Connect with us

Crime

പ്രളയ ശുചീകരണത്തി​െൻറ മറവിൽ നടത്തിയ സ്വർണ​െക്കാള്ള രണ്ട്​ ബാങ്ക് ജീവനക്കാരെ അറസ്റ്റു ചെയ്തു

Published

on

 

പ്ര​ള​യ​സ​മ​യ​ത്ത്​ ശു​ചീ​ക​ര​ണ​ത്തി​​െൻറ മ​റ​വി​ൽ ചാ​ല​ക്കു​ടി ടൗ​ൺ റെ​യി​ൽ​വേ​സ്​​റ്റേ​ഷ​ൻ റോ​ഡി​ലെ യൂ​നി​യ​ൻ ബാ​ങ്കി​ലെ ലോ​ക്ക​റി​ൽ നി​ന്ന്​ കി​ലോ​ക്ക​ണ​​ക്കി​ന്​ സ്വ​ർ​ണം ക​ട​ത്തി​യ ബാ​ങ്കി​ലെ ദി​വ​സ​വേ​ത​ന ജീ​വ​ന​ക്കാ​ര​ൻ തൃ​ശൂ​ർ ആ​റാ​ട്ടു​പു​ഴ നെ​രു​വ​ശ്ശേ​രി സ്വ​ദേ​ശി ഇ​ട്ട്യാ​ട​ത്ത് വീ​ട്ടി​ൽ ശ്യാം (25) , ​സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​ഷ്​​ട​​മി​ച്ചി​റ മാ​രേ​ക്കാ​ട് സ്വ​ദേ​ശി ഞാ​റ്റു​വീ​ട്ടി​ൽ ജി​തി​ൻ (ജി​ത്തു -27) എന്നിവരാണ് പിടിയിലായത് . ക​ഴിഞ്ഞ ആ​ഴ്​​ച തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ 150 ഗ്രാം ​പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തി​യ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പൊ​ലീ​സ്​ ബാ​ങ്കി​ലെ വ​ൻ കൊ​ള്ള വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വന്ന​ത്. ചാ​ല​ക്കു​ടി സി.​ഐ ജെ. ​മാ​ത്യു,  എ​സ്.​ഐ സു​ധീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ്​ സം​ഘം അ​റ​സ്​​റ്റ് ചെയ്തത് .

പ്ര​ള​യ സ​മ​യ​ത്ത് ചാ​ല​ക്കു​ടി ടൗ​ൺ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ബാ​ങ്കു​ക​ളി​ല​ട​ക്കം പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രു​ന്നു. പ്ര​ള​യ​ക്കെ​ടു​തി​ക്ക് ശേ​ഷം ബാ​ങ്കി​ൽ ശു​ചീ​ക​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ശ്യാം ​ഇ​ട​പാ​ടു​കാ​ർ പ​ണ​യം വ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്. ബാ​ങ്കി​ലെ ഫ​ർ​ണീ​ച്ച​ർ മാ​റ്റു​ന്ന സ​മ​യ​ത്തും ഫ​യ​ലു​ക​ൾ ഉ​ണ​ക്കി സൂ​ക്ഷി​ക്കു​ന്ന സ​മ​യ​ത്തും ബാ​ങ്കി​ലെ മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണ് വെ​ട്ടി​ച്ച് സ്വ​ർ​ണം പ​ഴ​യ ഫ​യ​ലു​ക​ൾ​ക്ക്​ ഉ​ള്ളി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്തു​ക​യാ​യി​രു​ന്നു. കൊ​ണ്ടു​പോ​യ സ്വ​ർ​ണം പ​ല​യി​ട​ങ്ങ​ളി​ലാ​യി പ​ണ​യം വെ​ച്ചു. പു​റ​മെ എ.​ടി.​എ​മ്മി​ലെ സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന ജി​തി​നെ സ്വാ​ധീ​നി​ച്ച്​ അ​ങ്ക​മാ​ലി​യി​ലെ​യും അ​ഷ്​​ട​മി​ച്ചി​റ​യി​ലേ​യും ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലും സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​ർ​ണം പ​ണ​യം വെ​പ്പി​ച്ചു. തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​പി. വി​ജ​യ​കു​മാ​ര​ൻ ഐ.​പി.​എ​സി​​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം ശ്യാ​മി​നെ ചാ​ല​ക്കു​ടി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് വി​ശ​ദാം​ശം പു​റ​ത്തു വ​ന്ന​ത്. ചാ​ല​ക്കു​ടി, അ​ങ്ക​മാ​ലി, ചേ​ർ​പ്പ്, അ​ഷ്ട​മി​ച്ചി​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വി​വി​ധ ബാ​ങ്കു​ക​ൾ, ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ്യാ​മും, ജി​തി​നും പ​ണ​യം ​െവ​ച്ച മൂ​ന്നു കി​ലോ സ്വ​ർ​ണം ചാ​ല​ക്കു​ടി പൊ​ലീ​സ് ക​ണ്ടെ​ടുത്തു. ശ്യാം ​വാ​ങ്ങി​യ ര​ണ്ടു ഹോ​ണ്ട സി​വി​ക് കാ​റു​ക​ളും ഒ​രു ഇ​ന്നോ​വ കാ​റും ഒ​രു ഫോ​ക്സ് വാ​ഗ​ൻ പോ​ളോ കാ​റും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്..

Crime

ജാഗ്രതൈ! നിങ്ങൾ ഫോണിൽ ‘9’ അമർത്തുമ്പോൾ ബാങ്ക് അക്കൗണ്ട് കാലിയായേക്കാം; കൊറിയർ കമ്പനിയുടെ മുന്നറിയിപ്പ്

Published

on

സൈബർ കുറ്റകൃത്യങ്ങളുമായും ഓൺലൈൻ തട്ടിപ്പുകളുമായും ബന്ധപ്പെട്ട വാർത്തകൾ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഫോൺ കോളുകൾ വഴിയും സൈബർ കുറ്റവാളികൾ ഉപയോക്താക്കളെ കബളിപ്പിക്കുകയാണ്. ഇത്തരം തട്ടിപ്പുകളിൽ അതീവ ജാഗ്രത പുലർത്താൻ കൊറിയർ കമ്പനിയായ ഫെഡെക്‌സ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ

നിങ്ങൾക്ക് ഒരു ഫോൺ കോൾ വരും. വിളിക്കുന്നയാൾ ഫെഡെക്സിൽ നിന്നാണെന്ന് അവകാശപ്പെടും. അവർ നിങ്ങളുടെ പേരും വിലാസവും പോലുള്ള വ്യക്തിഗത വിവരങ്ങൾ പറഞ്ഞേക്കാം, ഇത് നിങ്ങളെ വിശ്വസിപ്പിക്കാനായി ചെയ്യുന്നതാണ്. ‘നിങ്ങളുടെ പേരിൽ അനധികൃത വസ്തുക്കൾ അടങ്ങിയ കൊറിയർ പിടികൂടിയിരിക്കുന്നു’ എന്നാണ് അവർ നിങ്ങളെ അറിയിക്കുക.

പ്രശ്‌നം പരിഹരിക്കാൻ, ഫെഡെക്‌സ് കസ്റ്റമർ കെയറുമായി ബന്ധിപ്പിക്കുന്നതിന് ഫോണിൽ ‘ഒമ്പത്’ അമർത്താൻ തട്ടിപ്പുകാർ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ഒമ്പത് എന്ന ബട്ടൺ അമർത്തുമ്പോൾ, നിങ്ങളെ വ്യാജ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി കണക്ട് ചെയ്യുന്നു. ഇവിടെയാണ് തട്ടിപ്പിൻ്റെ യഥാർത്ഥ തുടക്കം തുടങ്ങുന്നത്. തട്ടിപ്പുകാർ പ്രൊഫഷണൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകളെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു.

ഇതുമൂലം, ഉപയോക്താക്കൾ സൈബർ കുറ്റവാളികളുടെ കെണിയിൽ എളുപ്പത്തിൽ വീഴുകയും തങ്ങളുടെ വിശദാംശങ്ങൾ അവരുമായി പങ്കിടുകയും ചെയ്യുന്നു. ഈ തട്ടിപ്പിൽ എഐ സാങ്കേതിക വിദ്യ പൂർണമായും ഉപയോഗപ്പെടുത്തുന്നുണ്ട്. എഐയുടെ സഹായത്തോടെ, തട്ടിപ്പുകാർ ഏതെങ്കിലും കസ്റ്റമർ കെയർ എക്സിക്യൂട്ടീവിൻ്റെ സംസാര ശൈലി ക്ലോൺ ചെയ്യുന്നു.

തട്ടിപ്പിന് മാർഗങ്ങൾ പലത്

കൂടാതെ ഉപയോക്താക്കൾക്ക് വ്യാജ അറിയിപ്പുകളും അടിയന്തിര സന്ദേശങ്ങളും അയയ്ക്കുന്നു. സന്ദേശത്തിൽ, ആകർഷകമായ ഓഫറുകളെക്കുറിച്ചും സ്കീമുകളെക്കുറിച്ചും ഉപയോക്താക്കളോട് പറഞ്ഞിട്ടുണ്ടാകും. അത്യാഗ്രഹം കാരണം, സന്ദേശങ്ങളിലും നോട്ടിഫിക്കേഷനുകളിലും അയക്കുന്ന ലിങ്കുകളിൽ ടാപ്പ് ചെയ്ത് ഉപയോക്താക്കൾ അറിയാതെ വൈറസ് നിറഞ്ഞ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നു.

ഈ ആപ്പ് വഴി, ഹാക്കർമാർ ഉപയോക്താവിൻ്റെ ഉപകരണത്തിലേക്ക് പ്രവേശിക്കുകയും അതിൽ നിലവിലുള്ള വിശദാംശങ്ങൾ ആക്‌സസ് ചെയ്യുകയും ചെയ്യുന്നു. ഉപയോക്താക്കളെ ഭയപ്പെടുത്തുന്നതിന്, ഹാക്കർമാർ സ്വയം സിഐഡി അല്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർ ആണെന്നും പറഞ്ഞേക്കാം. ഈ വ്യാജ ഉദ്യോഗസ്ഥൻ നിങ്ങളെ ഭീഷണിപ്പെടുത്തുകയും പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യും.

എങ്ങനെ സുരക്ഷിതരായിരിക്കാം?

* ഫെഡെക്സ് അത്തരം രീതിയിൽ നിങ്ങളെ ബന്ധപ്പെടുകയില്ല. അവർ നിങ്ങളോട് പണം ആവശ്യപ്പെടുകയുമില്ല.
* ഫോൺ കോളുകളിലൂടെ വ്യക്തിപര വിവരങ്ങളോ ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളോ നൽകരുത്.
* നിങ്ങളുടെ കൊറിയറിനെ കുറിച്ച് എന്തെങ്കിൽ സംശയമുണ്ടെങ്കിൽ, ഫെഡെക്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അവരുടെ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെടുക.
* നിങ്ങൾക്ക് വേണമെങ്കിൽ, പൊലീസിൽ നിന്നും ഇക്കാര്യത്തിൽ സഹായം തേടാം.
* ഇതുകൂടാതെ, ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം അവ കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്യുക എന്നതാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Crime

‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’; വ്യാജ സന്ദേശങ്ങളില്‍ കുടുങ്ങരുതെന്ന് പൊലീസ്

Published

on

കോഴിക്കോട്: ‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ എന്ന വ്യാജ സന്ദേശത്തില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അടിമുടി വ്യാജന്‍മാര്‍ ഇറങ്ങിയിട്ടുണ്ടെന്നും സൂക്ഷിച്ചില്ലേല്‍ പണ നഷ്ടം മാനഹാനി എന്നിവ ഉണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. ജില്ലയില്‍ വര്‍ക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകള്‍ ഏറിയതോടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മീഡിയ സെല്‍.

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, തൊഴിലിനോടൊപ്പം അധിക വരുമാനം തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വലവിരിക്കുന്നത്. തൊഴിലവസരങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നവരുടെയും പണത്തിന് അത്യാവശ്യമുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പ് സംഘങ്ങളുടെ രീതി. ഇത്തരത്തില്‍ വിവരം ശേഖരിച്ച് കഴിഞ്ഞാല്‍ ആവശ്യക്കാരനെ ബന്ധപ്പെട്ട് വാഗ്ദാനം നല്‍കും.

കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ തുക സമ്പാദിക്കാന്‍ കഴിയുന്ന ജോലികളായിരിക്കും തട്ടിപ്പ് സംഘം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക. തട്ടിപ്പില്‍ വീഴുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുകയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചാല്‍ രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ പണം കൈക്കലാക്കാന്‍ ശ്രമിക്കും. വിശ്വാസ്യത ഉറപ്പിക്കാന്‍ ചെറിയ തോതിലുള്ള ഓണ്‍ലൈന്‍ ജോലികള്‍ തരപ്പെടുത്തി തരും.

കിട്ടിയ ജോലിയില്‍ മണിക്കൂറുകള്‍ ചെലവാക്കിയിട്ടും പണം കിട്ടാതാകുമ്പോഴാണ് തട്ടിപ്പിന് ഇരയായതെന്ന് മനസിലാവുക. പണത്തിന് അത്യാവശ്യമുള്ളവരും ജോലി അന്വേഷകരുമാണ് ഇത്തരം തട്ടിപ്പില്‍ കൂടുതലായും ഇരയാകുന്നതെന്ന് പൊലീസ് പറഞ്ഞു. അറിയിപ്പുകളും ബോധവത്കരണവും നല്‍കിയാലും കേസുകള്‍ കുറയുന്നില്ലെന്നതാണ് വാസ്തവം.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Crime

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല: ബോര്‍ണോയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 20 ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

ചിബോക്: ക്രൈസ്തവരുടെ ശവപ്പറമ്പായിക്കൊണ്ടിരിക്കുന്ന നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. മധ്യപൂര്‍വ്വേഷ്യയില്‍ തങ്ങളുടെ നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്നോണം ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രോവിന്‍സ് തീവ്രവാദികള്‍, നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തില്‍ 20 ക്രൈസ്തവരെ നിഷ്ഠൂരമായി കൊലപ്പെടുത്തി. തീവ്രവാദി സംഘടനകളുടെ ഓണ്‍ലൈനിലൂടെയുള്ള ആശയവിനിമയങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക ആസ്ഥാനമായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്‌. ഡെയിലി മെയില്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ സംഭവത്തെ കുറിച്ചുള്ള വാർത്ത റിപ്പോര്‍ട്ട് ചെയ്തു. കൊലപാതക വീഡിയോയുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

മുട്ടുകുത്തി നില്‍ക്കുന്ന ക്രൈസ്തവരുടെ പിന്നില്‍ മുഖംമൂടി ധരിച്ച് തോക്കും, കത്തിയുമായി തീവ്രവാദികള്‍ നില്‍ക്കുന്നതും, ഈ വര്‍ഷം ആദ്യത്തില്‍ മധ്യപൂര്‍വ്വേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണിതെന്ന് ഹൌസാ ഭാഷയില്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കു-കിഴക്കന്‍ ബോര്‍ണോയില്‍ കഴിഞ്ഞ ആഴ്ചയില്‍ ചുരുങ്ങിയത് ഏഴോളം ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കൊലപ്പെടുത്തിയതിന്റെ പിന്നാലെയാണ് ഈ കൂട്ടക്കൊല. തീവ്രവാദി അക്രമങ്ങളെ അതിജീവിച്ചവരെ സന്ദര്‍ശിക്കുവാനും, മുന്‍ തീവ്രവാദികളെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സംസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്തുതന്നെയായിരുന്നു ഈ കൂട്ടക്കൊല.

ആയുധധാരികളായ വന്‍ തീവ്രവാദി സംഘം അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നെന്നും, അടുത്തുള്ള സൈനീക കേന്ദ്രത്തില്‍ നിന്നും സൈനീക സംഘം എത്തുന്നതിനു മുന്‍പേ തന്നെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്നും പ്രാദേശിക സാമുദായിക നേതാവായ ഹസ്സന്‍ ചിബോക് പറയുന്നു. ചിബോകിലെ കാടുകാരി ഗ്രാമത്തോടു ചേര്‍ന്ന വനപ്രദേശത്ത് തീവ്രവാദികളുടെ വന്‍തോതിലുള്ള സാന്നിധ്യം ഉള്ളതിനാല്‍ കാര്യങ്ങള്‍ വളരേയേറെ മോശമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യം എത്തുന്നതിന് മുന്‍പായി 7 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് യാന ഗലാങ്ങ് എന്ന മറ്റൊരു പ്രദേശവാസി പറഞ്ഞു.

ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാഷ്ട്രമായ നൈജീരിയ, കഴിഞ്ഞ 10 വര്‍ഷങ്ങളായി ബൊക്കോ ഹറാമും അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രോവിന്‍സും നടത്തുന്ന തീവ്രവാദ ആക്രമണങ്ങളില്‍ നട്ടംതിരിയുകയാണ്. പാശ്ചാത്യ വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ശരിയ നിയമം പ്രാബല്യത്തില്‍ വരുത്തുകയുമാണ്‌ തീവ്രവാദികളുടെ ലക്ഷ്യം. തീവ്രവാദികള്‍ക്കെതിരെയുള്ള യുദ്ധം അവസാന ഘട്ടത്തിലാണ് എന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരി പ്രഖ്യാപിച്ചിരുന്നുവെങ്കിലും രാജ്യത്തു തീവ്രവാദികളുടെ ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം മതനിന്ദ ആരോപിച്ച് നൈജീരിയന്‍ ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ ഇസ്ലാമിക സഹപാഠികള്‍ കല്ലെറിഞ്ഞും അഗ്നിയ്ക്കിരയാക്കിയും കൊലപ്പെടുത്തിയിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news11 hours ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

world news11 hours ago

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ...

National11 hours ago

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

സൂററ്റിൽ പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി...

us news11 hours ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news11 hours ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports1 day ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

Trending