Connect with us

National

ബാംഗ്ലൂർ എക്ളിഷിയ ഐ.പി സി സഭയിൽ തിങ്കളാഴ്ചകളിൽ ബൈബിൾ ക്ലാസ്

Published

on

ബാംഗ്ലൂർ എക്ക്ളീഷിയ ഐപിസി സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 7.30 മുതൽ രാത്രി 9 വരെ ബൈബിൾ ക്ലാസ് നടക്കുന്നു. ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ഈ ബൈബിൾ സ്റ്റഡിയിൽ “പുതിയ നിയമപ്രവേശിക” എന്ന വിഷയം പാസ്റ്റർ ജോമോൻ ജേക്കബ്
M. A, M. Th ക്ലാസ്സുകൾ എടുക്കുന്നു. ക്ലാസ്സിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 7012707852 എന്ന വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്താൽ ഗൂഗിൾ മീറ്റ് ലിങ്ക് ലഭിക്കുന്നതായിരിക്കും. ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള എച്ച് എസ് ആർ ലെയൗട്ടിൽ പ്രവർത്തിക്കുന്ന അനുഗ്രഹീത സഭയാണ് ഐപിസി എക്ക്ളീഷിയ. ഇലക്ട്രോണിക് സിറ്റി, ബോമന ഹള്ളി എന്നീ സ്ഥലങ്ങളിൽ പഠനത്തിനും ജോലിക്കുമായി വരുന്നവർക്ക് ഈ സഭയിൽ ആരാധനയിൽ പങ്കുചേരാവുന്നതാണ്.
Sources:gospelmirror

http://theendtimeradio.com

National

ഐ പി സി കേരള സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആഗസ്റ്റ് 1 വ്യാഴാഴ്ച രാവിലെ 9 ന് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും

Published

on

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് ശുശ്രുഷക സമ്മേളനം 2024 ഓഗസ്റ്റ് 1 വ്യാഴാഴ്ച്ച നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വെച്ച് തുടങ്ങും രാവിലെ 8.30 ന് രജിസ്ട്രേഷൻ [രജിസ്ട്രേഷൻ ഫീസ് 300 രൂപ ]ആരംഭിക്കും. g Am മുതൽ 4 pm വരെയാണ്. ശുശ്രൂഷകന്മാരുടെ സമ്മേളനം വിവിധ സെക്ഷനുകൾ തിരിച്ചുള്ള ക്ലാസുകൾ .സംവാദങ്ങൾ, മുഖാമുഖ ചർച്ച, കാലഘട്ടത്തിനനുസരിച്ച് ഉള്ള ചിന്താവിഷയങ്ങൾ വ്യത്യസ്തയാർന്ന സെക്ഷനുകൾ ഈ പ്രാവശ്യത്തെ സമ്മേളനത്തിന്റെ പ്രത്യേകതകൾ ആയിരിക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ .സി . തോമസ് ഉദ്ഘാടനം ചെയ്യും ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ തുടങ്ങിയ എക്സിക്യൂട്ടീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ക്രൈ​സ്ത​വ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണ​ങ്ങ​ളും അ​സ​ഹി​ഷ്ണു​ത​യും വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് യു​നൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ കൗ​ൺ​സി​ൽ

Published

on

ന്യൂ​ഡ​ൽ​ഹി: ​രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കു​നേ​രെ ആ​​സൂ​ത്രി​ത ആ​ക്ര​മ​ണ​ങ്ങ​ളും അ​സ​ഹി​ഷ്ണു​ത​യും വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് യു​നൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ കൗ​ൺ​സി​ൽ. മ​ത​പ​രി​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച വ്യാ​ജ വാ​ർ​ത്ത​ക​ളാ​ണ് പ​ല​യി​ട​ത്തും അ​ക്ര​മ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന​ത്.

കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ കാ​ര്യ​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ യു​നൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ കൗ​ൺ​സി​ൽ പ്ര​തി​നി​ധി സം​ഘം ഹി​ന്ദു​ത്വ​യു​ടെ കീ​ഴി​ൽ ​ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ​ക്കു​നേ​രെ ന​ട​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന മെ​മ്മോ​റാ​ണ്ട​വും കൈ​മാ​റി. മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​നെ​തി​രെ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന​മെ​ന്നും മെ​മ്മോ​റാ​ണ്ട​ത്തി​ൽ ആ​വ​ശ്യ​മു​ണ്ട്.

2023ൽ ​മാ​ത്രം 733 ആ​സൂ​ത്രി​ത അ​തി​ക്ര​മ​ങ്ങ​ളാ​ണ് ക്രൈ​സ്ത​വ​ർ​ക്ക് നേ​രെ രാ​ജ്യ​ത്തു​ണ്ടാ​യ​ത്. ശ​രാ​ശ​രി പ്ര​തി​മാ​സം 61 ക്രൈ​സ്ത​വ​ർ മ​ത​ത്തി​​​ന്റെ​യും വി​ശ്വാ​സ​ത്തി​ന്റെ​യും പേ​രി​ൽ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു​ണ്ട്. മ​ണി​പ്പൂ​രി​ലെ സം​ഭ​വ​ങ്ങ​ൾ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഇ​ത് ഇ​നി​യും ഉ​യ​രുമെന്ന് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

National

ചത്തീസ്‌ഗഡിൽ സുവിശേഷകന് ക്രൂരമർദ്ദനം

Published

on

ധന്തരി : ചത്തീസ്‌ഗഡിലെ ധന്തരി ഗ്രാമത്തിൽ കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ വർഗീസ് ചാക്കോയെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ക്രൂരമായി മർദിച്ചു.

കർത്തൃദാസന്റെ ചർച്ചിലെ ഒരു വിശ്വാസിയുടെ ഭവനത്തിൽ ക്ഷണ പ്രകാരം പ്രാർത്ഥിക്കുവാൻ പോയപ്പോൾ അവിടെ അടുത്തുള്ള ഒരു അമ്പലത്തിൽ നിന്നും ഒരു കൂട്ടം ജനം പോലീസിനെ വിളിച്ച് വരുത്തി കർത്തൃദാസനെ ഭീഷണിപ്പെടുത്തി അവിടെ നിന്നും മടക്കി പറഞ്ഞു അയച്ചു. എന്നാൽ സുവിശേഷ വിരോധികൾ കർത്തൃദാസന്റെ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അഴിച്ച് വിട്ടു. കർത്തൃദാസൻ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അടിക്കുവാൻ അടുത്തുള്ള കടയിലേക്ക് പോകുകയും ചെയ്തു. എന്നാൽ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അടിച്ച ശേഷം മടങ്ങി പോകുമ്പോൾ ഏകദേശം 25 യോളം പേർ വരുന്ന ഒരു കൂട്ടം ജനം കർത്തൃദാസന്റെ കൈയിലും കാലിലും പുറത്തും തലയ്ക്കും അടിച്ച് മാരകമായി മുറിവേൽപ്പിച്ച ശേഷം അടുത്തുള്ള അമ്പലത്തിലേക്ക് എടുത്ത് കൊണ്ട് പോയി അവിടെയുള്ള വിഗ്രഹത്തിന്റെ മുൻപിൽ വച്ച് അദ്ദേഹത്തെ വീണ്ടും ഉപദ്രവിച്ചു. മർദ്ദനത്തെ തുടർന്ന് തലയിൽ നിന്നും വളരെ അധികം രക്തം വാർന്ന് പോകുന്നത് കണ്ടിട്ട് സുവിശേഷ വിരോധികൾ അവിടെ ഉപേക്ഷിച്ചിട്ട് കടന്ന് കളഞ്ഞു. എന്നാൽ അടിയും ഇടിയും കൊണ്ട് അവശനായിട്ടും കർത്തൃദാസൻ അല്പം കഴിഞ്ഞ് വീണ്ടും വാഹനം ഓടിച്ച് ഏകദേശം 70 കിലോമീറ്റർ ദൂരം ഓടിച്ച് ഒരു ഹോസ്പിറ്റലിൽ എത്തി. രാത്രി മുഴുവൻ കർത്തൃദാസന് പല പ്രാവശ്യം ചർദിൽ ഉണ്ടായി. തുടർന്ന് സി റ്റി സ്കാൻ എടുത്തെങ്കിലും തലച്ചോറിന് യാതൊരു തകരാറും സംഭവിക്കാതെ കർത്താവ് കാത്തു. എങ്കിലും ക്രൂരമായ മർദനത്തിന്റെ ഫലമായി ശരീരത്തിൽ നല്ല വേദനയും നീരുമുണ്ട്. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായും, ഇവിടെയുള്ള ദൈവവേലയും, ഈ ദേശത്തിന്റെ വിടുതലിനും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളുടെ മാനസാന്തരത്തിനായും എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

എബ്രായർ 11 : 36 – 40 (വിശുദ്ധ ബൈബിൾ)വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറു ഏറ്റു, ഈർച്ച വാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല. അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻ കരുതിയിരുന്നു.
Sources:faithtrack

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National4 hours ago

ഐ പി സി കേരള സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആഗസ്റ്റ് 1 വ്യാഴാഴ്ച രാവിലെ 9 ന് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് ശുശ്രുഷക സമ്മേളനം 2024 ഓഗസ്റ്റ് 1 വ്യാഴാഴ്ച്ച നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വെച്ച് തുടങ്ങും രാവിലെ 8.30 ന്...

National4 hours ago

ബാംഗ്ലൂർ എക്ളിഷിയ ഐ.പി സി സഭയിൽ തിങ്കളാഴ്ചകളിൽ ബൈബിൾ ക്ലാസ്

ബാംഗ്ലൂർ എക്ക്ളീഷിയ ഐപിസി സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 7.30 മുതൽ രാത്രി 9 വരെ ബൈബിൾ ക്ലാസ് നടക്കുന്നു. ഗൂഗിൾ മീറ്റ് വഴി നടക്കുന്ന...

world news4 hours ago

ചർച്ച് ഓഫ് ഗോഡ് യു എ ഇ 2024-26 പ്രവർത്തന വർഷങ്ങളിലേക്കുള്ള മീഡിയ & പബ്ലിക്കേഷൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ഷാർജ :-ചർച്ച് ഓഫ് ഗോഡ് യു.എ.ഇ മീഡിയ വിഭാഗം 2024-2026 കാലയളവിലെ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. 1 മീഡിയ ഡയറക്ടർ: ബ്രദർ റോബിൻ കീച്ചേരി 2 അസോസിയേറ്റ്...

National4 hours ago

ക്രൈ​സ്ത​വ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണ​ങ്ങ​ളും അ​സ​ഹി​ഷ്ണു​ത​യും വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് യു​നൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ കൗ​ൺ​സി​ൽ

ന്യൂ​ഡ​ൽ​ഹി: ​രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കു​നേ​രെ ആ​​സൂ​ത്രി​ത ആ​ക്ര​മ​ണ​ങ്ങ​ളും അ​സ​ഹി​ഷ്ണു​ത​യും വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് യു​നൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ കൗ​ൺ​സി​ൽ. മ​ത​പ​രി​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച വ്യാ​ജ വാ​ർ​ത്ത​ക​ളാ​ണ് പ​ല​യി​ട​ത്തും അ​ക്ര​മ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന​ത്. കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ കാ​ര്യ​മ​ന്ത്രി...

National5 hours ago

ചത്തീസ്‌ഗഡിൽ സുവിശേഷകന് ക്രൂരമർദ്ദനം

ധന്തരി : ചത്തീസ്‌ഗഡിലെ ധന്തരി ഗ്രാമത്തിൽ കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ വർഗീസ് ചാക്കോയെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ക്രൂരമായി മർദിച്ചു. കർത്തൃദാസന്റെ...

National1 day ago

ജയ്പ്പൂരിലുള്ള ദൈവ സഭകൾക്ക് വേണ്ടി ദൈവമക്കൾ ശക്തമായി പ്രാർത്ഥിക്കുക.

ജയ്പൂർ : രാജസ്ഥാനിലെ ജയ്പൂരിലെ ഒരു ഗ്രാമത്തിൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കിഴിലുള്ള സഭകളുടെ സംയുക്ത ആരാധന ജൂലൈ 21 ഞാറാഴ്ച്ച പകൽ നടക്കുമ്പോൾ ഒരു കൂട്ടം...

Trending