Connect with us
Slider

Business News

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു; ബിപിഎല്ലുകാർക്ക് ബാധകമല്ല

Published

on

 

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. 6.8 ശതമാനം നിരക്കാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് പ്രകാരം പ്രതിമാസം 50 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 5 രൂപ കൂടും. 40 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് നിരക്ക് വർദ്ധനവുണ്ടാകില്ല. ബിപിഎൽ പട്ടികയിലുള്ളവർക്കും നിരക്ക് വർദ്ധനവ് ബാധകമാകില്ല. മൂന്ന് വർഷത്തേക്കാണ് വൈദ്യുതി നിരക്ക് കൂട്ടിയിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിരക്ക് വർദ്ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്ന വീടുകൾക്ക് 42 രൂപ വരെയും കൂടും. സ്ലാബ് അടിസ്ഥാനത്തിൽ ഫിക്സഡ് നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്ക് പ്രകാരം കെ.എസ്.ഇ.ബിക്ക് 902 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്കും ഗുരുതര അപകടങ്ങളില്‍ പെട്ട് കിടപ്പു രോഗികളായവര്‍ക്കും ഇളവുണ്ട്. 2017ലാണ് ഇതിനു മുൻപ് വൈദ്യുതി നിരക്ക് കൂട്ടിയത്. അന്ന് ഗാർഹിക ഉപയോക്താക്കളുടെ നിരക്കിൽ യൂണിറ്റിന് 10 മുതൽ 50 പൈസ വരെയാണ് വർധിപ്പിച്ചത്.

പുതുക്കിയ വൈദ്യുതി നിരക്ക് സംബന്ധിച്ച വിവരങ്ങൾ

50 യൂണിറ്റിന് പ്രതിമാസം 30 രൂപ എന്നത് 35 രൂപയായി ഉയരും.

ഫിക്‌സഡ് ചാർജിനും സ്ലാബ് സമ്പ്രദായം നിലവിൽ വരും.

ഇതുവരെ ഒരു ഫെയിസിന് 30 രൂപയും ത്രിഫെയിസിന് 80 രൂപയുമായിരുന്നു.

125 യൂണിറ്റ് ഉപയോഗിക്കുന്ന ആൾക്ക് ശരാശരി 60 രുപ കൂടും.

100 യൂണിറ്റ് ഉപയോഗിക്കുന്ന ആൾക്ക് 42 രൂപയുടെ വർദ്ധന.

50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഫിക്‌സഡ് ചാർജ് 30 ൽ നിന്ന് 35 ആയി ഉയർത്തി. ത്രി ഫെയിസ് 80 ൽ നിന്ന് 90 ആയി.

50 യൂണിറ്റ് വരെ യൂണിറ്റ് ചാർജ് 2.90 ൽ നിന് 3.15 ആയി.

51 യൂണിറ്റ് മുതൽ 100 യൂണിറ്റ് വരെ 3.40 ൽ നിന്ന് 3.70.

101 യൂണിറ്റ് മുതൽ 150 വരെ 4.50 ൽ നിന്ന് 4.80 ആയി.

151 യൂണിറ്റ് മുതൽ 200 വരെ 6.10 ൽ നിന്ന് 6.40 ആയി.

201 യൂണിറ്റ് മുതൽ മുതൽ 250 വരെ 7.30 ൽ നിന്ന് 7.80 ആയി.

ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 11.4% വർധനയാവും വൈദ്യുതി ബില്ലിൽ വരിക.

ലോ ടെൻഷർ ഉപഭോക്താകൾക്ക് 5.7% ശതമാനം വർധനയുണ്ടാവും.

ഹൈടെൻഷൻ ഉപഭോക്താകൾക്ക് 6.1% ശതമാനം വർധനയുണ്ടാവും.

കൊമേഴ്‌സ്യൽ ഉപഭോക്താകൾക്ക് 3.3% ശതമാനം വർധനയുണ്ടാവും.

Business

ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്ക് 25 ശ​ത​മാ​ന​ത്തി​ന്‍റെ അ​ധി​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക

Published

on

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യ്ക്കു മേ​ൽ ഡി​ജി​റ്റ​ൽ ടാ​ക്സ് വ​ർ​ധ​ന ന​ട​പ്പാ​ക്കി​യ ഫ്രാ​ൻ​സി​ന് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി ട്രം​പ് ഭ​ര​ണ​കൂ​ടം. ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്ക് 25 ശ​ത​മാ​ന​ത്തി​ന്‍റെ അ​ധി​ക നി​കു​തി ചു​മ​ത്താ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ചു.

ആ​റു മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ നി​കു​തി നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്തു​മെ​ന്നും അ​മേ​രി​ക്ക അ​റി​യി​ച്ചു. ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള സൗ​ന്ദ​ര്യ വ​ർ​ധ​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ഹാ​ൻ​ഡ് ബാ​ഗു​ക​ൾ​ക്കു​മൊ​ഴി​കെ​യു​ള്ള എ​ല്ലാ ഇ​റ​ക്കു​മ​തി സാ​ധ​ന​ങ്ങ​ൾ​ക്കും അ​ധി​ക നി​കു​തി ബാ​ധ​ക​മാ​യി​രി​ക്കും.

അ​മേ​രി​ക്ക​യ്ക്ക് മേ​ൽ ഡി​ജി​റ്റ​ൽ സ​ർ​വീ​സ് ടാ​ക്സ് ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നേ​ര​ത്തെ ത​ന്നെ ഫ്ര​ഞ്ച് ഭ​ര​ണ​കൂ​ട​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
Sources:azchavattomonline

Continue Reading

Business

ബിഎസ് 6 വാഹനങ്ങളിൽ എന്തൊക്കെ ഘടകങ്ങൾ കൂടുതലുണ്ട്.

Published

on

പല നിർമാതാക്കളും വാഹനങ്ങളെല്ലാം ബിഎസ് 6 നിലവാരത്തിലേക്ക് ഉയർത്തികഴിഞ്ഞു. ഏപ്രിൽ ഒന്നുമുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ ബിഎസ് 6 നിലവാരത്തിലുള്ളവയായിരിക്കണം. യൂറോപ്യൻ മാനദണ്ഡങ്ങളുടെ (യൂറോ) ചുവടുപിടിച്ച് മോട്ടോർ വാഹനങ്ങൾക്ക് ഇന്ത്യ നിശ്ചയിച്ചിരിക്കുന്ന മലിനീകരണ നിയന്ത്രണത്തോതുകളാണ് ഭാരത് സ്റ്റേജ്. പെട്രോൾ, ഡീസൽ മുതലായ വാഹനങ്ങൾക്ക് പരമാവധി പുറംതള്ളാവുന്ന വിഷഘടകങ്ങളുടെ അളവ് ഭാരത് സ്റ്റേജ് നിലവാരങ്ങൾ കൊണ്ട് സർക്കാർ‌ നിജപ്പെടുത്തിയിരിക്കുന്നു.

* ഡീസൽ പർട്ടിക്കുലേറ്റ് ഫിൽട്ടർ (ഡിപിഎഫ്) ഡീസൽ എൻജിൻ വാഹനങ്ങളെ ബിഎസ് 6 നിലവാരത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. മികച്ച രീതിയിൽ ഇവ പ്രവർത്തിക്കുന്നതിന് ഒരു നിശ്ചിത താപനില ആവശ്യമായുണ്ട് എൻജിൻ കപ്പാസിറ്റി, ഡ്രൈവിങ് സ്പീഡ്, ട്രാഫിക് എന്നീ പരിമിതികൾക്കിടയിൽ പ്രവർത്തിക്കുന്ന ഡിപിഎഫ് ഡിസൈൻ ചെയ്യേണ്ടതായുണ്ട്.

* കാറ്റലിറ്റിക് കൺവേർട്ടർ – ഡീസൽ ഓക്സിഡേഷൻ കാറ്റലിസ്റ്റ് വഴി കാർബൺ മോണോക്സൈഡിന്റെയും ഹൈഡ്രോ കാർബണിന്റെയും തോത് ബിഎസ് 6 നിലവാരത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. സിലക്ടീവ് കാറ്റലിറ്റിക് റിഡക്‌ഷൻ കാറ്റലിസ്റ്റും വാഹന നിർമാതാക്കൾ ഉപയോഗിക്കേണ്ടതായി വരും.

* ലീൻ എൻ‌ഒഎക്സ് ട്രാപ് – നൈട്രജൻ ഓക്സൈഡിന്റെ തോത് കുറയ്ക്കുവാൻ ഉപയോഗിക്കേണ്ടതുണ്ട്.

* ഓൺബോർഡ് ഡയഗ്‌നോസ്റ്റിക്സ് – ഒബിഡി അഥവാ ഒരു മിനി കംപ്യൂട്ടർ സിസ്റ്റം, വിവിധ ഘടകങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പുകൾ നൽകുന്നു. അതിനാൽത്തന്നെ വാഹനത്തിന്റെ ആയുസ്സു തീരുവോളം അതിൽ നിന്നു പുറപ്പെടുന്ന മലിനീകരണം പരിധിക്കുള്ളിലാണെന്ന് ഉറപ്പു വരുത്തുന്നു.

 

Benefits of BS6 Emission Regulations
Apart from the environmental benefits, BS6 has many other benefits too.

Engine Benefits
The engine is introduced new advanced OBD (On-Board Diagnostics) system. This regulates and keeps check on the engine for the optimum combustion.The OBD also monitors real-time emission from the exhaust gasses of the vehicle.
The entire combustion process of the engine has been tuned. In most of the vehicles in India, the air-fuel mixture atomized in the engine was a lean mixture.
This was done to minimize the fuel consumption which in turn lead to an incomplete combustion in turn increasing the exhaust gasses from the engine.
Now for BS6, the cars are tunes to run on the current stoichiometric air-fuel mixture. This has led to increasing power at the cost of reduced mileage. But the exhaust gasses are in control.

Reduced NVH levels
Due to the stoichiometric air-fuel mixture, a right combustion takes place inside the engine. This results in fewer vibrations and increased refinement.
Most BS4 commuter motorcycles rely on the carburetor for fuel mixture delivery inside the engine. Being a mechanical device it not that accurate.
All BS6 motorcycles run on electronic fuel injection which delivers a precise amount of fuel inside the combustion chamber.

Continue Reading

Subscribe

Enter your email address

Featured

us news20 hours ago

World renowned evangelist Dr. Morris cerullo Passes Away at 88

World-renowned evangelist Morris Cerullo passed away on July 10 at the age of 88. On Friday, Dr. Cerullo’s family posted...

us news21 hours ago

Dispute between believers; Attack on church in South Africa; 5 were killed; Injury to many

South African police said they had rescued men, women and children from a “hostage situation” on the outskirts of Johannesburg...

us news21 hours ago

Floods in China: 3.8 crore flood victims, 141 missing

Beijing: China raised its flood response alert on Sunday to the second highest level as heavy rain battered regions along...

Media22 hours ago

Christian Preacher Shot Dead In Maharashtra

Pastor Munsi Deo Tando was abducted and murdered in cold blood near his village named Bhatpar, situated in the Bhamaragad...

Life2 days ago

പയർ തേങ്ങാ കൊത്തു പൊരിയൽ.

  ചേരുവകൾ വൻപയർ ഒരു കപ്പ് സവാള ഒരു വലുത് അരിഞ്ഞത് തേങ്ങാക്കൊത്ത് അറ മുറി തേങ്ങയുടെ വെളിച്ചെണ്ണ മൂന്നു ടേബിൾസ്പൂൺ ഇഞ്ചി അറ ഇഞ്ചു കഷ്ണം...

Media2 days ago

Eritrea arrests 30 people attending Christian wedding amid faith crackdown

Some 45 people attending Christian gatherings have reportedly been arrested in recent months in the capital city of Eritrea, a...

Trending