Connect with us

Travel

ദുബായില്‍ ആകാശ ടാക്‌സി അടുത്ത വര്‍ഷം

Published

on

ദുബായ്: ദുബായില്‍ ആകാശ ടാക്‌സി അടുത്ത വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകും. പദ്ധതിക്ക് നേതൃത്വം നല്‍കുന്ന യു.എസ് ആസ്ഥാനമായ ജോബി ഏവിയേഷന്‍ ഉന്നത വൃത്തങ്ങളാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തിയത്. എയര്‍ ടാക്‌സികള്‍ വരുന്നതോടെ യാത്രാ സമയം 70 ശതമാനത്തോളം കുറയും.

2026നകം ദുബായില്‍ എയര്‍ ടാക്‌സി ആരംഭിക്കുന്നതിനുള്ള കരാറില്‍ യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനി ജോബിയുമായി ആര്‍ടിഎ ഒപ്പുവെച്ചിരുന്നു. ദുബായ് വിമാനത്താവളം,ഡൗണ്‍ടൗണ്‍, മറീന, പാം ജുമൈറ എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. എയര്‍ ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹമായിരിക്കുമെന്നാണ് പ്രതീക്ഷ. ജോബി വികസിപ്പിച്ച ആപ്പ് വഴി യാത്രക്കാര്‍ക്ക് അവരുടെ എയര്‍ ടാക്‌സി യാത്രകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.

യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും വിധമാണ് എയര്‍ ടാക്‌സി രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രകൃതിദൃശ്യങ്ങള്‍ക്കപ്പുറം നഗരത്തിലെ ഗതാഗത കുരുക്കില്‍പ്പെടാതെ യാത്ര ചെയ്യാം എന്നതാണ് ഏറ്റവും പ്രധാനം. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് നിന്ന് പാം ജുമൈറയിലേയ്ക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ എടുക്കുമ്പോള്‍ എയര്‍ ടാക്‌സിയിലിത് 10 മുതല്‍ 12 മിനിറ്റ് വരെയായിരിക്കും. ഒരേസമയം നാല് യാത്രക്കാര്‍ക്കും പൈലറ്റിനും ഇരിക്കാനും ബാഗേജുകള്‍ വയ്ക്കാനും സൗകര്യമുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Travel

ഹിന്ദി പ്രധാനഭാഷ, ഇന്ത്യന്‍ വംശജര്‍ 44%; ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കണം ഈ ദ്വീപരാഷ്ട്രം

Published

on

ഉദയസൂര്യന്റെ നാടെന്ന ഖ്യാതി ജപ്പാന് അവകാശപ്പെട്ടതാണെങ്കിലും ജപ്പാനു കിഴക്ക് ദക്ഷിണ പസിഫിക്കിൽ ഓഷ്യാനിയയുടെ ഭാഗമായി ചിതറിക്കിടക്കുന്ന മുന്നൂറിലേറെ ദ്വീപുകളുടെ സമൂഹമായ റിപ്പബ്ലിക് ഓഫ് ഫിജിക്കാണ് ആ വിശേഷണം കൂടുതൽ അനുയോജ്യമാകുന്നത്. ഓരോ ദിവസവും അവിടെയാണ് ലോകത്തിലെ ആദ്യത്തെ സൂര്യോദയം. നമ്മൾ ഇന്ത്യയിൽ സൂര്യനെ കാണുന്നതിന് ആറര മണിക്കൂർ മുമ്പ് ഫിജിയിൽ സൂര്യനെത്തുന്നു.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഫിജി. അതിമനോഹരമായ ഭൂപ്രകൃതിയും പവിഴപ്പുറ്റുകളും തെളിമയാർന്ന കടലിനോട് ചേർന്ന് കിടക്കുന്ന കായലും ഫിജിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. മുന്നൂറിലേറെ ദ്വീപുകളുള്ള ഒരു ദ്വീപസമൂഹമാണിത്. 150 ദശലക്ഷം വർഷങ്ങൾക്കു മുൻപ് നടന്ന അഗ്നിപർവത പ്രവർത്തനങ്ങൾ കൊണ്ട് രൂപപ്പെട്ടതാണ് ഫിജിയിലെ ദ്വീപുകൾ. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായും ഫിജി അറിയപ്പെടുന്നു.

ഒൻപത് ലക്ഷത്തോളമാണ് ഫിജിയിലെ ജനസംഖ്യ. അതിൽ 87 ശതമാനവും രണ്ട് പ്രധാന ദ്വീപുകളിലായി അധിവസിക്കുന്നു. വിതി ലെവുവിലാണ് തലസ്ഥാനമായ സുവ. തുറമുഖനഗരം. ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചക്കാലത്ത് നിർമിക്കപ്പെട്ട കെട്ടിടങ്ങൾ നഗരത്തിന് ആകർഷകമായ പ്രൗഢി നൽകുന്നു. എല്ലാവർക്കും ഇംഗ്ലീഷ് അറിയാമെന്നതാണ് ഫിജിയിലെ പ്രത്യേകത. ഔദ്യോഗികഭാഷയും വ്യവഹാരഭാഷയും ഇംഗ്ലീഷാണ്. പുറമേ ഫിജിയനും ഹിന്ദിയും.

1643ൽ ടാസ്മൻ കണ്ടെത്തിയതും 1774-ൽ ക്യാപ്റ്റൻ കുക്ക് ബ്രിട്ടീഷുകാർക്ക് പരിചയപ്പെടുത്തിയതുമായ ഫിജിയൻ ദ്വീപസമൂഹം 1874-ൽ ബ്രിട്ടന്റെ കോളനിയായി. തോട്ടങ്ങളിൽ പണിയെടുക്കുന്നതിന് അവർ ധാരാളം ഇന്ത്യാക്കാരെ ഫിജിയിലെത്തിച്ചു. അങ്ങനെയാണ് ഫിജിയിൽ ഇന്ത്യൻ വംശജരുണ്ടായത്. ജനസംഖ്യയുടെ 44 ശതമാനം ഇന്ത്യൻ വംശജരാണ്. അവർ ഫിജിയൻ കലർന്ന ഹിന്ദി സംസാരിക്കുന്നു. ഹിന്ദി സിനിമകൾ ഫിജിയിൽ പ്രദർശിപ്പിക്കുന്നു. ഇന്ത്യൻ വാർത്തകൾ ഫിജിയിലെ പത്രങ്ങളിൽ വായിക്കാം. പഞ്ചസാരയും ടൂറിസവുമാണ് ഫിജിയുടെ പ്രധാന വരുമാനമാർഗം.

പവിഴപ്പുറ്റുകളും നീലത്തടാകങ്ങളും ചേർന്ന് ഫിജിയുടെ കടൽത്തീരത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നു. സുന്ദരകാഴ്ചകൾ മാത്രമല്ല സാഹസിക സഞ്ചാരികളെ കത്ത് സ്കൂബ ഡൈവിങ്ങും ഇവിടെ ഒരുക്കിയിട്ടുണ്ട്. പവിഴ പുറ്റുകൾ, മനോഹരമായ സൂര്യാസ്തമയ കാഴ്ച, ഹരിതഭംഗി, ട്രക്കിങ്, ആഡംബര റിസോർട്ടുകൾ എന്നിങ്ങനെ ഫിജി മുന്നോട്ടുവെക്കുന്ന സാധ്യതകൾ വലുതാണ്. അതുകൊണ്ടുതന്നെ ഹണിമൂൺ ടൂറിസത്തിന് പ്രശസ്തമാണ് ഫിജി. വിസ ഇല്ലാതെ ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് ഫിജിയിലെത്താം. ആഗമനവേളയിൽ നാല് മാസത്തേക്കുള്ള സന്ദർശക പെർമിറ്റ് വിമാനത്താവളത്തിൽ ലഭിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ഗൂഗിൾ മാപ്‌സിനെ വെല്ലുവിളിയായി ആപ്പിൾ മാപ്‌സ് ബ്രൗസറിൽ വരുന്നു

Published

on

ആപ്പിൾ മാപ്പ്സ് പബ്ലിക്ക് ബീറ്റ വേർഷൻ വെബിൽ പുറത്തിറക്കി. വെബിലെ ആപ്പിൾ മാപ്‌സ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളിൽ നിന്ന് നേരിട്ട് സേവനം ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു. നിലവിൽ, ഗൂഗിൾ മാപ്‌സ് ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളിൽ നിന്ന് നേരിട്ട് മാപ്പുകൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു. ഡ്രൈവിംഗ്, നടത്തം, ഇന്ധന സ്റ്റേഷനുകൾ, ഒരു സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അവരുടെ ബ്രൗസറിൽ നിന്ന് നേരിട്ട് ആക്‌സസ് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയുമെന്ന് ആപ്പിൾ അതിൻ്റെ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. Apple Maps നിലവിൽ Chrome-നും കമ്പനിയുടെ സ്വന്തം Safari ബ്രൗസറിനും അനുയോജ്യമാണ്.

Chrome ബ്രൗസർ ഉപയോഗിച്ച് ഞങ്ങൾ Apple Maps ബീറ്റ പതിപ്പ് ആക്‌സസ് ചെയ്‌തു. ശൂന്യമായ റോഡുകൾക്കും കനത്ത ട്രാഫിക്കിനുമായി ഒരേ നീലയും ചുവപ്പും നിറത്തിലുള്ള സൂചകങ്ങൾ ഫീച്ചർ ചെയ്യുന്ന ലേഔട്ട് Google Maps-ന് സമാനമാണ്. ടോൾ ഈടാക്കാത്ത റൂട്ടുകൾ തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും. Apple Maps-ൽ പിന്നീടുള്ള തീയതികൾക്കായുള്ള റൂട്ടുകളും നിങ്ങൾക്ക് പരിശോധിക്കാം.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ഇനി കൊച്ചി വിമാനത്താവളത്തില്‍ താമസിക്കാം, വാടക മണിക്കൂറിന്

Published

on

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. 42 മുറികളും 5 കോണ്‍ഫ്രറന്‍സ് ഹാളുകളും 4 സ്വീറ്റ് റൂമുകളും അടങ്ങുന്ന ട്രാന്‍സിറ്റ് ലോഞ്ച് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

യാത്രയ്ക്കായി എത്തുന്നവരും പുറത്തേക്ക് പോകാനായി വരുന്നവരും വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലുകളില്‍ വലിയ വാടക നല്‍കി മുറിയെടുക്കേണ്ടി വന്നിരുന്നു. ഇത് പലര്‍ക്കും അധികബാധ്യത വരുത്തിയിരുന്നു. പുതിയ സംവിധാനം വരുന്നതോടെ കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യം ആസ്വദിക്കാന്‍ സാധിക്കും.

മണിക്കൂറുകള്‍ക്ക് മാത്രം ചാര്‍ജ്

ട്രാന്‍സിറ്റ് ലോഞ്ചിനായി 42 കോടി രൂപയാണ് മുടക്കിയിരിക്കുന്നത്. എല്ലാവിധ അത്യാധുനിക സൗകര്യത്തോടും കൂടിയാണ് മുറികള്‍ ഒരുക്കിയിരിക്കുന്നത്. പഴയ ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഏരിയയിലാണ് ട്രാന്‍സിറ്റ് ലോഞ്ച്. കുറച്ചു സമയം മാത്രം വിശ്രമിക്കാനുള്ളവര്‍ക്ക് മണിക്കൂറുകള്‍ക്ക് മാത്രം വാടക നല്കി മുറിയെടുക്കാം.

പെട്ടെന്നുള്ള മീറ്റിംഗുകള്‍ക്കുള്ള കോണ്‍ഫ്രറന്‍സ് ഹാളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാര്‍, ജിം, സ്പാ, റെസ്റ്റോറന്റ് അടക്കം എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നടത്തിപ്പ് പ്രെഫഷണല്‍ ഏജന്‍സിക്കാകും. ഓഗസ്റ്റിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports10 hours ago

‘God Kept Me’: Gold Medal Winner ‘Stuns’ World by Singing About Jesus During Olympic Press Event

The Paris Olympics wrapped up over the weekend, but one faith-filled moment has been shining out brightly in the aftermath...

us news11 hours ago

ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ: പാസ്റ്റർ റോയി വാകത്താനം പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി

ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ, നോർത്ത് അമേരിക്കൻ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റോയി വാകത്താനം...

Business11 hours ago

ഇനി ടവറില്ലാതെയും കവറേജ്; 4G, 5G സേവനങ്ങൾക്ക് പുതിയ സിം കാർഡും വേണ്ട: പുത്തൻ സംവിധാനങ്ങളുമായി ബിഎസ്എൻഎൽ

അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്എൻഎൽ. രാജ്യമൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷവാർത്തയാണ് കമ്പനി പങ്കുവയ്‌ക്കുന്നത്. സിം മാറ്റാതെ തന്നെ സേവനങ്ങൾ‌ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്‌സൽ സിം’...

us news11 hours ago

യുവ വചനപ്രഘോഷകൻ സാത്താൻ ആരാധകനുമായി നടത്തിയ സംഭാഷണം വൈറല്‍

അമേരിക്കയിൽ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ഒരു മുഴുസമയ മിഷ്ണറിയാണ് ബ്രൈസ് ക്രോഫോർഡ്. അടുത്തിടെ ഹൈസ്കൂൾ ബിരുദം നേടിയ ശേഷം, താൻ എന്തുചെയ്യണം എന്നുള്ള ചോദ്യത്തിന് പ്രാർത്ഥനയ്ക്കു ശേഷം...

world news12 hours ago

കോംഗോയിൽ ഇസ്ലാമിക തീവ്രവാദികൾ മുപ്പതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി. ആർ. സി) ഇസ്ലാമിക തീവ്രവാദ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് ഫോഴ്‌സ് (എ. ഡി. എഫ്) ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടത്തിയ ക്രൂരമായ...

National2 days ago

300 Christian leaders demand action from US gov’t over persecution in India

More than 300 Christian leaders in the United States, including denominational leaders, are calling on the U.S. State Department to...

Trending