Connect with us

National

*സീനിയർ പാസ്റ്റർന്മാരെ ആദരിക്കുന്നു*

Published

on

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പാസ്റ്റേഴ്‌സ് വെൽഫയർ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സീനിയർ ശുശ്രൂഷകന്മാരെ ആദരിക്കുന്നു.
2025 ജനുവരി 14 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ മുളക്കുഴ സഭാ ആസ്ഥാനത്ത് വച്ച് സീനിയർ പാസ്റ്റർന്മാരുടെ സമ്മേളനം നടക്കും.
കേരള സ്റ്റേറ്റിൽ ഏറെക്കാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിശ്രമ ജീവിതം നയിക്കുന്ന സീനിയർ ശുശ്രൂഷകന്മാർ കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് സീയോൻ കുന്നിൽ സംഗമിക്കും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി സമ്മേളനം ഉത്ഘാടനം ചെയ്യും.
കേരള സ്റ്റേറ്റിലെ സഭാ ശുശ്രൂഷകരായി പ്രവർത്തിച്ചിട്ട് സഭാ ശുശ്രൂഷയിൽ നിന്നു വിരമിച്ച ദൈവദാസന്മാരെ സംബന്ധിച്ച വിവരങ്ങൾ അവർ നേരിട്ടോ, അവരുടെ പ്രാദേശിക സഭാ ശുശ്രൂഷകന്മാരോ പാസ്റ്റേഴ്സ് വെൽഫെയർ ബോർഡ് ഡയറക്ടർ പാസ്റ്റർ സജി ഏബ്രഹാമിനെ 2024 ഡിസംബർ 20ന് മുമ്പായി അറിയിക്കേണ്ടതാണ്. (ഫോൺ നമ്പർ – 9946971204)
http://theendtimeradio.com

National

IPG ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 13 മുതൽ.

Published

on

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 48 മത് വാർഷീക ജനറൽ കൺവെൻഷൻ ഡിസംബർ 13 മുതൽ 15 വരെ തവയത്തുക്കോണം ചർച്ചിന് സമീപം നടക്കും. ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സിനുരാജ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും.
എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ 9 മണി വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ് ചെങ്ങന്നുർ, ജോയി പാറക്കൽ, ബി. മോനാച്ചൻ എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും. ഈ ദിവസങ്ങളിൽ പകൽ പാസ്റ്റേഴ്സ് കോൺഫറൻസ്, സൺ‌ഡേസ്കൂൾ & സി. സി. വൈ. എം. സംയുക്ത സമ്മേളനം, ലേഡീസ് ഫെല്ലോഷിപ്പ്‌, ഞാറാഴ്ച പകൽ സംയുക്ത സഭായോഗവും നടക്കും. സഭാ യോഗത്തിൽ പാസ്റ്റർ അജി ഐസക് ദൈവ വചനം ശുശ്രുഷിക്കും.ഇന്ത്യയുടെ വിവിധ സംസ്ഥനങ്ങളിൽ നിന്നും ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും.
പോൾസൺ കണ്ണൂർ & ടീം ഗാനശുശ്രുഷ നിർവഹിക്കും. കൺവെൻഷന്റെ അനുഗ്രഹീത നടത്തിപ്പിന് വേണ്ടി ജനറൽ സെക്രട്ടറി പാസ്റ്റർ സ്. ഡി.വിനോദും കൺവീനറായി പാസ്റ്റർ അനൂപ് രത്നയും പ്രവർത്തിച്ചു വരുന്നു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ട്രാന്‍സ്‌ഫോമേഴ്‌സ് വിബിഎസ് തീം റോയല്‍ മിഷന്‍ റിലീസ് ചെയ്തു

Published

on

ട്രാന്‍സ്‌ഫോമേഴ്‌സ് വിബിഎസ് ഏറ്റവും പുതിയ തീം റോയല്‍ മിഷന്‍ പ്രകാശനം ചെയ്തു.കഴിഞ്ഞ ദിവസം നടന്ന ഫാമിലി സെമിനാറിലാണ് പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി രിലീസ് ചെയ്തത്.
മഹാരാജാവിന്റെ ദൗത്യം ചെറുപ്രായത്തില്‍ തന്നെ സ്വന്തജീവിതത്തിലൂടെ പ്രായോഗികമാക്കാന്‍ പുതുതലമുറയെ പ്രാപ്തരാക്കുന്നതാണ് ഈ പാഠ്യപദ്ധതി.ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ ട്രയിനിംഗുകളും തുടര്‍ന്ന് വിബിഎസുകളും നടക്കും.
പുതുതലമുറയ്ക്ക് ശരിയായ ജീവിത ദര്‍ശനം പകരുന്നതിനുള്ള ട്രാന്‍സ്‌ഫോമേഴ്‌സിന്റെ ശുശ്രൂഷയാണ് വിഷന്‍ ബില്‍ഡിങ്ങ് സ്‌കൂള്‍(വിബിഎസ്). 3 മുതല്‍ 5 ദിവസത്തേക്ക് സഭകളില്‍ നടത്തുന്ന വിബിഎസ് മധ്യവേനലവധിക്കാലത്തു കുട്ടികള്‍ക്ക് ദൈവസാന്നിധ്യത്തിന്റെ ആഘോഷമായി മാറുന്നു.ആക്ഷന്‍ ഗാനങ്ങള്‍,കഥകള്‍,ഗെയിംമുകള്‍,ഒബ്ജക്ട് ലെസ്സണ്‍,മൂവി,ക്രാഫ്റ്റ് തുടങ്ങി പപ്പറ്റ്,മാജിക് ഇങ്ങനെയെല്ലാം ഈ വിബിഎസിലുണ്ട്.മലയാളം,ഇംഗ്ലീഷ് കൂടാതെ ഹിന്ദി ഭാഷയിലും നടത്താവുന്ന വിബിഎസിന്റെ മെറ്റീരിയല്‍സ് ഓണ്‍ലൈനില്‍ ലഭ്യമാണ്.ചുരുങ്ങിയ ചിലവില്‍ കുറച്ചു കുട്ടികള്‍ക്കു വേണ്ടിപോലും നടത്താവുന്ന വിബിഎസ് എന്ന നിലയില്‍ ലോക്കല്‍ സഭകള്‍ക്ക് ട്രാന്‍സ്‌ഫോമേഴ്‌സ് വിബിഎസ് പ്രിയങ്കരമാണിന്ന്. ആദ്യം ബുക്ക് ചെയ്യുന്ന 50 വിബിഎസുകള്‍ക്കു അതില്‍ പങ്കെടുക്കുന്ന 100 കുട്ടികള്‍ക്കുള്ള ചെറു സമ്മാനവും ഇത്തവണ ഉല്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിലുടനീളം അംഗങ്ങളുള്ള ട്രാന്‍സ്‌ഫോമേഴ്‌സ് ടീം പ്രതിഫലേച്ഛ കൂടാതെ കുട്ടികളേയും ടീന്‍സിനേയും രൂപാന്തരാനുഭവത്തിലേക്ക് നയിക്കുന്നത് ജീവിത ദര്‍ശനമായി കാണുന്നു.സഭകളില്‍ വിബിഎസ് സംഘടിപ്പിക്കുന്നതിനും, ട്രെയിനിംഗുകളില്‍ പങ്കെടുത്തു ടീമിന്റെ ഭാഗമാകുന്നതുനും:907 2222 115.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

വിശുദ്ധ സഭാ ആരാധനയ്ക്കിടെ പാസ്റ്റർ കുഴഞ്ഞ് വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Published

on

കൊട്ടാരക്കര : കുന്നിക്കോട് നെടുവന്നൂർ ശാലേം ഗോസ്പെൽ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ ചരുവിള വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ തോമസ്കുട്ടി (ഫിലിപ്പ്, 50 വയസ്സ്) ഡിസംബർ 8 ഞാറാഴ്ച്ച രാവിലെ വിശുദ്ധ സഭാ ആരാധന മധ്യേ കുഴഞ്ഞു വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സങ്കീർത്തനം വായിച്ചതിന് ശേഷം കൂടുതൽ പ്രസംഗിക്കാൻ ആഗ്രഹിക്കുന്നില്ല, ശാരീരികമായി ക്ഷീണമുണ്ട് എന്ന് പറഞ്ഞ് അദ്ദേഹം ഇരിക്കുകയും തുടർന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടനെ തന്നെ സഭാ വിശ്വാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ : കർത്തൃദാസി സിസ്റ്റർ ലിസ്സി. മക്കൾ : യബ്ബേസ്, നിസ്സി.
സംസ്കാരം പിന്നീട്.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news5 mins ago

നൈജീരിയയിൽ ക്രൈസ്തവ കൂട്ടക്കൊല തുടരുന്നു; 19 പേരെ കൊലപ്പെടുത്തി

നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ 19 പേരെ കൊലപ്പെടുത്തി. മുൻപ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വ്യക്തിയും അതിൽ ഉൾപ്പെടുന്നു. ഡിസംബർ ഒന്നിനാണ് ആക്രമണങ്ങൾ നടന്നത്. ഫുലാനി തീവ്രവാദികളെന്നു...

us news23 hours ago

‘Always in Prayer’: Ronald Reagan’s Son Explains Father’s Beliefs About Faith and Church

President Ronald Reagan made an indelible impact on America — and his family. His son, Michael Reagan, recently told CBN...

world news23 hours ago

Islamic Extremists Kill Pastor, Christian Woman in Nigeria

Nigeria — A pastor and Christian businesswoman were killed in two separate attacks on Dec. 6 in Taraba state, Nigeria....

National23 hours ago

IPG ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 13 മുതൽ.

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 48 മത് വാർഷീക ജനറൽ കൺവെൻഷൻ ഡിസംബർ 13 മുതൽ 15 വരെ തവയത്തുക്കോണം ചർച്ചിന് സമീപം...

Travel23 hours ago

ഡ്രൈവിങ് ടെസ്റ്റിന്‍റെ രീതി അടിമുടി മാറും, ലേണേഴ്സ് കഴിഞ്ഞ് 1വർഷം പ്രൊബേഷൻ പിരീഡായി കാണുമെന്ന് ഗതാഗത കമ്മീഷണർ

ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി മാറ്റുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതൽ ഒരു വര്‍ഷം വരെ...

world news24 hours ago

മലയാളികളേ യുകെ വിളിക്കുന്നു; തൊഴിലവസരങ്ങളിലേക്ക് റിക്രൂട്ട്മെന്‍റ്, അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: യുകെയില്‍ തൊഴിലവസരം. യുകെ മെന്‍റല്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റിയില്‍ നഴ്സ് (സൈക്യാട്രി) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബിഎസ്സി നഴ്സിങ്/ ജിഎൻഎം വിദ്യാഭ്യാസ യോഗ്യതയും...

Trending

Copyright © 2019 The End Time News