Connect with us

National

ഹെവൻലി ഫെസ്റ്റ് ഗോസ്പൽ മീറ്റിംഗ് ബാംഗ്ലൂരിൽ നവംബർ 29 30 ഡിസംബർ 1 തീയതികളിൽ

Published

on

ബാംഗ്ലൂർ : ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ അനേകൽ താലൂക്കിൽ സൂര്യ സിറ്റി ഗ്രൗണ്ടിൽ ഹെവൻലി ഫെസ്റ്റ് ഗോസ്‌പെൽ മീറ്റിംഗ് 2024 നവംബർ 29, 30 ഡിസംബർ1 തീയതികളിൽ വൈകുന്നേരം 6:30 മുതൽ 9:00 മണി വരെ നടക്കുന്നു.ദൈവവചന ശുശ്രൂഷയ്ക്കായി പാസ്റ്റർ: R മനോഹർ (റെയ്സ് ഓഫ് ലവ് മിനിസ്ട്രിസ്, ബാംഗ്ലൂർ ) ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ :9035781190,9886773829,9743253776,9343263165,8217761567,9845623757,8553338777,9108681771.
Sources:gospelmirror

http://theendtimeradio.com

National

ഐ പി സി തിരുവനന്തപുരം മേഖലാ വിമൻസ് ഫെലോഷിപ്പ് പരസ്യയോഗങ്ങളുമായി മുന്നോട്ട്

Published

on

തിരുവനന്തപുരം: ഐ പി സി തിരുവനന്തപുരം മേഖലാ വിമൻസ് ഫെലോഷിപ്പ് (സോദരി സമാജം) ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ നാമത്തെ ഉയർത്തുവാൻ പരസ്യ യോഗങ്ങളുമായി മുന്നോട്ട്. പുതുതായി ചുമതലയേറ്റ ഭരണസമിതി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാതൃക കാട്ടിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. സമിതിയുടെ കൂട്ടായ തീരുമാന പ്രകാരം സുവിശേഷ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി കൊണ്ട് വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. പരസ്യ യോഗങ്ങൾക്ക് വേണ്ടി സ്വന്തമായി വാങ്ങിയ മിനി സൗണ്ട് സിസ്റ്റം ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് പ്രാർത്ഥിച്ച് സുവിശേഷ പ്രവർത്തനങ്ങൾക്ക് വേണ്ടി സമർപ്പിക്കുകയുണ്ടായി. പ്രാരംഭ സുവിശേഷ പ്രവർത്തനം നവംബർ 13 ബുധനാഴ്ച രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര സെന്ററിലെ പാസ്റ്റർ ക്ലമെന്റ് ശുശ്രൂഷിക്കുന്ന തച്ചോട്ട് കാവ് ഐ പി സി മഹനീയം സഭാഹാളിന് പരിസര പ്രദേശങ്ങളിൽ പരസ്യയോഗങ്ങൾ നടത്തുകയും, സഭയിൽ കൂടി വന്ന് സുവിശേഷം കേട്ട വ്യക്തികൾക്ക് വേണ്ടിയും ആ സഭയ്ക്ക് വേണ്ടിയും ഉള്ള മദ്ധ്യസ്ഥ പ്രാർത്ഥനയോടെ സമാപിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് ഐ പി സി മഹനീയം സഭാഹാളിൽ ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ എൻ വിജയകുമാറിന്റെ പ്രാർത്ഥനയോടെ സുവിശേഷ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ സഹോദരിമാരായ റോസമ്മ ജെയിംസ്, ഗീതാ സണ്ണി, അജന്ത അനീഷ് എന്നിവർ ദൈവ വചന സന്ദേശങ്ങൾ അറിയിച്ചു. സഭയിൽ വച്ച് നടന്ന ശുശ്രൂഷയിൽ പാസ്റ്ററുമാരായ പാസ്റ്റർ. റോയ് ജോഷ്വാ , പാസ്റ്റർ. കെ എസ് ബൈജു ,പാസ്റ്റർ. ക്ലമെന്റ് എന്നിവർ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം മേഖല എക്സിക്യൂട്ടിവ്സ് ഭാരവാഹികളായ സിസ്റ്റർ റോസമ്മ ജയിംസ് (പ്രസിഡൻ്റ്) സിസ്റ്റർ അന്നമ്മ മാമ്മൻ , സിസ്റ്റർ ശോശമ്മ റോയ് (വൈസ് പ്രസിഡൻ്റ്) സിസ്റ്റർ ഗീതാ സണ്ണി (സെക്രട്ടറി) സിസ്റ്റർ ഗ്രേസി മേബൽ, സിസ്റ്റർ സൂസൻ സക്കറിയ (ജോയിൻ്റ് സെക്രട്ടറി) സിസ്റ്റർ പ്രസന്ന എസ് കുമാർ (ട്രഷറാർ) സ്റ്റേറ്റ് പ്രതിനിധികളായ സിസ്റ്റർ ബിന്ദു ക്ലെമൻ്റ്,, സിസ്റ്റർ ജാക്ക്വിലിൻ പി.എസ്സ്, സിസ്റ്റർ സാലി മോൻസി എന്നിവർ നേതൃത്വം നൽകി.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഏ.ജി കേരളാ മിഷൻ: മിഷൻ ചലഞ്ച് സെമിനാർ നവംബർ 12 ചൊവ്വാഴ്ച നടക്കും.

Published

on

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കേരളാ മിഷൻ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന മിഷൻ ചലഞ്ച് സെമിനാർ നവംബർ 12 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ അങ്കമാലി എ.ജി.ചർച്ചിൽ നടക്കും. സുവിശേഷ പ്രഭാഷകനും ക്രൈസ്റ്റ് എ ജി സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോ മുഖ്യ പ്രഭാഷണം നടത്തും. എ.ജി.മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ് ഉദ്ഘാടനം ചെയ്യുന്ന സെമിനാറിന് കേരളാ മിഷൻ ഡയറക്ടർ പാസ്റ്റർ ചാൾസ് ഗുണശീലൻ അദ്ധ്യക്ഷത വഹിക്കും. ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ എം.ടി.സൈമൺ, അങ്കമാലി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി.റ്റി. കുഞ്ഞുമ്മൻ, പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ സന്ദേശം നല്കും. അങ്കമാലി എ.ജി.ചർച്ച് ഗായകസംഘം ഗാനശുശ്രുഷ നയിക്കും.

പാസ്റ്റർ ചാൾസ് ഗുണശീലനൊപ്പം പാസ്റ്റർമാരായ സ്റ്റീഫൻ ബേബി (അസോ.ഡയറക്ടർ) എൻ.ജി.രാജു (സെക്രട്ടറി) റജിമോൻ സി. ജോയി (ട്രഷറാർ) ഷിബു ജി.ആർ (മീഡിയ കോർഡിനേറ്റർ) എഡ്വിൻ ജോസ് (പ്രയർ കോർഡിനേറ്റർ) സ്റ്റാൻലി പി.വർഗീസ് (പബ്ലിസിറ്റി കൺവീനർ) ബ്രദർ രാജു ജോർജ് (പ്രോഗ്രാം കൺവീനർ) എന്നിവർ കേരളാ മിഷന് നേതൃത്വം നല്കുന്നു.

വിവരങ്ങൾക്ക് പാസ്റ്റർമാരായ എൻ.ജി.രാജു 9447312275 എഡ്വിൻ ജോസ് 9447826183 എന്നിവരെ ബന്ധപ്പെടുക.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

കൊട്ടാരക്കര മേഖലാ പി വൈ പി എ താലന്ത് പരിശോധന നവംബർ 16 ന്

Published

on

പി. വൈ. പി. എ.(PYPA) കൊട്ടാരക്കര മേഖലാ താലന്ത് പരിശോധന നവംബർ 16, ശനിയാഴ്ച കൊട്ടാരക്കര കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടത്തപ്പെടും. രാവിലെ 9 മണിക്ക് തന്നെ എല്ലാ വിഭാഗങ്ങളുടെയും വാക്യം എഴുത്ത് മത്സരത്തോടെ താലന്ത് പരിശോധന ആരംഭിക്കും. മേഖലയിലെ വിവിധ സെൻ്ററുകളിൽ നിന്നും 300 ൽ പരം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. താലന്ത് പരിശോധനയുടെ ഒരുക്കങ്ങൾ നടന്ന് വരുന്നതായി മേഖലാ പി. വൈ. പി. എ.(PYPA) ഭാരവാഹികൾ അറിയിച്ചു.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news4 hours ago

Iranian Pastor Released from Prison Following International Outcry

Iran — After serving more than one year of his 10-year prison sentence, an Armenian-Iranian pastor recently gained freedom from...

Business5 hours ago

വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം; എന്താണ് ബിഎസ്എൻഎൽ വൈ-ഫൈ റോമിംഗ്

ഓരോ ദിവസവും ഉപഭോക്താക്കൾക്ക് പുതിയ സേവനങ്ങൾ പരിചയപ്പെടുത്തുകയാണ് ബിഎസ്എൻഎൽ. ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിന് പിന്നാലെ മറ്റു പല സേവനങ്ങളും ഉപേക്ഷിച്ച് നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് കടന്നു....

National5 hours ago

ഐ പി സി തിരുവനന്തപുരം മേഖലാ വിമൻസ് ഫെലോഷിപ്പ് പരസ്യയോഗങ്ങളുമായി മുന്നോട്ട്

തിരുവനന്തപുരം: ഐ പി സി തിരുവനന്തപുരം മേഖലാ വിമൻസ് ഫെലോഷിപ്പ് (സോദരി സമാജം) ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ നാമത്തെ ഉയർത്തുവാൻ പരസ്യ യോഗങ്ങളുമായി മുന്നോട്ട്. പുതുതായി ചുമതലയേറ്റ ഭരണസമിതി...

National5 hours ago

ഹെവൻലി ഫെസ്റ്റ് ഗോസ്പൽ മീറ്റിംഗ് ബാംഗ്ലൂരിൽ നവംബർ 29 30 ഡിസംബർ 1 തീയതികളിൽ

ബാംഗ്ലൂർ : ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ അനേകൽ താലൂക്കിൽ സൂര്യ സിറ്റി ഗ്രൗണ്ടിൽ ഹെവൻലി ഫെസ്റ്റ് ഗോസ്‌പെൽ മീറ്റിംഗ് 2024 നവംബർ 29,...

world news5 hours ago

ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്‍ മോചിതനായി

അബൂജ: നവംബർ അഞ്ചിന് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്‍ ഫാ. ഇമ്മാനുവൽ അസുബുകെ മോചിതനായി. ഓക്കിഗ്‌വേ രൂപതാംഗമായ ഫാ. അസുബുകെയെ നവംബർ 11ന് പുലർച്ചെ വിട്ടയയ്ക്കുകയായിരിന്നു. തെക്കൻ...

us news1 day ago

Judge blocks Louisiana from displaying Ten Commandments in classrooms

A federal judge has temporarily blocked a recently passed Louisiana law that would require public schools to display the Ten...

Trending

Copyright © 2019 The End Time News