Connect with us

National

പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു; എങ്ങനെ ചെയ്യാം

Published

on

പാചകവാതക കണക്ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ്. കണക്ഷനുള്ള എല്ലാവരും ഇത് നടത്തണമെന്ന് പാചകവാതക കമ്പനികൾ വിതരണക്കാർക്കുനൽകിയ സർക്കുലറിൽ പറയുന്നു. മസ്റ്ററിങ് പൂർത്തിയാക്കേണ്ട അവസാനതീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

മസ്റ്ററിങ് നടത്താത്തവർക്ക് പാചകവാതകം ബുക്കുചെയ്യാനാവാതെ വരും. ഉപഭോക്താവിനെ തിരിച്ചറിയുന്നതിനുമുമ്പ് നടത്തിയ കെ.വൈ.സി. (നോ യുവർ കസ്റ്റമർ) അപ്ഡേഷന്റെ ചുവടുപിടിച്ചാണ് ബയോമെട്രിക് മസ്റ്ററിങ്. ഇൻഡേൻ, ഭാരത്, എച്ച്.പി. എന്നീ പൊതുമേഖലാകമ്പനികളുടെ ഏജൻസി ഓഫീസുകളിലെത്തിയാണ് ഉപഭോക്താക്കൾ മസ്റ്ററിങ് നടത്തേണ്ടത്.

വിരലടയാളം പതിക്കാനും കണ്ണിന്റെ കൃഷ്ണമണി സ്കാൻ ചെയ്യാനുമുള്ള ബയോമെട്രിക് ഉപകരണങ്ങൾ ഏജൻസികൾ സജ്ജമാക്കും. രണ്ടുമാസംമുമ്പ് പാചകവാതക കമ്പനികൾ ഏജൻസികൾക്ക് മസ്റ്ററിങ് സംബന്ധിച്ച് നിർദേശം നൽകിയിരുന്നു. എന്നാൽ, ഉപഭോക്താക്കൾ കാര്യമായി സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് കർശനമാക്കുന്നത്.

കണക്ഷൻ മാറ്റാൻ
കണക്ഷൻ ഉടമ കിടപ്പുരോഗിയോ സ്ഥലത്തില്ലാത്തയാളോ പ്രായാധിക്യത്താൻ യാത്രചെയ്യാൻ പ്രയാസമുള്ള ആളോ ആണെങ്കിൽ, കുടുംബത്തിലെ റേഷൻകാർഡിൽ പേരുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റി മസ്റ്ററിങ് നടത്താം.

കണക്ഷൻമാറ്റാൻ ആധാർ കാർഡ്, പാചകവാതക കണക്ഷൻ ബുക്ക്, റേഷൻകാർഡ് എന്നിവയുമായി ഏജൻസി ഓഫീലെത്തണം.

മസ്റ്ററിങ് നടത്താൻ
പാചകവാതക കണക്ഷനുള്ളയാൾ ആധാർകാർഡ്, പാചകവാതക കണക്ഷൻ ബുക്ക് എന്നിവയുമായി ഏജൻസി ഓഫീസിലെത്തണം.

ഏജൻസി ഓഫീസിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളമോ കണ്ണിന്റെ കൃഷ്ണമണിയോ പതിക്കണം.
രജിസ്റ്റർ ചെയ്ത മൊബൈൽനമ്പറിലേക്ക് ഇ.കെ.വൈ.സി. അപ്ഡേറ്റായെന്ന സന്ദേശം എത്തും.

പാചകവാതക കമ്പനികളുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ് നടത്താം. ഇതിനായി മൊബൈൽ ആപ്ലിക്കേഷനും ആധാർ ഫേസ് റെക്കഗ്നിഷൻ ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യണം.
Sources:Metro Journal

http://theendtimeradio.com

National

രാജസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വി‌എച്ച്‌പി പ്രവര്‍ത്തകരുടെ ആക്രമണം: ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് പോലീസിന്റെ വേട്ടയാടലും

Published

on

ജയ്പൂര്‍: രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ വിശ്വാസികളുടെ വീട്ടില്‍ക്കയറി വിശ്വ ഹിന്ദു പരിഷത്തിന്റെ ആക്രമണം. രാജസ്ഥാനിലെ ഭരത്പൂരിലെ രാജസ്ഥാന്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഏരിയയില്‍ പ്രാര്‍ത്ഥന കൂട്ടായ്മ നടക്കുകയായിരിന്ന ഭവനത്തിലേക്ക് ഇരച്ചെത്തിയ തീവ്ര ഹിന്ദുത്വവാദികള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരിന്നു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അതേസമയം വിവരമറിഞ്ഞെത്തിയ പ്രാദേശിക പോലീസ് അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം സ്ത്രീകള്‍ ഉള്‍പ്പെടെ 28 ക്രൈസ്തവരെ കസ്റ്റഡിയിലെടുത്തു. ഹിന്ദുത്വവാദികളുടെ ഒത്താശയിലാണ് കേസ് ഫയല്‍ ചെയ്തതെന്ന് കരുതപ്പെടുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് യുവാക്കളെ പൊതിരെ തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. വസ്ത്രങ്ങള്‍ കീറി ചോരയൊലിക്കുന്ന യുവാവിനെ പുറത്തിറക്കി നിലത്തിട്ട് ആക്രമിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

ആക്രമണത്തിന് നേതൃത്വം നല്‍കിയ ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ ഉള്‍പ്പെടെയുള്ളവരെ അകാരണമായി ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്ത മതുരഗേറ്റ് പോലീസ് നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ വാദി പ്രതിയാകുന്ന രീതിയാണ് കണ്ടുവരുന്നത്. അതിനു ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

National

ജി.എം മീഡിയ പ്രവർത്തക സമ്മേളനം സൂം പ്ലാറ്റ്ഫോമിൽ നടന്നു

Published

on

തിരുവനന്തപുരം: –ഗോസ്പൽ മിറർ (GM) പ്രവർത്തക സമ്മേളനവും, കാര്യാലോചനകളും ജൂലൈ അഞ്ചാം തീയതി വൈകിട്ട് 9 PM മുതൽ 10.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടന്നു. സുവിശേഷകൻ ജിജോ പാലക്കാട് പ്രാർത്ഥിച്ച് ആരംഭിച്ച മീറ്റിങ്ങിൽ GM മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. വരും ദിവസങ്ങളിൽ ജിഎം മീഡിയയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് എത്തിക്കണമെന്നും ആയതിന് എല്ലാ പ്രവർത്തകരും ഉത്സാഹിക്കണമെന്നും തന്റെ സന്ദേശത്തിൽ കൂടെ ഡയറക്ടർ അറിയിച്ചു. GM മീഡിയ ചീഫ് എഡിറ്റർ പാസ്റ്റർ ജിപി കുറ്റിച്ചൽ ഓരോ മേഖലയിലും നടത്തേണ്ടുന്ന പ്രമോഷണൽ മീറ്റിങ്ങുകളെ പറ്റിയും, ഐഡി കാർഡ് വിതരണത്തെസംബന്ധിച്ചും സംസാരിച്ചു. പാലക്കാട്,കാസർഗോഡ്, കർണാടക, തമിഴ്നാട്,തിരുവനന്തപുരം, തുടങ്ങി വിവിധമേഖലകളിൽ ഉള്ള ജിഎം പ്രവർത്തകർ സന്നിഹിതരായിരുന്നു.. ക്രൈസ്തവ വാർത്താമാധ്യമ രംഗത്തു അനുഗ്രഹീതമായ മുന്നേറ്റം നടത്തുവാൻ വരും നാളുകളിൽ ശക്തമായി പ്രവർത്തിക്കാം എന്ന ഉത്സാഹത്തോടു കൂടിയ തീരുമാനത്തോടെ പ്രവർത്തക സമ്മേളനം പര്യവസാനിച്ചു. പാസ്റ്റർ KT ജോസഫ് പ്രാർത്ഥിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

സുരക്ഷിതം; പിഎസ്‌സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപി സംവിധാനവും

Published

on

തിരുവനന്തപുരം: പിഎസ്‌സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ഇനി പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ ഒടിപി ആവശ്യമാണ്. സുരക്ഷ‍യുടെ ഭാഗമായാണ് ഒടിപി സംവിധാനം ഏർപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ നിലവിലെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ഉദ്യോഗാർഥികള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും അടങ്ങിയ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും. മൊബൈല്‍ നമ്പറും ഇമെയിലും നിലവില്‍ ഉപയോഗത്തിലുള്ളതാണെന്ന് ഉദ്യോഗാര്‍ഥികള്‍ ഉറപ്പുവരുത്തേണ്ടതും അല്ലാത്തപക്ഷം ആവശ്യമായ തിരുത്തല്‍ വരുത്തേണ്ടതുമാണ്. കൂടാതെ ഒടിപി സംവിധാനം ഉപയോഗിച്ച് അവ വെരിഫൈ ചെയ്യുകയും വേണം.

യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ വെരിഫൈ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയിലിലോ ലഭ്യമാകുന്ന ഒടിപി രേഖപ്പെടുത്തി ഉദ്യോഗാർഥികള്‍ക്ക് പ്രൊഫൈലില്‍ പ്രവേശിക്കാം. സുരക്ഷാകാരണങ്ങളാല്‍ ആറുമാസത്തിലൊരിക്കല്‍ പാസ്‌വേര്‍ഡ് പുതുക്കുവാന്‍ ഉദ്യോഗാർഥികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും പിഎസ്‌സി അറിയിച്ചു
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Business5 hours ago

റൂപേ കാര്‍ഡ് ഇടപാടുകള്‍ ഇനി ചിപ്പ് വഴി മാത്രം

കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇനി ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളാകും നടക്കുക. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ്...

Travel5 hours ago

ട്രാഫിക് നിയമലംഘനത്തിന്‍റെ പേരിലും തട്ടിപ്പ്; വ്യാജ ഇ-ചെല്ലാൻ വ്യാപകം

തിരുവനന്തപുരം: വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചെല്ലാന്‍റെ പേരിൽ ലഭിക്കുന്ന വ്യാജ മെസേജുകളും വാട്ട്സ്...

world news5 hours ago

കത്തോലിക്ക പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ മോഷണത്തിനും നശീകരണത്തിനും ശ്രമം

ക്യൂബയിൽ നിരവധി കത്തോലിക്ക പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ മോഷണത്തിനും നശീകരണത്തിനും ശ്രമം. 34 ഇടവകകളിലും വിവിധ സന്യാസഭവനങ്ങളിലുമായി 2023 മാർച്ച് മുതൽ, കുറഞ്ഞത് 50 മോഷണങ്ങളും നശീകരണ...

National5 hours ago

രാജസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വി‌എച്ച്‌പി പ്രവര്‍ത്തകരുടെ ആക്രമണം: ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് പോലീസിന്റെ വേട്ടയാടലും

ജയ്പൂര്‍: രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ വിശ്വാസികളുടെ വീട്ടില്‍ക്കയറി വിശ്വ ഹിന്ദു പരിഷത്തിന്റെ ആക്രമണം. രാജസ്ഥാനിലെ ഭരത്പൂരിലെ രാജസ്ഥാന്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്...

world news6 hours ago

കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി; കൃത്രിമം തെളിഞ്ഞാല്‍ വാങ്ങിയ അലവന്‍സ് തിരിച്ചു പിടിക്കും

കുവൈറ്റ് സിറ്റി: വ്യാജ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കുവൈറ്റില്‍ ജോലി നേടിയവരെ കാത്തിരിക്കുന്നത് ശക്തമായ നടപടികള്‍. ഈ രീതിയില്‍ കൃത്രിമം കാണിച്ചതായി നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ബോധ്യമായാല്‍...

world news6 hours ago

പാകിസ്താനിൽ ഇതാദ്യം; എസ്എസ്ജിയിൽ നിന്ന് ആദ്യത്തെ ക്രൈസ്തവ മേജർ ജനറൽ

ലാഹോർ: പാകിസ്താൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്ജിയിൽനിന്നുള്ള ആദ്യത്തെ ക്രൈസ്തവ മേജർ ജനറലായി ജൂലിയൻ ജെയിംസ്. സേനയിലെ ഏറ്റവും പുതിയ പ്രൊമോഷൻ പട്ടികയനുസരിച്ചാണ് ജൂലിയൻ ജെയിംസ്...

Trending