Connect with us

Tech

വാട്‌സ്ആപ്പില്‍ അടുത്ത എഐ സ്പെഷ്യല്‍; എന്താണ് ഇമാജിന്‍ മീ?

Published

on

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ ഭീമന്‍മാരായ മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അടുത്തിടെ ‘മെറ്റ എഐ’ അവതരിപ്പിച്ചിരുന്നു. ഇന്ത്യയടക്കം തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ് മെറ്റ എഐ ചാറ്റ്‌ബോട്‌സ് വാട്‌സ്ആപ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ പുതിയ എഐ ഫീച്ചര്‍ വാട്‌സ്‌ആപ്പില്‍ മെറ്റ പരീക്ഷിച്ചുവരികയാണ്. ഇമാജിന്‍ മീ എന്നാണ് ഇതിന്‍റെ പേര്.

യഥാര്‍ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എഐ അവതാറുകളും തയ്യാറാക്കാം എന്നതാണ് ഇമാജിന്‍ മീയുടെ സവിശേഷതകള്‍. പുത്തന്‍ ഫീച്ചറിന്‍റെ സ്‌ക്രീന്‍ഷോട്ട് വാബെറ്റിന്‍റെ പുറത്തുവിട്ടു. ഈ ഫീച്ചര്‍ ഉപയോഗിക്കാനായി ചിത്രങ്ങള്‍ മാത്രം അപ്‌ലോഡ് ചെയ്താല്‍ മതിയാകും എന്നാണ് സൂചന. ഈ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ച്ചറുകള്‍ ആക്കി ഉപയോഗിക്കാനും കഴിഞ്ഞേക്കും. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ് 2.24.14.13 ബീറ്റ വേര്‍ഷനിലാവും ഇത് ലഭ്യമാവുക. ഇമാജിന്‍ മീ ഫീച്ചര്‍ ഓപ്ഷനലായിരിക്കുമെന്നും ഇത് ഉപയോഗിക്കണമെങ്കില്‍ യൂസര്‍മാര്‍ സെറ്റിങ്‌സില്‍ കയറി അനുമതി നല്‍കണമെന്നും സൂചനയുണ്ട്.

മെറ്റ എഐ നിലവില്‍ വാട്‌സ്ആപ്പിന് പുറമെ ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയിലും ലഭ്യമാണ്. കൂടാതെ meta.ai എന്ന യുആർഎൽ വഴി എഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം. ഓരോ പ്ലാറ്റ്‌ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്ഫോംസിന്‍റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിലാണ് മെറ്റ എഐ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുക. മെറ്റ എഐ വന്നതോടെ വാട്‌സ്ആപ്പില്‍ എന്തെങ്കിലും ചെയ്യുന്നതിനായി ആപ്പില്‍ ചാറ്റ്‌ബോട്ടിന് നിർദേശം നല്‍കിയാൽ മതിയാകും. ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റന്‍റുമായി സംസാരിക്കാം.
Sources:azchavattomonline.com

http://theendtimeradio.com

Tech

ഇന്‍സ്റ്റഗ്രാം പോലെ വാട്‌സാപ്പിലും ഇനി സ്റ്റാറ്റസ് ലൈക്ക് ചെയ്യാം, സുഹൃത്തുക്കളെ ടാഗ് ചെയ്യാം

Published

on

വാട്‌സാപ്പ് ഉപയോഗിക്കാത്തവരായി ചുരുക്കം ചില ആളുകള്‍ മാത്രമേ ഉണ്ടാകൂ. ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിക്കാറുണ്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ്.

ഇനി നമുക്ക് വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യുകയും സ്റ്റാറ്റസുകളില്‍ പ്രൈവറ്റ് മെന്‍ഷന്‍ നല്‍കുകയും ചെയ്യാം. സ്റ്റാറ്റസിന് താഴെ കാണിക്കുന്ന ഹാര്‍ട്ട് ഇമോജിയില്‍ തൊട്ടാല്‍ ആ സ്റ്റാറ്റസ് ലൈക്ക് ചെയ്തു എന്നര്‍ഥം. നമ്മള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ലൈക്ക് ചെയ്യുന്നതുപോലെത്തന്നെയാണ് ഇതും. സ്റ്റാറ്റസ് ഇട്ട വ്യക്തിക്ക് മാത്രമേ ആരെല്ലാം ലൈക്ക് ചെയ്തു എന്നറിയാന്‍ കഴിയൂ.

പ്രൈവറ്റ് മെന്‍ഷന്‍ സൗകര്യം ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത നല്‍കുന്ന ഫീച്ചറാണ്. നമ്മള്‍ ടാഗ് ചെയ്ത ആള്‍ക്ക് മാത്രമേ മെന്‍ഷന്‍ ചെയ്തുവെന്ന് അറിയാന്‍ കഴിയൂ. അയാള്‍ക്ക് മാത്രമായി നമ്മുടെ സ്റ്റാറ്റസ് റീഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. നമ്മുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആളുകളെയാണ് ടാഗ് ചെയ്യാന്‍ കഴിയുക. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് സ്റ്റോറികളില്‍ നമ്മള്‍ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നതുപോലെയാണ് വാട്‌സാപ്പിന്റെ ഈ പുതിയ ഫീച്ചറും.

അധികം വൈകാതെ തന്നെ ഈ പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പില്‍ ലഭ്യമാകും. അടുത്ത കുറച്ച് മാസത്തിനുള്ളില്‍ സ്റ്റാറ്റസിലും അപ്‌ഡേറ്റ്‌സിലും പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിക്കും.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

ഇന്ത്യയിൽ 6ജി ഉടൻ വരുന്നു? രാജ്യം ഐ ടി വിപ്ലവത്തിലേക്ക്

Published

on

ന്യൂഡൽഹി: രാജ്യം ഇപ്പോൾ 2ജി, 3ജി പോലുള്ള പഴയ തലമുറ ഇന്റർനെറ്റ് സംവിധാനങ്ങളിൽ നിന്ന് 4ജി, 5ജി പോലുള്ള അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് വേഗത്തിൽ മാറിയിട്ടുണ്ട്. ഇതിനപ്പുറം, ഇന്ത്യ 6ജി സാങ്കേതികവിദ്യയുടെ വികസനത്തിലും സജീവമായി പ്രവർത്തിക്കുന്നു. ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യാഴാഴ്ച ഭാരത് 6 ജി അലയൻസിൻ്റെ ഏഴ് പ്രവർത്തന സമിതിയുമായി യോഗം നടത്തിയതായി എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ പറഞ്ഞു.

‘6ജി ഇന്ത്യയുടെ ഭാവി’
ഇന്ത്യയുടെ ഭാവി 6ജി-യിലാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ അനേകം സാധ്യതകൾ ഉണ്ടെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 5ജി സാങ്കേതികവിദ്യയുടെ വിജയത്തിനു ശേഷം ഇപ്പോൾ 6ജി സാങ്കേതികവിദ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

6ജി സാങ്കേതികവിദ്യ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും അതിവേഗം വികസിപ്പിക്കുകയും ചെയ്യും. ഇന്ത്യ ടെലികോം മേഖലയിൽ ഒരു സൂപ്പർ പവറായി മാറുമെന്നും സിന്ധ്യ പ്രതീക്ഷ പ്രകടിപ്പിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകളിൽ, ‘6ജി ഇന്ത്യയുടെ ഭാവിയാണ്, 6ജി നമ്മുടെ സാധ്യതയാണ്’.

6ജി, 5ജി-യെക്കാൾ വളരെ വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ ഒരു നെറ്റ്‌വർക്കാണ്. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യ സംരക്ഷണം, സ്മാർട്ട് സിറ്റികൾ എന്നിവയുൾപ്പെടെയുള്ള നിരവധി മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകും. ഇന്ത്യ 6ജി-യിൽ മുന്നിലെത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും വളരെ പ്രധാനമാണ്. ഈ സാങ്കേതികവിദ്യ, ഇന്ത്യയെ ലോകത്തെ ഏറ്റവും മുന്നേറിയ രാജ്യങ്ങളുടെ നിരയിൽ എത്തിക്കാൻ സഹായിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

ആന്‍ഡ്രോയിഡ് 15 പുറത്തിറക്കി ഗൂഗിള്‍, ഏതെല്ലാം ഫോണുകളില്‍ ലഭിക്കും? എത്രനാള്‍ കാത്തിരിക്കണം?

Published

on

ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ ആൻഡ്രോയിഡ് 15 ഒഎസ് ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബർ മൂന്ന് ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിൾ പുതിയ ഒഎസ് പുറത്തിറക്കിയതായി അറിയിച്ചത്. ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രൊജക്ട് ആയി ഇതിന്റെ സോഴ്സ് കോഡ് ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി ഡെവലപ്പർമാർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് അനുയോജ്യമായ കസ്റ്റം ഒഎസുകൾ നിർമിക്കാൻ സാധിക്കും. വരും ആഴ്ചകളിലാണ് ആൻഡ്രോയിഡ് 15 ഫോണുകളിലെത്തുക. ഗൂഗിൾ പിക്സൽ ഫോണുകളിലാണ് ആദ്യമെത്തുക. മാസങ്ങൾ നീണ്ട ബീറ്റാ പരീക്ഷണ ഘട്ടം പൂർത്തിയാക്കിയാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിൾ പിക്സൽ ഫോണുകൾക്ക് പുറമെ, സാംസങ്, ഓണർ, ഐഖൂ, ലെനോവൊ, മോട്ടോറോള, നത്തിങ്, വൺ പ്ലസ്, ഓപ്പോ, റിയൽമി, ഷാർപ്പ്, സോണി, ടെക്നോ, വിവോ, ഷാവോമി തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകളിലും വരും മാസങ്ങളിൽ ആൻഡ്രോയിഡ് 15 അപ്ഡേറ്റ് എത്തും.

പുതിയ വോളിയം കൺട്രോൾ പാനൽ, പാർഷ്യൽ സ്ക്രീൻ ഷെയറിങ്, ഫുൾ സ്ക്രീൻ ആപ്പുകൾ തുടങ്ങി ഒട്ടേറെ പുതിയ സൗകര്യങ്ങളുമായാണ് ആൻഡ്രോയിഡ് 15 അവതരിപ്പിച്ചിരിക്കുന്നത്. വിൻഡോസ് ലാപ്ടോപ്പിലെ വെബ് ക്യാമറയായി സ്മാർട്ഫോണിനെ മാറ്റാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ സുരക്ഷയും സ്വകാര്യതയും ഉറപ്പുനൽകും വിധമാണ് ആൻഡ്രോയിഡ് 15 ഒരുക്കിയിട്ടുള്ളത്. ടാബ് ലെറ്റുകൾ പോലുള്ള വലിയ സ്ക്രീനുകളിലെ മൾടി ടാസ്കിങ്, പിക്ചർ ഇൻ പിക്ചർ മോഡ് എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National8 hours ago

ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്തതിന് 19 പേർ അറസ്റ്റിൽ

സ്‌കൂൾ ജീവനക്കാരുടെ അനുമതിയില്ലാതെ സർക്കാർ നടത്തുന്ന രണ്ട് സ്‌കൂളുകളിൽ ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്തതിന് 19 ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റ് ചെയ്തു.കിഴക്കേ ഇന്ത്യയിലെ സംസ്ഥാനമായ ബീഹാറിൽ സെപ്തംബർ...

world news8 hours ago

Thai Court Orders Extradition of Christian Activist to Vietnam

Thailand— A Thai court ordered Christian activist Y Quynh Bdap, co-founder of advocacy group Montagnards Stand for Justice, to be...

Tech8 hours ago

ഇന്‍സ്റ്റഗ്രാം പോലെ വാട്‌സാപ്പിലും ഇനി സ്റ്റാറ്റസ് ലൈക്ക് ചെയ്യാം, സുഹൃത്തുക്കളെ ടാഗ് ചെയ്യാം

വാട്‌സാപ്പ് ഉപയോഗിക്കാത്തവരായി ചുരുക്കം ചില ആളുകള്‍ മാത്രമേ ഉണ്ടാകൂ. ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിക്കാറുണ്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ്....

National9 hours ago

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചിൽഡ്രൻസ് ഫെസ്റ്റ് 2025 തീം റിലീസ് ചെയ്തു

തിരുവല്ല: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സ് സിലബസായ ചല്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഏറ്റവും പുതിയ തീം ‘Come to the Party’ പുറത്തിറങ്ങി. ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ...

world news9 hours ago

ബുർക്കിന ഫാസോയിലെ കൂട്ടക്കൊല: 600 പേർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോയിലെ ബർസാലോഗോ പട്ടണത്തിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 600 പേർ കൊല്ലപ്പെട്ടതായി സി. എൻ. എൻ. റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 24-നാണ്...

us news1 day ago

അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസിനു സിഡ്നി വേദിയാകുന്നു

സിഡ്നി: ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത്‌ നാഷണൽ കോൺഫറൻസിന് HUNTS HOTEL LIVERPOOL – 2415 CAMDEN VALLEY WAY, CASULA...

Trending