Connect with us

world news

ദുബായിൽ ലൈസൻസ് നഷ്ടപ്പെട്ടാൽ രണ്ട് മണിക്കൂറിനകം പുതിയ ലൈസൻസ് കയ്യിലെത്തും; ചെയ്യേണ്ടത് ഇത്ര മാത്രം

Published

on

ദുബായിൽ ലൈസൻസിനായി അപേക്ഷിക്കുകയെന്നാൽ ഒരു പാട് സമയം നഷ്ടമാകുന്ന പ്രക്രിയ ആയിരുന്നു. എന്നാൽ ഇന്ന് കാലം മാറി. ലളിതമായ പ്രോസസിലൂടെ ലെെസൻസിനായി അപേക്ഷിക്കാം. അതിന് ശേഷം തിയറി ടെസ്റ്റും പ്രാക്ടിക്കൽ ടെസ്റ്റ് വിജയിച്ചാൽ മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ ലൈസൻസ് ലഭിക്കും. നിലവിലുള്ള ലൈസൻസ് നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്താൽ കാര്‍ഡ് റീപ്ലേസ് ചെയ്യുന്നതിനും അനായാസം അപേക്ഷ സമര്‍പ്പിക്കാനാകും.

നിങ്ങൾ 21 വയസ്സിന് താഴെയുള്ള വ്യക്തിയാണെങ്കിൽ കാര്‍ഡ് റീപ്ലേസ്മെൻ്റിനായി 100 ദിര്‍ഹമാണ് സര്‍വ്വീസ് ഫീ നൽകേണ്ടത്. 21 വയസ്സോ അതിന് മുകളിലോ പ്രായമുള്ള വ്യക്തികളുടെ സര്‍വ്വീസ് ഫീസ് 300 ദിര്‍ഹമാണ്. ഇതിന് പുറമേ എല്ലാവരും 20 ദിര്‍ഹം നോളജ് ആൻ്റ് ഇന്നവേഷൻ ഫീ ആയും നൽകണം. കാര്‍ഡ് സ്റ്റാൻഡേര്‍ഡ് ഡെലിവറി സര്‍വ്വീസ് പ്രകാരം ലഭിക്കുന്നതിന് ഫീ 20 ദിര്‍ഹമും ഒരു ദിവസത്തിനുള്ളിൽ ലഭിക്കുന്നതിന് ഫീ 35 ദിര്‍ഹമുമാണ്.

അതേ സമയം, നിങ്ങൾക്ക് കാര്‍ഡ് എത്രയും പെട്ടെന്ന് ലഭിക്കണമെന്ന് കരുതുക. പ്രീമിയം സര്‍വ്വീസിൻ്റെ ഭാഗമായി രണ്ട് മണിക്കൂറിനുള്ളിൽ കാര്‍ഡ് നിങ്ങളുടെ കയ്യിലെത്താൻ 50 ദിര്‍ഹം ഡെലിവറി ഫീ ആയി നൽകിയാൽ മതി. കാര്‍ഡ് റീപ്ലേസ്മെൻ്റിനായി നിങ്ങൾ അപേക്ഷിക്കുന്ന സമയത്ത് വിദേശത്താണെന്ന് കരുതുക. ലോകത്തെവിടേക്ക് വേണമെങ്കിലും ലൈസൻസ് എത്താൻ അന്താരാഷ്ട്ര ഡെലിവറി ഫീസ് ആയി 50 ദിര്‍ഹം നല്‍കാവുന്നതാണ്. ഇനി എങ്ങനെയാണ് കാര്‍ഡ് റീപ്ലേസ്മെൻ്റിനായി അപേക്ഷിക്കുകയെന്ന് നോക്കാം.

നിങ്ങളൊരു ദുബായ് റസിഡൻ്റ് ആണെങ്കിൽ ലൈസൻസ് നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്താൽ റോഡ് ട്രാൻസ്പോര്‍ട്ട് അതോറിറ്റി വെബ്സൈറ്റായ RTA.AE വഴി അപേക്ഷിക്കാൻ സാധിക്കും. ഇതിനായി എമിറേറ്റ്സ് ഐഡി, നഷ്ടപ്പെട്ട ലൈസൻസിൻ്റെ ഡീറ്റെയിൽസ് അല്ലെങ്കിൽ ട്രാഫിക് ഫയൽ നമ്പര്‍ എന്നിവ ആവശ്യമായി വരും. ‘Apply for Replacing a Lost/Damaged Driving License എന്ന ഓപ്ഷൻ ഉപയോഗിച്ച് കാര്‍ഡ് റീപ്ലേസ്മെൻ്റിനായുള്ള അപേക്ഷ ആരംഭിക്കാം.

