Connect with us

world news

ബംഗ്ലാദേശ്‌ അക്രമം: ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് അക്രമികൾ

Published

on

ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേയ്ക്ക് നയിച്ച പ്രതിഷേധം ഇപ്പോൾ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചുള്ള അക്രമങ്ങളിലാണ് എത്തിനിൽക്കുന്നത്.

പ്രധാനമന്ത്രിയുടെ രാജിയും ബംഗ്ലാദേശ് ഗവൺമെന്റിന്റെ പുനഃസംഘടനയും ആവശ്യപ്പെട്ടുള്ള പ്രതിഷേധം നിലവിൽ, പൗരന്മാരും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കപ്പെടുകയും 300 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു.

ഭൂരിപക്ഷമായ സുന്നി ഇസ്ലാം ജനസംഖ്യയുടെ ഭാഗമായ മുസ്ലീം പ്രതിഷേധക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് ജനസംഖ്യയുടെ 8% വരുന്ന ഹിന്ദുക്കളും ജനസംഖ്യയുടെ 1% -ൽ താഴെയുള്ള ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെയാണ്. അക്രമികൾ ഈ ആഴ്ച പള്ളികളും ഹിന്ദു ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. നൂറുകണക്കിന് വീടുകളും ലക്ഷ്യമിട്ടിട്ടുണ്ട്. ഗവൺമെന്റും പൊലീസ് സേനയും തകർച്ചയിലായതിനാൽ മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.
Sources:marianvibes

http://theendtimeradio.com

world news

കോംഗോയിൽ ഇസ്ലാമിക തീവ്രവാദികൾ മുപ്പതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി. ആർ. സി) ഇസ്ലാമിക തീവ്രവാദ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് ഫോഴ്‌സ് (എ. ഡി. എഫ്) ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തിൽ മുപ്പതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി. ജൂലൈ 24-ന് കോംഗോയിലെ (ഡി. ആർ. സി) നോർത്ത് കിവുവിലെ ബെനി ടെറിട്ടറിയിലെ ബതാംഗി-എംബാവു പ്രദേശത്താണ് ശിരഛേദം ചെയ്യപ്പെട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊട്ടനാറെസ്‌പെ, നക്കോട്ട, മുസാങ്‌വ, അക്‌വെക്‌വെ എന്നിവയുൾപ്പെടെ ബാബില-ബക്കൈകു പ്രദേശത്തെ നിരവധി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവർ. ഈ ആക്രമണം പ്രദേശത്തെ പല കുടുംബങ്ങൾക്കും ഏൽപ്പിച്ചത് വലിയ വൈകാരിക ആഘാതമാണെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തുന്നു. “അടുത്തിടെ നടന്ന കൊലപാതകങ്ങൾ നമ്മുടെ സമൂഹത്തെ തകർത്തു. ഞങ്ങളുടെ മേശകളിൽ ഒഴിഞ്ഞ കസേരകളും രാത്രിയിൽ വേട്ടയാടുന്ന ഓർമ്മകളും അവശേഷിക്കുന്നു. നമ്മൾ അനുഭവിക്കുന്ന ആഘാതം നമ്മുടെ കുട്ടികളിലേക്കും പകരുന്ന ഒന്നാണ്.” – പ്രദേശവാസി പറയുന്നു.

നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെക്കുറിച്ചും സമൂഹത്തിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും നിരന്തരമായ ഭീഷണിയിൽ ജീവിക്കുന്ന സാധാരണക്കാരുടെ മാനസിക ആഘാതത്തെക്കുറിച്ചും ബെനിയിലെ ആംഗ്ലിക്കൻ ബിഷപ്പ് വെളിപ്പെടുത്തി.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

കുവൈറ്റിലെ അസ്സെംബ്ലിസ് ഓഫ് സഭകളുടെ സംയുക്ത കൺവെൻഷന്റെയും സംയുകത സഭാ യോഗത്തിൻറെയും ഫ്ലയർ പ്രകാശനം ചെയ്തു.

Published

on

അബ്ബാസിയ : കുവൈറ്റിലെ അസ്സെംബ്ലിസ് ഓഫ് സഭകളുടെ സംയുക്ത കൺവെൻഷന്റെയും സംയുകത സഭാ യോഗത്തിൻറെയും ഫ്ലയർ പ്രകാശനം ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭയുടെ ശുശ്രുഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ ജോസ് തോമസ് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് (NECK) സെക്രട്ടറി പ്രിയ ബ്രദർ റോയ് കെ യോഹന്നാന് നൽകി കൊണ്ട് നിർവഹിച്ചു.
കുവൈറ്റിലെ അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ ശുശ്രുഷകന്മാരും കമ്മറ്റി അംഗങ്ങളും ഈ വേളയിൽ സന്നിഹിതരായിരുന്നു. 2024 സെപ്തംബർ മാസം 11 & 13 തീയതികളിൽ നടക്കുന്ന മീറ്റിംഗുകളിൽ അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ബഹുമാനപ്പെട്ട റവ. റ്റി ജെ ശാമുവേൽ സാർ മുഖ്യ അതിഥി ആയിരിക്കും.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

world news

ഒമാനിൽ വീസ എടുക്കുന്നവർക്ക് ഇനി മുതൽ ടിബി പരിശോധന നിർബന്ധം

Published

on

മസ്‌കത്ത് : ഒമാനിൽ റസിഡൻസി പെർമിറ്റ് (വീസ) എടുക്കുന്ന എല്ലാവരും ഇനി മുതൽ ടിബി (ക്ഷയരോഗം) പരിശോധന നടത്തേണ്ടി വരുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ നിർദ്ദേശം. പുതിയ വീസയ്ക്കും നിലവിലുള്ളത് പുതുക്കുമ്പോഴും ഈ പരിശോധന നിർബന്ധമാണ്.

കൈത്തണ്ടയിൽ ട്യൂബർകുലിൻ സ്കിൻ ടെസ്റ്റ് (ടിഎസ്‌ടി) വഴിയാണ് ടിബി കൃത്യമായി തിരിച്ചറിയുക. പരിശോധന ഫലം പോസിറ്റീവ് ആയാൽ നെഞ്ചിന്‍റെ എക്സ്‌റേ എടുക്കുകയും ഒരു ഡോക്ടറെ കാണുകയും വേണം. ടിബി സ്ഥിരീകരിക്കുകയാണെങ്കിൽ ആരോഗ്യ മന്ത്രാലയം സൗജന്യ ചികിത്സ നൽകും.
മറഞ്ഞിരിക്കുന്ന ക്ഷയരോഗം നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് ഈ പുതിയ നടപടിയുടെ ലക്ഷ്യം.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports11 hours ago

‘God Kept Me’: Gold Medal Winner ‘Stuns’ World by Singing About Jesus During Olympic Press Event

The Paris Olympics wrapped up over the weekend, but one faith-filled moment has been shining out brightly in the aftermath...

us news11 hours ago

ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ: പാസ്റ്റർ റോയി വാകത്താനം പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി

ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ, നോർത്ത് അമേരിക്കൻ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റോയി വാകത്താനം...

Business11 hours ago

ഇനി ടവറില്ലാതെയും കവറേജ്; 4G, 5G സേവനങ്ങൾക്ക് പുതിയ സിം കാർഡും വേണ്ട: പുത്തൻ സംവിധാനങ്ങളുമായി ബിഎസ്എൻഎൽ

അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്എൻഎൽ. രാജ്യമൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷവാർത്തയാണ് കമ്പനി പങ്കുവയ്‌ക്കുന്നത്. സിം മാറ്റാതെ തന്നെ സേവനങ്ങൾ‌ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്‌സൽ സിം’...

us news11 hours ago

യുവ വചനപ്രഘോഷകൻ സാത്താൻ ആരാധകനുമായി നടത്തിയ സംഭാഷണം വൈറല്‍

അമേരിക്കയിൽ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ഒരു മുഴുസമയ മിഷ്ണറിയാണ് ബ്രൈസ് ക്രോഫോർഡ്. അടുത്തിടെ ഹൈസ്കൂൾ ബിരുദം നേടിയ ശേഷം, താൻ എന്തുചെയ്യണം എന്നുള്ള ചോദ്യത്തിന് പ്രാർത്ഥനയ്ക്കു ശേഷം...

world news12 hours ago

കോംഗോയിൽ ഇസ്ലാമിക തീവ്രവാദികൾ മുപ്പതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി. ആർ. സി) ഇസ്ലാമിക തീവ്രവാദ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് ഫോഴ്‌സ് (എ. ഡി. എഫ്) ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടത്തിയ ക്രൂരമായ...

National2 days ago

300 Christian leaders demand action from US gov’t over persecution in India

More than 300 Christian leaders in the United States, including denominational leaders, are calling on the U.S. State Department to...

Trending