Connect with us

National

ഐപിസിയുടെ 101-മത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 12 മുതല്‍ 19 വരെ കുമ്പനാട്ട്

Published

on

പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സംഗമങ്ങളില്‍ ഒന്നായ കുമ്പനാട് ഐ.പി.സി കണ്‍വന്‍ഷന്‍ 2025 ജനുവരി 12 മുതല്‍ 19 വരെ കുമ്പനാട് ഹെബ്രോണ്‍ ഗ്രൗണ്ടില്‍ നടത്തുവാന്‍ സഭാനേതൃത്വം വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

ജനറല്‍ പ്രസിഡണ്ടായ റവ.ഡോ. വല്‍സന്‍ ഏബ്രഹാം, വൈസ് പ്രസിഡണ്ട് ഡോ. ഫിലിപ്പ് പി. തോമസ്, സെക്രട്ടറി ഡോ. ബേബി വർഗീസ്, ജോയിന്‍റ് സെക്രട്ടറിമാരായ പാസ്റ്റര്‍ തോമസ് ജോര്‍ജ്, ഡോ. വര്‍ക്കി ഏബ്രഹാം, ട്രഷറര്‍ ഡോ. ജോണ്‍ തോമസ് എന്നിവര്‍ നേതൃത്വം നല്കുന്നു.

ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രമുഖ പാസ്റ്റര്‍മാര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. സുപ്രസിദ്ധ ഗായകര്‍ ഉള്‍പ്പെടെ സഭയുടെ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും.

2025 ജനുവരി 12-ന് വൈകിട്ട് 5.30-ന് ആരംഭിക്കുന്ന ഈ മഹാസമ്മേളനം ജനറല്‍ പ്രസിഡണ്ട് ഡോ. വല്‍സന്‍ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ ബൈബിള്‍ ക്ലാസുകള്‍, പ്രഭാത സെഷന്‍, ഉച്ചകഴിഞ്ഞുള്ള സെഷന്‍, മ്യൂസിക് ഫെസ്റ്റ്, മിഷന്‍ ചലഞ്ച്, വിമന്‍സ് ഫെലോഷിപ് മീറ്റിങ്ങുകള്‍, യുവജനങ്ങള്‍ക്കു വേണ്ടിയുള്ള മീറ്റിങ്ങുകള്‍ എന്നിവ നടക്കും.

രാത്രി മീറ്റിംഗുകള്‍ പൊതുമീറ്റിംഗുകള്‍ ആയിരിക്കും. 19-ാം തീയതി ഞായറാഴ്ച രാവിലെ വിശുദ്ധ സഭായോഗം, കര്‍ത്തൃമേശയോടെ ആരംഭിക്കും. ഇന്ത്യയുടെ എല്ലാ സ്റ്റേറ്റുകളില്‍ നിന്നും വിദേശത്തുനിന്നും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഈ ജനറല്‍ കണ്‍വന്‍ഷന്‍ ലക്ഷങ്ങളില്‍ എത്തിക്കാന്‍ ഹാര്‍വെസ്റ്റ് ടിവി തത്സമയ സംപ്രേഷണങ്ങള്‍ നടത്തും. അവിസ്മരണീയമായ ഈ സമ്മേളനത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.
Sources:nerkazhcha

http://theendtimeradio.com

National

UPF ഷൊർണ്ണൂർ,ഏകദിന യുവജന സമ്മേളനം ഡിസം: 21 ന്

Published

on

ഷൊർണ്ണൂർ യു.പി. എഫിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സമ്മേളനം ഡിസം: 21 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ചെറുതുരുത്തി ചർച്ച് ഓഫ് ഗോഡ് സഭാ ഹോളിൽ നടക്കും. യുവജനങ്ങളുടെ ഈ ആത്മിയ സംഗമത്തിൽ അനേക യുവതി യുവാക്കൾ പങ്കെടുക്കുമെന്നും ഒരനുഗ്രഹമാകുമെന്നും സംഘാടകർ അറിയിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

IPG ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 13 മുതൽ.

Published

on

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 48 മത് വാർഷീക ജനറൽ കൺവെൻഷൻ ഡിസംബർ 13 മുതൽ 15 വരെ തവയത്തുക്കോണം ചർച്ചിന് സമീപം നടക്കും. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സിനുരാജ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും.
എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ 9 മണി വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ് ചെങ്ങന്നുർ, ജോയി പാറക്കൽ, ബി. മോനാച്ചൻ എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും. ഈ ദിവസങ്ങളിൽ പകൽ പാസ്റ്റേഴ്സ് കോൺഫറൻസ്, സൺ‌ഡേസ്കൂൾ & സി. സി. വൈ. എം. സംയുക്ത സമ്മേളനം, ലേഡീസ് ഫെല്ലോഷിപ്പ്‌, ഞാറാഴ്ച പകൽ സംയുക്ത സഭായോഗവും നടക്കും. സഭാ യോഗത്തിൽ പാസ്റ്റർ അജി ഐസക് ദൈവ വചനം ശുശ്രുഷിക്കും.ഇന്ത്യയുടെ വിവിധ സംസ്ഥനങ്ങളിൽ നിന്നും ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും.
പോൾസൺ കണ്ണൂർ & ടീം ഗാനശുശ്രുഷ നിർവഹിക്കും. കൺവെൻഷന്റെ അനുഗ്രഹീത നടത്തിപ്പിന് വേണ്ടി ജനറൽ സെക്രട്ടറി പാസ്റ്റർ സ്. ഡി.വിനോദും കൺവീനറായി പാസ്റ്റർ അനൂപ് രത്നയും പ്രവർത്തിച്ചു വരുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ട്രാന്‍സ്‌ഫോമേഴ്‌സ് വിബിഎസ് തീം റോയല്‍ മിഷന്‍ റിലീസ് ചെയ്തു

