Connect with us

Business

ഈ വർഷം അവസാനത്തോടെ സാംസങ്ങ് പേ സൗദിയിൽ ലഭ്യമാകും

Published

on

റിയാദ്: സൗദിയിലെ ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് ആഗോള ടെക് ഭീമനായ സാംസങ്ങും എത്തുന്നു. ഈ വർഷം അവസാനത്തോടെ സാംസങ്ങ് പേ സൗദിയിൽ ലഭ്യമാകുമെന്ന് കമ്പനി അതികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച കരാറിൽ കമ്പനിയും സൗദി ദേശീയ ബാങ്കായ സാമയും ഒപ്പ് വെച്ചു.

രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സൗകര്യങ്ങൾ ലഭ്യാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ അനുമതി. റിയാദിൽ നടന്നു വരുന്ന ഫിൻടെക് കോൺഫറൻസിലാണ് പ്രഖ്യാപനം നടത്തിയത്. ആപ്പിള് പേക്ക് സമാനമായ രീതിയിൽ സാംസങ് വാലറ്റ് ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ പേയ്മെന്റ് കാർഡുകൾ സംരക്ഷിക്കുകയും പണമിടപാടുകൾ നടത്തുകയും ചെയ്യാനുള്ള സൗകര്യമാണ് ഇത് വഴി ലഭിക്കുക.
Sources:globalindiannews

http://theendtimeradio.com

Business

കൗമാരക്കാരുടെ അക്കൗണ്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം, ഇന്‍സ്റ്റാഗ്രാമിൽ ‘ടീന്‍ അക്കൗണ്ട്’ വരുന്നു

Published

on

കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റാഗ്രാം. അടുത്തയാഴ്ച മുതല്‍ ഇന്‍സ്റ്റാഗ്രാമിലെ 18 വയസില്‍ താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകളെല്ലാം ഓട്ടോമാറ്റിക്കായി പുതിയ ‘ ടീന്‍ അക്കൗണ്ട്’ സെറ്റിങ്‌സിലേക്ക് മാറ്റപ്പെടും. ഇതോടെ ഈ അക്കൗണ്ടുകളെല്ലാം ഫോളോവര്‍മാര്‍ക്ക് മാത്രം കാണാനാവുന്ന പ്രൈവറ്റ് അക്കൗണ്ട് ആയി മാറുകയും ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും. അക്കൗണ്ടുകള്‍ക്ക് മേല്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പാക്കുന്ന നിലവിലുള്ള പാരന്റല്‍ സെറ്റിങ്‌സിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തേയും സാമൂഹിക ജീവിതത്തേയും സാരമായി ബാധിക്കുന്നുണ്ടെന്ന ആശങ്കകള്‍ ശക്തമായതോടെയാണ് വിവിധ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ നിര്‍ബന്ധിതരായത്.

സന്ദേശങ്ങള്‍ അയക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീന്‍ അക്കൗണ്ടുകള്‍. 18 വയസിന് താഴെയുള്ള പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരുടേയും നിലവിലുള്ള ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് എത്തുന്നതോടെ ടീന്‍ അക്കൗണ്ട് ആയിരിക്കും. നേരത്തെ ബന്ധപ്പെട്ടിട്ടുള്ളവരുമായി മാത്രമേ ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്യാനാവൂ. അപരിചിതരായ ആളുകള്‍ക്ക് ടീന്‍ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ സന്ദേശം അയക്കാനോ അവരെ ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ സാധിക്കില്ല.

യുഎസിലാണ് ഈ അപ്‌ഡേറ്റ് ആദ്യം നടപ്പിലാക്കുക. ശേഷം അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചേക്കും. പിന്നാലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് അപ്‌ഡേറ്റ് എത്തും. ടീന്‍ അക്കൗണ്ടിലേക്ക് അക്കൗണ്ടുകള്‍ മാറിയാല്‍ 13 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ പ്രൈവസി സെറ്റിങ്‌സ് മാറ്റാന്‍ സാധിക്കൂ. എന്നാല്‍ 16-17 വയസുള്ള ഉപഭോക്താക്കള്‍ക്ക് സ്വയം സെറ്റിങ്‌സ് മാറ്റാനാവും.

പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങള്‍ കൗമാരക്കാരിലേക്ക് എത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ടീന്‍ അക്കൗണ്ട് ഉടമകളുടെ എക്‌സ്‌പ്ലോര്‍ പേജിലും റീല്‍സ് ഫീഡിലും കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിന് അനുയോജ്യമായി നിയന്ത്രിക്കപ്പെടും.

കൗമാരക്കാരുടെ ഇന്‍സ്റ്റാഗ്രാം ഉപയോഗത്തിന് സമയ നിയന്ത്രണവും ഉണ്ടാവും. ഒരു മണിക്കൂര്‍ ഉപയോഗത്തിന് ശേഷം ഇന്‍സ്റ്റാഗ്രാം ഉപയോഗം നിര്‍ത്തിവെക്കാനുള്ള അറിയിപ്പുകള്‍ നല്‍കും. രാത്രിയില്‍ സ്ലീപ്പ് മോഡിലേക്ക് മാറുന്ന അക്കൗണ്ടേ് നോട്ടിഫിക്കേഷനുകള്‍ തടയും. രാത്രി പത്തിനും രാവിലെ ഏഴിനും ഇടയില്‍വരുന്ന സന്ദേശങ്ങള്‍ക്ക് ഓട്ടോമാറ്റിക്കായി മറുപടി നല്‍കും.

എന്നാല്‍ ഈ സംവിധാനങ്ങള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ഉറപ്പില്ല. പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും രക്ഷിതാക്കളെ ഇവയെല്ലാം ഉപയോഗിക്കുന്നുണ്ടോ എന്നും കൗമാരക്കാരുടെ ഇന്‍സ്റ്റാഗ്രാം ഉപയോഗം നിരീക്ഷിക്കുന്നുണ്ടോ എന്നും അറിയാനും ഉറപ്പിക്കാനും മെറ്റയ്ക്ക് സാധിക്കില്ല. രക്ഷിതാക്കളുടെ ഔദ്യോഗിക വെരിഫിക്കേഷനുകളൊന്നും മെറ്റ നടത്തുന്നില്ല. ജനനതീയ്യതി അടിസ്ഥാനമാക്കി മാത്രമാണ് ഉപഭോക്താവിന്റെ പ്രായം കണക്കാക്കുന്നത്. ഇങ്ങനെ പരിമിതികള്‍ ഏറെയുണ്ട് ഈ സംവിധാനങ്ങള്‍ക്ക്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Business

ഇ– സിമ്മിലേക്ക്‌ മാറാൻ 
വിളിവരും , ജാഗ്രതവേണം ; ബാങ്ക്‌ അക്കൗണ്ട്‌ തട്ടിപ്പിന്‌ പുതിയ മാർഗം

Published

on

തിരുവനന്തപുരം:മൊബൈൽ സിം, ഇ-–- സിം സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിനെന്നുപറഞ്ഞ്‌ കസ്റ്റമർ കെയർ സെന്ററുകളുടെപേരിൽ വരുന്ന ഫോൺ കോളുകളെ കരുതിയിരിക്കണമെന്ന്‌ പൊലീസ്‌. ഇതിലൂടെ ബാങ്ക്‌ അക്കൗണ്ടുകൾ നിയന്ത്രണത്തിൽ കൊണ്ടുവന്ന്‌ സാമ്പത്തിക തട്ടിപ്പു നടത്തുകയാണ്‌ അവരുടെ ലക്ഷ്യം.
നിലവിലുള്ള സിം കാർഡ് ഇ–-സിം സംവിധാനത്തിലേക്ക് മാറ്റാൻ മൊബൈൽ സേവന ദാതാക്കളുടെ ആപ്പിലോ വെബ്സൈറ്റിലോ പ്രവേശിച്ച് 32 അക്കങ്ങളുള്ള ഇ-ഐഡി നൽകി ആക്ടിവേറ്റ് ചെയ്യാനാണ് ആവശ്യപ്പെടുക. ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-–-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആർ കോഡ് തങ്ങൾ നൽകുന്ന വാട്സാപ്പ് നമ്പറിൽ അയച്ചുനൽകാൻ ആവശ്യപ്പെടും.

കോഡ് ലഭിക്കുന്നതോടെ തട്ടിപ്പുകാർ ഗുണഭോക്താക്കളുടെ പേരിലുള്ള ഇ-–-സിം ആക്ടിവേറ്റ് ചെയ്യും. അതോടെ ഗുണഭോക്താക്കളുടെ കൈയിലുള്ള സിം പ്രവർത്തനരഹിതമാകും. 24 മണിക്കൂറിനുള്ളിലേ ഇ––സിം ആക്ടിവേറ്റാകൂ എന്ന്‌ തട്ടിപ്പുകാർ അറിയിക്കും. ഇ സിമ്മിന്റെ നിയന്ത്രണം കിട്ടുന്നതോടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവർക്കാകും.

വിവിധ സേവനങ്ങൾക്ക്‌ മൊബൈൽ സർവീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം. സേവനദാതാക്കൾ നൽകുന്ന ക്യു ആർ കോഡ്, ഒടിപി, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവയ്ക്കരുത്. എല്ലാത്തരം ഡിജിറ്റൽ അക്കൗണ്ടുകൾക്കും “ടു സ്റ്റെപ് വെരിഫിക്കേഷൻ’ എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണമെന്നും കേരള പൊലീസ്‌ അറിയിച്ചു.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Business

പെട്രോളും വേണ്ട; സിഎന്‍ജിയും വേണ്ട: ബജാജിന്റെ പുതിയ ബൈക്ക് വരുന്നു

Published

on

മുംബൈ: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാഹന നിര്‍മാതാക്കളെല്ലാം പുത്തന്‍ ഇന്ധനങ്ങളിലേക്ക് തങ്ങളുടെ എഞ്ചിന്‍ രൂപകല്‍പന മാറ്റുന്ന കാലമാണ്. ഫോസില്‍ ഇന്ധനങ്ങള്‍ ഭൂമിയില്‍നിന്ന് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കയാണെന്നതും അന്തരീക്ഷ മലിനീകരണം കൂടുതലാണെന്നതുമെല്ലാമാണ് സിഎന്‍ജിയിലേക്കും ഇവിയിലേക്കുമെല്ലാം ചുവടുമാറ്റം നടത്താന്‍ വാഹന നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്.

ഇന്ത്യയിലാണെങ്കില്‍ ഫോസില്‍ ഇന്ധനങ്ങളില്‍നിന്നും കഴിയുന്നതും വേഗം പുറത്തുകടക്കാനുള്ള നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പെട്രോളും സിഎന്‍ജിയുമൊന്നും ആവശ്യമില്ലാത്ത വാഹനങ്ങളിലാണ് ഏവരുടെയും ശ്രദ്ധ. ഇത്തരം ഗവേഷണങ്ങളില്‍ രാജ്യത്ത് മുന്‍പന്തിയിലുള്ള വാഹന നിര്‍മാതാക്കളാണ് ടാറ്റയും ബജാജ് ഓട്ടോയും ടിവിഎസ് മോട്ടോഴ്‌സുമെല്ലാം.

സിഎന്‍ജി വാഹനങ്ങള്‍ നിരത്തിലിറക്കി ഇന്ത്യക്കാരെ അത്ഭുതപ്പെടുത്തിയ ബജാജ് ഇപ്പോള്‍ പെട്രോളും സിഎന്‍ജിയുമെല്ലാം വിട്ട് അതുക്കും മേലെയുള്ള എഥനോള്‍ അധിഷ്ഠിത വാഹനങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. എഥനോള്‍ ഇന്ധനമായ ആദ്യ ബൈക്ക് അടുത്ത മാസം വിപണിയിലെത്തിക്കാനുള്ള തീവ്ര പരിശ്രമങ്ങളിലാണ് കമ്പനി.
സെപ്റ്റംബറില്‍ പുതിയ ബൈക്ക് ഇരുചക്ര പ്രേമികളിലേക്ക് എത്തിക്കുമെന്ന് ബജാജ് ഓട്ടോ സിഇഒ രാജീവ് ബജാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല.

നിലവിളുള്ള ഏതെങ്കിലും മോഡലാവുമോ, പുത്തന്‍ ഇന്ധനത്തില്‍ എത്തുക, തീര്‍ത്തും പുതിയ ഒരു മോഡലാവുമോ എഥനോള്‍ ഇന്ധനത്തില്‍ റോഡില്‍ ഇറങ്ങുക തുടങ്ങിയ കാര്യങ്ങളെല്ലാം വാഹനപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ടെങ്കിലും എല്ലാം കാത്തിരുന്നു കാണേണ്ടിവരുമെന്നാണ് കമ്പനി നല്‍കുന്ന സൂചന.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news50 mins ago

അയർലൻഡ് & യൂറോപ്യൻ യൂണിയൻ (ഇ യു) 2 മത് ആനുവൽ കൺവെൻഷൻ സെപ്റ്റംബർ 27 മുതൽ 29 വരെ ഡബ്ലിനിൽ വച്ച് നടക്കും.

ഡബ്ലിൻ : യൂറോപ്യൻ ഭൂഖണ്ഡത്തിലെ തെക്ക് പടിഞ്ഞാറൻ ദ്വീപായ അയർലൻഡിലെ ഇന്ത്യ പെന്തക്കോസ് ദൈവസഭ അയർലൻഡ് & ഇ യൂ റീജിയന്റെ രണ്ടാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ...

National55 mins ago

ഐപിസി സൺഡേസ്കൂൾ കുമ്പനാട് മേഖല താലന്ത് പരിശോധന; തിരുവല്ല സെൻ്റർ ജേതാക്കൾ

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ മേഖല താലന്ത് പരിശോധനയിൽ 269 പോയിൻ്റുകളോടെ തിരുവല്ല സെൻ്റർ ജേതാക്കളായി. കുമ്പനാട് (208 പോയിൻ്റ്) രണ്ടാമതും മല്ലപ്പള്ളി (105) മൂന്നാമതും എത്തി....

world news1 hour ago

യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

ദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. നാളെ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ലഗേജ് 30...

Travel1 hour ago

വിദേശ പൗരത്വമുളള ഇന്ത്യക്കാരെ ബാധിക്കുന്ന നിയമങ്ങളില്‍ അതൃപ്തി വ്യാപകമാകുന്നു, കടുത്ത വീസ നിയന്ത്രണങ്ങള്‍

എന്‍.ആര്‍.ഐ സമൂഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. കേരളത്തിന്റെ കാര്യമെടുത്താന്‍ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസി സമൂഹം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പൗരത്വമുളള...

National2 hours ago

സാഹിത്യ സംഗമവും ജോര്‍ജ് മത്തായി പുരസ്‌കാര സമര്‍പ്പണവും ഒക്‌ടോബര്‍ 12ന്

കോട്ടയം:ലോകമെമ്പാടുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ സംഗമവും ജോര്‍ജ് മത്തായി പുരസ്‌കാര സമര്‍പ്പണവും ഒക്‌ടോബര്‍ 12ന്...

Articles1 day ago

One of the strangest verses in the Bible: Jude 9

Without question, one of the strangest verses in the Bible is Jude 9: “But Michael the archangel, when he disputed...

Trending