National
റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്ലടയ്ക്കാം; പരിക്ഷണം വിജയം: സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ കെഎസ്ഇബി
തിരുവനന്തപുരം: മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെഎസ്ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കൾക്ക് അനായാസം ബിൽ തുക അടയ്ക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേനയോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം തുടങ്ങിയ ഭാരത് ബിൽ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടയ്ക്കാൻ കഴിയും.
യാത്ര ചെയ്ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാൻ കഴിയാത്തവർക്കും ഓൺ ലൈൻ പണമടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും വലിയ തോതിൽ സഹായകരമാണ് ഈ പദ്ധതി. ബില്ലടയ്ക്കാന്‍ മറന്നുപോകുന്നതു കാരണം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാകും.
കാനറാ ബാങ്കിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബില്‍ പേയ്‌മെന്‍റ് സേവനത്തിന് സര്‍വീസ് ചാര്‍ജോ, അധിക തുകയോ നല്‍കേണ്ടതില്ല. കെഎസ്ഇബിയെ സംബന്ധിച്ച് റീഡിങ് എടുക്കുന്ന ദിവസം തന്നെ ബില്‍ തുക ലഭ്യമാകും എന്ന ഗുണവുമുണ്ട്. നവംബര്‍ 15 മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹജനകമായ സമീപനത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
Sources:Metro Journal
National
ഇന്റർനാഷണൽ സിയോൻ അസ്സംബ്ലി യുടെ 62-മത് ജനറൽ കൺവെൻഷനും പൊതുസമ്മേളനവും
തിരുവന്തപുരം: പിന്നിട്ട ഒരു നൂറ്റാണ്ടായി ഭാരത സുവിശേഷീകരണത്തിനും സാമൂഹിക പ്രവർത്തന രംഗത്തും ഉജ്ജ്വലമായ പങ്കാളിത്വം വഹിക്കുന്ന ഇന്റർ നാഷണൽ സിയോൻ അസംബ്ലിയുടെ 62-മത് ജനറൽ കൺവെൻഷൻ ഡിസംബർ 6,7,8 [വെള്ളി,ശനി,ഞായർ] തീയതികളിൽ പരശുവയ്ക്കൽ ലവ് ആർമി ക്രുൈസെഡ് പ്രയർ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്നു. സംഘടന പ്രസിഡൻറ് pr. ശിംസൺ സുന്ദരരാജ് ഉൽഘാടനം ചെയ്യും. INZA ജനറൽ വൈസ് പ്രസിഡന്റ് pr. സതീഷ് നെൽസൺനും pr. ജസ്റ്റിസ് മോസ്സും മുഖ്യ പ്രഭാഷണം നടത്തും. കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കുന്നു. 7-ആം തീയതി പകൽ 10 മണി മുതൽ ശുശ്രുഷകരുടെയും വിശ്വാസികളുടെയും സംയുക്ത കൂട്ടായ്മയായി പൊതുസമ്മേളനം നടക്കും. കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കുന്നു. INZA ഭരണസമിതി ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.
Sources:gospelmirror
National
ഐ.പി സി സംസ്ഥാന കൺവെൻഷന് ഇന്ന് തുടക്കം
ചുങ്കത്തറ • ഇന്ത്യൻ പെന്തക്കോസ‌്തു ചർച്ച് (ഐപിസി) സംസ്ഥാന കൺവൻഷൻ ഇന്ന് മുതൽ 8 വരെ പാലുണ്ട ന്യൂ ഹോപ് ബൈബിൾ കോളജ് ഗ്രൗണ്ടിൽ നടക്കും.
സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിബു തോമസ് ഒക്കലഹോമ, ബാബു ചെറിയാൻ, ഫിലിപ് പി.തോമസ്, വിൽസൺ വർക്കി, രാജു മേത്ര, സാം ജോർജ്, ഡിഗോൾ ലൂയിസ് എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ പൊതുയോഗങ്ങൾ, 5ന് രാവിലെ 10 മുതൽ മലപ്പുറം, കോഴി ക്കോട്, വയനാട്, കണ്ണൂർ, കാസർ കോട് ജില്ലകളിലെ ശുശ്രൂഷക കുടുംബസമ്മേളനം, 6, 7 തീയതികളിൽ രാവിലെ 10 മുതൽ ഉണർവ് യോഗങ്ങൾ, 6ന് ഉച്ചയ്ക്ക് 2 മുതൽ സംസ്ഥാന വിമൻസ് ഫെലോഷിപ് സമ്മേളനം, 7ന് ഉച്ചയ്ക്ക് 2 മുതൽ സംസ്ഥാന പി വൈ പിഎ – സൺഡേ സ്കൂൾ സമ്മേളനം എന്നിവ നടക്കും.
8ന് രാവിലെ 9 മുതൽ സംയു ക്ത ആരാധനയോടെ കൺവൻ ഷൻ സമാപിക്കുമെന്ന് ജനറൽ കൺവീനർ പാസ്‌റ്റർ ജോൺ ജോർജ്, മലബാർ മേഖലാ ജനറൽ സെക്രട്ടറി പാസ്‌റ്റർ ബിജോയ് കുര്യാക്കോസ്, ജനറൽ പ്രസ്ബിറ്റർമാരായ പാസ്റ്റർ കെ. സി.ഉമ്മൻ, പാസ്റ്റർ വർഗീസ് മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റർ സജി മത്തായി കാതേട്ട്, കൺവൻഷൻ കോ ഓർഡിനേറ്റർ ജയിംസ് വർക്കി എന്നിവർ അറിയിച്ചു
Sources:gospelmirror
National
സൗജന്യമായി ആധാർ അപ്‌ഡേറ്റുകൾ ചെയ്യുന്നത് UIDAI ഡിസംബർ 14 വരെ നീട്ടി
യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) സൗജന്യ ആധാർ അപ്‌ഡേറ്റുകൾക്കുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി. ഔദ്യോഗിക ‘മൈ ആധാർ’ പോർട്ടലിലൂടെ ലഭ്യമാകുന്ന ഈ സേവനം, യാതൊരു നിരക്കുകളും കൂടാതെ പേരും വിലാസവും പോലുള്ള പ്രധാന ജനസംഖ്യാ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. .
ഇതിനുള്ള അവസരം ആദ്യം 2024 ജൂൺ 14-ന് അവസാനിക്കുമെന്ന് അറിയിച്ചിരുന്നു. പിന്നീട് സൗജന്യ അപ്‌ഡേറ്റ് കാലയളവ് രണ്ട് തവണ നീട്ടി-ആദ്യം സെപ്റ്റംബർ 14 വരെയും ഇപ്പോൾ ഡിസംബർ 14 വരെയും.
ഈ സമയപരിധിക്ക് ശേഷം, അപ്‌ഡേറ്റുകൾക്കായി ഉപയോക്താക്കൾ ഒരു പ്രോസസ്സിംഗ് ഫീസ് നൽകേണ്ടതുണ്ട്.
Sources:azchavattomonline.com
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie12 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden