Connect with us

National

കർണാടകയിൽ മെഡിക്കൽ പിജി കോഴ്‌സ് വഴിയിൽ ഉപേക്ഷിച്ചാൽ 10 ലക്ഷം പിഴ; ഡെന്റൽ കോഴ്‌സിന് 4 ലക്ഷം

Published

on

കർണാടകയിലെ മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികൾ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിന് ഇനി മുതൽ സർക്കാർ നിർദ്ദേശിക്കുന്ന ഫോമിൽ ബോണ്ട് സമർപ്പിക്കണം. അധ്യയന വർഷത്തിലെ അവസാന പ്രവേശന തീയതിക്ക് ശേഷം കോഴ്‌സ് അവസാനിക്കുന്നതിന് മുമ്പ് ഉപേക്ഷിക്കുകയാണെങ്കിൽ 10 ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടിവരും.

സംസ്ഥാനത്ത് ബിരുദാനന്തര മെഡിക്കൽ അല്ലെങ്കിൽ ഡെന്റൽ ഡിപ്ലോമ പഠനങ്ങളിൽ ചേരുന്ന വിദ്യാർത്ഥികൾ കോഴ്‌സ് ഉപേക്ഷിച്ചാൽ 4 ലക്ഷം രൂപയാണ് ബോണ്ട് അടിസ്ഥാനത്തിൽ പിഴയായി നൽകേണ്ടത്. കർണാടക പരീക്ഷാ അതോറിറ്റി 2025-ലെ ബിരുദാനന്തര മെഡിക്കൽ/ഡെന്റൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി പ്രസിദ്ധീകരിച്ച ഇ-ഇൻഫർമേഷൻ ബുള്ളറ്റിനിൽ ബോണ്ടുകൾ സംബന്ധിച്ച വിശദാംശങ്ങൾ ഉണ്ട്.

ബോണ്ട് പിഴ തുകയും മറ്റ് നിയമങ്ങളും ഇങ്ങനെ:
ആദ്യ റൗണ്ട് അലോട്ട്‌മെന്റിന് ശേഷവും രണ്ടാം റൗണ്ടിന് മുമ്പും വിദ്യാർഥി സീറ്റ് റദ്ദാക്കുകയാണെങ്കിൽ പ്രോസസ്സിംഗ് ഫീസ് 25,000 രൂപയായിരിക്കും. രണ്ടാം റൗണ്ടിൽ ക്ലിനിക്കൽ ഡിഗ്രി സീറ്റ് അനുവദിച്ച വിദ്യാർഥി അവസാന തീയതിക്കുള്ളിൽ ചേരുന്നതിൽ പരാജയപ്പെട്ടാൽ ഒന്നര ലക്ഷം രൂപ (ബിരുദം) അല്ലെങ്കിൽ 60,000 രൂപ (ഡിപ്ലോമ) അടയ്‌ക്കേണ്ടിവരും. കൂടാതെ ആ വർഷം തുടർന്നുള്ള റൗണ്ടുകളിൽ നിന്ന് വിലക്കപ്പെടുകയും ചെയ്യും. രണ്ടാം റൗണ്ടിന് ശേഷവും മോപ്പ്-അപ്പിന് മുമ്പും സീറ്റ് റദ്ദാക്കിയാൽ ഏഴ് ലക്ഷം രൂപ (ക്ലിനിക്കൽ ഡിഗ്രി) അല്ലെങ്കിൽ മൂന്ന് ലക്ഷം രൂപ (ക്ലിനിക്കൽ ഡിപ്ലോമ) പിഴ ഈടാക്കും.

അതിനുശേഷം മോപ്പ്-അപ്പ് റൗണ്ടിൽ സീറ്റ് റദ്ദാക്കിയാൽ കർണാടക മെഡിക്കൽ വിദ്യാഭ്യാസ പരിശീലന ഡയറക്ടറേറ്റിൽ നേരിട്ട് ഹാജരാകണം. കൂടാതെ എട്ട് ലക്ഷം രൂപ (മെഡിക്കൽ ബിരുദം/ഡിപ്ലോമ) അല്ലെങ്കിൽ ആറ് ലക്ഷം രൂപ (ഡെന്റൽ ബിരുദം/ഡിപ്ലോമ) പിഴയും അടയ്‌ക്കേണ്ടിവരും.

