Connect with us

National

സായം സന്ധ്യയിൽ കൂടിച്ചേരലിൻ്റെ സ്നേഹ ചെഞ്ചായമണിയിച്ച്, സി.വി സാറിനൊപ്പം പി.വൈ.പി.എ പ്രവർത്തകർ

Published

on

തൃശൂർ: – ഗുരു ശിഷ്യ ബന്ധത്തിന്റെ ഊഷ്മളത പകർന്നു ജനറേഷൻ ഗ്യാപ്പില്ലാതെ കണ്ണാറയിൽ സ്നേഹകൂട്ടായ്മ ഒരുക്കി പിവൈപിഎ സംസ്ഥാന നേതൃത്വം. ഏഴര പതിറ്റാണ്ടു പിന്നിട്ട പിവൈപിഎ യുടെ നാൾവഴികളിൽ ഒരിക്കലും മറക്കാനാവാത്ത സി.വി മാത്യു സാറിനെ കഴിഞ്ഞ ദിവസം ഭവനത്തിലെത്തി സന്ദർശിച്ച പിവൈപിഎ പ്രവർത്തകരാണ് സായംസന്ധ്യയെ കൂടിചേരലിലെ സ്നേഹത്തിൻ്റെ ചെഞ്ചായമണിയിച്ചത്.

പി വൈ പി എ യുടെ ചരിത്രത്തിലെ തിളക്കമാർന്ന ഒട്ടേറെ തുടക്കങ്ങൾക്ക് നാന്ദിക്കുറിച്ച സി.വി സാറിനെ മറക്കാനാവില്ലെന്ന സന്ദേശമാണ് ആ സന്ദർശനത്തിലൂടെ പുതിയ തലമുറ പകർന്നത്. നേരത്തെ ചെല്ലുമെന്നറിയിച്ചതിനാൽ സ്നേഹത്തിൽ ചാലിച്ച രുചിക്കൂട്ടുമായി കാത്തിരിക്കുകയായിരുന്നു ക്രൈസ്തവ ലോകത്തെ എഴുത്തിന്റെ കാരണവർ കൂടിയായ സി.വി. സർ.
അരനൂറ്റാണിനു മുമ്പെയുണ്ടായിരുന്ന പരിമിതികളെല്ലാം തൃണവൽക്കരിച്ച് നടന്നും വഴിയിൽ തങ്ങിയും ബസ്സ്റ്റാൻ്റിലുറങ്ങിയും ഉൾഗ്രാമങ്ങളിലെത്തിയും സി.വി. സാർ പിവൈപിഎ വളർത്താൻ പ്രയത്നിച്ച വൈതരണികളെല്ലാം ചർച്ചയായി. കുമ്പനാട് എത്തിയാൽ
സാറപ്പച്ചൻ്റെ നിർബന്ധത്താലുള്ള ബംഗ്ലാവിലെ രാപാർക്കലും സാറമ്മച്ചിയുടെ രുചിയുള്ള ഭക്ഷണവും മറ്റും പുതിയ തലമുറയോടു പകർന്നതു ആവേശത്തോടെയായിരുന്നു.
സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ഷിബിൻ ശാമുവേൽ, വൈസ് പ്രസിഡണ്ട് ഇവാ. മോൻസി മാമ്മൻ, സെക്രട്ടറി ജസ്റ്റിൻ നെടുവേലി, ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, ജനറൽ കോ-ഓർഡിനേറ്റർ ജോസി പ്ലാത്താനത്ത്, യുവജന കാഹളം സർക്കുലേഷൻ മാനേജർ സുബിൻ ആലഞ്ചേരി, അജി പത്തനാപുരം, സാറിന്റെ സഹധർമ്മിണി അമ്മിണി മാത്യു, മകൻ ആശിഷ് മാത്യു എന്നിവർ സി.വി സാറിനൊപ്പം ചെലവഴിച്ച സമയം പിവൈപിഎ യുടെ തിളക്കമാർന്ന പഴയകാലത്തേക്കുള്ള ഒരു തീർത്ഥയാത്രയായി.
പി.വൈ.പി.എ യുടെ വളർച്ചയ്ക്ക് ഗുഡ്‌ന്യൂസിലൂടെ നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാവില്ലെന്നും യുവജന പ്രസ്ഥാനത്തോട് കാണിക്കുന്ന എല്ലാവിധ പ്രോത്സാഹനങ്ങൾക്കും എന്നും നന്ദിയും കടപ്പാടും ഉള്ളവരായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്ക് സംസ്ഥാന സമിതിയുടെ സ്നേഹാദരവ് നൽകിയാണ് യുവജന പ്രവർത്തകർ പിരിഞ്ഞത്.
Sources:gospelmirror

http://theendtimeradio.com

National

ഐ പി സി തിരുവനന്തപുരം മേഖലാ വിമൻസ് ഫെലോഷിപ്പ് പരസ്യയോഗങ്ങളുമായി മുന്നോട്ട്

Published

on

തിരുവനന്തപുരം: ഐ പി സി തിരുവനന്തപുരം മേഖലാ വിമൻസ് ഫെലോഷിപ്പ് (സോദരി സമാജം) ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ നാമത്തെ ഉയർത്തുവാൻ പരസ്യ യോഗങ്ങളുമായി മുന്നോട്ട്. പുതുതായി ചുമതലയേറ്റ ഭരണസമിതി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാതൃക കാട്ടിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. സമിതിയുടെ കൂട്ടായ തീരുമാന പ്രകാരം സുവിശേഷ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി കൊണ്ട് വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. പരസ്യ യോഗങ്ങൾക്ക് വേണ്ടി സ്വന്തമായി വാങ്ങിയ മിനി സൗണ്ട് സിസ്റ്റം ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് പ്രാർത്ഥിച്ച് സുവിശേഷ പ്രവർത്തനങ്ങൾക്ക് വേണ്ടി സമർപ്പിക്കുകയുണ്ടായി. പ്രാരംഭ സുവിശേഷ പ്രവർത്തനം നവംബർ 13 ബുധനാഴ്ച രാവിലെ 10 മണിക്ക് നെയ്യാറ്റിൻകര സെന്ററിലെ പാസ്റ്റർ ക്ലമെന്റ് ശുശ്രൂഷിക്കുന്ന തച്ചോട്ട് കാവ് ഐ പി സി മഹനീയം സഭാഹാളിന് പരിസര പ്രദേശങ്ങളിൽ പരസ്യയോഗങ്ങൾ നടത്തുകയും, സഭയിൽ കൂടി വന്ന് സുവിശേഷം കേട്ട വ്യക്തികൾക്ക് വേണ്ടിയും ആ സഭയ്ക്ക് വേണ്ടിയും ഉള്ള മദ്ധ്യസ്ഥ പ്രാർത്ഥനയോടെ സമാപിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് ഐ പി സി മഹനീയം സഭാഹാളിൽ ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ എൻ വിജയകുമാറിന്റെ പ്രാർത്ഥനയോടെ സുവിശേഷ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ സഹോദരിമാരായ റോസമ്മ ജെയിംസ്, ഗീതാ സണ്ണി, അജന്ത അനീഷ് എന്നിവർ ദൈവ വചന സന്ദേശങ്ങൾ അറിയിച്ചു. സഭയിൽ വച്ച് നടന്ന ശുശ്രൂഷയിൽ പാസ്റ്ററുമാരായ പാസ്റ്റർ. റോയ് ജോഷ്വാ , പാസ്റ്റർ. കെ എസ് ബൈജു ,പാസ്റ്റർ. ക്ലമെന്റ് എന്നിവർ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം മേഖല എക്സിക്യൂട്ടിവ്സ് ഭാരവാഹികളായ സിസ്റ്റർ റോസമ്മ ജയിംസ് (പ്രസിഡൻ്റ്) സിസ്റ്റർ അന്നമ്മ മാമ്മൻ , സിസ്റ്റർ ശോശമ്മ റോയ് (വൈസ് പ്രസിഡൻ്റ്) സിസ്റ്റർ ഗീതാ സണ്ണി (സെക്രട്ടറി) സിസ്റ്റർ ഗ്രേസി മേബൽ, സിസ്റ്റർ സൂസൻ സക്കറിയ (ജോയിൻ്റ് സെക്രട്ടറി) സിസ്റ്റർ പ്രസന്ന എസ് കുമാർ (ട്രഷറാർ) സ്റ്റേറ്റ് പ്രതിനിധികളായ സിസ്റ്റർ ബിന്ദു ക്ലെമൻ്റ്,, സിസ്റ്റർ ജാക്ക്വിലിൻ പി.എസ്സ്, സിസ്റ്റർ സാലി മോൻസി എന്നിവർ നേതൃത്വം നൽകി.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഹെവൻലി ഫെസ്റ്റ് ഗോസ്പൽ മീറ്റിംഗ് ബാംഗ്ലൂരിൽ നവംബർ 29 30 ഡിസംബർ 1 തീയതികളിൽ

Published

on

ബാംഗ്ലൂർ : ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ അനേകൽ താലൂക്കിൽ സൂര്യ സിറ്റി ഗ്രൗണ്ടിൽ ഹെവൻലി ഫെസ്റ്റ് ഗോസ്‌പെൽ മീറ്റിംഗ് 2024 നവംബർ 29, 30 ഡിസംബർ1 തീയതികളിൽ വൈകുന്നേരം 6:30 മുതൽ 9:00 മണി വരെ നടക്കുന്നു.ദൈവവചന ശുശ്രൂഷയ്ക്കായി പാസ്റ്റർ: R മനോഹർ (റെയ്സ് ഓഫ് ലവ് മിനിസ്ട്രിസ്, ബാംഗ്ലൂർ ) ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ :9035781190,9886773829,9743253776,9343263165,8217761567,9845623757,8553338777,9108681771.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഏ.ജി കേരളാ മിഷൻ: മിഷൻ ചലഞ്ച് സെമിനാർ നവംബർ 12 ചൊവ്വാഴ്ച നടക്കും.

Published

on

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കേരളാ മിഷൻ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന മിഷൻ ചലഞ്ച് സെമിനാർ നവംബർ 12 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ അങ്കമാലി എ.ജി.ചർച്ചിൽ നടക്കും. സുവിശേഷ പ്രഭാഷകനും ക്രൈസ്റ്റ് എ ജി സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോ മുഖ്യ പ്രഭാഷണം നടത്തും. എ.ജി.മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ് ഉദ്ഘാടനം ചെയ്യുന്ന സെമിനാറിന് കേരളാ മിഷൻ ഡയറക്ടർ പാസ്റ്റർ ചാൾസ് ഗുണശീലൻ അദ്ധ്യക്ഷത വഹിക്കും. ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ എം.ടി.സൈമൺ, അങ്കമാലി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി.റ്റി. കുഞ്ഞുമ്മൻ, പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ സന്ദേശം നല്കും. അങ്കമാലി എ.ജി.ചർച്ച് ഗായകസംഘം ഗാനശുശ്രുഷ നയിക്കും.

പാസ്റ്റർ ചാൾസ് ഗുണശീലനൊപ്പം പാസ്റ്റർമാരായ സ്റ്റീഫൻ ബേബി (അസോ.ഡയറക്ടർ) എൻ.ജി.രാജു (സെക്രട്ടറി) റജിമോൻ സി. ജോയി (ട്രഷറാർ) ഷിബു ജി.ആർ (മീഡിയ കോർഡിനേറ്റർ) എഡ്വിൻ ജോസ് (പ്രയർ കോർഡിനേറ്റർ) സ്റ്റാൻലി പി.വർഗീസ് (പബ്ലിസിറ്റി കൺവീനർ) ബ്രദർ രാജു ജോർജ് (പ്രോഗ്രാം കൺവീനർ) എന്നിവർ കേരളാ മിഷന് നേതൃത്വം നല്കുന്നു.

വിവരങ്ങൾക്ക് പാസ്റ്റർമാരായ എൻ.ജി.രാജു 9447312275 എഡ്വിൻ ജോസ് 9447826183 എന്നിവരെ ബന്ധപ്പെടുക.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news8 hours ago

Donkeys and Elephants aside, the Church must focus on the Lamb

In the last few years in America, we have witnessed the unthinkable. We have seen division and unrest shake the...

us news8 hours ago

Colorado Christian Counselor Asks Supreme Court to Lift Ban on Free Speech

A Colorado Christian counselor is seeking the intervention of the U.S. Supreme Court after the state passed a law that...

Articles9 hours ago

ബന്ധങ്ങളിലെ ബന്ധനങ്ങൾ (Article)

Share this post:Share on FacebookShare on WhatsAppShare on X (Twitter)Share on PinterestShare on SMSShare on Email

National9 hours ago

സായം സന്ധ്യയിൽ കൂടിച്ചേരലിൻ്റെ സ്നേഹ ചെഞ്ചായമണിയിച്ച്, സി.വി സാറിനൊപ്പം പി.വൈ.പി.എ പ്രവർത്തകർ

തൃശൂർ: – ഗുരു ശിഷ്യ ബന്ധത്തിന്റെ ഊഷ്മളത പകർന്നു ജനറേഷൻ ഗ്യാപ്പില്ലാതെ കണ്ണാറയിൽ സ്നേഹകൂട്ടായ്മ ഒരുക്കി പിവൈപിഎ സംസ്ഥാന നേതൃത്വം. ഏഴര പതിറ്റാണ്ടു പിന്നിട്ട പിവൈപിഎ യുടെ...

world news1 day ago

Iranian Pastor Released from Prison Following International Outcry

Iran — After serving more than one year of his 10-year prison sentence, an Armenian-Iranian pastor recently gained freedom from...

Business1 day ago

വീട്ടിലെ വൈ-ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം; എന്താണ് ബിഎസ്എൻഎൽ വൈ-ഫൈ റോമിംഗ്

ഓരോ ദിവസവും ഉപഭോക്താക്കൾക്ക് പുതിയ സേവനങ്ങൾ പരിചയപ്പെടുത്തുകയാണ് ബിഎസ്എൻഎൽ. ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിന് പിന്നാലെ മറ്റു പല സേവനങ്ങളും ഉപേക്ഷിച്ച് നിരവധി പേർ ബിഎസ്എൻഎല്ലിലേക്ക് കടന്നു....

Trending

Copyright © 2019 The End Time News