Published

on

ട്രാന്‍സ്‌ഫോമേഴ്‌സ് വിബിഎസ് ഏറ്റവും പുതിയ തീം റോയല്‍ മിഷന്‍ പ്രകാശനം ചെയ്തു.കഴിഞ്ഞ ദിവസം നടന്ന ഫാമിലി സെമിനാറിലാണ് പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി രിലീസ് ചെയ്തത്.
മഹാരാജാവിന്റെ ദൗത്യം ചെറുപ്രായത്തില്‍ തന്നെ സ്വന്തജീവിതത്തിലൂടെ പ്രായോഗികമാക്കാന്‍ പുതുതലമുറയെ പ്രാപ്തരാക്കുന്നതാണ് ഈ പാഠ്യപദ്ധതി.ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ ട്രയിനിംഗുകളും തുടര്‍ന്ന് വിബിഎസുകളും നടക്കും.
പുതുതലമുറയ്ക്ക് ശരിയായ ജീവിത ദര്‍ശനം പകരുന്നതിനുള്ള ട്രാന്‍സ്‌ഫോമേഴ്‌സിന്റെ ശുശ്രൂഷയാണ് വിഷന്‍ ബില്‍ഡിങ്ങ് സ്‌കൂള്‍(വിബിഎസ്). 3 മുതല്‍ 5 ദിവസത്തേക്ക് സഭകളില്‍ നടത്തുന്ന വിബിഎസ് മധ്യവേനലവധിക്കാലത്തു കുട്ടികള്‍ക്ക് ദൈവസാന്നിധ്യത്തിന്റെ ആഘോഷമായി മാറുന്നു.ആക്ഷന്‍ ഗാനങ്ങള്‍,കഥകള്‍,ഗെയിംമുകള്‍,ഒബ്ജക്ട് ലെസ്സണ്‍,മൂവി,ക്രാഫ്റ്റ് തുടങ്ങി പപ്പറ്റ്,മാജിക് ഇങ്ങനെയെല്ലാം ഈ വിബിഎസിലുണ്ട്.മലയാളം,ഇംഗ്ലീഷ് കൂടാതെ ഹിന്ദി ഭാഷയിലും നടത്താവുന്ന വിബിഎസിന്റെ മെറ്റീരിയല്‍സ് ഓണ്‍ലൈനില്‍ ലഭ്യമാണ്.ചുരുങ്ങിയ ചിലവില്‍ കുറച്ചു കുട്ടികള്‍ക്കു വേണ്ടിപോലും നടത്താവുന്ന വിബിഎസ് എന്ന നിലയില്‍ ലോക്കല്‍ സഭകള്‍ക്ക് ട്രാന്‍സ്‌ഫോമേഴ്‌സ് വിബിഎസ് പ്രിയങ്കരമാണിന്ന്. ആദ്യം ബുക്ക് ചെയ്യുന്ന 50 വിബിഎസുകള്‍ക്കു അതില്‍ പങ്കെടുക്കുന്ന 100 കുട്ടികള്‍ക്കുള്ള ചെറു സമ്മാനവും ഇത്തവണ ഉല്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിലുടനീളം അംഗങ്ങളുള്ള ട്രാന്‍സ്‌ഫോമേഴ്‌സ് ടീം പ്രതിഫലേച്ഛ കൂടാതെ കുട്ടികളേയും ടീന്‍സിനേയും രൂപാന്തരാനുഭവത്തിലേക്ക് നയിക്കുന്നത് ജീവിത ദര്‍ശനമായി കാണുന്നു.സഭകളില്‍ വിബിഎസ് സംഘടിപ്പിക്കുന്നതിനും, ട്രെയിനിംഗുകളില്‍ പങ്കെടുത്തു ടീമിന്റെ ഭാഗമാകുന്നതുനും:907 2222 115.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National1 hour ago

UPF ഷൊർണ്ണൂർ,ഏകദിന യുവജന സമ്മേളനം ഡിസം: 21 ന്

ഷൊർണ്ണൂർ യു.പി. എഫിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സമ്മേളനം ഡിസം: 21 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ചെറുതുരുത്തി...

us news2 hours ago

Good News Global Gives ‘Hope Packs’ and the Gospel to 65,000 Inmates Worldwide

As millions of Americans look forward to celebrating the joy of the Christmas season with family and friends, inmates across...

us news2 hours ago

After Banning ‘Jesus Signs’ in Violation of Federal Law, HOA Reverses Course in Victory for Homeowner

The ACLJ took action against a homeowners association (HOA) in Texas after it informed our client that religious yard signs...

us news2 hours ago

ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുഎസ് അനുവദിച്ചത് 64,008 വീസ

ന്യൂഡല്‍ഹി : ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച യുഎസ് വീസ ഈ വര്‍ഷം ഗണ്യമായി കുറഞ്ഞു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 64,008 വീസയാണ് അനുവദിച്ചത്. 2023ല്‍ സമാന...

world news3 hours ago

നൈജീരിയയിൽ ക്രൈസ്തവ കൂട്ടക്കൊല തുടരുന്നു; 19 പേരെ കൊലപ്പെടുത്തി

നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ 19 പേരെ കൊലപ്പെടുത്തി. മുൻപ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വ്യക്തിയും അതിൽ ഉൾപ്പെടുന്നു. ഡിസംബർ ഒന്നിനാണ് ആക്രമണങ്ങൾ നടന്നത്. ഫുലാനി തീവ്രവാദികളെന്നു...

us news1 day ago

‘Always in Prayer’: Ronald Reagan’s Son Explains Father’s Beliefs About Faith and Church

President Ronald Reagan made an indelible impact on America — and his family. His son, Michael Reagan, recently told CBN...

Trending

Copyright © 2019 The End Time News