Connect with us

National

നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ്: സ്കോളർഷിപ്പ് സെമിനാർ

Published

on

നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസിൻ്റെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഹ്യൂമൻ എം പവർമെൻ്റ് വിഭാഗത്തിൻ്റെയും കേരളാ സർക്കാരിൻ്റെ നോളഡ്ജ് ഇക്കോണമി മിഷൻ്റെയും സഹകരണത്തോടുകൂടി സ്കോളർഷിപ്പ് സെമിനാർ നടന്നു. “അറിയാം, അറിയിക്കാം” എന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂലൈ 16 ന് ചൊവ്വ ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവല്ല, വള്ളംകുളം സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വച്ചാണ് നടത്തപ്പെട്ടത്
ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ബഹു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉത്ഘാടനം നിർവ്വഹിച്ചു.. നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷ ആനുകൂല്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന “ചൂണ്ടുപലക” എന്ന കൈപ്പുസ്തകത്തിൻ്റെ പ്രകാശനം ബഹു. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.. മാർത്തോമാ സഭാ സീനിയർ വികാരി ജനറൽ . റവ. ഡോ. ഈശോ മാത്യൂ, ഐപിസി സ്റ്റേറ്റ് ജോ. സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, സിഎംഎസ് സഭാ ഭദ്രാസന സെക്രട്ടറി റവ. ജോയ്സ് ജോൺ തുണ്ടുകുളം എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര – സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, വായ്പകൾ, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയെക്കുറിച്ച് മനുഷ്യാവകാശ പ്രവർത്തകനും ന്യൂനപക്ഷകാര്യ വിദഗ്ധനുമായ ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, നോളഡ്ജ് എക്കോണമി മിഷൻ റീജിണൽ പ്രോഗ്രാം മാനേജർ അനൂപ് പ്രകാശ് എന്നിവർ ക്ലാസുകൾ എടുത്തു.
NCMJ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട്, HED ഡയറക്ടർ ഫാദർ പി എ ഫിലിപ്പ് ,ഫാദർ ഡോ. ഫെലിക്സ് യോഹന്നാൻ, ഷാജി ഫിലിപ്പ്, ജോജി ഐപ്പ് മാത്യൂസ് എന്നിവർ നേതൃത്വം നൽകി.
ഡോ. പ്രകാശ് പി തോമസ്
പ്രസിഡൻ്റ്
നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
ജെയ്സ് പാണ്ടനാട്
ജനറൽ സെക്രട്ടറി
നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
9961757708
9847340246
Sources:gospelmirror

http://theendtimeradio.com

National

ക്രൈസ്തവരുടെ സേവനങ്ങളെ അഭിനന്ദിച്ചു അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു

Published

on

ഇറ്റാനഗര്‍:അരുണാചല്‍ പ്രദേശില്‍ ക്രൈസ്തവ സഭ നല്‍കി വരുന്ന സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡു.സംസ്ഥാനത്ത് സമാധാനം,വിദ്യാഭ്യാസം,സാമൂഹ്യ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ സഭാനേതൃത്വം നടത്തുന്ന അശ്രാന്ത പരിശ്രമം പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. അഴിമതി, മയക്കുമരുന്ന് ഉപയോഗം,ധനസംസ്‌കാരം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സമൂഹത്തിലേക്ക് വ്യക്തമായ അവബോധം വളര്‍ത്തുന്നതിനുള്ള ക്രൈസ്തവ സമൂഹത്തിന്റെ സമര്‍പ്പണത്തെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരും മലയാളികളാണ്.ഇറ്റാനഗര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി കോതമംഗലം രൂപതാംഗമായ ബിഷപ്പ് ബെന്നി വര്‍ഗീസ് ഇടത്തേട്ടലും മിയാവോ രൂപതയുടെ പ്രഥമ ബിഷപ്പ് ജോര്‍ജ് പള്ളിപ്പറമ്പില്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

ഇന്ത്യാ പോസ്റ്റിൽ പതിനായിരക്കണക്കിന് ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം? യോഗ്യതകളറിയാം

Published

on

ന്യൂഡൽഹി: തൊഴിൽ അന്വേഷകർക്കിതാ സുവർണാവസരം. ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികകളിൽ പതിനായിരക്കണക്കിന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 44,228 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ പോസ്റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം. തിരുത്തലുകൾക്ക് ഓഗസ്റ്റ് ആറുമുതൽ എട്ടുവരെ സമയമുണ്ട്.

ഗ്രാമീണ തപാൽ ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ജിഡിഎസ്. ഓൺലൈൻ മുഖേനെ വേണം അപേക്ഷ സമർപ്പിക്കാൻ. ഇതിന് മുൻപായി ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ആവശ്യങ്ങൾക്ക് സാധുവായ മൊബൈൽ നമ്പറും ഇ മെയിൽ വിലാസവും ഉണ്ടായിരിക്കണം.

തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ പത്താം ക്ലാസ് അല്ലെങ്കിൽ കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളോടെ എസ്എസ്‌സി പാസായിരിക്കണം. ഉദ്യോഗാർഥി കുറഞ്ഞത് പത്താം ക്ലാസ് വരെയെങ്കിലും പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. അപേക്ഷകരുടെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സ് ആണ്. 40 വയസ്സിൽ കൂടരുത്. സംവരണ വിഭാഗങ്ങളിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്.

ഇന്ത്യ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്മെൻ്റ് 2024: എങ്ങനെ രജിസ്റ്റർ ചെയ്യാം

* ഇന്ത്യാ പോസ്റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദർശിക്കുക.
* ഹോം പേജിൽ ലഭ്യമായ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
* രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകി സമർപ്പിക്കുക ക്ലിക്കു ചെയ്യുക
* രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
* അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക
* സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് പേജ് ഡൗൺലോഡ് ചെയ്യുക
* കൂടുതൽ ആവശ്യത്തിനായി അതിൻ്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക

ഗ്രാമീൺ ഡാക് സേവക് റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷാ ഫീസ് 100 രൂപയാണ്. അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടത് ഓൺലൈൻ മുഖേനെയാണ്. വനിതാ അപേക്ഷകർക്കും എസ്സി – എസ്ടി വിഭാഗത്തിലുള്ളവർക്കും ട്രാൻസ്ജെൻഡേഴ്സ്, വൈകല്യമുള്ളവർ എന്നിവർ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. കൂടുതൽ അനുബന്ധ വിവരങ്ങൾക്ക് ഇന്ത്യാ പോസ്റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. ഗ്രാമീണ തപാൽ ഓഫീസുകളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള പ്രവർത്തനമാണ് ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) നൽകുന്നത്. ജിഡിഎസ് ജീവനക്കാർക്ക് ഒരു നിശ്ചിത സേവന കാലയളവിനുശേഷം പ്രൊവിഡൻ്റ് ഫണ്ടിനും മറ്റ് റിട്ടയർമെൻ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

320 വിശുദ്ധ ബൈബിൾ വാക്യം അര മണിക്കൂറിനുള്ളിൽ ചൊല്ലി ആറര വയസുകാരി ഇവാനിയ ഏയ്ഞ്ചൽ മോൾ

Published

on

വിശുദ്ധ ബൈബിൾ വാക്യം ചൊല്ലലിൽ വിസ്മയം തീർത്തു കൊണ്ണിയൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭയിൽ ജൂലൈ 17 ന് ഇവാനിയ ഏയ്ഞ്ചൽ എന്ന മിടുക്കി . അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് തിരുവനന്തപുരം മേഖലാ കമ്മിറ്റി നേതൃത്വം നല്കിയ ‘വേർഡ് ഫെസ്റ്റിവലിലാണ്’ അര മണിക്കൂർ സമയം കൊണ്ട് ഏറ്റവും അധികം വാക്യം ചൊല്ലി ഇവാനിയ ഏയ്ഞ്ചൽ അത്ഭുതം രചിച്ചത്.

അഞ്ച് വിഭാഗങ്ങളിലായായിരുന്നു മത്സരം. ബിഗിനർ, പ്രൈമറി കുട്ടികൾ വാക്യം ചൊല്ലുകയും ജൂനിയർ, ഇൻറർമീഡിയറ്റ്, സീനിയർ കുട്ടികൾ വാക്യം എഴുതുകയുമാണ് വേണ്ടത്‌. അഞ്ച് വിഭാഗങ്ങളിലും ഏറ്റവും അധികം വാക്യം ചൊല്ലിയത് ഈ ആറര വയസുകാരി ഇവാനിയ ഏയ്ഞ്ചലാണ് .

തിരുവനന്തപുരം ഈസ്റ്റ് സെക്ഷനിൽ ചീനിവിളയിൽ പയനിയർ പ്രവർത്തനം നടത്തി ശക്തമായ സഭയ്ക്ക് അടിത്തറയിട്ട കർത്തൃദാസൻ പാസ്റ്റർ ആർ വൈശാഖിൻ്റെ മൂത്ത മകളാണ് ഇവാനിയ എഞ്ചൽ എന്ന കൊച്ചു മിടുക്കി. മാതാവ് കർത്തൃദാസി സിസ്റ്റർ ജെ എസ് ഷൈനിമോൾ. ഇവാനിയ ഏഞ്ചലിന് ഒരു കുഞ്ഞ് അനിയത്തിയുമുണ്ട്. മാറാനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഇവാനിയ ഏയ്ഞ്ചൽ.

സെക്ഷൻ തലത്തിൽ നടന്ന മത്സരത്തിൽ നൂറ്റി അറുപത് വാക്യങ്ങൾ പറഞ്ഞു മൂന്നാം സ്ഥാനത്തെത്തിയിരുന്നു. പിന്നീടുള്ള ഒരാഴ്ച്ച കൊണ്ട് നൂറ്റി അറുപത് വാക്യം കൂടി പഠിക്കുകയും വേഗത്തിൽ പറഞ്ഞ് വിജയിയാവുകയുമായിരുന്നു. വാക്യം പറഞ്ഞാൽ മാത്രം പോര വേഗത്തിൽ പറയുവാൻ പരിശീലിക്കണം.

ബിഗിനറിൽ 230 വാക്യം പറഞ്ഞ് മൂന്നാം സ്ഥാനം നേടിയ ആശേർ ശരണും പ്രൈമറിയിൽ 293 വാക്യങ്ങൾ ചൊല്ലി ഒന്നാം സ്ഥാനത്തെത്തിയ അൻസ ശരണും ചീനിവിള സഭാംഗങ്ങളാണ്. വിവിധ വിഭാഗങ്ങളിൽ പ്രോത്സാഹന സമ്മാനവും ചീനിവിള സഭയിലെ വിവിധ കുട്ടികൾക്ക് ലഭിച്ചു.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National4 hours ago

ക്രൈസ്തവരുടെ സേവനങ്ങളെ അഭിനന്ദിച്ചു അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു

ഇറ്റാനഗര്‍:അരുണാചല്‍ പ്രദേശില്‍ ക്രൈസ്തവ സഭ നല്‍കി വരുന്ന സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡു.സംസ്ഥാനത്ത് സമാധാനം,വിദ്യാഭ്യാസം,സാമൂഹ്യ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ സഭാനേതൃത്വം നടത്തുന്ന അശ്രാന്ത പരിശ്രമം പ്രശംസനീയമാണെന്ന്...

National5 hours ago

നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ്: സ്കോളർഷിപ്പ് സെമിനാർ

നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസിൻ്റെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഹ്യൂമൻ എം പവർമെൻ്റ് വിഭാഗത്തിൻ്റെയും കേരളാ സർക്കാരിൻ്റെ നോളഡ്ജ് ഇക്കോണമി മിഷൻ്റെയും സഹകരണത്തോടുകൂടി സ്കോളർഷിപ്പ്...

world news5 hours ago

പീഡനങ്ങളിലും തളരാതെ പാക്ക് ക്രൈസ്തവര്‍; ഏഴു ലക്ഷം ക്രൈസ്തവ വിശ്വാസികളുടെ വര്‍ദ്ധനവ്

ഇസ്ല‌ാമാബാദ്: തീവ്ര ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിൽ ആറു വർഷംകൊണ്ട് ക്രൈസ്തവ ജനസംഖ്യയില്‍ വര്‍ദ്ധനവ്. പാക്കിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (പിബിഎസ്) ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ഏഴു ലക്ഷം...

National5 hours ago

ഇന്ത്യാ പോസ്റ്റിൽ പതിനായിരക്കണക്കിന് ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം? യോഗ്യതകളറിയാം

ന്യൂഡൽഹി: തൊഴിൽ അന്വേഷകർക്കിതാ സുവർണാവസരം. ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികകളിൽ പതിനായിരക്കണക്കിന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 44,228 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ പോസ്റ്റിൻ്റെ ഔദ്യോഗിക...

Business6 hours ago

പൾസർ മുതൽ ഡോമിനാർ വരെ അവഞ്ചർ മുതൽ പ്ലാറ്റിന വരെ ഇനി എല്ലാ ബജാജ് ബൈക്കുകളും ഫ്ലിപ്കാർട്ടിൽ ലഭ്യം

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിൽ ബജാജ് ഓട്ടോ തങ്ങളുടെ മുഴുവൻ മോട്ടോർസൈക്കിളുകളും ഇനി മുതൽ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. ബജാജ് മോട്ടോർസൈക്കിൾ ശ്രേണിയിലെ പൾസർ, ഡോമിനാർ, അവഞ്ചർ, പ്ലാറ്റിന, സിടി...

world news1 day ago

കുടുംബ വീസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകി കുവൈറ്റ്

കുവൈത്ത് സിറ്റി : കുടുംബ വീസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് സർവകലാശാല ബിരുദം ഒഴിവാക്കി കൊണ്ടുള്ള ഭേദഗതിക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ്...

Trending