Connect with us

National

ആനയ്ക്കൽ ബിടുതി സെക്ഷൻ; ശുശ്രൂഷക സമ്മേളനം നടന്നു

Published

on

ബാംഗ്ലൂർ : സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ആനക്കൽ,,രാം നഗര, ബിടുതി, മാഗടി സെക്ഷൻ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ജൂലൈ മാസം ഇരുപത്തി അഞ്ചാം തീയതി രാവിലെ പത്തര മുതൽ ബിടുതി എ ജി ചർച്ച് ലക്ഷ്മി സാഗരയിൽ വച്ച് സെക്ഷൻ പ്രസ്ബിറ്റർ റവ: സി സി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്നു. പ്രസ്തുത മീറ്റിംഗിൽ റവ: ദേവപ്രസാദ് ദൈവവചനം ശുശ്രൂഷിച്ചു. അനേക ദൈവദാസന്മാരും ദൈവദാസിന്മാരും ഈ മീറ്റിംഗിൽ പങ്കെടുത്തു. കൂടി വന്നവർക്ക് എല്ലാം ഈ മീറ്റിംഗ് വളരെ അനുഗ്രഹമായിരുന്നു.
Sources:gospelmirror

http://theendtimeradio.com

National

മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണം : ഇന്ത്യയിലെ ക്രൈസ്തവ നേതാക്കൾ

Published

on

ഭാരതത്തിലെ 11 സംസ്ഥാനങ്ങൾ നടപ്പിലാക്കിയിരിക്കുന്ന കടുത്ത മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് ഇന്ത്യയിലെ ക്രൈസ്തവൈക്യ വേദി (United Christian Forum -UCF) അഭ്യർത്ഥിച്ചു.

കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജുവുമായി നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ് ക്രൈസ്തവൈക്യ വേദിയുടെ എട്ടംഗ പ്രതിനിധിസംഘം ഈ ആവശ്യം ഉന്നയിച്ചത്.

മതപരിവർത്തന നിരോധന നിയമം ക്രൈസ്തവർക്കെതിരെ ഒരു ആയുധമായി ഉപയോഗിക്കുന്ന അവസ്ഥയാണുള്ളതെന്ന വസ്തുത ഈ പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി. പരിദേവനങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി കിരൺ സമ്മതിച്ചിട്ടുണ്ടെന്ന് ക്രൈസ്തവൈക്യവേദിയുടെ പ്രതിനിധി എ.സി.മൈക്കിൾ വെളിപ്പെടുത്തി.
Sources:marianvibes

http://theendtimeradio.com

Continue Reading

National

തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി: ഉത്തർപ്രദേശില്‍ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി

Published

on

ലക്നൌ: മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് വലതുപക്ഷ ഹിന്ദു സംഘടനകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ച് വടക്കൻ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ക്രൈസ്തവരാണ് പോലീസിനു നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. പ്രാർത്ഥനാ കൂട്ടായ്മകളില്‍ അതിക്രമിച്ച് കയറി തീവ്ര ഹിന്ദുത്വവാദികളായ ബജരംഗ്ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നത് തുടരുന്നതിനാൽ പോലീസ് സംരക്ഷണം തേടാൻ നിർബന്ധിതരായി തീര്‍ന്നിരിക്കുകയാണെന്ന് നിവേദനത്തിൽ ഒപ്പിട്ട രാം ലഖൻ യു‌സി‌എ ന്യൂസിനോട് വെളിപ്പെടുത്തി.

ജൂലൈ 23ന് അന്‍പതോളം പേർ പോലീസ് സൂപ്രണ്ടിന് സമർപ്പിച്ച നിവേദനത്തിൽ ഒപ്പുവച്ചു. ആരോപണത്തെ പിന്തുണയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് അവർ അറിയിച്ചിട്ടുണ്ട്. തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണെന്നും ബൈബിളിൻ്റെ പകർപ്പുകൾ നശിപ്പിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. “ക്രിസ്ത്യാനികൾ പള്ളിയിലോ വീടുകളിലോ പ്രാർത്ഥനാ യോഗങ്ങൾ നടത്തിയാൽ അവരെ ഒന്നൊന്നായി അടിക്കുമെന്ന്” പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

ഹൈന്ദവ വിശ്വാസത്തില്‍ നിന്ന് ക്രൈസ്തവ / ഇസ്ലാം വിശ്വാസത്തിലേക്കുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കുന്ന മതപരിവർത്തന വിരുദ്ധ നിയമം നിലവിലുള്ള ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം ആക്രമണം നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം നേരത്തെ പുറത്തുവിട്ട കണക്കുകളില്‍ നിന്ന്‍ വ്യക്തമാണ്. ഉത്തർപ്രദേശിലെ 200 ദശലക്ഷത്തിലധികം ജനങ്ങളിൽ 1 ശതമാനത്തിൽ താഴെ മാത്രമാണ് ക്രിസ്ത്യാനികൾ.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

National

രാഷ്ട്രപതി ഭവനിൽ പേര് മാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപ്’, അശോക് ഹാളിൻ്റെ പേര് ‘അശോക് മണ്ഡപ്’ എന്നാക്കി മാറ്റി

Published

on

ന്യൂഡൽഹി:രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് മാറ്റി. ദര്‍ബാര്‍ ഹാളിനെ ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിനെ അശോക് മണ്ഡപ് എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പ്രസ് റിലീസ് പുറത്തുവിട്ടിരിക്കുകയാണ് രാഷ്ട്രപതി ഭവൻ.

“ഇന്ത്യൻ രാഷ്ട്രപതിയുടെ ഓഫീസും വസതിയും സ്ഥിതി ചെയ്യുന്ന രാഷട്രപതി ഭവൻ രാഷ്ട്രത്തിൻ്റെ അടയാളമാണ്, അത് രാജ്യത്തെ ജനങ്ങളുടെ വിലയേറിയ പൈതൃകത്തിൻ്റെ ഭാഗമാണ്. രാഷ്ട്രപതി ഭവനിലേക്ക് ആളുകളുടെ ആക്സസ് വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്, രാഷ്ട്രപതി ഭവനിലെ അന്തരീക്ഷം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങള്‍ക്കും ധാര്‍മ്മികതക്കും അനുസരിച്ച് മാറ്റം വരുത്തുകയാണ്” – ഹാളുകളുടെ പേര് മാറ്റിക്കൊണ്ട് രാഷട്രപതി ഭവൻ പുറത്തു വിട്ട പ്രസ് റിലീസിൽ വ്യക്തമാക്കി. തുടര്‍ന്ന് ദര്‍ബാര്‍ ഹാളിൻ്റെ പേര് ഗണതന്ത്ര മണ്ഡപ്, അശോക് ഹാളിൻ്റെ പേര് അശോക് മണ്ഡപ് എന്ന് രാഷ്ട്രപതി പുനര്‍നാമകരണം ചെയ്യുന്നതായി റിലീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ദര്‍ബാര്‍ ഹാള്‍
ദേശീയ അവാര്‍ഡുകള്‍ ദാനം ചെയ്തുന്നതിനും മറ്റു പ്രധാന ആഘോഷങ്ങള്‍ക്കുമെല്ലാം വേദിയാകുന്ന സ്ഥലമാണ് ദര്‍ബാര്‍ ഹാള്‍. ഇന്ത്യൻ ഭരണാധികാരികളുടെയും ബ്രിട്ടീഷ് ഭരണാധികാരികളുടെയും കോടതി, അസംബ്ലി തുടങ്ങിയ അര്‍ഥങ്ങളാണ് ദര്‍ബാറിനുള്ളതെന്ന് റിലീസിൽ പറയുന്നു. ഇന്ത്യ റിപ്പബ്ലിക് ആയതിലൂടെ ഈ പേരിനുള്ള പ്രാധാന്യം നഷ്ടമായിട്ടുണ്ടെന്നും അതുകൊണ്ടാണ് ഗണതന്ത്ര എന്ന് പേര് നൽകുന്നത്. പുരാതന കാലം മുതൽ ഇന്ത്യൻ സമൂഹമായി ആഴത്തിൽ ബന്ധപ്പമുള്ള ആശയമാണ് ഗണതന്ത്ര എന്നും അതുകൊണ്ടാണ് ഈ പേര് നൽകുന്നതെന്നും റിലീസിൽ വ്യക്തമാണ്.

അശോക് ഹാള്‍
ഒരു ബാള്‍റൂമായിരുന്നു അശോക് ഹോള്‍. എല്ലാ കഷ്ടതകളിൽ നിന്നും സ്വതന്ത്രമായത്, സങ്കടങ്ങളിൽ നിന്നെല്ലാം ഒഴിവായത് എന്ന അര്‍ഥമാണ് അശോക് എന്ന വാക്കിന് അര്‍ഥം. അതോടൊപ്പം ഐക്യത്തിൻ്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിൻ്റെയും അടയാളമായ അശോക ചക്രവര്‍ത്തിയുടെ പേരിലും അശോക് എന്ന വാക്ക് അറിയപ്പെടുന്നുണ്ട്. സര്‍നാഥിലെ അശോകൻ്റെ സിംഹം റിപ്ലബ്ലിക് ഓഫ് ഇന്ത്യയുടെ ദേശീയ അടയാളമാണ്.

ഇന്ത്യയിലെ മതപരമായതും കലാപരമായതും സാംസ്കാരികപരവുമായ പാരമ്പര്യങ്ങളിൽ ഏറെ പ്രാധാന്യമുള്ള അശോക മരത്തെയും ഈ പേര് പ്രതിനിധീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ പേര് നിലനിര്‍ത്തി ഭാഷപരമായി ഏകരൂപം കൊണ്ടു വരാൻ മണ്ഡപ് എന്നാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. അശോക് എന്ന വാക്കിൻ്റെ മൂല്യം നിലനിര്‍ത്തുന്നതോടൊപ്പം അതിലെ ആംഗലേയ വേരുകള്‍ നീക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news4 hours ago

Muslim Residents Prohibit Indonesian Church from Worshiping

Indonesia— Another church in Indonesia has faced pressure to stop its worship services. Residents living near the Tesalonika Church in...

National4 hours ago

ആനയ്ക്കൽ ബിടുതി സെക്ഷൻ; ശുശ്രൂഷക സമ്മേളനം നടന്നു

ബാംഗ്ലൂർ : സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ആനക്കൽ,,രാം നഗര, ബിടുതി, മാഗടി സെക്ഷൻ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ജൂലൈ മാസം ഇരുപത്തി...

us news4 hours ago

അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മക്കള്‍ നാടുകടത്തല്‍ ഭീഷണിയില്‍

വാഷിംഗ്ടണ്‍: നിയമാനുസൃതമായി അമേരിക്കയില്‍ കുടിയേറിയ ഇന്ത്യക്കാരുടെ മക്കള്‍ നാടുകടത്തല്‍ ഭീഷണിയില്‍. വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ അവരുടെ മാതാപിതാക്കളോടൊപ്പം ചെറുപ്പത്തില്‍ യു.എസില്‍ എത്തിയവരാണ്. അവരാണ് ഇപ്പോള്‍ രാജ്യത്തേക്ക് തിരിച്ച്...

National4 hours ago

മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണം : ഇന്ത്യയിലെ ക്രൈസ്തവ നേതാക്കൾ

ഭാരതത്തിലെ 11 സംസ്ഥാനങ്ങൾ നടപ്പിലാക്കിയിരിക്കുന്ന കടുത്ത മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് ഇന്ത്യയിലെ ക്രൈസ്തവൈക്യ വേദി (United Christian Forum -UCF) അഭ്യർത്ഥിച്ചു. കേന്ദ്ര ന്യൂനപക്ഷ വകുപ്പ്...

us news5 hours ago

പാരീസ് ഒളിമ്പിക്സിലെ ക്രൈസ്തവ അവഹേളനത്തില്‍ വ്യാപക പ്രതിഷേധം; ഇലോണ്‍ മസ്ക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്

പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ നടന്ന ക്രൈസ്തവ അവഹേളനത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. അന്ത്യ അത്താഴ രംഗങ്ങളെ അതീവ മോശമായ വിധത്തില്‍ അനുകരിച്ച്...

world news1 day ago

ബാംഗ്ലൂരിൽ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

ബാംഗ്ലൂർ : ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 10, +2 പരീക്ഷയിൽ 80% നും മുകളിൽ മാർക്ക് നേടിയ മുപ്പതോളം വിദ്യാർത്ഥികളെ റോയൽ പബ്ലിക്...

Trending