Connect with us

Business

ഫോണ്‍ വഴി പണം അയക്കുമ്പോള്‍ ആള് മാറിയോ?; ഇനി പേടിക്കേണ്ട: പരിഹാരവുമായി റിസര്‍വ് ബാങ്ക്

Published

on

അത്യാവശ്യ ഘട്ടങ്ങളിലെ പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നല്‍കുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. എന്നാല്‍ പലപ്പോഴും യുപിഐ പേമെന്റുകളുടെ കാര്യത്തില്‍ സംഭവിക്കുന്ന അബദ്ധമാണ് തെറ്റായ അക്കൗണ്ടിലേക്ക് പണം അയക്കുന്നതും അല്ലെങ്കില്‍ ഉദ്ദേശിച്ചതിലും കൂടുതല്‍ തുക ട്രാന്‍സ്ഫര്‍ ആയിപ്പോകുന്നതുമൊക്കെ.

പരിചയമുള്ള ഒരാള്‍ക്കാണ് തെറ്റായ തുക അയക്കുന്നതെങ്കില്‍ ആളെ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ അപ്പോള്‍ തന്നെ തിരിച്ച് നമ്മുടെ അക്കൗണ്ടിലേക്ക് അയാള്‍ അത് അയച്ച് നല്‍കും. എന്നാല്‍ ഒരു നമ്പറോ യുപിഐ ഐഡിയോ മാറിപ്പോയത് കാരണം ഒരു അപരിചിതനാണ് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നതെങ്കില്‍ അയാള്‍ അത് തിരികെ തരണമെന്ന് വലിയ നിര്‍ബന്ധമൊന്നുമില്ല. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാകാറുമുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).

യു.പി.ഐ വിലാസം തെറ്റായി നടത്തിയ ഇടപാടുകളില്‍ പണം തിരികെ ലഭിക്കാനുള്ള സമഗ്രമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. നഷ്ടമായ പണം യുപിഐ ആപ്പ് വഴി തന്നെ തിരിച്ച് പിടിക്കാന്‍ കഴിയുന്നതാണ് ഒന്നാമത്തേത്. തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത പണം അത് സ്വീകരിച്ചയാള്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ യു.പി.ഐ ആപ്പിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമിനെ അറിയിക്കുക. കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ റീഫണ്ട് പ്രക്രിയ ഉടന്‍ തന്നെ അവര്‍ ആരംഭിക്കും.

ആപ്പിന്റെ ഉപഭോക്തൃ പിന്തുണയിലൂടെ പരിഹാരം ലഭിച്ചില്ലെങ്കില്‍, നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എന്‍പിസിഐ) ഒരു പരാതി ഫയല്‍ ചെയ്യുക. കൂടുതല്‍ അന്വേഷണത്തിനായി ഇടപാട് വിശദാംശങ്ങളും അനുബന്ധ തെളിവുകളും നല്‍കുക എന്നതാണ് രണ്ടാമത്തെ മാര്‍ഗം. ഏത് ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നാണോ പണം അയച്ചത് ആ ബാങ്കിന്റെ ശാഖയില്‍ നേരിട്ടെത്തി പരാതി നല്‍കുകയെന്നതാണ് മറ്റൊരു മാര്‍ഗം. തെറ്റായ യു.പി.ഐ അഡ്രസില്‍ പണമിടപാട് നടന്നാല്‍ 1800-120-1740 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു സഹായം തേടാവുന്നതാണ്.
Sources:azchavattomonline.com

http://theendtimeradio.com

Business

ഇനി ടവറില്ലാതെയും കവറേജ്; 4G, 5G സേവനങ്ങൾക്ക് പുതിയ സിം കാർഡും വേണ്ട: പുത്തൻ സംവിധാനങ്ങളുമായി ബിഎസ്എൻഎൽ

Published

on

അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്എൻഎൽ. രാജ്യമൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷവാർത്തയാണ് കമ്പനി പങ്കുവയ്‌ക്കുന്നത്. സിം മാറ്റാതെ തന്നെ സേവനങ്ങൾ‌ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്‌സൽ സിം’ (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.

സാമ്പത്തിക സേവന കമ്പനിയായ പൈറോ ഹോൾഡിംഗ്‌സുമായി സഹകരിച്ചാണ് USIM പ്ലാറ്റ്ഫോം യാഥാർത്ഥ്യമാക്കിയത്. ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെ ഉപയോക്താക്കൾക്ക് കവറേജ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. രാജ്യത്ത് എവിടെ നിന്നും സിം മാറ്റാം. കവറേജില്ലാത്ത കുഗ്രാമങ്ങളിൽ പോലും ഇനി വളരെ എളുപ്പത്തിൽ റേഞ്ചെത്തുമെന്ന് സാരം.

കേബിളോ മറ്റ് ലോക്കൽ കണക്ഷനോ സെല്ലുലാർ നെറ്റ്വർക്കോ ആവശ്യമില്ലാതെ വയർലെസായി കവറേജ് നൽകുന്ന ഓവർ-ദ-എയർ‌ (OTA) സംവിധാനവും സജ്ജമാക്കും. 4ജിയും ഭാവിയിൽ 5ജിയും സു​ഗമമായി ലഭിക്കാൻ ഒടിഎ സാങ്കേതികവിദ്യ സഹായിക്കും.നേരിട്ട് 4ജി, 5ജി നെറ്റ്‌വർക്കുകളിലേക്ക് സിം അപ്‌ഗ്രേഡ് ചെയ്യാനുള്ള സംവിധാനമാണിത്.

ഒക്ടോബർ അവസാനത്തോടെ 4ജി സേവനങ്ങൾക്കായി 80,000 ടവറുകളും 2025 മാർച്ചോടെ ബാക്കി 21,000 ടവറുകളും സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. ടാറ്റയുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കുന്നത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

യുപിഐ പേയ്‌മെന്റുകൾക്കായി രണ്ടുപേർക്ക് ഒരു ബാങ്ക് അക്കൗണ്ട് പങ്കിടാം; പുതിയ പദ്ധതിയുമായി ആർബിഐ

Published

on

യുപിഐ പേയ്മെന്റുകൾക്ക് ഒരാൾക്ക് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടും അനുവാദത്തോടെ ഉപയോഗിക്കാനുള്ള സൗകര്യം അവതരിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതുവരെ ഉപയോക്താവിന് സ്വന്തം അക്കൗണ്ടിൽനിന്നുള്ള പണം മാത്രമാണ് ഇടപാടിന് ഉപയോഗിക്കാനായിരുന്നത്. സ്വന്തമായി അക്കൗണ്ടില്ലാത്തയാൾക്കും മറ്റൊരാളുടെ ബാങ്കിൽനിന്ന് പണം ഉപയോഗിക്കാൻ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്മെന്റ് സൗകര്യമാണ് ആർബിഐ അവതരിപ്പിച്ചിരിക്കുന്നത്.

ഒരാൾക്ക് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകൾ നടത്താൻ മറ്റൊരു വ്യക്തിയെ അധികാരപ്പെടുത്താൻ അനുവദിക്കുന്ന സംവിധാനമാണിത്. ഒരേ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ട് പേർക്ക് പണമിടപാട് നടത്താൻ അനുവദിക്കുന്ന നടപടി ഡിജിറ്റൽ പേയ്‌മെന്റിന്റെ വ്യാപ്തിയും ഉപയോഗവും കൂടുതൽ ആഴത്തിലാക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ളവർക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. യുപിഐ വഴി നികുതി അടയ്ക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തിൽനിന് അഞ്ച് ലക്ഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലെ പരിധി നേരത്തെതന്ന അഞ്ച് ലക്ഷമായി ഉയർത്തിയിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്തുന്നു

Published

on

മുംബൈ: യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താനുള്ള പദ്ധതിയുമായി നാഷനൽ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (എൻപിസിഐ). നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കുമെന്നാണ് വിവരം. ഓരോ തവണയും പണമിടപാട് നടത്താൻ നിശ്ചിത പിൻ നമ്പർ നൽകുന്ന നിലവിലെ രീതി മാറ്റി ബദൽ സംവിധാനം കൊണ്ടുവരാനാണ് നീക്കം.

നിലവിലുള്ള അഡീഷനൽ ഫാക്ടർ ഒതന്റിക്കേഷൻ രീതിക്ക് സമാന്തരമായ മറ്റു സാധ്യതകൾ തേടണമെന്ന് റിസർവ് ബാങ്ക് നാഷനൽ പേയ്മെന്റ് കോർപറേഷനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ നീക്കം. പിൻ നമ്പറും പാസ്‍വേഡും അല്ലാതെ വിരലടയാളം പോലുള്ള ബയോമെട്രിക് സങ്കേതങ്ങൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനായിരുന്നു റിസർവ് ബാങ്കിന്റെ നിർദേശം. ഇതുസംബന്ധിച്ച് വിവിധ തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഓരോ തവണയും പണമിടപാട് നടത്താൻ നിലവിൽ 4 അക്കങ്ങളോ അല്ലെങ്കിൽ 6 അക്കങ്ങളോ ഉള്ള പിൻ നൽകണം. ഈ സംവിധാനത്തിനു പകരം ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാധ്യതകൾ പരീക്ഷിക്കാനാണ് ശ്രമം. വിരലടയാളം പരിശോധിച്ചോ ഫെയ്സ് ഐഡി പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയോ പിൻ നൽകുന്നതിനു സാധിക്കുമോയെന്നാണ് പരിശോധിക്കുന്നത്.
ആദ്യഘട്ടത്തിൽ പിൻ സംവിധാനവും ബയോമെട്രിക് രീതിയും ഒരുമിച്ച് നിലവിലുണ്ടായിരിക്കുകയും പിന്നീട് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലുള്ളതുമായിരിക്കും പുതിയ സംവിധാനമെന്നാണ് വിവരം. പഴുതടച്ചുള്ള സുരക്ഷ യുപിഐ ഇടപാടുകളിൽ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National2 hours ago

ന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസ പദ്ധതികൾ

മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നടപ്പിലാക്കുന്നുണ്ട്. വിദ്യാർഥികള്‍ക്കായി സ്കോളർഷിപ്പുകള്‍, വിദ്യാഭ്യാസ വായ്പകള്‍, കാഷ് അവാർഡുകള്‍, സൗജന്യ പരിശീലന പദ്ധതികള്‍, വിവിധ കോഴ്സുകള്‍ക്കുള്ള റീ ഇംപേഴ്സ്മെന്റ്,...

National2 hours ago

ഐ.പി.സി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ പി എ ഉത്ഘാടനവും ഏകദിന മീറ്റിംഗും നടന്നു

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎ പ്രവർത്തന ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ഇന്നലെ നടന്നു. ജൂലൈ 13 ന് നടന്ന ഡിസ്ട്രിക്റ്റ് ജനറൽ ബോഡിയിൽ 2024-’25 വർഷത്തെ...

National3 hours ago

77-ാമത് പി വൈ പി എ കേരള സ്റ്റേറ്റ് ക്യാമ്പിന് തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം : 77-ാമത് പിവൈപിഎ കേരള സ്റ്റേറ്റ് ക്യാമ്പിന് തിരുവനന്തപുരം വേദിയാകും. 2024 ഡിസംബർ 25 മുതൽ 28 വരെ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാം രാജീവ്...

Movie3 hours ago

ശിൽപിയും സഹസംവിധായകനുമായ അനിൽ സേവ്യർ (39) അന്തരിച്ചു

അങ്കമാലി: സിനിമ സഹസംവിധായകന്‍ അനില്‍ സേവ്യര്‍ (39) നിര്യാതനായി. ആഗസ്റ്റ് 15 ന് ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാന്‍ എ...

world news3 hours ago

കോംഗോയിൽ ക്രിസ്ത്യൻ ഗ്രാമങ്ങൾക്കുനേരെ ആക്രമണം: ഏഴുപേർ കൊല്ലപ്പെട്ടു, നിരവധിപേരെ കാണാതായി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി. ആർ. സി.) നോർത്ത് കിവുവിലെ ക്രിസ്ത്യൻ ഗ്രാമങ്ങളായ കവാമെ, മാപ്പിലി എന്നിവിടങ്ങളിൽ സഖ്യകക്ഷികളായ ജനാധിപത്യ സേന (എ. ഡി. എഫ്.)...

Movie1 day ago

Rock Star Pauses Show to Call Out Culture’s Lies, Tell Audience ‘Jesus Christ Loves You’

Brad Arnold, the lead singer of the rock band 3 Doors Down, caught attention this month for powerful comments he...

Trending