Connect with us

us news

ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, കെൻ്റക്കി ചുഴലിക്കാറ്റിൽ 15 പേർ മരിച്ചു

Published

on

ടെക്സാസ് :ഞായറാഴ്ച രാജ്യത്തിൻ്റെ മധ്യഭാഗത്തുടനീളമുള്ള ശക്തമായ കൊടുങ്കാറ്റും ചുഴലിക്കാറ്റും ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, കെൻ്റക്കി എന്നിവിടങ്ങളിൽ 15 പേരെങ്കിലും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു മേഖലയിലുടനീളമുള്ള ലക്ഷക്കണക്കിന് വീടുകളിലും ബിസിനസ്സുകളിലും വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു. .

ഒക്ലഹോമ അതിർത്തിക്ക് സമീപം ഡാളസിൽ നിന്ന് 60 മൈൽ വടക്ക് വാലി വ്യൂവിനടുത്തുള്ള ഒരു ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ കുറഞ്ഞത് ഏഴ് പേരെങ്കിലും മരിച്ചു – അവരിൽ നാല് കുട്ടികൾ -. ഞായറാഴ്ച പുലർച്ചെ 60-ലധികം താമസക്കാർ അഭയം തേടിയ സമീപത്തെ ട്രാവൽ സെൻ്ററിലും ഗ്യാസ് സ്റ്റേഷൻ സമുച്ചയത്തിലും കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ “നിരവധി” ആളുകൾക്ക് പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു.

കടപുഴകിവീണ മരങ്ങളും വൈദ്യുതി ലൈനുകളും റോഡുകളിലേക്കുള്ള പ്രവേശനം തടഞ്ഞതിനാൽ തിരച്ചിലും രക്ഷാപ്രവർത്തനവും സങ്കീർണ്ണമായതായി സാപ്പിംഗ്ടൺ പറഞ്ഞു.

ഞങ്ങൾ പുനർനിർമ്മിക്കും, ഇത് ടെക്സാസാണ്,” അദ്ദേഹം പറഞ്ഞു. “നമുക്ക് വസ്തുവകകൾ പുനർനിർമ്മിക്കാം, എന്നാൽ ജീവൻ നഷ്ടമായത് ദാരുണമാണ്.”

അയോവയിൽ ചുഴലിക്കാറ്റിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് അഞ്ച് ദിവസത്തിന് ശേഷമാണ് ഈ ദുരന്തം. രണ്ടാഴ്ച മുമ്പ് ഹൂസ്റ്റണിൽ കൊടുങ്കാറ്റ് വീശിയടിച്ചപ്പോൾ കുറഞ്ഞത് എട്ട് പേർ മരിച്ചിരുന്നു
Sources:nerkazhcha

http://theendtimeradio.com

us news

ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് കൺവൻഷൻ ജൂലൈ 10 മുതൽ

Published

on

പെൻസൽവേനിയ: ദി പെന്തെക്കോസ്ത് മിഷന്റെ അമേരിക്കയിലെ രാജ്യാന്തര കൺവൻഷനായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് കൺവൻഷൻ ജൂലൈ 10 മുതൽ 14 വരെ പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലുള്ള കൺവൻഷൻ സെന്ററിൽ നടക്കും.

വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ പത്തിന് പൊതുയോഗവും ഉച്ചയ്ക്ക് രണ്ടിന് യുവജന ങ്ങൾക്കും കുട്ടികൾക്കുമുള്ള സെമിനാറുമുണ്ടാകും. ശനിയാഴ്ച രാവിലെ പൊതുയോഗവും ഉച്ചയ്ക്ക് ഉപവാസ പ്രാർഥനയും നടക്കും വൈകിട്ട് ഏഴിന് ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗംവും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.

ജൂലെ 14 ഞായറാഴ്ച രാവിലെ ഒൻപതിന് അമേരിക്കയിലെ നാൽപത് പ്രാദേശിക സഭകളിലെ നൂറിലധികം ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.
Sources:christianlive

http://theendtimeradio.com

Continue Reading

us news

യുഎസിൽ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

Published

on

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യി​ൽ പീ​ഡ​ന​മ​നു​ഭ​വി​ക്കു​ന്ന സ​ഹോ​ദ​ര​രോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ക്രി​സ്തു​വി​ൽ ത​ങ്ങ​ൾ ഒ​ന്നാ​ണെ​ന്ന സ​ന്ദേ​ശം ന​ൽ​കി​യും സേ​വ​ന​രം​ഗ​ത്തെ ക്രൈ​സ്ത​വ സം​ഭാ​വ​ന​ക​ൾ വി​ളം​ബ​രം ചെ​യ്തും മൂ​ന്നാ​മ​ത് ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ദി​നം (യേ​ശു ഭ​ക്തി ദി​വ​സ്) ആ​ഘോ​ഷി​ച്ചു.

മൂ​ന്നു വ​ർ​ഷം മു​ൻ​പ് ന്യൂ​യോ​ർ​ക്കി​ൽ മാ​ത്ര​മാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ളെ​ങ്കി​ൽ ഇ​ന്ന​ത് അ​മേ​രി​ക്ക​യി​ലെ പ​ത്ത് ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചു​വെ​ന്ന​തി​ൽ ദൈ​വ​ത്തി​നു ന​ന്ദി പ​റ​യു​ന്നു​വെ​ന്ന് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച ഫി​യ​ക്കൊ​ന (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക്രി​സ്ത്യ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​യ്ക്ക) പ്ര​സി​ഡ​ന്‍റ് കോ​ശി ജോ​ർ​ജ് ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെ​യ്തു.

സ​ഭാ​വി​ഭാ​ഗം നോ​ക്കാ​തെ വി​വി​ധ ച​ർ​ച്ച​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. സ​ഭാ​സ​മൂ​ഹ​ങ്ങ​ളു​ടെ കൊ​യ​ർ മ​നോ​ഹ​ര​മാ​യി. ഇ​ന്ത്യ​യി​ലെ പീ​ഡ​ന​ങ്ങ​ളി​ൽ നി​രാ​ശ​രാ​കാ​തെ സേ​വ​ന​രം​ഗ​ത്ത് നൂ​റ്റാ​ണ്ടു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രൈ​സ്ത​വ സാ​ക്ഷ്യം തു​ട​രു​ന്ന​തി​ൽ പ്രാ​സം​ഗി​ക​ർ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

തി​ന്മ​യു​ടെ ആ​ശ​യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​മ്പോ​ഴും സ്നേ​ഹ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ക്കു​ന്ന ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ മാ​തൃ​ക അ​വ​ർ എ​ടു​ത്തു പ​റ​ഞ്ഞു. ബി​ഷ​പ് റ​വ.​ഡോ ജോ​ൺ​സി ഇ​ട്ടി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വി​ത​കാ​ല​ത്ത് ക്രി​സ്തു​വി​നു ഒ​രു​പാ​ട് അ​നു​ച​ര​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യി ബി​ഷ​പ് ജോ​ൺ​സി ഇ​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ യ​ഥാ​ർ​ഥ അ​നു​ഗാ​മി​ക​ളാ​യി വ​ന്ന​ത് 12 ശി​ഷ്യ​ന്മാ​രാ​ണ്. അ​വ​രി​ലൂ​ടെ​യാ​ണ് ക്രൈ​സ്ത​വ വി​ശ്വാ​സം വ​ള​ർ​ന്ന​ത്.

ഫി​യ​ക്കൊ​ന എ​ക്സി​ക്യൂ​ട്ടീ​വ്‌ ഡ​യ​റ​ക്‌​ട​ർ റ​വ. നീ​ൽ ക്രി​സ്റ്റി (വാ​ഷിം​ഗ്ട​ൺ ഡി​സി) ആ​രോ​ഗ്യ സം​ര​ക്ഷ​ണ​രം​ഗ​ത്തും പ​രി​ച​ര​ണ​മേ​ഖ​ല​യി​ലും ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രു​ടെ സം​ഭാ​വ​ന​ക​ൾ എ​ടു​ത്തു​കാ​ട്ടി. വൈ​ദ്യ​പ​രി​ച​ര​ണ​രം​ഗ​ത്ത് ക്രി​സ്ത്യ​ൻ മി​ഷ​ന​റി​ക​ൾ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളു​ടെ പ്ര​യോ​ജ​നം കാ​ല​ങ്ങ​ളാ​യി ന​മ്മ​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് സ​മ​യ​ത്ത് 1,000 ആ​ശു​പ​ത്രി​ക​ളും 60,000 കി​ട​ക്ക​ക​ളും അ​വ​ർ ന​ൽ​കി. ശ​രി​യാ​യ ആ​രോ​ഗ്യ​പ​രി​ര​ക്ഷ ല​ഭി​ക്കു​ക എ​ന്നു​ള്ള​ത് മ​നു​ഷ്യ​ന്‍റെ അ​വ​കാ​ശ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. രോ​ഗ​ശാ​ന്തി​യി​ലേ​ക്കു​ള്ള മാ​ർ​ഗം കാ​ണി​ക്കു​ന്ന​ത് ദൈ​വ​ത്തെ മ​ഹ​ത്വ​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​ണ് ക്രി​സ്ത്യാ​നി​ക​ൾ വി​ശ്വ​സി​ക്കു​ന്ന​ത്.

സ​മൂ​ഹ​ത്തി​ലെ സ്ഥാ​ന​മോ ജാ​തി വ്യ​ത്യാ​സ​ങ്ങ​ളോ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ക്രി​സ്ത്യാ​നി​ക​ൾ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്, പ്ര​ത്യേ​കി​ച്ച് കു​ഷ്ഠ​രോ​ഗ​വും മ​റ്റ് സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും ജ​ന​ജീ​വി​തം സ്തം​ഭി​പ്പി​ച്ചി​രു​ന്ന കാ​ല​യ​ള​വി​ൽ. ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രു​ടെ സം​ഭാ​വ​ന​ക​ളു​ടെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് ലു​ധി​യാ​ന ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജും വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജും എ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി

മ​ത ദേ​ശീ​യ​ത സ്വാ​ത​ന്ത്ര്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. പീ​റ്റ​ർ കു​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി. അ​ത് മ​ത​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ക​യും വി​ക​ല​മാ​ക്കു​ക​യും ചെ​യ്യും. ലോ​ക​മെ​മ്പാ​ടും പ​ട​ർ​ന്നു​പി​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​ത ദേ​ശീ​യ​ത​യി​ൽ നി​ന്ന് നാം ​വ​ഴു​തി​മാ​റി​നി​ൽ​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ് എ​ന്ന് റ​വ. കു​ക്ക് പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ക്രി​സ്തു​മ​ത​വി​ശ്വാ​സ​ത്തി​ന് 2000 വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്ന​ത് പ​ല​രും മ​റ​ക്കു​ന്ന​താ​യി റ​വ. വി​ൽ​സ​ൺ ജോ​സ് (പാ​സ്റ്റ​ർ, ഗ്രേ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​സം​ബ്ലി ഓ​ഫ് ഗോ​ഡ്) ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​യി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക്രി​സ്ത്യാ​നി​ക​ൾ​ക്ക് വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്തു​ന്ന ഫി​യാ​ക്കോ​ന​യെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രി​സ്ത്യാ​നി​ക​ൾ പി​ന്തു​ണ​യ്ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പീ​ഡ​ന​മ​നു​ഭ​വി​ക്കു​ന്ന ക്രൈ​സ്ത​വ​ർ​ക്ക് വേ​ണ്ടി എ​ന്നും ശ​ബ്ദ​മു​യ​ർ​ത്തു​ന്ന പീ​യ​റ്റ​ർ ഫ്രെ​ഡ​റി​ച്ച് (കാ​ലി​ഫോ​ർ​ണി​യ) പ്ര​സം​ഗ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​മ്പോ​ഴും അ​ത് നേ​രി​ട്ട് മു​ന്നേ​റാ​നു​ള്ള ഇ​ന്ത്യ​ൻ ക്രി​സ്ത്യാ​നി​ക​ളു​ടെ ക​ഴി​വി​ൽ അ​തി​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

പാ​പ​ത്തി​ന്‍റെ​യും അ​ടി​മ​ത്ത​ത്തി​ന്‍റെ​യും നു​ക​ത്തി​ൽ നി​ന്ന് ആ​ളു​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​ൽ യേ​ശു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്നു. ഭൗ​തി​ക​മാ​യ ന​മ്മു​ടെ വി​മോ​ച​നം സം​ര​ക്ഷി​ക്കാ​ൻ ഇ​ന്ന് ന​മു​ക്ക് രാ​ഷ്ട്രീ​യ വി​മോ​ച​നം ആ​വ​ശ്യ​മാ​ണ്. ന​മു​ക്ക് മാ​ന​സി​ക​വും ആ​ത്മീ​യ​വു​മാ​യ വി​മോ​ച​ന​വും വേ​ണം.

നി​സ​ഹാ​യ​രെ പീ​ഡി​പ്പി​ക്കു​ന്ന ദു​ഷി​ച്ച പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ ഞെ​രു​ക്ക​ത്തി​ൽ ഇ​ന്ത്യ ഇ​പ്പോ​ൾ അ​മ​ർ​ന്നി​രി​ക്കു​ക​യാ​ണ്. മ​ണി​പ്പു​രി​ലും ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള ക്രി​സ്ത്യാ​നി​ക​ൾ​ക്ക് ഹി​ന്ദു ദേ​ശീ​യ ഭ​ര​ണ​കൂ​ടം വി​ത​ച്ച ദു​രി​ത​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ്. ന​മു​ക്ക് തി​ന്മ​യെ ന​ന്മ​കൊ​ണ്ടു ജ​യി​ക്കാം. നി​ങ്ങ​ളു​ടെ ശ​ത്രു​ക്ക​ളെ സ്നേ​ഹി​ക്കു​ക​യും നി​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ക.

സെ​ന്‍റ് തോ​മ​സി​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ​മാ​ണ് ഇ​ന്ത്യ​യി​ൽ ക്രി​സ്തു​മ​ത​ത്തി​ന് വി​ത്ത് പാ​കി​യ​ത്. മ​ദ​ർ തെ​രേ​സ ഇ​ന്ത്യ​യി​ലെ ദ​രി​ദ്ര​രോ​ടും അ​ധഃ​സ്ഥി​ത​രോ​ടും ക്രി​സ്തു​വി​ന് സ​മാ​ന​മാ​യ സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ചു എ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

റ​വ. സാ​റാ പീ​റ്റ​ർ, പാ​സ്റ്റ​ർ, സെ​ന്‍റ് പോ​ൾ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലൂ​ഥ​റ​ൻ ച​ർ​ച്ച്, ഫ്ലോ​റ​ൽ പാ​ർ​ക്ക്, പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി. ഫി​യ​ക്കൊ​ന പ്ര​സി​ഡ​ന്‍റ് കോ​ശി ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഗാ​നാ​ലാ​പ​നം: ജൂ​ബി​ലി ച​ർ​ച്ച് ക്വ​യ​ർ, സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ ഗാ​യ​ക​സം​ഘം, പ​ഞ്ചാ​ബി ഇ​ന്ത്യ​ൻ ച​ർ​ച്ച് ഗാ​യ​ക​സം​ഘം, സെ​ന്‍റ് പോ​ൾ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലൂ​ഥ​റ​ൻ ച​ർ​ച്ച്, ഫ്ലോ​റ​ൽ പാ​ർ​ക്ക്, ഗാ​ർ​ഡ​ൻ ഓ​ഫ് പ്ര​യ​ർ, സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ്, യൂ​ത്ത് ഗ്രൂ​പ്പ്, ഇ​ന്ത്യ പെ​ന്ത​ക്കോ​സ്ത് ച​ർ​ച്ച്, ക്യൂ​ൻ​സ്, ക്രൈ​സ്റ്റ് യു​ണൈ​റ്റ​ഡ് മെ​ത്ത​ഡി​സ്റ്റ് ച​ർ​ച​ർ​ച്ച്, മാ​സി സ​ത്സം​ഗ്.

റ​വ.​ഡോ. ബാ​ബു തോ​മ​സ് ബൈ​ബി​ൾ വാ​യി​ച്ചു. ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ (സാ​മൂ​ഹി​ക സം​രം​ഭ​ക​ൻ), ആ​ൻ​സ​ൻ തോ​മ​സ് (സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ), പാ​സ്റ്റ​ർ ജ​തീ​ന്ദ​ർ ഗി​ൽ (പ​ഞ്ചാ​ബി ഇ​ന്ത്യ​ൻ ച​ർ​ച്ച്) തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ജോ​ർ​ജ് എ​ബ്ര​ഹാം (മു​ൻ ചീ​ഫ് ടെ​ക്ക​നോ​ള​ജി ഓ​ഫീ​സ​ർ, യു​എ​ൻ & വൈ​സ് ചെ​യ​ർ ഐ​ഒ​സി) ന​ന്ദി പ​റ​ഞ്ഞു. റ​വ. ഡോ. ​നെ​ഹെ​മി​യ തോം​സ​ൺ, സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തി. ഡോ. ​ലി​സ ജോ​ർ​ജ്, പ്രി​യ വ​ർ​ഗീ​സ് എ​ന്നി​വ​രാ​യി​രു​ന്നു എം​സി​മാ​ർ.

റ​വ. ജോ​ൺ തോ​മ​സ്, (വൈ​സ് പ്ര​സി​ഡ​ന്‍റ് സ്റ്റെ​ഫ്ന, സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് വി​കാ​രി) ഭ​ക്ഷ​ണം ആ​ശീ​ർ​വ​ദി​ച്ചു. വീ​ഡി​യോ​ഗ്രാ​ഫ​ർ: ഷാ​ജി എ​ണ്ണ​ശേ​രി​ൽ, ഫോ​ട്ടോ: അ​ഭി​ജി​ത് റോ​യ്, പി​എ: സു​ജി​ത്ത് മൂ​ല​യി​ൽ, ഫാ. ​നോ​ബി അ​യ്യ​നേ​ത്ത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് പാസ്റ്റര്‍ ഫിന്നി ആലുംമ്മൂട്ടില്‍ ഉദ്ഘാടനം ചെയ്തു

Published

on

ഹ്യൂസ്റ്റന്‍: മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് ഉല്‍ഘാടനം ചെയ്തു. ഹ്യൂസ്റ്റനിലുള്ള ജോര്‍ജ്ജ് ആര്‍ ബൗണ്‍
ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ കോണ്‍ഫറന്‍സ് ഉദ്്ഘാടനം ചെയ്തു.
ഡോ. കെ പി മാത്യു അധ്യക്ഷത വഹിച്ചു. ലോക്കല്‍ കോഡിനേറ്റര്‍ പാസ്റ്റര്‍ സണ്ണി താഴംപള്ളം സങ്കീര്‍ത്തനം വായിച്ചു.

ലോക്കല്‍ സെക്രട്ടറി സജിമോന്‍ ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു.
ഇമ്മാനുവേല്‍ കെ ബി യും പി സിനാക്ക് ഗായകസംഘവും ചേര്‍ന്ന് ഗാനങ്ങള്‍ ആലപിച്ച് ആരാധനയ്ക്ക് നേതൃത്വം കൊടുത്തു.
നാഷണല്‍ സെക്രട്ടറി രാജു പൊന്നോലില്‍, മുഖ്യാഥികളായ പാസ്റ്റര്‍ ഫെയ്ത് ബ്ലസനെയും, ഡോക്ടര്‍ സാബു വര്ഗീസ്‌നെയും
പരിചയപ്പെടുത്തി. കണ്‍വന്‍ഷന്‍ തീം ആയ ‘മനസാന്തരത്തിനു യോഗ്യമായ ഫലം കായിപ്പിന്‍’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റര്‍ ബ്ലസ്സന്‍ സന്ദേശം അറിയിച്ചു.
സമ്മേളനത്തില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. സമ്മേളനം മൂന്നു ദിവസങ്ങളിലാണ് നടക്കുന്നത്
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Business4 hours ago

റൂപേ കാര്‍ഡ് ഇടപാടുകള്‍ ഇനി ചിപ്പ് വഴി മാത്രം

കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇനി ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളാകും നടക്കുക. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ്...

Travel5 hours ago

ട്രാഫിക് നിയമലംഘനത്തിന്‍റെ പേരിലും തട്ടിപ്പ്; വ്യാജ ഇ-ചെല്ലാൻ വ്യാപകം

തിരുവനന്തപുരം: വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചെല്ലാന്‍റെ പേരിൽ ലഭിക്കുന്ന വ്യാജ മെസേജുകളും വാട്ട്സ്...

world news5 hours ago

കത്തോലിക്ക പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ മോഷണത്തിനും നശീകരണത്തിനും ശ്രമം

ക്യൂബയിൽ നിരവധി കത്തോലിക്ക പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ മോഷണത്തിനും നശീകരണത്തിനും ശ്രമം. 34 ഇടവകകളിലും വിവിധ സന്യാസഭവനങ്ങളിലുമായി 2023 മാർച്ച് മുതൽ, കുറഞ്ഞത് 50 മോഷണങ്ങളും നശീകരണ...

National5 hours ago

രാജസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വി‌എച്ച്‌പി പ്രവര്‍ത്തകരുടെ ആക്രമണം: ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് പോലീസിന്റെ വേട്ടയാടലും

ജയ്പൂര്‍: രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ വിശ്വാസികളുടെ വീട്ടില്‍ക്കയറി വിശ്വ ഹിന്ദു പരിഷത്തിന്റെ ആക്രമണം. രാജസ്ഥാനിലെ ഭരത്പൂരിലെ രാജസ്ഥാന്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്...

world news5 hours ago

കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി; കൃത്രിമം തെളിഞ്ഞാല്‍ വാങ്ങിയ അലവന്‍സ് തിരിച്ചു പിടിക്കും

കുവൈറ്റ് സിറ്റി: വ്യാജ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കുവൈറ്റില്‍ ജോലി നേടിയവരെ കാത്തിരിക്കുന്നത് ശക്തമായ നടപടികള്‍. ഈ രീതിയില്‍ കൃത്രിമം കാണിച്ചതായി നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ബോധ്യമായാല്‍...

world news5 hours ago

പാകിസ്താനിൽ ഇതാദ്യം; എസ്എസ്ജിയിൽ നിന്ന് ആദ്യത്തെ ക്രൈസ്തവ മേജർ ജനറൽ

ലാഹോർ: പാകിസ്താൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്ജിയിൽനിന്നുള്ള ആദ്യത്തെ ക്രൈസ്തവ മേജർ ജനറലായി ജൂലിയൻ ജെയിംസ്. സേനയിലെ ഏറ്റവും പുതിയ പ്രൊമോഷൻ പട്ടികയനുസരിച്ചാണ് ജൂലിയൻ ജെയിംസ്...

Trending