Connect with us

Travel

അപകടത്തിൽ പെട്ടാൽ സൗജന്യം, കേരളത്തിലെ ആംബുലൻസുകൾക്ക് നിരക്ക് നിശ്ചയിച്ചു; ഇത് ഇന്ത്യയിൽ ആദ്യം

Published

on

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ആംബുലൻസുകൾക്ക് താരിഫ് (നിശ്ചിത നിരക്ക്) ഏർപ്പെടുത്തി കേരളം. വിവിധ വിഭാഗത്തിലുള്ള ആംബുലൻസുകളുടെ മിനിമം നിരക്ക്, കിലോമീറ്റർ നിരക്ക്, ആനുകൂല്യങ്ങൾ എന്നിവ നിശ്ചയിച്ചു. ആംബുലൻസുടമകളുടെയും തൊഴിലാളികളുടെയും സംഘടനകളുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ സംസ്ഥാന ഗതാഗത വകുപ്പിൻ്റേതാണ് തീരുമാനം. ആംബുലൻസുകളുടെ മിനിമം ചാ‍‍ർജ് പരിധി 10 കിലോമീറ്റ‍റായി നിശ്ചയിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ ആണ് പ്രഖ്യാപനം നടത്തിയത്.

ഐസിയു, എസി, വെൻ്റിലേറ്റർ, ടെക്നീഷ്യൻ തുടങ്ങിയ സൗകര്യങ്ങളുള്ള ‘ഡി ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 2500 രൂപയായി നിശ്ചയിച്ചു. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 50 രൂപ വീതം ഈടാക്കാം. ആദ്യത്തെ ഒരു മണിക്കൂറിന് ശേഷം വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 380 രൂപയാണ്.

എസി, ഓക്സിജൻ എന്നീ സൗകര്യങ്ങളുള്ള ‘സി ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 1500 രൂപയാണ്. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 40 രൂപയാണ് നിരക്ക്. ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 200 രൂപ.

നോൺ എസി ‘ബി ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 1000 രൂപയണ്. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 30 രൂപ ഈടാക്കാം. ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 200 രൂപ.

ഓമ്നി, ബൊലേറോ, ഈക്കോ തുടങ്ങിയ എസി ‘എ ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 800 രൂപ. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 25 രൂപ ഈടാക്കാം ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 200 രൂപ. ഇതേ വിഭാഗത്തിലുള്ള നോൺ എസി ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാ‍ർജ് 600 രൂപ. മിനിമം ചാ‌‍ർജിന് ശേഷം അധിക കിലോമീറ്ററിന് 20 രൂപ ഈടാക്കാം ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാ‍ർജ് മണിക്കൂറിന് 150 രൂപ.

വിവിധ ഇളവുകൾ
അപകടം നടന്നാൽ തൊട്ടടുത്ത ആശുപത്രികളിലേക്ക് സൗജന്യമായി എത്തിക്കും.
‘ഡി ലെവൽ’ ആംബുലൻസുകളിൽ ബിപിഎൽ വിഭാഗത്തിൽപെട്ട ആളുകൾക്ക് മൊത്തം തുകയുടെ 20 ശതമാനം ഇളവ് നൽകും.
കാൻസ‍ർ രോഗികൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഓരോ കിലോമീറ്ററിനും രണ്ട് രൂപ വെച്ച് ഇളവ് നൽകും.
ആംബുലൻസ് ഡ്രൈവർക്ക് യൂണിഫോം
ആംബുലൻസ് ഡ്രൈവർക്ക് യൂണിഫോം ഏർപ്പെടുത്തിയെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. നേവി ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റുമാണ് യൂണിഫോം. ഡ്രൈവ‍ർമാർക്ക് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്ന ഡ്രൈവർക്ക് കാർഡുകൾ വിതരണം ചെയ്യും. ഇതുവഴി ഡ്രൈവർമാരുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് അറിയിനാകും. ഇതിലൂടെ ആംബുലൻസുകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാകും. എടപ്പാൾ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കെഎസ്ആർടിസി ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകളിൽ ആംബുലൻസ് ഡ്രൈവർമാർക്ക് പ്രാക്ടിക്കലോടു കൂടിയ പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.

മറ്റ് തീരുമാനങ്ങൾ
ആംബുലൻസിനുള്ളിൽ താരിഫ് നിരക്കുകൾ പ്രദ‍ർശിപ്പിക്കണം.
ആംബുലൻസിനുള്ളിൽ ലോഗ് ബുക്ക് സൂക്ഷിക്കണം.
സംശയം തോന്നുന്ന ആംബുലൻസുകളെ പരിശോധനയ്ക്ക് വിധേയമാക്കും.
ആംബുലൻസിനെതിരെ പരാതിയുണ്ടെങ്കിൽ ട്രാൻസ്പോ‍ർട്ട് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടാം. വാട്സ്ആപ്പ് നമ്പർ: 9188961100.
Sources:azchavattomonline.com

http://theendtimeradio.com

Travel

വിദേശ പൗരത്വമുളള ഇന്ത്യക്കാരെ ബാധിക്കുന്ന നിയമങ്ങളില്‍ അതൃപ്തി വ്യാപകമാകുന്നു, കടുത്ത വീസ നിയന്ത്രണങ്ങള്‍

Published

on

എന്‍.ആര്‍.ഐ സമൂഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. കേരളത്തിന്റെ കാര്യമെടുത്താന്‍ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസി സമൂഹം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പൗരത്വമുളള ഇന്ത്യക്കാരെ ബാധിക്കുന്ന നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങളില്‍ അസ്വസ്ഥരായിരിക്കുകയാണ് പ്രവാസി സമൂഹം.

പ്രത്യേകാവകാശങ്ങള്‍ എടുത്തു കളയുന്നു
ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യന്‍സിന്റെ (ഒ.സി.ഐ) പല പ്രത്യേകാവകാശങ്ങളും എടുത്തു കളയുന്നതാണ് പുതിയ മാറ്റങ്ങള്‍. ഇന്ത്യൻ പൗരന്മാരുമായി ഏതാണ്ട് തുല്യമായ പദവിയാണ് ഒ.സി.ഐ കള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോൾ “വിദേശ പൗരന്മാർ” എന്ന് തങ്ങളെ വേര്‍തിരിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

പുതിയ നിയമം അനുസരിച്ച് തടസങ്ങളില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് വിദേശ പൗരത്വമുളള ഇന്ത്യക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ട്. മറ്റേതൊരു വിദേശിയെയും പോലെ ഒ.സി.ഐ കള്‍ക്ക് ജമ്മു കശ്മീരോ അരുണാചൽ പ്രദേശോ സന്ദർശിക്കാൻ ഇപ്പോൾ അനുമതി ആവശ്യമാണ്. ഇത് ഇന്ത്യയുമായുള്ള അവരുടെ തടസമില്ലാത്ത ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്നതാണ്.

സുരക്ഷാ ഭീഷണികള്‍ മൂലമാണ് നിയന്ത്രണങ്ങളെന്ന് വാദം
പ്രവാസി സമൂഹത്തില്‍ ഉടനീളം നിയമത്തിലെ പുതിയ മാറ്റങ്ങളില്‍ രോഷം നിഴലിക്കുന്നുണ്ട്. “ഉത്തര കൊറിയയിൽ നിന്ന് പുറത്തായതുപോലെ തോന്നുന്നു.” എന്നാണ് ഒരു പ്രവാസി ഈ മാറ്റങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടത്. സുരക്ഷാ ഭീഷണികള്‍ ഉളളതിനാലാണ് പുതിയ നിയന്ത്രണങ്ങൾ എന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ സത്യസന്ധരായ എന്‍.ആര്‍.ഐ കളെയും ഒ.സി.ഐ കളെയും ബ്യൂറോക്രാറ്റിക് കാടത്തത്തിലേക്ക് വലിച്ചെറിയുന്നതാണ് നിയമം എന്നാണ് ആരോപണമുളളത്.

കുടുംബ കാര്യങ്ങള്‍, ബിസിനസ് അല്ലെങ്കിൽ മതപരമായ ചടങ്ങുകള്‍ പോലുള്ള കാര്യങ്ങൾ തുടങ്ങിയവയ്ക്ക് നാട്ടിലേക്ക് യാത്രകൾ നടത്താന്‍ ഒ.സി.ഐ കള്‍ക്ക് ഇപ്പോൾ അനുമതി ആവശ്യമാണ്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും നിയന്ത്രണമുണ്ട്. എന്‍.ആര്‍.ഐ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യേണ്ട സമയത്ത് സർക്കാർ തങ്ങളെ അകറ്റുന്നതായി തോന്നുന്നുവെന്നാണ് പ്രവാസി സമൂഹം പറയുന്നത്.

പ്രവാസികളുടെ ഇന്ത്യയിലേക്കുളള വരവ് കുറഞ്ഞേക്കാം
ഒ.സി.ഐകളുടെ നിലവിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം പ്രവേശനത്തിനുള്ള വീസ നടപടിക്രമങ്ങളാണ്. മുമ്പത്തെ ഒ.സി.ഐ നിയമങ്ങൾ ഉദാരമായിരുന്നുവെന്നും പ്രവാസി സമൂഹം ചൂണ്ടിക്കാണിക്കുന്നു. തങ്ങളെ നിയന്ത്രിക്കുന്നതിനു പകരം കേന്ദ്ര സർക്കാർ ഒരു എൻ.ആർ.ഐ/ഒ.സി.ഐ നിക്ഷേപ സംരക്ഷണ ബിൽ പാസാക്കുകയാണ് വേണ്ടതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പ്രവാസി സമൂഹം കോടിക്കണക്കിന് രൂപയാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ഇന്ത്യയുമായുള്ള പ്രവാസി സമൂഹത്തിന്റെ ബന്ധത്തെ സ്വാധീനിക്കുന്ന നയങ്ങൾ അവരുടെ അതുല്യമായ സംഭാവനകളെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ഒ.സി.ഐ കളുടെ പ്രത്യേകാവകാശങ്ങൾ കുറയ്ക്കുന്നത് ഇന്ത്യയിലേക്കുളള അവരുടെ സന്ദർശനങ്ങൾ കുറയുന്നതിലേക്ക് നയിക്കാനിടയുണ്ട്. അത് സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുളള സാധ്യതകളും വിദഗ്ധര്‍ കാണുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

കൊടികുത്തിമലയിലേക്ക് സഞ്ചാരി പ്രവാഹം; വരുമാനം ഒരുകോടി കവിഞ്ഞു

Published

on

അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏർപ്പെടുത്തിയ 2021സെപ്റ്റംബർ 15മുതൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-വരെയുള്ള വരുമാനം 1,02,81,560 രൂപയാണ്.

പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കൊടികുത്തി മലയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെയാണ് സഞ്ചാരികളുടെ വരവ് കൂടിയയത്. പ്രവേശനകവാടം മുതൽ നിരീക്ഷണ ഗോപുരം വരെ റോഡ്, മനോഹരമായ പ്രവേശനകവാടം, പ്രവേശനകവാട പരിസരം കട്ടവിരിച്ച് മനോഹരമാക്കൽ, നിരീക്ഷണഗോപുരം മോടികൂട്ടൽ, കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, വഴിയരികിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ, ശൗചാലയങ്ങൾ, ലഘു ഭക്ഷണശാല, കുടിവെള്ളം, ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യം, തടയണകൾ തുടങ്ങിയ സൗകര്യങ്ങളാണ് വിവിധ പദ്ധതികളിലുൾപ്പെടുത്തി ഒരുക്കിയിട്ടുള്ളത്. പ്രവേശന ടിക്കറ്റിന് പ്രായപൂർത്തിയായവർക്ക് 40 രൂപയാണ്. വിദ്യാർഥികൾക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ്.

വരുമാനം ഒരുകോടി കവിഞ്ഞതിന്റെ ഭാഗമായി കൊടികുത്തിമല വനസംരക്ഷണസമിതി ഒരു വർഷത്തെ പ്രകൃതിസംരക്ഷണ സന്ദേശ പരിപാടികൾക്ക് രൂപംനൽകി.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

വിദേശ യാത്ര ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ; വിസ ഇല്ലാതെയും യാത്ര ചെയ്യാം

Published

on

നിങ്ങൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരും ഒരു വിദേശ യാത്ര ആസൂത്രണം ചെയ്യുന്നവരുമാണെങ്കിൽ, ഇന്ത്യക്കാർ സന്ദർശിക്കാൻ മുൻകൂട്ടി വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലാത്ത നിരവധി രാജ്യങ്ങളുണ്ട്. ഈ വിസ രഹിത സൗകര്യം കാരണം, ഈ രാജ്യങ്ങൾ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വിസയ്ക്ക് അപേക്ഷിക്കാനുള്ള ബുദ്ധിമുട്ട് നേരിടേണ്ടതില്ല. ഇന്ത്യക്കാർക്ക് മുൻകൂട്ടി വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലാത്ത നിരവധി രാജ്യങ്ങൾ ലോകമെമ്പാടും ഉണ്ട്. മുൻകൂർ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലാത്ത ചില ഏഷ്യൻ രാജ്യങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഭൂട്ടാൻ– ഇന്ത്യക്കാർ സന്ദർശിക്കാൻ ആദ്യം തിരഞ്ഞെടുക്കുന്ന രാജ്യമാണ് ഭൂട്ടാൻ. ഈ രാജ്യം കാടുകളാലും ക്ഷേത്രങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. ഒരു ഇന്ത്യക്കാരൻ ഭൂട്ടാൻ സന്ദർശിക്കാൻ പോകുകയാണെങ്കിൽ നിങ്ങൾക്ക് 14 ദിവസത്തേക്ക് വിസയില്ലാതെ ഇവിടെ താമസിക്കാം.

തായ്‌ലൻഡ്– ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ തായ്‌ലൻഡ് സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു. ഈ രാജ്യം ബീച്ചുകൾ, സംസ്കാരം, രുചികരമായ ഭക്ഷണം എന്നിവയ്ക്ക് പേരുകേട്ടതാണ്. തായ്‌ലൻഡിൽ ടൂർ പോയാൽ നമുക്ക് 30 ദിവസം വിസയില്ലാതെ യാത്ര ചെയ്യാം.

നേപ്പാൾ– നേപ്പാൾ വളരെ മനോഹരവും ഹരിതവും സാംസ്കാരികവുമായ രാജ്യമാണ്. ലോകമെമ്പാടുമുള്ള ആളുകൾ ഈ രാജ്യം സന്ദർശിക്കാൻ വരുന്നു. ഇന്ത്യക്കാർക്ക് ഈ രാജ്യം സന്ദർശിക്കാൻ വിസയുടെ ആവശ്യമില്ല.

മൗറീഷ്യസ്– ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. പാറകൾക്കും ബീച്ചുകൾക്കും തടാകങ്ങൾക്കും പേരുകേട്ട ദ്വീപ് രാജ്യം. ഇന്ത്യക്കാർക്ക് അവധിക്ക് മൗറീഷ്യസിലേക്ക് പോകാം. 90 ദിവസത്തേക്ക് വിസയില്ലാതെ ഈ രാജ്യത്ത് കറങ്ങാനാകും.

മലേഷ്യ – ഈ രാജ്യത്ത് നിങ്ങൾക്ക് നിരവധി മനോഹരമായ ബീച്ചുകൾ കാണാൻ കഴിയും. ഇന്ത്യക്കാർക്ക് 30 ദിവസത്തേക്ക് വിസയില്ലാതെ ഈ രാജ്യത്ത് കറങ്ങാം.

മക്കാവു – ഇന്ത്യക്കാർക്ക് മക്കാവു സന്ദർശിക്കുന്നത് വളരെ എളുപ്പമാണ്. ഇന്ത്യൻ സഞ്ചാരികൾക്ക് 30 ദിവസത്തേക്ക് വിസയില്ലാതെ ഈ രാജ്യം സന്ദർശിക്കാം.

ഖത്തർ– ഈ രാജ്യം ഇന്ത്യക്കാരെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു. വിസയില്ലാതെ നിങ്ങൾക്ക് ഈ അറേബ്യൻ രാജ്യത്ത് സന്ദർശനം നടത്താം. ഇന്ത്യക്കാർക്ക് 30 ദിവസത്തേക്ക് വിസയില്ലാതെ ഖത്തറിൽ കറങ്ങാം. എന്നാൽ ഈ രാജ്യം സന്ദർശിക്കാൻ, നിങ്ങൾ ചില നിയമങ്ങളും നിയന്ത്രണങ്ങളും മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 hours ago

അയർലൻഡ് & യൂറോപ്യൻ യൂണിയൻ (ഇ യു) 2 മത് ആനുവൽ കൺവെൻഷൻ സെപ്റ്റംബർ 27 മുതൽ 29 വരെ ഡബ്ലിനിൽ വച്ച് നടക്കും.

ഡബ്ലിൻ : യൂറോപ്യൻ ഭൂഖണ്ഡത്തിലെ തെക്ക് പടിഞ്ഞാറൻ ദ്വീപായ അയർലൻഡിലെ ഇന്ത്യ പെന്തക്കോസ് ദൈവസഭ അയർലൻഡ് & ഇ യൂ റീജിയന്റെ രണ്ടാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ...

National2 hours ago

ഐപിസി സൺഡേസ്കൂൾ കുമ്പനാട് മേഖല താലന്ത് പരിശോധന; തിരുവല്ല സെൻ്റർ ജേതാക്കൾ

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ മേഖല താലന്ത് പരിശോധനയിൽ 269 പോയിൻ്റുകളോടെ തിരുവല്ല സെൻ്റർ ജേതാക്കളായി. കുമ്പനാട് (208 പോയിൻ്റ്) രണ്ടാമതും മല്ലപ്പള്ളി (105) മൂന്നാമതും എത്തി....

world news3 hours ago

യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

ദുബൈ: യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി 30 കിലോ ആയി പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. നാളെ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ലഗേജ് 30...

Travel3 hours ago

വിദേശ പൗരത്വമുളള ഇന്ത്യക്കാരെ ബാധിക്കുന്ന നിയമങ്ങളില്‍ അതൃപ്തി വ്യാപകമാകുന്നു, കടുത്ത വീസ നിയന്ത്രണങ്ങള്‍

എന്‍.ആര്‍.ഐ സമൂഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. കേരളത്തിന്റെ കാര്യമെടുത്താന്‍ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസി സമൂഹം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പൗരത്വമുളള...

National3 hours ago

സാഹിത്യ സംഗമവും ജോര്‍ജ് മത്തായി പുരസ്‌കാര സമര്‍പ്പണവും ഒക്‌ടോബര്‍ 12ന്

കോട്ടയം:ലോകമെമ്പാടുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ സംഗമവും ജോര്‍ജ് മത്തായി പുരസ്‌കാര സമര്‍പ്പണവും ഒക്‌ടോബര്‍ 12ന്...

Articles1 day ago

One of the strangest verses in the Bible: Jude 9

Without question, one of the strangest verses in the Bible is Jude 9: “But Michael the archangel, when he disputed...

Trending