us news
രാത്രിയിലും സൂര്യപ്രകാശം! അതും ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് എത്തിച്ച്; ലോകത്തെ അത്ഭുതപ്പെടുത്തി യുഎസ് കമ്പനി
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിഫ്‌ലക്റ്റ് ഓര്‍ബിറ്റിന്റെ പുതിയ സംരഭമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. തങ്ങളുടെ പുതിയ പദ്ധതിയിലൂടെ ഭാവിയില്‍ വലിയ സാറ്റലൈറ്റ് മിറര്‍ (ഉപഗ്രഹ കണ്ണാടി) ഉപയോഗിച്ച് ബഹിരാകാശത്തെ ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്ന് സൂര്യരശ്മികളെ ഭൂമിയിലെ ചില ഇടങ്ങളിലേക്ക് പ്രതഫലിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എന്നാല്‍ ഈ സംരഭത്തിന്റെ സാധ്യതകളെക്കുറിച്ചും ചെലവുകളെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാതായതോടെ സംരംഭത്തിന്റെ അവകാശവാദങ്ങള്‍ എത്രത്തോളം ശരിയാണെന്ന് അനുമാനിക്കാന്‍ ബുദ്ധിമുട്ടാണ്.
റിഫ്‌ലെക്റ്റ് ഓര്‍ബിറ്റല്‍ അടുത്തിടെ അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി സംരഭത്തിന്റെ ലക്ഷ്യം ഉള്‍കൊണ്ടുകൊണ്ട് ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ‘സൂര്യപ്രകാശം ലഭ്യമാക്കേണ്ട ലൊക്കേഷന്‍ ബുക്ക് ചെയ്യുന്നതിനുള്ള’ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങുകയും ചെയ്തു.
വീഡിയോയില്‍ മുന്‍ സ്പേസ് എക്സ് ഇന്റേണും സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകനുമായ ബെന്‍ നൊവാക്ക്, സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന കണ്ണാടികള്‍ നിയന്ത്രിക്കുന്നതിനുള്ള ആപ്പുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ചുറ്റും ഇരുട്ടു നിറഞ്ഞ സ്ഥലത്ത് നിന്ന് നോവാക്ക് ആപ്പിലൂടെ തന്റെ ലൊക്കേഷന്‍ തിരഞ്ഞെടുക്കുന്നതാണ് കാണുന്നത്. ഈ സമയം നോവാക്ക് നില്‍ക്കുന്ന സ്ഥലത്തേക്ക് പ്രകാശം മുകളില്‍ നിന്ന് പ്രതിഫലിക്കുകയും അത്രയും സ്ഥലം മാത്രം പ്രകാശിക്കുകയും ചെയ്യുന്നതാണ് കാണുന്നത്.
വീഡിയോ ഒരിക്കല്‍ കൂടി പരിശോധിക്കുമ്പോള്‍ അതില്‍ കാണുന്ന വെളിച്ചത്തിന് സൂര്യരശ്മികളുമായിട്ട് യാതൊരുവിധ സാമ്യവും കാണുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ഈ പ്രകാശം വ്യാജേന ചമച്ചതാണെന്ന തോന്നല്‍ കാഴ്ചക്കാരില്‍ ഉണ്ടാക്കുന്നു.
ഈ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വീഡിയോയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് മാഷബിള്‍, ദ ബൈറ്റ് തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളും സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും രംഗത്തെത്തി. വീഡിയോ യഥാര്‍ത്ഥ പരീക്ഷണമാണോ അതോ പുതിയ സംരഭത്തിന്റെ അനുകരണമാണോ എന്നായിരുന്നു പലരും സംശയിച്ചത്.
റിഫ്‌ലക്റ്റ് ഓര്‍ബിറ്റ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ ഈ പ്രക്രിയയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഇതില്‍ സാറ്റലൈറ്റ് മിററുകള്‍ ഉപയോഗിച്ച് സൂര്യപ്രകാശത്തെ ഭൂമിയിലെ പ്രത്യേക സ്ഥലങ്ങളിലേക്ക് പ്രതിഫലിപ്പിക്കുന്നത് എങ്ങനെയെന്നാണ് ചിത്രീകരിച്ചിരിക്കുന്നത്.
