world news
ജർമനിയിൽ വൻ തൊഴിലവസരങ്ങൾ ഒരുങ്ങുന്നു
ബർലിൻ : ജർമനിയിൽ ജോലി തേടുന്ന ഇന്ത്യക്കാർക്ക് ആശ്വസിക്കാം. അടുത്ത 2040 വരെ ജർമനിയുടെ തൊഴിൽ മേഖലയിലേക്ക് പ്രതിവർഷം 2,88,000 വിദേശീയരെ ആവശ്യമെന്ന് റിപ്പോർട്ട്. തൊഴിൽ മേഖലയിൽ സ്ഥിരത നിലനിർത്താനായി 2040 വരെ പ്രതിവർഷം ശരാശരി 2,88,000 കുടിയേറ്റ തൊഴിലാളികളെയാണ് ജർമനിക്ക് ആവശ്യമായി വരുന്നത്. ഗാർഹിക തൊഴിൽ മേഖലയുടെ പ്രാതിനിധ്യത്തിൽ, പ്രത്യേകിച്ചും സ്ത്രീകളുടെയും പ്രായം ചെന്ന തൊഴിലാളികളുടെയും എണ്ണം ഗണ്യമായി കുറഞ്ഞാൽ 2,88,000 എന്നത് 3,68,000 ആയി ഉയരുമെന്നും ബെർട്ടിൽസ്മാൻ സ്റ്റിഫ്റ്റങ്ങിന്റെ റിപ്പോർട്ടിൽ പറയുന്നു.
വിദേശീയർക്ക് കൂടുതൽ അവസരങ്ങൾ നൽകി കൊണ്ട് രാജ്യത്തിന്റെ തൊഴിൽ മേഖലയിൽ സ്ഥിരത കൈവരിക്കുകയാണ് ലക്ഷ്യം. വിവിധ സ്ഥാപനങ്ങളിലേക്കും ഓഫിസുകളിലേക്കുമെല്ലാം നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികളെയാണ് ആവശ്യമായി വരുന്നത്. വരും വർഷങ്ങളിൽ വലിയൊരു വിഭാഗം പേർ റിട്ടയർ ചെയ്യുമെന്നത് തൊഴിൽ രംഗത്ത് ജീവനക്കാരുടെ ഗണ്യമായ കുറവിന് ഇടയാക്കുകയും സമ്പദ് വ്യവസ്ഥയുടെ വളർച്ച കുറയ്ക്കുകയും ചെയ്യുമെന്നതാണ് കൂടുതൽ വിദേശ തൊഴിലാളികൾക്ക് ജർമനി അവസരം നൽകുന്നത്.
Sources:globalindiannews
world news
കോംഗോയിൽ സമാധാനത്തിന് വേണ്ടി കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സമൂഹവും ചേർന്ന് പദ്ധതി
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും, സമീപദേശങ്ങളിലും സമാധാനത്തിനും സഹവർത്തിത്വത്തിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള കരാർ നിർണ്ണയിക്കുന്നതിനുള്ള പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കുവാൻ കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളും തീരുമാനമെടുത്തു. കോംഗോയിലെ ദേശീയ മെത്രാൻ സമിതിയും, ചർച്ച് ഓഫ് ക്രൈസ്റ്റ് പ്രൊട്ടസ്റ്റന്റ് സമൂഹവും ചേർന്നുകൊണ്ട് കോംഗോയിലും, സമീപ പ്രദേശമായ തടാക മേഖലകളിലും സമാധാനം ഉറപ്പുവരുത്തുന്നതിന്, 2025 ജൂബിലി വർഷത്തിലാണ് വിവിധ പദ്ധതികൾ തയ്യാറാക്കുന്നത്.
രാഷ്ട്രീയവും സായുധവുമായ സംഘട്ടനങ്ങളും, വിഭജനങ്ങളും സാമൂഹിക – സാമ്പത്തിക ബുദ്ധിമുട്ടുകളും, വിനാശകരമായ ആഘാതങ്ങളും കൊണ്ട് വിഷമതയനുഭവിക്കുന്ന ജനങ്ങളുടെ നേരെ ഇനിയും നിസ്സംഗത പാലിക്കുവാൻ പാടില്ലെന്നു ഇരു സമൂഹങ്ങളും ആഹ്വാനം ചെയ്തിട്ടുണ്ട്. അതിർത്തികൾ കടന്നുള്ള നല്ല അയല്‍പക്കത്തിന്റെ സംസ്കാരം പുലർത്തുന്നതിനു പദ്ധതി ലക്ഷ്യമിടുന്നുണ്ട്. അവകാശങ്ങൾ നേടിയെടുക്കാൻ ആയുധങ്ങൾ ഉപയോഗിക്കുന്ന തെറ്റായ കീഴ്‌വഴക്കങ്ങൾ ഉപേക്ഷിക്കുവാൻ ഏവരെയും ക്ഷണിക്കുകയാണെന്ന് ഇരു സമൂഹങ്ങളുടെയും നേതൃത്വം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ആഗോളവൽക്കരണത്തിൻ്റെ വെല്ലുവിളികളെ അഭിമുഖീകരിച്ച് ശക്തവും, സമൃദ്ധവുമായ ഒരു ആഫ്രിക്ക കെട്ടിപ്പടുക്കാനും സാമൂഹിക – ആത്മീയ സംരംഭം ലക്‌ഷ്യംവയ്ക്കുകയാണ്. പദ്ധതിയുടെ സുഗമമമായ നടത്തിപ്പിനു വേണ്ടിയുള്ള കമ്മീഷനുകളെ ജനുവരി അവസാനത്തോടെ നിയമിക്കുമെന്നും ഇരു സഭകളുടെയും പ്രതിനിധികൾ അറിയിച്ചു. 2021ലെ കണക്കനുസരിച്ച്, രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 95% ക്രൈസ്തവരാണ്. തുടര്‍ച്ചയായി രാജ്യത്തു ഉണ്ടാകുന്ന ആഭ്യന്തര പ്രശ്നങ്ങളും വേരൂന്നിയിരിക്കുന്ന ഇസ്ലാമിക തീവ്രവാദവും വലിയ രീതിയില്‍ ഇപ്പോള്‍ ആശങ്കയ്ക്കു വഴി തെളിയിച്ചിരിക്കുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം
world news
സൗദി അറേബ്യയില്‍ പണം ഇടപാടുകള്‍ ഇനി കൂടുതല്‍ എളുപ്പം; ഗൂഗിൾ പേ സര്‍വീസ് ആരംഭിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ഇനി പണം ഇടപാടുകള്‍ കൂടുതല്‍ ലളിതവും എളുപ്പവുമാകും. സൗദി സെന്‍ട്രല്‍ ബാങ്കും ഗൂഗിളും ചേര്‍ന്ന് ഈ വര്‍ഷം മുതല്‍ സൗദി അറേബ്യയില്‍ ഗൂഗിള്‍ പേ സര്‍വീസ് ആരംഭിച്ചതോടെയാണിത്. ഇതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സൗദി ദേശീയ പേയ്മെൻ്റ് സംവിധാനമായ മദാ വഴിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.
സൗദി വിഷന്‍ 2030 ൻ്റെ ഭാഗമായി രാജ്യത്തിൻ്റെ ഡിജിറ്റല്‍ പേയ്മെൻ്റ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സെന്‍ട്രല്‍ ബാങ്കിൻ്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗൂഗിൾ പേയുമായുള്ള കരാറെന്ന് അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന നൂതന ഡിജിറ്റല്‍ പേയ്മെൻ്റ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ സൗദി സമൂഹത്തെ പണത്തെ കൂടുതലായി ആശ്രയിക്കുന്ന രീതിയില്‍ നിന്ന് മാറ്റിയെടുക്കുക എന്ന ലക്ഷ്യവും അധികൃതര്‍ക്കുണ്ട്. ഇതിനായി ശക്തമായ ഒരു ഡിജിറ്റല്‍ പേയ്മെൻ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ കരാറെന്നും അധികൃതര്‍ വ്യക്തമാക്കി.
സ്റ്റോറുകളിലും ഓണ്‍ലൈന്‍ ആപ്പുകളിലും വെബ് പോര്‍ട്ടലുകളിലും മറ്റും ഷോപ്പിങ്ങുകളും പെയ്‌മെൻ്റുകളും നടത്തുന്നതിന് ഗൂഗിൾ പേ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നൂതനവും സുരക്ഷിതവുമായ രീതി വാഗ്ദാനം ചെയ്യും. ഉപയോക്താക്കള്‍ക്ക് ഗൂഗിൾ വാലറ്റില്‍ അവരുടെ കാര്‍ഡുകള്‍ സൗകര്യപ്രദമായി ചേര്‍ക്കാനും കൈകാര്യം ചെയ്യാനും കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിപണി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഫിന്‍ടെക്കിലെ ആഗോള നേതാവെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിശാലമായ പദ്ധതികളുടെ ഭാഗമാണ് ഈ സംരംഭം.
സൗദിയുമായുള്ള സഹകരണ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗം കൂടിയാണ് പുതിയ കരാര്‍. കഴിഞ്ഞ ഒക്ടോബറില്‍, സൗദി അറേബ്യയില്‍ ഒരു നൂതന എഐ ഹബ് സ്ഥാപിക്കാനുള്ള പദ്ധതികള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. മേഖലയിലെ വികസനവും സാമ്പത്തിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണിത്. മേഖലയുടെ തനതായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രാദേശിക പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനും അനുയോജ്യമായ കൃത്രിമ ഇൻ്റലിജന്‍സ് പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ഹബ്ബ് ശ്രദ്ധ കേന്ദ്രീകരിക്കുക.
ഹബ്ബിൻ്റെ സ്ഥാപനം സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് 71 ബില്യണ്‍ ഡോളര്‍ വരെ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഉപയുക്തമാകുന്ന രീതിയില്‍ ആരോഗ്യ സംരക്ഷണം, റീട്ടെയില്‍, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ അറബി ഭാഷയില്‍ ഉള്‍പ്പെടെ എഐയുടെ സംയോജനം വേഗത്തിലാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
Sources:azchavattomonline.com
world news
ടിക് ടോക്ക് ഇല്ലെങ്കിലെന്താ, റെഡ്നോട്ട് ഉണ്ടല്ലോ!: ചൈനീസ് ആപ്പിലേക്ക് വൻ തോതിൽ ചേക്കേറി യു.എസ്. ഉപഭോക്താക്കൾ
വാഷിംങ്ടൺ: നിരോധന ഭീഷണിയുടെ പശ്ചാത്തലത്തിൽ യു.എസിലെ ടിക് ടോക്ക് ഉപയോക്താക്കൾ ‘റെഡ് നോട്ട്’ അഥവാ Xiaohongshu എന്ന ചൈനീസ് ആപ്പിലേക്ക് വൻ തോതിൽ ചേക്കേറുന്നതായി റിപ്പോർട്ട്. ‘ടിക്ടോക്ക് അഭയാർത്ഥികൾ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഉപയോക്താക്കളുടെ നീക്കം ആപ്പിളിന്റെ യു.എസ് ആപ്പ് സ്റ്റോറിൽ തിങ്കളാഴ്ച ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി ‘റെഡ്‌നോട്ടി’നെ മാറ്റി. രണ്ട് ദിവസത്തിനുള്ളിൽ 7,00,000 പുതിയ ഉപയോക്താക്കൾ ആപ്പിൽ ചേർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് ഭാഷയിൽ ‘സിയാങ്ഹോങ്സു’ എന്നാണ് ആപ്പിന്റെ പേര്. ചൈന, തായ്‌വാൻ, മൻഡാരിൻ ഭാഷ സംസാരിക്കുന്ന ഇതര ജനവിഭാഗങ്ങൾ എന്നിവിടങ്ങളിലെ യുവജനങ്ങൾക്കിടയിൽ ഏറെ ജനപ്രിയമായ ഒരു ‘ടിക്‌ടോക്ക്’ എതിരാളിയാണ് റെഡ്‌നോട്ട്. ഏകദേശം 300 ദശലക്ഷം പ്രതിമാസ ഉപയോക്താക്കൾ ഇതിനുണ്ട്. ടിക്ടോക്, ഇൻസ്റ്റഗ്രാം എന്നിവയുടെ സംയോജിത സ്വഭാവമുള്ള ആപ്പാണ് റെഡ്നോട്ട്.
2019 ജൂണിൽ ടിക് ടോക്കിന് ഇന്ത്യയിൽ ഏകദേശം 200 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും ഭീഷണി ഉയർത്തുവെന്ന് ആരോപിച്ച് ബൈറ്റ്ഡാൻസ് ഉടമസ്ഥതയിലുള്ള സോഷ്യൽ നെറ്റ്‌വർക്കിങ് ആപ്പിനെ മറ്റ് നിരവധി മെയ്ഡ് ഇൻ ചൈന ആപ്ലിക്കേഷനുകൾക്കൊപ്പം മോദി സർക്കാർ നിരോധിച്ചിരുന്നു. ടിക്‌ടോക്കിൽനിന്ന് വ്യത്യസ്തമായി, നിലവിൽ ഇന്ത്യയിലും റെഡ്‌നോട്ട് ആക്‌സസ് ചെയ്യാനാകും. ഫോൺ നമ്പർ ഉപയോഗിച്ച് ഒരാൾക്ക് റെഡ്നോട്ടിൽ സൈൻ അപ്പ് ചെയ്യാം. ഉപയോക്താക്കൾക്ക് വിഡിയോകൾ ലൈക്ക് ചെയ്യാനും അഭിപ്രായം പങ്കുവെക്കാനും കഴിയും.
ഷാങ്ഹായ് ആസ്ഥാനമാക്കി ഒരു ഷോപ്പിങ് പ്ലാറ്റ്‌ഫോമായി ചാൾവിൻ മാവോയും മിറാൻഡ ക്യൂവും ചേർന്ന് 2013ലാണ് ഇത് സ്ഥാപിച്ചത്. ടിക് ടോക്കിനേക്കാൾ കൂടുതൽ റെഡ്നോട്ടിൽ സ്ക്രോൾ ചെയ്യുന്നുവെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. റെഡ്‌നോട്ട് അക്കൗണ്ട് സൃഷ്‌ടിച്ച് 24 മണിക്കൂറിനുള്ളിൽ തനിക്ക് 6,000ത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചതായി ഒരു ഉപയോക്താവ് പറഞ്ഞു.
ബ്ലൂംബെർഗിൽ നിന്നുള്ള റിപ്പോർട്ടനുസരിച്ച് ടിക് ടോക്കിന്റെ യു.എസ് പ്രവർത്തനങ്ങൾ മൾട്ടി ബില്യണയർ ഇലോൺ മസ്‌ക് ഏറ്റെടുക്കാൻ സാധ്യതയുണ്ട്. യു.എസിലെ നിരോധനം മറികടക്കാൻ ലക്ഷ്യമിട്ടാണ് വിൽപനക്കുള്ള നീക്കങ്ങൾ കമ്പനി നടത്തുന്നതെന്നും പറയുന്നു.
മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റെ കീഴിൽ തന്നെ നിലനിൽക്കുക എന്നതാണ് ടിക് ടോകിന്റെ ആദ്യ പരിഗണന. എന്നാൽ, ഇതിന് സാധിച്ചില്ലെങ്കിൽ മസ്കിന് വിൽക്കാൻ കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. യു.എസിന്റെ പുതിയ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുമ്പോൾ ടിക് ടോക് നിരോധനത്തിനുള്ള സാധ്യതയേറെയെന്ന വിലയിരുത്തുന്ന ആളുകളുടെ എണ്ണം കൂടുതലാണ്.
ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഡോണൾഡ് ട്രംപ്. അത് തിരിച്ചടിയാവുമെന്നാണ് ടിക് ടോക്കിന്റേയും ബൈറ്റ്ഡാൻസിന്റേയും വിലയിരുത്തൽ. ഡോണൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയാണ് ഇലോൺ മസ്ക്.
Sources:nerkazhcha
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden