Connect with us

us news

അമ്മമാരുടെ കണ്ണീരൊപ്പാന്‍ കാല്‍ഗറിയില്‍ ഫുഡ് ഫെസ്റ്റ്

Published

on

സമ്പന്ന രാജ്യങ്ങളിലേക്ക് കുടിയേറുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് മാതൃകയാവുകയാണ് കാല്‍ഗറിയിലെ ഒരുകൂട്ടം സഹോദരിമാര്‍.കാല്‍ഗറി കേരള ക്രിസ്ത്യന്‍ അസംബ്ലിയിലെ ലേഡീസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫുഡ് ഫസ്റ്റിലൂടെ ലഭിച്ച തുക സ്വന്തം നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയാണ് ശ്രദ്ധേയമായത്.
വാര്‍ദ്ധക്യ രോഗങ്ങളാലും,ആശ്രിതരില്ലാതെയും ദുരിതമനുഭവിക്കുന്ന ഒരു കൂട്ടം അമ്മമാര്‍ക്കാണ് ഒരു പിടി സഹായം നല്‍കാന്‍ ആഗ്രഹമുണ്ടെന്ന് ഗുഡ്‌ന്യൂസിനെ അറിയിക്കുകയായിരുന്നു സി കെ സി എ(കാല്‍ഗറി കേരള ക്രിസ്ത്യന്‍ അസംബ്ലി)യിലെ സഹോദരിമാര്‍.ഏറ്റവും അര്‍ഹരായ, ഒരു നേരത്തെ മരുന്നിനു പോലും പണം ഇല്ലാതെ, വിഷമം പങ്കുവെയ്ക്കാന്‍ പോലും ആരേരുമില്ലാത്ത ദുരിതമനുഭവിക്കുന്ന പ്രായമായ സഹോദരിമാരുടെ വിവരങ്ങള്‍ ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി നല്‍കുകയായിരുന്നു.അവരുടെ കണ്ണീരൊപ്പാനാണ് ഈ സഹോദരിമാര്‍ തയ്യാറായത്.
സഭയിലെ ലേഡീസ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായ റോണി സൈമണും,സോണിയ ഹാന്‍സെലും മുന്‍കൈയെടുത്താണ് ഇങ്ങനെ ഒരു പദ്ധതി തയ്യാറാക്കിയത്. ജനിച്ചു വളര്‍ന്ന നാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തുക എന്ന വലിയ ആഗ്രഹവും കരുതലുമാണ് ഇങ്ങനെ ഒരു സംരംഭത്തിന്റെ പ്രേരക ഘടകം.
കാല്‍ഗറി കേരള ക്രിസ്ത്യന്‍ അസംബ്ലിയിലെ ലേഡീസ് മിനിസ്ട്രി അംഗങ്ങളായ റോണി സൈമണ്‍,ഷെറിന്‍ ജയ്‌സണ്‍ എന്നിവര്‍ കോട്ടയം ഗുഡ്‌ന്യൂസില്‍ നേരിട്ടെത്തി അവരുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും, സന്തോഷം പങ്കു വെക്കുകയും ചെയ്തു.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഗുഡ്‌ന്യൂസുമായി കൈകോര്‍ത്തു ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവമാകാമെന്നും അവര്‍ ഉറപ്പു നല്‍കി.
കാല്‍ഗറി പട്ടണത്തിലെ പ്രഥമ മലയാളം പെന്തക്കോസ്തല്‍ സഭ ആണ് കാല്‍ഗറി കേരള ക്രിസ്ത്യന്‍ അസംബ്ലി. സീനിയര്‍ പാസ്റ്റര്‍ ആയി റവ.കുര്യാച്ചന്‍ ഫിലിപ്പ് ശുശ്രൂഷിക്കുന്ന സി കെ സി എ സഭാ മിഷന്‍ പ്രവര്‍ത്തനങ്ങളിലും,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു.
Sources:onlinegoodnews

http://theendtimeradio.com

us news

അസംബ്ലീസ് ഓഫ് ഗോഡ്,ഐഎജി യുകെ&യൂറോപ്പിന് പുതിയ ഭാരവാഹികള്‍

Published

on

മില്‍ട്ടണ്‍:അസംബ്ലീസ് ഓഫ് ഗോഡ്,ഐഎജി യുകെ&യൂറോപ്പിന്റെ പുതിയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഭാരവാഹികളായി ചെയര്‍മാന്‍ റവ.ബിനോയ് എബ്രഹാം,സെക്രട്ടറി പാസ്റ്റര്‍ ജിജി തോമസ്,
ട്രഷറര്‍ പാസ്റ്റര്‍ ബെന്‍ മാത്യൂ,കൗണ്‍സില്‍ മെമ്പര്‍മാരായി പാസ്റ്റര്‍ വില്‍സണ്‍ എബ്രഹാം,പാസ്റ്റര്‍ ജിനു മാത്യൂ എന്നിവരെയും മിഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ ബ്ലെസന്‍ തോമസ്,യൂത്ത് ഡയറക്ടര്‍ ബ്രദര്‍ ഫിന്നി,ലിഡിയ, ഡയറക്ടര്‍ സിസ്റ്റര്‍ ഗ്രേസ് ജയിന്‍ ജോര്‍ജ്, സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ അജോമോന്‍ എബ്രഹാം, ഇവാഞ്ചലിസം ഡയറക്ടര്‍ പാസ്റ്റര്‍ സാമുവല്‍ സൈമണ്‍, പ്രയര്‍ ഡയറക്ടര്‍ പാസ്റ്റര്‍ ഡെന്നി ജോണ്‍,മീഡിയ ഡയറക്ടര്‍ പോള്‍സണ്‍ ഇടയത്ത്, ഹോപ്പ് എയ്ഡ് ഡയറക്ടര്‍ വിന്‍സി വര്‍ഗീസ് എന്നിവരേയും തിരഞ്ഞെടുത്തു.
18 മത് ഐ എ ജി യുകെ &യൂറോപ്പിന്റെ ജനറല്‍ കോണ്‍ഫറന്‍സ് 2025 മാര്‍ച്ച് 21,22,23 തിയതികളില്‍ മാഞ്ചസ്റ്റര്‍ പട്ടണത്തില്‍ നടക്കും.കോണ്‍ഫറന്‍സിന്റെ ചെയര്‍മാനായി പാസ്റ്റര്‍ ജോണ്‍ലീ ഫിലിപ്പും, കോര്‍ഡിനേറ്ററായി പാസ്റ്റര്‍ സാംസണ്‍ ഡാനിയേലിനേയും തിരഞ്ഞെടുത്തു.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

us news

19 ആമത് മാഞ്ചസ്റ്റർ കൺവെൻഷൻ നാളെ മുതൽ; ഒക്ടോബർ 18, 19 ,20 തീയതികളിൽ മാഞ്ചസ്റ്റർ, ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു

Published

on

യു കെ : മാഞ്ചസ്റ്റർ മഹനിയം ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 19 ആമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 18, 19 ,20 തീയതികളിൽ സ്റ്റോക്‌പോർട്ട് ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗ് ചർച്ച് ഓഫ് ഗോഡ് യുകെ & ഇ യു ജനറൽ സെക്രെട്ടറിയും , മഹനിയം സഭാ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ബിജു ചെറിയാൻ പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യും. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ സുരേഷ് ബാബു മുഖ്യ പ്രഭാഷകൻ ആയിരിക്കും. പാസ്റ്റർ ലോർഡ്‌സൺ ആൻ്റണിയുടെ നേതൃത്വത്തിൽ മഹനിയം സഭ കോയർ ഗാനങ്ങൾക്ക് നേതൃത്വം നൽകും.

19 വർഷങ്ങൾക്ക് മുമ്പ് ഓൾഡാം എന്ന പട്ടണത്തിൽ പ്രാർത്ഥിച്ച് ആരംഭിച്ചതാണ് മഹനിയം ചർച്ച് ഓഫ് ഗോഡ് . മഹനിയം മാഞ്ചസ്റ്റർ , ടെൽഫോർഡ് , കീതലി, ക്രൂ , പ്രെസ്റ്റൻ, ബോൾട്ടൻ , ഷ്രൂസ്ബറി , ബർൺലി , ബ്രാഡ്ഫോർഡ് , ലഡ്‌ലോ , ഹെരിഫോർഡ് എന്നീ സഭകൾ കൺവൻഷന് നേതൃത്വം നൽകുന്നു.
 http://theendtimeradio.com

Continue Reading

us news

അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ കെ & യൂറോപ്പിന് നവ നേതൃത്വം.

Published

on

ലണ്ടൻ : അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ & യൂറോപ്പിന്റെ 2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2024 ഒക്ടോബർ 12 ന് ഇംഗ്ലണ്ടിലെ മിൽട്ടൺ കെയ്ൻസ് പട്ടണത്തിൽ കൂടിയ ജനറൽ കൗൺസിൽ മീറ്റിംഗിലാണ് എക്സിക്യൂട്ടീവ് കൗൺസിൽ അടങ്ങുന്ന ഡിപ്പാർട്ട്മെൻറ് ഹെഡ്സിനെ തിരഞ്ഞെടുത്തത്.
ഐ എ ജി യൂ കെ & യൂറോപ്പ് സ്ഥാപക ചെയർമാൻ റവ ബിനോയ് എബ്രഹാം അധ്യക്ഷനായ ജനറൽ കൗൺസിലിലും, ബോർഡ് ഓഫ് ഡയറക്ടേഴ്സും കൂടിയാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
ഐ എ ജി യൂ കെക്ക് വളരെ ശക്തമായ യുവ നേതൃത്വം വളർന്നു വരുന്നുണ്ടെന്ന് റവ. ബിനോയ് എബ്രഹാം അദ്ധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിച്ചു. പുതിയ നേതൃത്വത്തിന്റെ കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.
എക്സിക്യൂട്ടീവ് കൗൺസിൽ മെംബേർസ് :
ചെയർമാൻ റവ ബിനോയ് എബ്രഹാം (ചെയർമാൻ), പാസ്റ്റർ ജിജി തോമസ് (സെക്രട്ടറി), പാസ്റ്റർ ബെൻ മാത്യു (ട്രഷറർ),
പാസ്റ്റർ വിൽസൺ എബ്രഹാം (കൗൺസിൽ മെമ്പർ), പാസ്റ്റർ ജിനു മാത്യു (കൗൺസിൽ മെമ്പർ).
ഡിപ്പാർട്ട്മെൻറ് ഹെഡ്സ്:
പാസ്റ്റർ ബ്ലെസൻ തോമസ് (മിഷൻ ഡയറക്ടർ),
ബ്രദർ ഫിന്നി (യൂത്ത് ഡയറക്ടർ), സിസ്റ്റർ ഗ്രേസ് ജെയിൻ ജോർജ് (ലിഡിയ ഡയറക്ടർ), ബ്രദർ അജോമോൻ എബ്രഹാം (സൺഡേ സ്കൂൾ ഡയറക്ടർ), പാസ്റ്റർ സാമുവൽ സൈമൺ (ഇവാഞ്ചലിസം ഡയറക്ടർ), പാസ്റ്റർ ഡെന്നി ജോൺ (പ്രയർ ഡയറക്ടർ), ബ്രദർ പോൾസൺ ഇടയത്ത് (മീഡിയ ഡയറക്ടർ), സിസ്റ്റർ വിൻസി വർഗ്ഗീസ് (ഹോപ്പ് എയ്ഡ് ഡയറക്ടർ)
18 മത് ഐ എ ജി യൂ കെ & യൂറോപ്പിന്റെ ജനറൽ കോൺഫറൻസ് 2025 മാർച്ച് 21, 22, 23 തീയതികളിൽ മാഞ്ചസ്റ്റർ പട്ടണത്തിൽ വച്ച് നടക്കും. ഈ കോൺഫറൻസിന്റെ കോൺഫറൻസ് ചെയർമാനായി പാസ്റ്റർ ജോൺലീ ഫിലിപ്പും, കോൺഫറൻസ് കോർഡിനേറ്ററായി പാസ്റ്റർ സാംസൺ ഡാനിയേലിനെയും ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech8 hours ago

ജിമെയിലില്‍ റിക്കവറി റിക്വസ്റ്റ് വന്നോ?; ക്ലിക്ക് ചെയ്താല്‍ എട്ടിന്റെ പണി ഉറപ്പ്

ഓരോ ദിവസവും നാം ചിന്തിക്കാത്ത രീതിയിലുള്ള സൈബര്‍ തട്ടിപ്പുകളുടെ കഥയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ജിമെയില്‍ റിക്കവറി റിക്വസ്റ്റിന്റെ മറവിലൂടെയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശനം. ജിമെയില്‍ വഴി വ്യാജ...

National8 hours ago

ഐ പി സി കുണ്ടറ സെൻ്റർ പി വൈ പി എ പ്രവർത്തന ഉദ്ഘാടനം

പി വൈ പി എ കുണ്ടറ സെന്റർ 2024-28 ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം, കലയപുരം TIM ക്രിസ്ത്യൻ കോളജിൽ വെച്ച് നടന്നു. പാസ്റ്റർ രാജൻ വർഗീസ് പ്രാർത്ഥിച്ച്...

National8 hours ago

ഐപിസി പാലക്കാട്‌ സോണൽ വുമൻസ് ഫെല്ലോഷിപ് ഇരുപത്തിമൂന്നാമത് ഏകദിന സമ്മേളനം

പാലക്കാട്‌ :- ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് സോണൽ സോദരിസമാജത്തിന്റെ നേതൃത്വത്തിൽ ഇരുപത്തിമൂന്നാമത് ഏകദിന സമ്മേളനം നടക്കുന്നു. 2024 നവംബർ മാസം 19-ാം തീയ്യതി ചൊവ്വാഴ്ച കമ്പിളിച്ചുങ്കം...

us news8 hours ago

അസംബ്ലീസ് ഓഫ് ഗോഡ്,ഐഎജി യുകെ&യൂറോപ്പിന് പുതിയ ഭാരവാഹികള്‍

മില്‍ട്ടണ്‍:അസംബ്ലീസ് ഓഫ് ഗോഡ്,ഐഎജി യുകെ&യൂറോപ്പിന്റെ പുതിയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഭാരവാഹികളായി ചെയര്‍മാന്‍ റവ.ബിനോയ് എബ്രഹാം,സെക്രട്ടറി പാസ്റ്റര്‍ ജിജി തോമസ്, ട്രഷറര്‍ പാസ്റ്റര്‍ ബെന്‍ മാത്യൂ,കൗണ്‍സില്‍ മെമ്പര്‍മാരായി പാസ്റ്റര്‍...

us news8 hours ago

അമ്മമാരുടെ കണ്ണീരൊപ്പാന്‍ കാല്‍ഗറിയില്‍ ഫുഡ് ഫെസ്റ്റ്

സമ്പന്ന രാജ്യങ്ങളിലേക്ക് കുടിയേറുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് മാതൃകയാവുകയാണ് കാല്‍ഗറിയിലെ ഒരുകൂട്ടം സഹോദരിമാര്‍.കാല്‍ഗറി കേരള ക്രിസ്ത്യന്‍ അസംബ്ലിയിലെ ലേഡീസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫുഡ് ഫസ്റ്റിലൂടെ ലഭിച്ച തുക...

world news9 hours ago

നിർബന്ധിത മതപരിവർത്തനം: പ്രതിഷേധം അറിയിച്ച് സുഡാനിലെ ക്രിസ്ത്യൻ ഫൗണ്ടേഷൻ

ക്രിസ്ത്യാനികളെ ഇസ്‌ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം ചെയ്യുന്നതിനെതിരെ പ്രതിഷേധം അറിയിച്ച് സുഡാനിലെ ക്രിസ്ത്യൻ ഫൗണ്ടേഷൻ. യുകെ ആസ്ഥാനമായുള്ള മനുഷ്യാവകാശ ഫൗണ്ടേഷനായ ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (CSW) ആണ്...

Trending