ഐഡൻ്റിറ്റി വേരിഫിക്കേഷൻ ടാബിൽ നിങ്ങളുടെ എമിറേറ്റ് ഐഡി, ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ, നമ്പര്‍ പ്ലേറ്റ് അല്ലെങ്കിൽ ട്രാഫിക് ഫയൽ നമ്പര്‍ എന്നിവ ഉപയോഗിച്ച് വേരിഫിക്കേഷൻ പൂര്‍ത്തിയാക്കാം. നിങ്ങളുടെ ഐഡൻ്റിറ്റി വേരിഫൈ ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്ത ഫോൺ നമ്പറിലേക്ക് സിസ്റ്റം ഒടിപി അയക്കും. ഇത് നല്‍കിയതിന് ശേഷം ‘Next’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഫീസ് അടക്കാനുള്ള ഓപ്ഷൻ കാണാം. നേരത്തെ പറഞ്ഞ രീതിയിലുള്ള ഫീ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് അടക്കാവുന്നതാണ്.

ആര്‍ടിഎ ആപ്പ് ഉപയോഗിച്ചും ഇതുപോലെ റീപ്ലേസ്മെൻ്റിനായി അപേക്ഷിക്കാനാകും. ഇതിനായി നിങ്ങളുടെ ആര്‍ടിഎ അക്കൗണ്ടോ യുഎഇ പാസ് അക്കൗണ്ടോ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ‘Replace a driving licence’ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് ലൈസൻസ് നമ്പറും ഇഷ്യൂ ചെയ്ത തിയതിയും ട്രാഫിക് കോഡും ജനനതീയതിയും നല്‍കേണ്ടതാണ്. പിന്നീട് നിങ്ങളുടെ ലൈസൻസ് നഷ്ടപ്പെട്ടതാണോ അതോ നശിച്ചുപോയതാണോ എന്ന് വ്യക്തമാക്കണം. ആവശ്യമായ ഫീസ് അടച്ച് ലൈസൻസ് ഡെലിവറിക്കായി കാത്തിരിക്കാം. ആര്‍ടിഎ വെബ്സൈറ്റിലുള്ള മഹ്ബൂബ് ചാറ്റ് ബോട്ട് ഉപയോഗിച്ചും കാര്‍ഡ് റീപ്ലേസ്മെൻ്റ് അപേക്ഷ സമര്‍പ്പിക്കാനാകും.

മുകളിൽ പറഞ്ഞതിന് സമാനമായ പ്രോസസിലൂടെയാണ് കടന്നു പോകേണ്ടത്. ഇനി നിങ്ങൾ വെബ്സൈറ്റ് ഉപയോഗിക്കാനോ ആപ് ഡൗൺലോഡ് ചെയ്യാനോ താൽപ്പര്യമില്ലാത്ത വ്യക്തിയാണെങ്കിൽ സെൽഫ് സര്‍വ്വീസ് മെഷിനുകൾ വഴി കാര്‍ഡ് റീപ്ലേസ്മെൻ്റിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ അപ്രൂവ് ചെയ്യപ്പെട്ടാൽ താൽക്കാലിക ഡ്രെെവിങ് ലൈസൻസ് ഇ-മെയിലിൽ ലഭ്യമാകും. പുതിയ ലൈസൻസ് കയ്യിൽ ലഭിക്കുന്നത് വരെ അത് ഉപയോഗിക്കാം. ഡെലിവറി ആവശ്യമില്ലെങ്കിൽ സെൽഫ് സര്‍വ്വീസ് മെഷീനുകളിൽ നിന്നോ കസ്റ്റമര്‍ ഹാപ്പിനസ് സെൻ്ററുകളോ സന്ദര്‍ശിച്ച് പുതിയ ലൈസൻസ് സ്വന്തമാക്കാവുന്നതാണ്. പഴയ ലൈസൻസിൽ ബാക്കിയുള്ള വാലിഡിറ്റി തന്നെയായിരിക്കും പുതിയ കാര്‍ഡിൻ്റെയും വാലിഡിറ്റി.
Sources:azchavattomonline.com

http://theendtimeradio.com

world news

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന്‌ ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.

രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

നിക്കരാഗ്വയിൽ വീണ്ടും വൈദികന് പ്രവേശന വിലക്കേർപ്പെടുത്തി

Published

on

മിഷനറി പ്രവർത്തനങ്ങൾക്കായി അമേരിക്കയിലുണ്ടായിരുന്ന നിക്കരാഗ്വൻ സ്വദേശിയായ പുരോഹിതന് രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി ഒർട്ടേഗ ഭരണകൂടം.

മിസ്കിറ്റോ സ്വദേശി റോഡോൾഫോ ഫ്രഞ്ച് നാർ എന്ന വൈദികനാണ് ഭരണകൂടം പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഏതാനും നാളുകളായി അമേരിക്കയിലായിരുന്നു ഫാ. റോഡോൾഫോ ഫ്രഞ്ച് നാർ. മിഷൻ പ്രവർത്തനങ്ങൾക്കുശേഷം സ്വന്തം നാട്ടിലേക്കു മടങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രവേശനവിലക്ക് ഏർപ്പെടുത്തിയ വിവരം അറിയുന്നത്. നിലവിൽ യു. എസിൽ പ്രവാസത്തിൽ കഴിയുന്ന നിക്കരാഗ്വൻ ആക്ടിവിസ്റ്റായ മൊലീന, നിക്കരാഗ്വയിലെ കത്തോലിക്കാ സഭയിലെ അംഗങ്ങളെ ഒർട്ടേഗയുടെ ഭരണകൂടം പീഡിപ്പിക്കുന്നത് തുടരുകയാണ് എന്ന് വെളിപ്പെടുത്തി.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

വിശുദ്ധ ഭൂമിയില്‍ പള്ളികള്‍ക്ക് നികുതി; ഏകീകൃത ആക്രമണമെന്ന് സഭാ നേതാക്കള്‍

Published

on

ജറുസലേം:ഇസ്രായേലിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കുനേരെ സര്‍ക്കാര്‍ ആസൂത്രിത ആക്രമണം നടത്തുന്നുവെന്ന് വിവിധ ക്രിസ്ത്യന്‍ സഭകള്‍. നിരവധി മുനിസിപ്പാലിറ്റികള്‍ പള്ളി സ്വത്തുക്കള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം കാരണം ഇസ്രായേലിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തിന് നേരെ ഇസ്രായേല്‍ അധികാരികള്‍ ഏകീകൃത ആക്രമണം നടത്തിയെന്ന് ഇസ്രായേലിലെ കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് സഭകളുടെ നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍ പ്രശ്‌നം പതിവ് സാമ്പത്തിക പ്രശ്‌നമാണെന്ന് ഇസ്രായേലിലെ ഉദ്യോഗസ്ഥര്‍ തറപ്പിച്ചു പറയുന്നു. മതപരമായ സ്വത്തുക്കളല്ല,പള്ളികളുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സ്വത്തുക്കള്‍ക്ക് അവര്‍ നികുതി അഭ്യര്‍ത്ഥിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. സഭാ സ്വത്തുക്കള്‍ക്ക് നികുതി ചുമത്താത്ത ദീര്‍ഘകാല നിലയുടെ തടസ്സമാണ് ഈ നീക്കമെന്ന് സഭാ നേതാക്കള്‍ അവകാശപ്പെടുന്നു.ഇത് ഇസ്രായേലിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തോടുള്ള വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയെ സൂചിപ്പിക്കുന്നു.
കാത്തലിക്, ഗ്രീക്ക് ഓര്‍ത്തഡോക്‌സ്,അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ തലവന്‍മാര്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തയച്ചു.ഇസ്രായേലിലെ നാല് വ്യത്യസ്ത മുനിസിപ്പാലിറ്റികള്‍ നികുതി അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിന് നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പള്ളികള്‍ക്ക് മുന്നറിയിപ്പ് കത്തുകള്‍ അയച്ചിരുന്നു.
ഈ ശ്രമങ്ങള്‍ വിശുദ്ധ ഭൂമിയിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തിനെതിരായ ഒരു ഏകോപിത ആക്രമണത്തെ പ്രതിനിധികരിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.സഭാ നേതാക്കള്‍ എഴുതി. ഈ സമയത്ത്, ലോകം മുഴുവന്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ ലോകം, ഇസ്രായേലിലെ സംഭവങ്ങളെ നിരന്തരം പിന്തുടരുമ്പോള്‍ ക്രിസ്ത്യന്‍ സാന്നിധ്യത്തെ വിശുദ്ധ ഭൂമിയില്‍ നിന്ന് പുറത്താക്കാനുള്ള അധികാരികളുടെ ശ്രമത്തെ ഞങ്ങള്‍ ഒരിക്കല്‍ കൂടി കൈകാര്യം ചെയ്യുന്നു.
വാണിജ്യ സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ള അവരുടെ സ്വത്തുക്കള്‍ക്ക് നികുതി ചുമത്താത്ത പാരമ്പര്യം പണ്ടേയുണ്ടെന്ന് സഭാ നേതാക്കള്‍ പറയുന്നു.കാരണം ആ വസ്തുക്കളില്‍ നിന്നുള്ള ഫണ്ട് സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും വയോജനങ്ങള്‍ക്കും വികലാംഗര്‍ക്കും വേണ്ടിയുള്ള വീടുകള്‍ക്കും ധനസഹായം നല്‍കുന്ന രീതിയിലാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി, ടെല്‍ അവീവ്, റംല, നസ്രത്ത്, ജറുസലേം തുടങ്ങിയ മുനിസിപ്പാലിറ്റികള്‍ നിയമനടപടി ഭീഷണിപ്പെടുത്തുന്ന മുന്നറിയിപ്പുകള്‍ അയച്ചു തുടങ്ങി.
ആ മുനിസിപ്പാലിറ്റികളില്‍ പലതും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അസോസിയേറ്റഡ് പ്രസിന് ഒരു അഭിപ്രായവും നല്‍കിയില്ലെങ്കിലും, നിരവധി വര്‍ഷങ്ങളായി നികുതി ഇളവുകള്‍ക്കായി ആവശ്യമായ പേപ്പര്‍ വര്‍ക്ക് ഫയല്‍ ചെയ്യുന്നതില്‍ പ്രാദേശിക പള്ളികള്‍ പരാജയപ്പെട്ടതായി ജറുസലേം നഗരം പറഞ്ഞു.തര്‍ക്ക നികുതി സംബന്ധിച്ച് വിവിധ പള്ളികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
നിയമനടപടി സ്വീകരിക്കാനുള്ള ജറുസലേം മുനിസിപ്പാലിറ്റിയുടെ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നേതാക്കള്‍ ഞായറാഴ്ച സംയുക്ത പ്രസ്താവന പുറത്തിറക്കി. നൂറ്റാണ്ടുകളായി വിശുദ്ധ ഭൂമിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നികുതിയടയ്‌ക്കേണ്ടിയിരുന്നില്ല

.http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports24 hours ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

National24 hours ago

അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡേഴ്സിന് പുതിയ ഭരണ സമിതി.

പുനലൂർ : അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസഡേഴ്സിന് 2024-...

world news1 day ago

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന്‌ ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു...

world news1 day ago

നിക്കരാഗ്വയിൽ വീണ്ടും വൈദികന് പ്രവേശന വിലക്കേർപ്പെടുത്തി

മിഷനറി പ്രവർത്തനങ്ങൾക്കായി അമേരിക്കയിലുണ്ടായിരുന്ന നിക്കരാഗ്വൻ സ്വദേശിയായ പുരോഹിതന് രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി ഒർട്ടേഗ ഭരണകൂടം. മിസ്കിറ്റോ സ്വദേശി റോഡോൾഫോ ഫ്രഞ്ച് നാർ എന്ന വൈദികനാണ് ഭരണകൂടം പ്രവേശനവിലക്ക്...

Tech1 day ago

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേഷനിൽ മാറ്റം വരുന്നു

വാട്‌സാപ്പില്‍ എ.ഐ വന്ന ആഘോഷത്തിലാണ് ഉപയോക്താക്കള്‍. ഇപ്പോഴിതാ മറ്റൊരു സുപ്രധാന മാറ്റം കൂടി വാട്‌സാപ്പില്‍ പരീക്ഷിക്കുകയാണ് മെറ്റ. സ്റ്റാറ്റസ് അപ്‌ഡേഷനിലാണ് മാറ്റം. വാട്‌സാപ്പ് ചാനല്‍ വന്നതോട് കൂടി...

Business1 day ago

യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു

ദോഹ : ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു. ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താവുന്ന ഈ സംവിധാനം ഖത്തറിലെ...

Trending