Connect with us

world news

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ 50 വർഷത്തെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം 2024 സെപ്റ്റംബർ 19 വ്യായാഴ്ച്ച നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് നടക്കും.

Published

on

കുവൈറ്റ്‌ സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ 50 വർഷത്തെ ദൈവിക വിശ്വസ്ഥതയുടെ ഗോൾഡൻ ജുബിലീ ആഘോഷങ്ങളുടെ സമാപന സമ്മേളനം 2024 സെപ്റ്റംബർ 19 വ്യായാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ കെ റ്റി എം സി സി ഹാളിൽ വച്ച് വച്ച് നടക്കും.
ഈ മീറ്റിംഗിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സുപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമൂവേൽ സാർ മുഖ്യ അതിഥി ആയിരിക്കും.
കുവൈറ്റിലുള്ള എല്ലാ പ്രിയ ദൈവമക്കളെയും ഈ മീറ്റിംഗിലേക്ക് ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു. ഈ മീറ്റിംഗിൽ സംബന്ധിക്കുവാൻ താല്പര്യമുള്ളവർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

world news

പാക്ക് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തുന്ന യുവതിക്ക് എ‌സിഎന്നിന്റെ ധീരത അവാര്‍ഡ്

Published

on

ലാഹോര്‍/ ലണ്ടന്‍: കൊടിയ മതപീഡനത്തിനും വിവേചനത്തിനും ഇരയായി ദുരിതങ്ങളിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് വേണ്ടി ധീരതയോടെ പോരാടുന്ന യുവതിയ്ക്കു എ‌സിഎന്നിന്റെ ധീരത അവാര്‍ഡ്. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എ‌സി‌എന്‍) ഏര്‍പ്പെടുത്തിയ അവാര്‍ഡിന് റിബ്ക നെവാഷ് എന്ന യുവതിയാണ് അര്‍ഹയായിരിക്കുന്നത്.

ക്രൈസ്തവ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നീതി ലഭിക്കുന്നതിനു വേണ്ടി ശബ്ദമുയർത്തുന്നതിൽ അസാമാന്യ തീക്ഷ്ണത കാണിക്കുകയും ക്രൈസ്തവരോടുള്ള അനീതിയ്ക്കെതിരെ ശക്തമായി പോരാടുകയും ചെയ്യുന്ന റിബ്കയുടെ ധീരതയാര്‍ന്ന നിലപാട് കണക്കിലെടുത്താണ് ‘കറേജ് ടു ബി ക്രിസ്ത്യൻ അവാര്‍ഡ്’ നല്‍കുന്നതെന്ന് എ‌സി‌എന്‍ വ്യക്തമാക്കി.

24 വയസ്സു മാത്രം പ്രായമുള്ള നെവാഷ് പാക്കിസ്ഥാനിലെ ക്രൈസ്തവ സ്ത്രീകളുടേയും പെൺകുട്ടികളുടേയും ദയനീയാവസ്ഥയെക്കുറിച്ച് തുറന്നുപറയുകയും തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന അനീതിയ്ക്കെതിരെ ശക്തമായി സ്വരമുയര്‍ത്തുകയും ചെയ്തിരിന്നു. അക്രമാസക്തമായ പീഡനങ്ങളെ അതിജീവിച്ചവരെ സമൂഹത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും അവരുടെ ശബ്ദമായി മാറാനും ഈ യുവതി തന്റെ യൗവനം മാറ്റിയിരിക്കുകയാണ്. 2023 ഓഗസ്റ്റിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ജരന്‍വാലയില്‍ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട ക്രൈസ്തവര്‍ക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പത്രസമ്മേളനങ്ങളിൽ അവർ പങ്കെടുത്തിട്ടുണ്ട്.

പാകിസ്ഥാനിലെ പീഡിത സഭയ്ക്കുവേണ്ടി വാദിക്കുന്ന അസാധാരണമായ ശക്തിയും ധൈര്യവും നിശ്ചയദാർഢ്യവും പരിഗണിച്ച് റിബ്ഖയ്ക്ക് അവാര്‍ഡ് നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എ‌സി‌എന്‍ യുകെയിലെ ദേശീയ ഡയറക്ടർ ഡോ. കരോലിൻ ഹൾ പറഞ്ഞു. 2024-ലെ ക്രിസ്ത്യൻ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതിൽ ബഹുമാനവും നന്ദിയും അറിയിക്കുന്നുവെന്നും പീഡിത ക്രൈസ്തവരെ സഹായിക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും റിബ്ക നെവാഷ് പ്രതികരിച്ചു. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ പ്രത്യേകം അനുസ്മരിക്കുന്ന റെഡ് വെനസ്ഡേ ആചരണത്തിന്റെ ഭാഗമായി ഇന്നലെ ലണ്ടനിലെ ബ്രോംപ്ടൺ ഓറട്ടറിയിൽവച്ച് റിബ്ക നെവാഷിന് അവാർഡ് സമ്മാനിച്ചു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമെന്ന് ദുബൈ എമിഗ്രേഷന്‍

Published

on

ദുബൈ: എമിറേറ്റിലേക്ക് ടൂറിസ്റ്റ് വിസയും സന്ദര്‍ശന വിസയും ലഭിക്കാന്‍ ഇനി മുതല്‍ ഹോട്ടലില്‍ റൂം ബുക്ക്‌ചെയ്തതിന്റെ രേഖയും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കിയതായി ദുബൈ എമിഗ്രേഷന്‍ അറിയിച്ചു. വിസക്കായി അപേക്ഷിക്കുമ്പോള്‍ ക്യൂആര്‍ കോഡുള്ള ഹോട്ടല്‍ ബുക്കിങ്ങിന്റെ രേഖയും തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റിന്റെ പകര്‍പ്പും സമര്‍പ്പിക്കണമെന്നാണ് ദുബൈ എമിഗ്രേഷന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഒരു മാസത്തെ വിസക്കായി അപേക്ഷിക്കുന്നവരുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളില്‍ 3,000 ദിര്‍ഹത്തിന് സമാനമായ തുകയും രണ്ടു മാസത്തെ വിസക്ക് അപേക്ഷിക്കുന്നവരുടെ കാര്‍ഡില്‍ 5,000 ദിര്‍ഹത്തിന് തുല്യമായ തുകയും ഉണ്ടായിരിക്കണം. അതേ സമയം യുഎഇയില്‍കഴിയുന്ന വ്യക്തി സ്വന്തം കുടുംബത്തിനായി സന്ദര്‍ശക വിസക്ക് അപേക്ഷിക്കുമ്പോള്‍ ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും സമര്‍പ്പിക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതവരേണ്ടതുണ്ട്.

ടൂറിസ്റ്റ് വിസക്കായി രാവിലെ അപേക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ റിട്ടേണ്‍ ടിക്കറ്റ് രേഖകള്‍ അപ്‌ലോഡ് ചെയ്യാന്‍ എമിഗ്രേഷന്‍ സൈറ്റില്‍ ആവശ്യപ്പെട്ടതായി ദുബൈയിലെ വിവിധ ട്രാവല്‍ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി. രേഖകള്‍ സമര്‍പ്പിക്കാത്ത ഒട്ടേറെ വിസാ അപേക്ഷകള്‍ പ്രോസസിങ് പൂര്‍ത്തിയാവാതെ കിടക്കുന്ന സ്ഥിതിയാണെന്നും ഇവര്‍ പറയുന്നു.
Sources:Metro Journal

http://theendtimeradio.com

Continue Reading

world news

വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു

Published

on

ഓട്ടവ : ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. വർക്ക് പെർമിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാംപസിനു വെളിയിലെ ജോലി ആഴ്ചയി‍ൽ 24 മണിക്കൂർ മാത്രം എന്ന വ്യവസ്ഥയാണ് ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഇവയിൽ ഏറ്റവും പ്രധാനം. ഇതു ലംഘിച്ചാൽ സ്റ്റഡി പെർമിറ്റിന്റെ ചട്ടലംഘനമാകും. വിദ്യാർഥിയെന്ന പരിഗണന നഷ്ടപ്പെടുമെന്നു മാത്രമല്ല, പഠനത്തിനും ജോലിക്കുമുള്ള ഭാവി അവസരങ്ങളും നിഷേധിക്കപ്പെടാം. കാന‍ഡ വിടേണ്ടതായും വരും.

ആഴ്ചയിൽ 20 മണിക്കൂർ മാത്രം പാർട്‌ടൈം ജോലി എന്ന വ്യവസ്ഥയാണ് മുൻപുണ്ടായിരുന്നത്. കോവിഡ് കാലത്ത് ഇതിൽ ഇളവു നൽകിയിരുന്നു. ഇ‌‌‌‌‌ളവു പിൻവലിച്ച് പരമാവധി 24 മണിക്കൂർ എന്ന പരിധിവയ്ക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പ് മന്ത്രി മാർക്ക് മില്ലറാണ് പുതിയ വ്യവസ്ഥകൾ നിലവിൽവന്ന കാര്യം സ്ഥിരീകരിച്ചത്. പഠന സ്ഥാപനം മാറുകയാണെങ്കിൽ പുതിയ സ്റ്റഡി പെർമിറ്റ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

6 മാസമെങ്കിലും കോഴ്സ് കാലയളവുള്ള, അംഗീകൃത സ്ഥാപനത്തിലെ മുഴുവൻ സമയ വിദ്യാർഥിയാണെങ്കിൽ ഓഫ് ക്യാംപസ് ജോലിക്ക് യോഗ്യതയുണ്ടെന്നു മാത്രമല്ല, വർക്ക് പെർമിറ്റിന്റെ ആവശ്യവുമില്ല. വിദ്യാർഥിക്ക് സോഷ്യൽ ഇൻഷുറൻസ് നമ്പർ ഉണ്ടായിരിക്കണം. ഇതുൾപ്പെടെ ഏതാനും വ്യവസ്ഥകൾ കൂടി ഓഫ് ക്യാംപസ് ജോലിക്കുള്ള യോഗ്യതയായി വച്ചിട്ടുണ്ട്. പാർട്‌ടൈം വിദ്യാർഥിയാണെങ്കിൽ മറ്റു നിബന്ധനകളെല്ലാം പാലിച്ചാൽ ഓഫ് ക്യാംപസ് ജോലിയോഗ്യതയായി. അനുവാദത്തോടെയുള്ള അവധിയിലായിരിക്കുമ്പോഴും സ്ഥാപനം മാറുമ്പോഴും പഠനം നടക്കുന്നില്ലാത്തതിനാൽ പാർട്‌ടൈം ജോലിക്കു വിലക്കുണ്ട്.

ഒന്നിലധികം ജോലിയാകാമെങ്കിലും ആഴ്ചയിൽ 24 മണിക്കൂർ എന്ന പരിധി വിടാൻ പാ‌ടില്ല. ശൈത്യ, വേനൽ അവധികൾ പോലെ അംഗീകൃത ഇടവേളകളിൽമാത്രം ഫുൾടൈം വിദ്യാർഥികൾക്ക് സമയപരിധിയില്ല. ഇത്തരം ഇടവേളയിൽ ഫുൾ ടൈം, പാർട്‌ടൈം കോഴ്സുകളിലും ചേരാം. ഇടവേളയ്ക്കു മുൻപും ശേഷവും ഫുൾടൈം വിദ്യാർഥിയായിരിക്കണം എന്നതു നിർബന്ധമാണ്. അതായത്, ഒന്നാം സെമസ്റ്റർ തുടങ്ങുന്നതിനു മുൻപ് ജോലിക്കു പോകാൻ അനുവാദമില്ല.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National7 mins ago

കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ

ഓപ്പൺ ബൈബിൾ അസ്സംബ്ളീസ് ചർച്ചി(Open Bible Assemblies Church )ന്റെ ആഭിമുഖ്യത്തിൽ നവം. 29 മുതൽ ഡിസം. 1 വരെ കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ്...

world news34 mins ago

പാക്ക് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തുന്ന യുവതിക്ക് എ‌സിഎന്നിന്റെ ധീരത അവാര്‍ഡ്

ലാഹോര്‍/ ലണ്ടന്‍: കൊടിയ മതപീഡനത്തിനും വിവേചനത്തിനും ഇരയായി ദുരിതങ്ങളിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് വേണ്ടി ധീരതയോടെ പോരാടുന്ന യുവതിയ്ക്കു എ‌സിഎന്നിന്റെ ധീരത അവാര്‍ഡ്. കത്തോലിക്ക സന്നദ്ധ സംഘടനയായ...

National49 mins ago

വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്

ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെതുടർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകി വരുന്ന സ്കൂളുകളുടെയും ടീച്ചേഴ്സിൻ്റെയും നടപടികൾക്ക്...

us news60 mins ago

16 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽ മീഡിയ നിരോധിക്കാൻ യുകെ

ലണ്ടന്‍: ഓസ്‌ട്രേലിയക്ക് പിന്നാലെ 16 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരാന്‍ യുകെയും. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ തനിക്കാവുന്നത് ചെയ്യുമെന്ന് യുകെ സാങ്കേതിക വിദ്യ...

world news1 day ago

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമെന്ന് ദുബൈ എമിഗ്രേഷന്‍

ദുബൈ: എമിറേറ്റിലേക്ക് ടൂറിസ്റ്റ് വിസയും സന്ദര്‍ശന വിസയും ലഭിക്കാന്‍ ഇനി മുതല്‍ ഹോട്ടലില്‍ റൂം ബുക്ക്‌ചെയ്തതിന്റെ രേഖയും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കിയതായി ദുബൈ എമിഗ്രേഷന്‍ അറിയിച്ചു. വിസക്കായി...

us news1 day ago

British Evangelist Slashed, Imprisoned, Threatened with Death, Keeps Going

LONDON – An ex-Muslim turned Christian evangelist has been beaten, chased by angry mobs, unlawfully jailed and even stabbed, all...

Trending

Copyright © 2019 The End Time News