന്നാണ്. ഈ ബോട്ട് യാത്രയിൽ പലതരത്തിലുള്ള മൃഗങ്ങളെയും ആനകൾ തടാകത്തിൽ കൂട്ടമായി വെള്ളം കുടിക്കാനെത്തുന്നതുമൊക്കെ കാണാൻ സാധിക്കും. കോട്ടയത്തു നിന്ന് 100 കിലോമീറ്റർ റോഡു മാർഗം സഞ്ചരിച്ചാൽ തേക്കടിയിൽ എത്താവുന്നതാണ്.
ഇവിടെ ഇടുക്കിയുടെ കുറച്ച് ഭാഗങ്ങൾ മാത്രമാണ് വിവരിച്ചിരിക്കുന്നത്. കാണാൻ ഇനിയുമേറെയുണ്ട്. പിന്നെ ഈ പറഞ്ഞ സ്ഥലങ്ങൾ സഞ്ചരിക്കുമ്പോൾ ചുറ്റുവട്ടമുള്ളവയും കാണാൻ ശ്രമിക്കുക. തീർച്ചയായും അത് മനോഹരമായ അനുഭവം ആയിരിക്കും.
Sources:azchavattomonline.com
Travel
സന്ദർശക വിസക്കാർക്ക് സൗദിയിൽ വാഹനമോടിക്കാം
ജിദ്ദ: സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ വാഹനമോടിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.
സൗദിയിലേക്ക് സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ അറിയിപ്പ്. വിസിറ്റ് വിസയിലെത്തുന്നവർക്ക് സ്വന്തം നാട്ടിലേയോ അല്ലെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിലേയോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് സൗദിയിലെവിടെയും വാഹനമോടിക്കാം. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഒരു വർഷം വരെയാണ് സൗദിയിലേക്കുളള സന്ദർശക വിസയുടെ കാലാവധി. ഈ കാലയളവിൽ മുഴുവൻ അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. സൗദിയിൽ പ്രവേശിച്ച തിയതി മുതലാണ് ഇത് കണക്കാക്കുക. എന്നാൽ ഒരു വർഷത്തിന് മുമ്പ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ പിന്നീട് വാഹനമോടിക്കാൻ പാടില്ല. ഇത് നിയമവിരുദ്ധമായി കണക്കാക്കുമെന്നും ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു.
Sources:globalindiannews
Travel
ഇതാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം! വെള്ളത്തിനടിയിലുള്ള പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അറിയാം
ലോകത്തിൽ ധാരാളം വ്യത്യസ്തവും പ്രാധാന്യവുമുള്ള സ്ഥലങ്ങളുണ്ട്. ചിലതൊക്കെ നമുക്ക് അറിയാം. ചിലതിനെക്കുറിച്ചുള്ള അറിവ് പരിമിതവുമാണ്. ചില സ്ഥലങ്ങളെപ്പറ്റി ആദ്യം കേൾക്കുമ്പോൾ വളരെ കൗതുകമായി അനുഭവപ്പെടാറുണ്ട്. ഇതിന് കാരണം നമ്മൾ ചിന്തിക്കാത്ത ഇതുവരെ കാണാത്ത പലവിധ പ്രത്യേകതകൾ ഈ സ്ഥലങ്ങൾക്കുണ്ടെന്നുള്ളതാണ്. അങ്ങനെയുള്ള എത്രയോ പ്രദേശങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കിടക്കുന്നു.
അത്തരമൊരു സ്ഥലത്തെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ‘സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്’ എന്നൊരു പ്രദേശമുണ്ട്. ഇത് അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നാണ്. അമേരിക്കയിൽ ആണ് ഇതുള്ളത്. അതിനെപ്പറ്റി വിശദമായി അറിവ് പകരുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
കുറിപ്പിൽ പറയുന്നത്: ‘ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നറിയപ്പെടുന്ന പ്രദേശമാണ് സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്. ലേക്ക് സുപ്പീരിയറില്‍ ഒരു പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസില്‍ എത്തിച്ചേരുക എന്നത് അങ്ങേയറ്റം ശ്രമകരമാണ്. യു എസിലെ ഏറ്റവും അത്ഭുതകരമായ പത്തു എഞ്ചിനീയറിംഗ് വൈദഗ്ധ്യങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കുന്നത്. ഇവിടെ നിന്നും ഏറ്റവും അടുത്തുള്ള കരഭാഗമായ കെവീനാവ് പെനിൻസുല കാണണമെങ്കില്‍ 39 കിലോമീറ്റര്‍ സഞ്ചരിക്കണം! 1835 ൽ ക്യാപ്റ്റൻ ചാൾസ് സി. സ്റ്റാനാർഡ് ആണ് ലൈറ്റ്ഹൗസിന് അനുയോജ്യമായ ഈ സ്ഥലം കണ്ടെത്തുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ലൈറ്റ് ഹൗസ് പ്രവര്‍ത്തിപ്പിക്കുന്ന പുരുഷന്മാര്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്ന് ഇതിനെ വിളിക്കുന്നതും. 1962 ഇവിടം സ്വയം പ്രവര്‍ത്തന സജ്ജമാക്കി. ഈ ലൈറ്റ്ഹൗസ് തങ്ങളുടെ നീക്കങ്ങള്‍ ക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് ഇപ്പോഴും ഉപയോഗിച്ച് വരുന്നു. പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല. ബോട്ടിലോ , വിമാനത്തിലോ മാത്രമേ ഇത് കാണാൻ കഴിയൂ. 1971 ൽ ദേശീയ ചരിത്ര സ്ഥലങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി.
ഇവിടേക്ക് സഞ്ചാരികളെ കൊണ്ടു പോകുന്ന തിനായി ബോട്ട് സര്‍വീസ് ലഭ്യമാണ്. വെള്ളത്തിനടിയിലുള്ള ഒരു പർവ്വതത്തിനു മുകളിലാണ് ലൈറ്റ് ഹൗസ് നിര്‍മിച്ചിരിക്കുന്നത്. 40 കിലോമീറ്റർ വരെ നീളത്തില്‍ കിടക്കുന്ന ഈ പര്‍വ്വതത്തിലെ പാറക്കൂട്ടങ്ങള്‍ സുപ്പീരിയർ തടാകത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കിയിരുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്ന തിനായി ഇത്രയും കഠിനമായ സ്ഥലത്ത് ഒരു ലൈറ്റ് ഹൗസ് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് നിർണ്ണയിക്കാൻ നിരവധി പരിശോധനകൾ നടത്തി. സമുദ്രത്തിലൂടെയുള്ള ഗതാഗതം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിച്ചേ മതിയാകൂ എന്ന് അധികൃതര്‍ തീരുമാനമെടുത്തു.
കൊടുങ്കാറ്റുകള്‍ക്ക് പേരു കേട്ട തടാകത്തിനു നടുവില്‍ വെറും 20 അടി മാത്രം വ്യാസമുള്ള ഒരു പാറയ്ക്ക് മുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനു നിലനിൽക്കാന്‍ കഴിയുമോ എന്നതായിരുന്നു അവര്‍ നേരിട്ട പ്രധാന വെല്ലുവിളി. അങ്ങനെ 1868ൽ ഇവിടെ ഒരു താൽക്കാലിക ലൈറ്റ് ഹൗസ് നിര്‍മ്മിച്ചു. പിന്നീട് 1882ല്‍ 78 അടി ഉയരമുള്ള ലൈറ്റ് ഹൗസ് പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അടുക്കള, സ്ലീപ്പിംഗ് ക്വാർട്ടേഴ്സ്, ലെൻസ് റൂമുകൾ, ലൈബ്രറി റീഡിംഗ് റൂം, വാച്ച് റൂമുകൾ എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്. ഇന്ന്, സുരക്ഷിതമായ സമുദ്രഗതാഗതം ഉറപ്പാക്കുക എന്നതിന് പുറമേ സുപ്പീരിയർ തടാകത്തിലെ ബാഷ്പീകരണ നിരക്ക് നിരീക്ഷണത്തിനു കൂടി സ്റ്റാനാർഡ് റോക്ക് ലൈറ്റ്ഹൗസ് ഉപയോഗിച്ച് വരുന്നു’.
Sources:azchavattomonline.com
Travel
മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നു; കൊച്ചിയിൽ ലാൻഡ് ചെയ്ത് കേരളത്തിന്റെ ‘ജലവിമാനം’
കൊച്ചി: കേരളത്തിന്റെ ജലവിമാനം കൊച്ചിയിൽ പറന്നിറങ്ങി. വൈകിട്ട് 3.30ന് ബോൾഗാട്ടി കായലിലാണ് സീപ്ലെയിൻ പറന്നിറങ്ങിയത്. തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് പറന്നുയരുന്ന സീപ്ലെയിൻ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യുന്ന ജലവിമാനം മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിക്കും. അഞ്ച് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ജലവിമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മൂന്ന് വട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്.
വിമാനത്തെ സ്വീകരിക്കാൻ ചെണ്ട മേളവുമായി കളക്ടർ അടക്കമുള്ളവർ എത്തിയിരുന്നു. ടൂറിസത്തിന് പുറമെ അടിയന്തരഘട്ടങ്ങളിലും ജലവിമാനത്തെ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ഒൻപത് മുതൽ 30 വരെ ആളുകൾക്ക് സഞ്ചരിക്കാവുന്ന വിവിധതരം സീപ്ലെയിനുകൾ ഉണ്ടാകും. വിനോദസഞ്ചാരികൾക്ക് കൊച്ചി കായലിന്റെയും മൂന്നാറിന്റെയും പ്രകൃതിഭംഗി ആകാശയാത്രയിൽ ആസ്വദിക്കാം. ഇതിനായി വാട്ടർ എയറോഡ്രോം മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് ജെട്ടിക്ക് സമീപം സ്ഥാപിക്കും. ബോൾഗാട്ടിയിൽ നേരത്തെ സ്ഥാപിച്ച എയറോഡ്രോമുണ്ട്.
എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ഡയറക്ടർ, ഡാം സേഫ്റ്റി ചീഫ് എൻജിനീയർ, സിയാൽ അധികൃതർ, വൈദ്യുതി, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഡാമിൽ പരിശോധന നടത്തി പദ്ധതിക്ക് അനുമതി നൽകിയിരുന്നു. മലമ്പുഴ, വേമ്പനാട്ട് കായൽ, അഷ്ടമുടിക്കായൽ, കാസർകോട് ചന്ദ്രഗിരിപ്പുഴ, കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനാണ് ആലോചന.
സീ പ്‌ളെയിനുകൾ
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ ജലവിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകളുള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കാനുള്ള ഉയർന്ന ചെലവ് ഒഴിവാകുമെന്നതും അധിക ആകർഷണമാണ്. മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ നാല് മണിക്കൂറിനടുത്ത് തുടർച്ചയായി പറക്കാനാകും.
11 വർഷം മുൻപത്തെ പദ്ധതി
2013 ജൂൺ രണ്ടിന് ജലവിമാനം പദ്ധതി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊല്ലം അഷ്ടമുടിക്കായലിൽ ഉദ്ഘാടനം ചെയ്തിരുന്നു. ആലപ്പുഴ പുന്നമടക്കായലിലേക്കായിരുന്നു ആദ്യ പറക്കൽ നിശ്ചയിച്ചത്. അന്ന് അരമണിക്കൂർ യാത്രയ്ക്ക് 4,000- 5,000 രൂപവരെയാണ് നിരക്ക് തീരുമാനിച്ചിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം മൂലം കൊല്ലത്ത് നിന്ന് പുറപ്പെട്ട ജലവിമാനത്തിന് ആലപ്പുഴയിൽ ഇറങ്ങാനായില്ല. ഇതോടെ പദ്ധതി ഉപേക്ഷിച്ചു.
Sources:Metro Journal
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie12 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave