Travel
ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകാൻ ഒരുങ്ങി റെയിൽവേ
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ട്രെയിന്‍ വൈകിയോടുന്നതില്‍ ക്ഷമാപണം കേട്ട് പഴിക്കുന്ന യാത്രക്കാര്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അനിശ്ചിതമായി ട്രെയിന്‍ വൈകുന്ന പക്ഷം യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും സ്‌നാക്‌സും നല്‍കാന്‍ റെയില്‍വെ ആലോചിക്കുന്നു. പ്രീമിയം ട്രെയിനുകളായ രാജധാനി, ശതാബ്ദി, തുരന്തോ എക്‌സ്പ്രസുകളിലാണ് ഈ സേവനം ലഭ്യമാക്കുക എന്നാണ് സൂചന. നിശ്ചയിച്ച സമയത്തെക്കാള്‍ രണ്ട് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയാലാകും ഈ സേവനം കിട്ടുക.
സൗജന്യ ഭക്ഷണത്തിന്റെ മെനു ഇപ്രകാരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചായ/കാപ്പി- ചായ അല്ലെങ്കില്‍ കാപ്പി ഒപ്പം ബിസ്‌ക്കറ്റ് പ്രാതല്‍ അല്ലെങ്കില്‍ വൈകുന്നേരത്തെ ചായ- ബ്രഡ്, ബട്ടര്‍, ജ്യൂസ്, ചായ അഥവാ കാപ്പി ഉച്ച ഭക്ഷണം, അത്താഴം: ചോറും പരിപ്പ് കറിയും, അച്ചാര്‍ പാക്കറ്റുകളും ഉണ്ടായിരിക്കും/ ഏഴ് പൂരി, വിവിധ പച്ചക്കറികള്‍. അച്ചാര്‍ പാക്കറ്റ് .
ട്രെയിന്‍ വൈകുന്ന ഘട്ടത്തില്‍ സ്‌റ്റേഷനുകളിലെ വിശ്രമ മുറികള്‍ കൂടുതല്‍ തുക നല്‍കാതെ ഉപയോഗിക്കാനാവും. ഭക്ഷണശാലകളും ട്രെയിന്റെ വരവ് അനുസരിച്ച് പ്രവര്‍ത്തിക്കും. ഇത് കൂടാതെ ആര്‍.പി.എഫിന്റെ സേവനവും ഉറപ്പാക്കും. മൂന്ന് മണിക്കൂറില്‍ കൂടുതൽ ട്രെയിന്‍ വൈകുകയാണെങ്കില്‍ ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലൂടെ മുഴുവൻ തുകയും തിരികെ ലഭിക്കും.
http://theendtimeradio.com
Travel
ഡ്രൈവിങ് ടെസ്റ്റിന്‍റെ രീതി അടിമുടി മാറും, ലേണേഴ്സ് കഴിഞ്ഞ് 1വർഷം പ്രൊബേഷൻ പിരീഡായി കാണുമെന്ന് ഗതാഗത കമ്മീഷണർ
ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി മാറ്റുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതൽ ഒരു വര്‍ഷം വരെ പ്രൊബേഷൻ സമയമായി കണക്കാക്കുമെന്നും ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നൽകുമെന്നും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്കരിക്കുന്നത് പരിഗണനയിലാണെന്ന് സിഎച്ച് നാഗരാജു പറഞ്ഞു.
ലേണേഴ്സ് ലൈസന്‍സ് പരീക്ഷയിലും മാറ്റം കൊണ്ടുവരും. തിയറിറ്റിക്കൽ അറിവ് കൂടുതൽ ഉണ്ടാകണം. ഇതിനായി ചോദ്യങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതും പരിഗണനയിലാണ്. ലേണേഴ്സ് പരീക്ഷയിൽ നെഗറ്റീവ് മാർക്കും ഉൾപ്പെടുത്തണം. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും അക്രഡിറ്റഡ് ഡ്രൈവിങ് കൂടുതൽ വരുമ്പോൾ മാറ്റം ഉണ്ടാകുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍. സ്വകാര്യ വാഹനങ്ങള്‍ പണത്തിനോ അല്ലാതെയോ ഓടിക്കാൻ കൈമാറാൻ പാടില്ലെന്നും അങ്ങനെ കൊടുത്താൽ വാഹനം വാടകക്ക് നൽകിയതായി കണക്കാക്കാനാകുമെന്നും സിഎച്ച് നാഗരാജു പറഞ്ഞു. റോഡ് സുരക്ഷ നടപടികള്‍ കൂടുതൽ കാര്യക്ഷമമാക്കും. പൊലീസിന്‍റെയും എംവിഡിയുടെയും സംയുക്ത പരിശോധനയും നടത്തുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
http://theendtimeradio.com
Travel
വാഹന ഉടമകൾക്ക് ആശ്വാസം; സംസ്ഥാനത്ത് വാഹനം ഇനി ഏത് RTO യിലും രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: പുതിയതായി വാഹനം വാങ്ങുന്നവരുടെ ശ്രദ്ധക്ക്, നിർണ്ണായക തീരുമാനവുമായി മോട്ടോർ വാഹന വകുപ്പ്. കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. വാഹന ഉടമയുടെ ആർടിഒ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയാണ് മാറ്റിയത്. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയ ഉത്തരവനുസരിച്ച് സോഫ്റ്റ് വയറിൽ മാറ്റം വരുത്തും. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നേരത്തേ സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍ടി ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. പുതിയ മാറ്റത്തിലീടെ തിരുവനന്തപുരത്ത് അഡ്രസ് ഉള്ളയാൾക്ക് കാസർകോട് സീരിസിലോ, തിരിച്ച് കാസർകോട് ഉള്ളയാൾക്ക് തിരുവനന്തപുരം സീരിസിലോ വാഹനത്തിന് രജിസ്ട്രേഷൻ നടത്താൻ സാധിക്കും. ജോലികൾക്കും ബിസിനസിനുമൊക്കൊയായി ജില്ല മാറി താമസിക്കുന്നവർക്ക് പുതിയ തീരുമാനം ഏറെ ഗുണകരമാകും.
Sources:globalindiannews
Travel
യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം
അബുദാബി : പുതിയ കരാർ പ്രകാരം യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം. ഇതിന് പരീക്ഷയോ റോഡ് ടെസ്റ്റോ ആവശ്യമുണ്ടായിരിക്കില്ല. യുഎഇ ആഭ്യന്തര മന്ത്രാലയവും (എംഒഐ) ടെക്‌സാസിന്റെ പൊതു സുരക്ഷാ വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിന് ശേഷമാണ് രണ്ട് അധികാരപരിധികൾക്കിടയിൽ ഡ്രൈവിങ് ലൈസൻസുകൾ പരസ്പരം മാറ്റാവുന്ന സംവിധാനം നിലവിൽ വന്നത്.
ടെക്സസിലെ ഡ്രൈവിങ് ലൈസന്‍സിന് യുഎഇയിലും അംഗീകാരം ലഭിക്കും. രണ്ട് സ്ഥലങ്ങളിലെയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നടപടിക്രമങ്ങളും യാത്രയും എളുപ്പമാക്കാന്‍ വേണ്ടിയാണിത്. 50 രാജ്യങ്ങളിൽ വരെ കാറുകൾ ഓടിക്കാനും വാടകയ്‌ക്കെടുക്കാനും അനുമതിയുള്ള പെർമിറ്റ് സ്വന്തമാക്കിയവർക്ക് വിദേശത്തുള്ള യുഎഇ ഡ്രൈവിങ് ലൈസൻസിന് 2018ൽ തന്നെ ഗ്രീൻ സിഗ്നൽ നൽകിയിട്ടുണ്ട്.
എമിറേറ്റ്‌സിൽ ഇഷ്യൂ ചെയ്ത ഡ്രൈവിങ് ലൈസൻസ് ഇപ്പോൾ യുഎസ്, യുകെ, അയർലൻഡ്, സിംഗപ്പൂർ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ജർമനി, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, ബെൽജിയം, നോർവേ, സ്‌പെയിൻ തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിരിക്കുന്നു. വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഇത് വ്യക്തമാക്കുന്നു. ഓസ്ട്രിയ, സ്ലൊവാക്യ, ലക്സംബർഗ്, ചൈന, പോർച്ചുഗൽ, ഫിൻലാൻഡ്, ഡെൻമാർക്ക്, റൊമാനിയ, സെർബിയ എന്നിവയുൾപ്പെടെ ഒൻപത് രാജ്യങ്ങളിൽ യുഎഇ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാം. എന്നാൽ പിന്നീട‌് പുതുക്കിയ പട്ടികയിൽ റൊമാനിയ ഇല്ല.
Sources:globalindiannews
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie4 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie12 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage