Connect with us

Tech

മലയാളം ഉള്‍പ്പെടെ 25-ല്‍ അധികം ഭാഷകളില്‍ ഓഡിയോ & ടെക്സ്റ്റ് ബൈബിൾ ആപ്ലിക്കേഷന്‍; BibleOn പുതിയ വേര്‍ഷന്‍ പുറത്തിറക്കി

Published

on

കൊച്ചി: മലയാളം ഉള്‍പ്പെടെ ഇരുപത്തിയഞ്ചിൽ അധികം ഭാഷകളില്‍ ബൈബിള്‍ വായിക്കാനും കേൾക്കാനുമുള്ള “ബൈബിൾഓൺ” (BibleOn) ആപ്ലിക്കേഷന്‍റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി. ആന്‍ഡ്രോയ്ഡിലും,ആപ്പിള്‍ അപ്ലിക്കേഷന്‍സിലും ലഭ്യമാക്കിയിട്ടുണ്ട്. ഇത്രയധികം ഭാഷകളില്‍ കത്തോലിക്ക ബൈബിള്‍ ലഭിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് , ഹിന്ദി, മലയാളം, കന്നഡ, ബംഗ്ലാ, ആസ്സാമീസ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭാഷകളോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും, നേപ്പാളി, ലാറ്റിൻ ഭാഷകളിലും, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലഗച്ച ഭാഷയിലും ബൈബിള്‍ റെക്കോര്‍ഡ് ചെയ്തു ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വായിക്കാനും കേള്‍ക്കാനും കഴിയുന്ന വിധത്തിൽ ഗ്രന്ഥ രൂപത്തിലും, ഓഡിയോ രൂപത്തിലുമുള്ള ബൈബിൾ മൊബൈല്‍ ആപ്പായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. “ലോകം മുഴുവൻ ദൈവവചനം എത്തിക്കുക” എന്ന ലക്ഷ്യത്തോടുകൂടി രണ്ടായിരത്തോളം ഭാഷകളിലുള്ള ബൈബിളിന്റെ പകര്‍പ്പുകളും അവയുടെ ശബ്ദരേഖകളും ഉള്‍കൊള്ളാവുന്ന രീതിയില്‍ ആണ് ഈ മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിയമപരമായ വിലക്കുകളുള്ള രാജ്യങ്ങളിലും ലിപിയില്ലാത്ത ഭാഷകളിലും ദൈവവചനം എത്തിക്കുക എന്ന മിഷ്ണറി ആശയത്തില്‍നിന്നാണ് ഈ മൊബൈല്‍ ആപ്പിന്റെ പിറവി.

ഒരു അദ്ധ്യായം കഴിയുമ്പോൾ അടുത്ത അദ്ധ്യായം ഓട്ടോപ്ലേ മോഡിൽ വരുന്ന ക്രമത്തിലും, കേൾവി സമയം ഇഷ്ടാനുസരണം ക്രമപെടുത്തുവാനും, പ്ലെയിംഗ് സ്പീഡ് കൂട്ടുകയും കുറക്കുകയും, ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലെങ്കിലും ഒരിക്കൽ ഡൗണ്ലോഡ് ചെയ്ത ഭാഷയിൽ വീണ്ടും വായിക്കാനും കേൾക്കാനുമുള്ള സംവിധാനവും, ഓരോരുത്തർക്കും ആകർഷകമായ രീതിയിൽ വചനം ചിത്രങ്ങളോട് ഒപ്പം പങ്കുവയ്ക്കുവാനുള്ള സൗകര്യവും, പല ഭാഷകളിലുള്ള ബൈബിൾ ഒരേസമയം താരതമ്യം ചെയ്ത് വായിക്കാനും, കാറിലെ ഓഡിയോ സംവിധാനവുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ഈ ആപ്പിൽ ലഭ്യമാണ്.

– ഈ മൊബൈൽ ആപ്ലിക്കേഷൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴിയോ ക്യു ആർ കോഡ് സ്കാൻ ചെയ്തോ നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

▛ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പ്ലെസ്റ്റോര്‍ ലിങ്ക്: ‍

▛ ഐ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ആപ്പിള്‍ സ്റ്റോര്‍ ലിങ്ക്: ‍

▛ വെബ്സൈറ്റ് ലിങ്ക്: ‍

ഓഡിയോ ആൻഡ് ടെക്സ്റ്റ് ബൈബിള്‍ ലഭ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച സലേഷ്യന്‍ സമൂഹാംഗമായ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിലിനും തോംസണ്‍ ഫിലിപ്പിനും കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ ക്രിയേറ്റീവ് ബൈബിള്‍ മിനിസ്ട്രി അവാര്‍ഡ് നേരത്തെ ലഭിച്ചിരിന്നു. ഫാ. ജോസുകുട്ടി എസ്‌ഡി‌ബി രൂപകല്പനചെയ്ത ‘ഹോളി ബൈബിള്‍ ഇന്‍ ടങ്‌സ്’ (Holy Bible In Tounges) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഇലോയിറ്റ് ഇന്നവേഷന്‍സ് ആണ് വികസിപ്പിച്ചെടുത്തത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Tech

ശബ്​ദ​ സന്ദേശം ഇനി വായിക്കാം; പുതിയ ഫീച്ചറുമായി വാട്ട്​സ്​ആപ്പ്​

Published

on

ശബ്​ദ​ സന്ദേശം അക്ഷരങ്ങാക്കി മാറ്റാൻ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്ട്​സ്​ആപ്പ്​. ഇതോടെ സന്ദേശങ്ങൾ കേൾക്കുന്നതിന്​ പകരം അത്​ വായിക്കാൻ സാധിക്കും. ശബ്​ദ സന്ദേശം കേൾക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ ഫീച്ചർ ഏറെ ഉപകാരപ്പെടുമെന്ന്​ വാട്ട്​സ്​ആപ്പ്​ വ്യക്​തമാക്കുന്നു. നിങ്ങളുടെ ജോലി തുടർന്നുകൊണ്ട്​ തന്നെ സംഭാഷണം തുടരാനാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

പുതിയ ഫീച്ചർ വരും ആഴ്​ചകളിൽ ആഗോളതലത്തിൽ അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ ഏതാനും ഭാഷകളിൽ മാത്രമാകും ഈ സൗകര്യം. വരും മാസങ്ങളിൽ മറ്റു ഭാഷകളിലും ഈ സൗകര്യം ലഭ്യമാകും. ശബ്​ദ സന്ദേശം അയക്കുന്നത്​ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധം കൂടുതൽ വ്യക്​തിപരമാക്കുന്നതാണെന്ന്​ വാട്ട്​സ്​ആപ്പി​ന്റെ ​​ബ്ലോഗ്​പോസ്​റ്റിൽ പറയുന്നു. ‘നിങ്ങൾ എത്ര ദൂരയാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ ശബ്​ദം കേൾക്കുക എന്നത് ഏറെ​ പ്രത്യേകതയുള്ളതാണ്​.

എന്നാൽ, ചില സമയങ്ങളിൽ നിങ്ങൾ യാത്രയിലോ ശബ്​ദമുഖരിതമായ സന്ദർഭത്തിലോ ആണെങ്കിൽ, ദീർഘമായ ശബ്​ദം സന്ദേശം വന്നാൽ ​അത്​​ കേൾക്കാൻ കഴിയണമെന്നില്ല. അത്തരം സന്ദർഭങ്ങൾക്ക്​ വേണ്ടി ഞങ്ങൾ വോയിസ്​ മെസേജ്​ ട്രാൻസ്​ക്രിപ്​റ്റ്​സ്​ അവതരിപ്പിക്കുകയാണ്​’ -വാട്ട്​സ്​ആപ്പ്​ വ്യക്​തമാക്കി.

അതാത്​ ഡിവൈസിലാകും ശബ്​ദ സന്ദേശം ടെക്​സ്​റ്റാക്കി മാറ്റുക. അതിനാൽ ത​ന്നെ വാട്ട്​സ്​ആപ്പിന്​ അടക്കം മറ്റാർക്കും സ്വകാര്യ സന്ദേശങ്ങൾ കേൾക്കാനും വായിക്കാനും കഴിയില്ലെന്നും​ കമ്പനി പറയുന്നു. പുതിയ ഫീച്ചർ ലഭിക്കാനായി ആദ്യം വാട്ട്​സ്​ആപ്പി​െൻറ​ സെറ്റിങ്​സിൽ പോയി ചാറ്റ്​സ്​ മെനുവിൽ പോകണം. ഇതിൽ വോയിസ്​ മെസേജ്​ ട്രാൻസ്​ക്രിപ്​റ്റ്​സ്​ എന്ന ഒപ്​ഷൻ ഉണ്ടാകും. ഇത്​ ഓണാക്കി ട്രാൻസ്​ക്രിപ്​റ്റ്​ ചെയ്യപ്പെടേണ്ട ഭാഷ തെരഞ്ഞെടുക്കാം.

തുടർന്ന്​ ശബ്​ദ സന്ദേശത്തിൽ ദീർഘനേരം അമർത്തിയാൽ ‘ട്രാൻസ്​ക്രൈബ്​’ ഓപ്​ഷൻ വരും. ഇതിൽ അമർത്തിയാൽ ശബ്​ദ സന്ദേശം അക്ഷര രൂപത്തിലായി മാറുകയും തുടർന്ന്​ വായിക്കുകയും ചെയ്യാം. ഒരേ സമയം വ്യത്യസ്​ത കാര്യങ്ങൾ ചെയ്യുന്നവർക്കും ഇത്​ ഏറെ ഉപകാരപ്രദമാകുമെന്ന്​​ വാട്ട്​സ്​ആപ്പ്​ വ്യക്​തമാക്കി. കൂടാതെ കേൾവി പ്രശ്​നമുള്ളവർ, കേൾക്കുന്നതിനേക്കാൾ വായിക്കാൻ ഇഷ്​ടപ്പെടുന്നവർ എന്നിവർക്കും ഇത്​ ഏറെ പ്രയോജനകരമാകും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

വാട്സ്ആപ്പ് ​ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടക്കണം: സിംബാബ്‌വേ

Published

on

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടയ്ക്കണമെന്ന നിയമവുമായി ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വേ. രാജ്യത്തെ പോസ്റ്റ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് ഫീസും അടയ്ക്കുന്നവർക്കേ മാത്രമേ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിനാകാൻ പറ്റൂ. പോസ്റ്റൽ മന്ത്രി ടടേണ്ട മാവേതേരയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായാണ് സിംബാബ്‌വേ പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. 50 ഡോളറാണ്(ഏകദേശം 4200 രൂപ) ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ. ലൈസൻസ് നൽകുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവർ അവരുടെ വ്യക്തി വിവരങ്ങൾ നൽകേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ക്രമം നിലനിർത്തുന്നതിനും നിയമം നിർണായകമാണെന്ന് സർക്കാർ വാദിക്കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയുടെ പങ്കിനെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ മികച്ച ഭരണത്തിൻ്റെ ആവശ്യകതയെയും കുറിച്ചുള്ള ആഗോള ആശങ്കകൾക്കിടയിലാണ് ഈ നിയന്ത്രണം. ഓൺലൈൻ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്ന് വിമർശകർ പറയുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടോകള്‍ വ്യാജമാണോയെന്ന് അറിയാനും വഴിതെളിയുന്നു

Published

on

വാട്സ്ആപ്പില്‍ നമുക്ക് ലഭിക്കുന്ന ഫോട്ടോകള്‍ സത്യമോ, വ്യാജമോയെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ഫീച്ചര്‍ വരുന്നു. പലപ്പോഴും ഇത്തരം പരിശോധനകള്‍ നടത്താതെയാവും പലരും പലര്‍ക്കും ഇവ ഫോര്‍വേഡ് ചെയ്യുന്നത്. എന്നാല്‍ വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടകള്‍ സത്യമാണോ, വ്യാജമാണോ എന്ന് അറിയാന്‍ എളുപ്പം വഴി സജ്ജമാക്കിയിരിക്കുകയാണ് വാട്‌സ്ആപ്പ് അധികൃതര്‍.

വാട്‌സ്ആപ്പ് ഇമേജുകളുടെ വസ്തുത മനസിലാക്കാന്‍ ആപ്പിനുള്ളില്‍ നിന്നുതന്നെ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കാന്‍ കഴിയുന്ന ഫീച്ചര്‍ മെറ്റ വികസിപ്പിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ഏറെക്കാലമായുള്ള റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫീച്ചറുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിച്ചാണ് മെറ്റ ഇത് സാധ്യമാക്കുന്നത്.

വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ഫോട്ടോകള്‍ സെര്‍ച്ച് ഓണ്‍ വെബ് ഓപ്ഷന്‍ വഴി ഗൂഗിളിന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിനായി നേരിട്ട് സമര്‍പ്പിക്കാം. വാട്‌സ്ആപ്പില്‍ ലഭിക്കുന്ന എല്ലാ ഫോട്ടോകളും വ്യാജമോ, തെറ്റിദ്ധരിപ്പിക്കുന്നതോ, രൂപമാറ്റം വരുത്തിയതോ ആണോയെന്ന് പരിശോധിക്കാന്‍ പുത്തന്‍ ഫീച്ചറിലൂടെ സാധിക്കും. ഇതിനായി പുതിയ ഫീച്ചര്‍ കൊണ്ടുവരുകയാണ് ചെയ്തിരിക്കുന്നത്.

വാട്‌സ്ആപ്പില്‍ ലഭിച്ച ഒരു ചിത്രം തുറന്ന ശേഷം വലതുമൂലയില്‍ കാണുന്ന മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്താല്‍ സെര്‍ച്ച് ഓണ്‍ വെബ് എന്ന ഓപ്ഷന്‍ വൈകാതെ പ്രത്യക്ഷപ്പെടും. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 2.24.23.13 ബീറ്റാ വേര്‍ഷനില്‍ ഇതിന്റെ പരീക്ഷണം നടന്നുവരുന്നു. ‘സെര്‍ച്ച് ഓണ്‍ വെബ്’ എന്നാണ് ഈ ഫീച്ചര്‍ അറിയപ്പെടുക.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National29 mins ago

പുനലൂരിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ആത്മമാരി 2024

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 4 മുതൽ 7 വരെ പുനലൂർ മഞ്ഞമൺകാല ജംഗ്ഷൻ തടത്തിവിള ഭവനാങ്കണത്തിൽ ആത്മമാരി 2024...

National38 mins ago

പ്രത്യാശോത്സവത്തിനായി ഒരുങ്ങി കോട്ടയം

നവംബർ 27 മുതൽ 30 വരെ നടക്കുന്ന പ്രത്യശോത്സവത്തിനായി ഒരുങ്ങി കോട്ടയം നഗരം . കാൽ നൂറ്റാണ്ടിനു ശേഷം പ്രശസ്ത സുവിശേഷകൻ ഡോ.പോൾ യോംഗിച്ചോ പ്രസംഗിച്ച അതേ...

world news24 hours ago

Malaysian Politician Calls for Reintroduction of Bible Studies in Schools

Malaysia — John Ilus, the Bukit Semuja member of Parliament for the Legislative Assembly of the Malaysian State of Sarawak,...

Business24 hours ago

ജിയോ, ബിഎസ്എൻഎൽ അ‌ടക്കം എല്ലാവർക്കും ബാധകം; ജനു-1 മുതൽ പുതിയ ടെലിക്കോം RoW റൂൾ

ഇന്ത്യയിലെ ടെലിക്കോം രംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന മാറ്റവുമായി കേന്ദ്ര ടെലിക്കോം മന്ത്രാലയം രംഗത്ത്. ടെലികമ്മ്യൂണിക്കേഷൻ നിയമത്തിന് കീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള റൈറ്റ് ഓഫ് വേ (Right...

National1 day ago

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വൈ.പി. ഇ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം. 23 , 24 തീയതികളിൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിൻ്റെ പുത്രികാ , സംഘടനയായ വൈ.പി ഇ യുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം 23 മുതൽ...

National1 day ago

POWER VBS 2025 മാസ്റ്റേഴ്സ് ട്രെയ്നിംഗ് 2024 ഡിസംബർ 1 മുതൽ 4 വരെ

ആധുനിക യുഗത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ഏറ്റവും നൂതനമായ പഠനപദ്ധതികളുമായി പവർ വി ബി എസ് 2025 കുട്ടികളുടെ ഇടയിലേക്ക് എന്ന ഉദ്ദേശത്തോടെ ഐ പി സി...

Trending

Copyright © 2019 The End Time News