‘സണ്‍സ്പോട്ടുകള്‍’ എന്ന് വിളിക്കപ്പെടുന്ന ഇവയുടെ വിതരണം 2025 അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് ഇതുവരെ ഉപഗ്രഹങ്ങള്‍ ഒന്നും വിക്ഷേപിച്ചിട്ടില്ല, ഇത് പദ്ധതിയുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ചുള്ള സംശയം വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്.
റിഫ്‌ലെക്റ്റ് ഓര്‍ബിറ്റലിന്റെ അഭിലാഷ പദ്ധതിയുടെ സാമ്പത്തിക വശങ്ങള്‍ ഇതുവരെ വ്യക്തമല്ല. ഉപഗ്രഹ വിക്ഷേപണവുമായി ബന്ധപ്പെട്ട ചെലവുകളോ ഉപഭോക്താക്കള്‍ അവരുടെ സൂര്യപ്രകാശം സ്‌പോട്ടുകള്‍ക്ക് നല്‍കുന്ന വിലയോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഒന്നിലധികം പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും, റിഫ്‌ലെക്റ്റ് ഓര്‍ബിറ്റല്‍ ഈ പ്രധാന വിശദാംശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടില്ല, അതിനാല്‍ ഈ സേവനത്തിന്റെ വില താങ്ങാന്‍ കഴിയുന്നതാണോ എന്നാണ് പലരുടെയും ആശങ്ക.
ഏറ്റവും ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുപോലും വലിയ ചെലവാണ്. പലപ്പോഴും ഒരു മില്യണ്‍ ഡോളറിലധികം വരും ഇത്. അതിനാല്‍ താങ്ങാന്‍ കഴിയുന്ന തരത്തിലുള്ള സൂര്യപ്രകാശ സേവനം അനിശ്ചിതത്വത്തിലാകുന്നു. മാത്രമല്ല, മുന്‍കാല ശ്രമങ്ങളുടെ പരിമിതമായ വിജയം കണക്കിലെടുത്ത്, ബഹിരാകാശത്ത് നിന്ന് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനുള്ള സാങ്കേതിക സാധ്യത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്.
ബഹിരാകാശത്തെ പ്രതിഫലിപ്പിക്കുന്ന സൂര്യപ്രകാശം എന്ന ആശയം ഒരു സയന്‍സ് ഫിക്ഷന്‍ സ്വപ്നം പോലെ തോന്നുമെങ്കിലും, അതിന്റെ നിര്‍വ്വഹണവും സാധ്യതയുള്ള വിലയും പദ്ധതി എപ്പോഴെങ്കിലും നിറവേറുമോ എന്ന ആശങ്കയാണ് പലരും പ്രകടിപ്പിക്കുന്നത്. നിലവില്‍ സ്റ്റാര്‍ട്ടപ്പിന്റെ വാഗ്ദാനം വെറും ഒരു ആഗ്രഹം മാത്രമായി അവശേഷിക്കുകയാണ്. ഏതായാലും ഭാവയിലെ വികസനങ്ങളും, നിക്ഷേപങ്ങളുമൊക്കെ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കും എന്ന് പ്രതീക്ഷിക്കാം.
Sources:azchavattomonline.com
us news
അമേരിക്കൻ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു
വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചു. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. ജോർജിയയിലെ വീട്ടിലായിരുന്നു താമസം. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു.
2023-ൻ്റെ തുടക്കം മുതൽ ഹോസ്പിസ് കെയറിലായിരുന്ന കാർട്ടർ. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും ചാമ്പ്യൻ എന്നായിരുന്നു കാർട്ടർ അറിയപ്പെട്ടിരുന്നത്.
ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് 2002-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. പ്രസിഡന്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്മെന്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിർമാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാർട്ടർ സെൻ്ററിലൂടെ നടത്തിയ വിപുലമായ മാനുഷിക പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ വേറിട്ട് നിർത്തിയത്. ‘ഞാൻ എപ്പോഴെങ്കിലും നിങ്ങളോട് കള്ളം പറയുകയാണെങ്കിൽ, ഞാൻ എപ്പോഴെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയാൽ, എനിക്ക് വോട്ട് ചെയ്യരുത്’- എന്ന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവന പ്രശസ്തമായി.
ജെറാൾഡ് ഫോർഡായിരുന്നു എതിർ സ്ഥാനാർഥി. ശീതയുദ്ധം, അസ്ഥിരമായ എണ്ണവില എന്നീ പ്രതിസന്ധി കാലത്തായിരുന്നു ഭരണം. ഈജിപ്ഷ്യൻ പ്രസിഡൻ്റ് അൻവർ സാദത്തും ഇസ്രായേൽ പ്രധാനമന്ത്രി മെനാചെം ബെഗിനും തമ്മിലുള്ള 1978-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടിയാണ് അദ്ദേഹത്തിന്റെ പ്രധാന ഭരണനേട്ടം. ഉയർന്ന പണപ്പെരുപ്പം, ഊർജ്ജ ദൗർലഭ്യം, ഇറാനിയൻ ബന്ദി പ്രതിസന്ധി എന്നീ പ്രശ്നങ്ങളെ തുടർന്ന്, 1980 ലെ തിരഞ്ഞെടുപ്പിൽ റൊണാൾഡ് റീഗനുമായുള്ള പരാജയപ്പെട്ടു. എട്ട് അമേരിക്കക്കാർ കൊല്ലപ്പെട്ട ഇറാനിയൻ ബന്ദി പ്രതിസന്ധിയാണ് തിരിച്ചടിയായത്.
Sources:azchavattomonline.com
us news
ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ വി.നാഗല്‍ കീര്‍ത്തന അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ ജനുവരി 19ന്
ചിക്കാഗോ: ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി.നാഗല്‍ കീര്‍ത്തന അവാര്‍ഡിന് അര്‍ഹനായ പാസ്റ്റര്‍ സാംകുട്ടി മത്തായിക്കുള്ള അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ ജനുവരി 19ന് നടക്കും. ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷനാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.പ്രസിഡന്റ് ഡോ.അലക്‌സ് ടി കോശിയുടെ അധ്യക്ഷതയില്‍ നടന്ന എക്‌സിക്യൂട്ടീവ് സമ്മേളനത്തില്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ ഏകോപിക്കുവാന്‍ സംഘടനയുടെ ട്രഷറര്‍ ജോണ്‍സണ്‍ ഉമ്മനെ ചുമതലപ്പെടുത്തി.
വൈസ് പ്രസിഡന്റ് ഡോ.ടൈറ്റസ് ഈപ്പന്‍, ജനറല്‍ സെക്രട്ടറി കുര്യന്‍ ഫിലിപ്പ്,ജോയിന്റ് സെക്രട്ടറി ഡോ.ബിജു ചെറിയാന്‍ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.പ്രശസ്ത സാഹിത്യകാരന്‍ റവ.ജോര്‍ജ് മാത്യൂ പുതുപ്പള്ളി മുഖ്യ അതിഥിയായിരിക്കും.കേരള എക്‌സ്പ്രസ് ചീഫ് എഡിറ്ററും ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ രക്ഷാധികാരിയുമായ കെ എം ഈപ്പന്‍ അവാര്‍ഡ് നല്‍കും.
ക്രൈസ്തവ സാഹിത്യ അക്കാദമി ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ടും ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കുര്യന്‍ ഫിലിപ്പും തമ്മിലുള്ള ചര്‍ച്ചയിലാണ് അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ നടത്തുവാന്‍ തീരുമാനമായത്. ചിക്കാഗോയിലെ 4 മുതിര്‍ന്ന പാസ്റ്റര്‍മാരായ പാസ്റ്റര്‍ ജോസഫ് കെ ജോസഫ്,പാസ്റ്റര്‍ പി വി കുരുവിള, പാസ്റ്റര്‍ പി സി മാമ്മന്‍, പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും.അര നൂറ്റാണ്ടോളം ചിക്കാഗോ സമൂഹത്തില്‍ അവര്‍ ചെയ്ത സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ചാണ് ആദരവുകള്‍ നല്‍കുന്നത്.
ഇവാ.ജെ സി ദേവ് (രക്ഷാധികാരി) ടോണി ഡി ചെവ്വൂക്കാരന്‍ ( പ്രസിഡന്റ്) പാസ്റ്റര്‍ ബാബു ജോര്‍ജ് പത്തനാപുരം(വൈസ് പ്രസിഡന്റ്) സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി) എം വി ബാബു കല്ലിശ്ശേരി(ജോ.സെക്രട്ടറി) ലിജോ വര്‍ഗീസ് പാലമറ്റം(ട്രഷറര്‍) ഷാജി മാറാനാഥ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) സാം കൊണ്ടാഴി(മീഡിയ കണ്‍വീനര്‍ ) കുര്യന്‍ ഫിലിപ്പ്(ജനറല്‍ കോര്‍ഡിനേറ്റര്‍) എന്നിവരാണ് ക്രൈസ്തവ സാഹിത്യ അക്കാദമിക്ക് നേതൃത്വം നല്‍കുന്നത്.
Sources:onlinegoodnews
us news
വെള്ളത്തലയൻ കടൽപ്പരുന്ത് അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ബൈഡൻ
വാഷിങ്ടൺ :അമേരിക്കയുടെ ദേശീയ പക്ഷിയായി വെള്ളത്തലയൻ കടൽപ്പരുന്തിനെ പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
240 വർഷത്തിലേറെയായി അമേരിക്കയുടെ പ്രതീകമായി വെള്ളത്തലയൻ കടൽപ്പരുന്ത് അറിയപ്പെടുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നം, യുഎസ് കറൻസി, സർക്കാർ രേഖകൾ എന്നിവയുൾപ്പെടെ വിവിധ ഔദ്യോഗിക രേഖകളിലും ചിഹ്നങ്ങളിലും വെള്ളത്തലയൻ കടൽപ്പരുന്തിന്റെ ചിത്രമാണ് ആലേഖനം ചെയ്‌തിട്ടുള്ളത്. എന്നിരുന്നാലും ഇതുവരെ ദേശീയ പക്ഷിയെന്ന ഔദ്യോഗിക പദവി വെള്ളത്തലയൻ കടൽപ്പരുന്തിന് ഇല്ലായിരുന്നു. ദേശീയ സസ്തനി (അമേരിക്കൻ കാട്ടുപോത്ത് ), ദേശീയ പുഷ്പം (റോസ്), ദേശീയ വൃക്ഷം (ഓക്ക്) എന്നിവയെപ്പോലെ ഇനിമുതൽ ദേശീയ പക്ഷിയായി വെള്ളത്തലയൻ കടൽപ്പരുന്തും അറിയപ്പെടും.
1782 മുതൽ അമേരിക്കയുടെ പ്രതീകമാണ് വെള്ളത്തലയൻ. 1782-ൽ അമേരിക്കയുടെ ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചിരുന്ന സീലിലും വെള്ളത്തലയൻ കടൽപ്പരുന്താണ് ഉള്ളത്. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം കടൽപ്പരുന്താണ് വെള്ളത്തലയൻ കടൽപ്പരുന്ത്. അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ പക്ഷിയും ദേശീയ ചിഹ്നവും ഇതാണ്. കാനഡ, അമേരിക്കൻ ഐക്യനാടുകൾ, അലാസ്ക, മെക്സിക്കോയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.
http://theendtimeradio.com
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden