world news
കൊറിയൻ യുദ്ധസമയത്ത് കൊല്ലപ്പെട്ട ക്രൈസ്തവരുടെ വിവരങ്ങൾ വെളിപ്പെടുത്തി പുതിയ റിപ്പോർട്ട്
1950 ജൂലൈയ്ക്കും സെപ്തംബറിനുമിടയിൽ കൊറിയൻ യുദ്ധത്തിൽ ഉത്തര കൊറിയൻ സൈന്യം 54 ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയത് വെളിപ്പെടുത്തി, ദക്ഷിണ കൊറിയയുടെ സത്യത്തിനും അനുരഞ്ജനത്തിനുംവേണ്ടിയുള്ള കമ്മീഷൻ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കമ്മീഷൻ ഈ കൊലപാതകങ്ങളെ ഉയർത്തിക്കാട്ടിയത്.
സൈന്യം കൊലപ്പെടുത്തിയ 54 ക്രിസ്ത്യാനികളിൽ മുപ്പതുപേർ സ്ത്രീകളായിരുന്നു. അവരിൽ ഭൂരിഭാഗവും 19 വയസിൽത്താഴെയുള്ളവരാണ്. കൊറിയൻ യുദ്ധസമയത്ത്, പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള കമ്മീഷന്റെ അന്വേഷണത്തിന്റെ ഭാഗമാണ് ഈ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ക്രിസ്ത്യൻ വിശ്വാസത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ കുറഞ്ഞത് 1,700 ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെട്ടതായി കമ്മീഷൻ കണക്കാക്കുന്നു.
കൊല്ലപ്പെട്ട 54 പേരിൽ 51 പേരും 1950 സെപ്റ്റംബർ 28-ന് ബിയോങ്ചോൺ പള്ളിയിൽവച്ച് കൊല്ലപ്പെട്ടുവെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. കമ്മീഷന്റെ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അവർ ഉത്തര കൊറിയൻ ഭരണകൂടത്തിൽനിന്ന് ക്ഷമാപണം തേടുകയും ഇരകളുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നു.
Sources:azchavattomonline.com
world news
യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
ദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. നാളെ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ലഗേജ് 30 കിലോ ഉപയോഗിക്കാനാകും. ട്രാവൽസുകൾക്ക് പങ്കുവെച്ച പോസ്റ്ററിലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞമാസമാണ് എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ സെക്ടറിൽ ലഗേജ് പരിധി 20 കിലോ ആയി വെട്ടിച്ചുരുക്കിയത്. ആഗസ്റ്റ് 19 മുതൽ യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായിരുന്നു നിയന്ത്രണം. 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിച്ചിരുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് ഏറ്റവും കൂടുതൽ സർവിസ് നടത്തുന്ന കേരള സെക്ടറിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇത് വൻ തിരിച്ചടിയായിരുന്നു. ഇതിനെതിരെ പാർലമെൻറിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉയർന്നെങ്കിലും നടപടി പിൻവലിക്കാൻ കമ്പനി തയ്യാറായിരുന്നില്ല. സീസൺ സമയങ്ങളിൽ പ്രവാസികളെ കൂടുതൽ ചൂഷണം ചെയ്യാനായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം. എന്നാൽ, ബാഗേജ് പരിധി കുറച്ചതോടെ യാത്രക്കാർ എയർ ഇന്ത്യ എക്സ്പ്രസിനെ കൈവിടുകയും ഇന്ത്യയിലെ ബജറ്റ് എയർലൈനായ ഇൻഡിഗോ ഉൾപ്പെടെയുള്ള മറ്റ് വിമാനങ്ങളെ ആശ്രയിക്കാനും തുടങ്ങി. ഇതോടെ ലഗേജ് പരിധി പുനഃസ്ഥാപിക്കാൻ കമ്പനി നിർബന്ധിതമാവുകയായിരുന്നു.
Sources:nerkazhcha
world news
Government to Release New Copy of Task Force Report on Pastor Koh’s Disappearance
Malaysia — Malaysia’s Ministry of Home Affairs (KDN) recently announced it will provide Pastor Raymond Koh’s family and their lawyers with a new copy of a Special Task Force report on the pastor’s disappearance.
The announcement comes on the heels of a report from Free Malaysia Today stating that the Special Task Force altered the previous report it sent to the family and their lawyers.
The KDN, however, stressed that the original report contained watermarks because it is an official government document subject to the Official Secrets Act 1972 and the Security Directive (Revision and Amendment 2017), but it had not been altered.
“The report submitted to Pastor Koh’s family and lawyers is the original report without changes and printed on watermarked paper,” the KDN said. “The use of watermarked paper is to enable the government to identify the ownership of the document in the event that the document is disseminated.”
The KDN added that the matter has been investigated with the Office of the Chief Government Security Officer of Malaysia (CGSO) to ensure that the security of the Special Task Force report is maintained.
In addition to the claim that the report had been altered, Free Malaysia Today reported that the legal team for the pastor’s family complained in the lawsuit against the government and the police that they could not read portions of the original report.
Last month, Malaysia’s High Court ordered the government to provide Koh’s wife, Susanna Liew, with the task force’s full report.
Liew had filed a lawsuit in 2020 against the police, the inspector-general of police, and several former high-ranking police officers over her husband’s disappearance on Feb. 13, 2017. She seeks to hold the authorities liable for his unlawful abduction and misfeasance in public office. Previously, the government classified the report on Pastor Koh as a state secret.
Sources:persecution
world news
പ്രാർത്ഥന: ദൈവവുമായുള്ള സംഭാഷണോപാധിയാണ് :മാർപാപ്പാ
നാം പ്രാർത്ഥിക്കുമ്പോൾ നമ്മളുമായി സംഭാഷണത്തിലേർപ്പെടുന്ന ദൈവം അങ്ങനെ ജീവൻ ദാനമായി നല്‍കുകയെന്ന സത്താപരമായ കാര്യത്തിൽ പക്വത പ്രാപിക്കാൻ നമ്മെ സഹായിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ എക്സ് സന്ദേശം.
പ്രാർത്ഥന എന്ന ഹാഷ്ടാഗോടു കൂടി (#Prayer ) ചൊവ്വാഴ്ച (24/09/24) ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:
“നിനക്കു വേണ്ടത് നീ, #പ്രാർത്ഥനയിലൂടെ, ദൈവത്തോട് ചോദിക്കുകയും, നിൻറെയുള്ളിൽ മറ്റ് ചോദ്യങ്ങൾ ഉയരാൻ തുടങ്ങുകയും ചെയ്യുന്നു. ഈ ചോദ്യങ്ങൾ ദൈവത്തിൻറെതാണ്. അവ നന്മ ചെയ്യാൻ പ്രചോദിപ്പിക്കുകയും ഉപരിയഗാധ സ്നേഹത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. അങ്ങനെ ദൈവം നമ്മോട് സംഭാഷണത്തിൽ ഏർപ്പെടുകയും യഥാർത്ഥത്തിൽ പ്രാധാനമായ കാര്യത്തിൽ, അതായത്, ജീവൻ ദാനമായി നല്‍കുക എന്നതിൽ, പക്വത പ്രാപിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.”
Sources:marianvibes
-
Travel4 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
world news12 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National7 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life12 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Movie6 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie10 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
National7 months ago
300,000-Member Indian Church to Plant 40 More Megachurches
-
Sports8 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season