സ്പെഷ്യാലിറ്റികളെ അടിസ്ഥാനമാക്കിയും പിഴകൾ നിശ്ചയിച്ചിട്ടുണ്ട്. പ്രീ-ക്ലിനിക്കൽ സീറ്റുകൾക്ക് (അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫോറൻസിക് മെഡിസിൻ), റദ്ദാക്കൽ ഫീസ് ഒരു ലക്ഷം രൂപയും ഫോർഫിഷർ ഫീസും ഉണ്ടാകും. പാരാ-ക്ലിനിക്കൽ സീറ്റുകൾക്ക് (ഫാർമക്കോളജി, പാത്തോളജി, മൈക്രോബയോളജി, കമ്മ്യൂണിറ്റി മെഡിസിൻ) രണ്ടു ലക്ഷം രൂപ (ഡിഗ്രി) അല്ലെങ്കിൽ 75,000 രൂപ (ഡിപ്ലോമ) ആണ് പിഴ.

കൂടാതെ, സർവീസിലുള്ള ഉദ്യോഗാർത്ഥികൾ കുറഞ്ഞത് ഒരു നിശ്ചിത കാലയളവ് (സർക്കാർ തസ്തികകൾക്ക് മൂന്ന് വർഷം, നിയമനത്തിലുള്ളവർക്ക് പത്ത് വർഷം) സർക്കാരിൽ സേവനമനുഷ്ഠിച്ചിരിക്കണം. അല്ലെങ്കിൽ അവരുടെ പരിശീലനച്ചെലവ് തിരികെ നൽകണം. അതിൽ സ്റ്റൈപ്പൻഡ്, അലവൻസുകൾ, ട്യൂഷൻ എന്നിവയോടൊപ്പം 50 ലക്ഷം രൂപ (ഡിഗ്രി) അല്ലെങ്കിൽ 25 ലക്ഷം രൂപ (ഡിപ്ലോമ) പിഴയും ഉൾപ്പെടും.
Sources:azchavattomonline.com

http://theendtimeradio.com

Medical and dental students in Karnataka must now furnish a bond in the form prescribed by the government to seek admission into postgraduate courses, committing them to pay Rs 10 lakh as a penalty if they leave the course before it is finished after the academic year’s final admission date.

The seat-leaving bond penalty for students enrolled in postgraduate medical or dental diploma studies in Karnataka is Rs 4 lakh.

The Karnataka Examinations Authority (KEA) published the e-Information Bulletin for admission to Post-Graduate Medical / Dental Courses for the year 2025, which included the seat-leaving bond requirements for these programmes.

These rules outline the conditions for the forfeiture of seats chosen during counselling, in addition to the amount of the seat vacating bond penalty.

Key clauses include:

If a candidate cancels a seat after the first round of allotment and before the second round, the processing fee is Rs 25,000.

If a candidate allotted a clinical degree seat in the second round fails to join by the final date, they must pay Rs 1.5 lakh (degree) or Rs 60,000 (diploma) and are barred from further rounds that year.

Cancelling after the second round but before the mop-up incurs a penalty of Rs 7 lakh (clinical degree) or Rs 3 lakh (clinical diploma).

Cancelling after the mop-up requires surrender in person to the Directorate of Medical Education & Training, Karnataka and carries a penalty of Rs 8 lakh (medical degree/diploma) or Rs 6 lakh (dental degree/diploma) plus forfeiture of fees paid.

Speciality-wise penalties are set as well; for pre-clinical seats (Anatomy, Physiology, Biochemistry, Forensic Medicine), the cancellation charge is Rs 1 lakh along with forfeiting fees; for para-clinical seats (Pharmacology, Pathology, Microbiology, Community Medicine), the penalty is Rs 2 lakh (degree) or Rs 75,000 (diploma) plus forfeiture.

Additionally, in-service candidates must serve the government for a minimum period (three years for government-seats, ten years for those on deputation) or else repay the cost of their training, including stipend, allowances, tuition and an additional Rs 50 lakh (degree) or Rs 25 lakh (diploma) as penalty.
http://theendtimeradio.com

National

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

Published

on

തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.

റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.

15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.

ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
 http://theendtimeradio.com

Continue Reading

National

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

Published

on

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.

സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

Published

on

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.

സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.

ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

+919479623001
Sources:cchintha.in

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news14 hours ago

ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ന്

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടത്തപ്പെടും. വിശാലമായ ആരാധനാ ഹാൾ,...

us news14 hours ago

നോർത്ത് അമേരിക്കൻ മലയാളി ക്രിസ്ത്യൻ സിംഗിൾസ് സംഗമം ‘ഫാൾ ഇൻ മലയാലവ്’ ഒക്ടോബർ 17-ന് ഹൂസ്റ്റണിൽ : മാർട്ടിൻ വിലങ്ങോലിൽ

ഹൂസ്റ്റൺ : നോർത്ത് അമേരിക്കയിലെ മലയാളി ക്രിസ്ത്യൻ യുവാക്കൾക്കായി ‘ഫാൾ ഇൻ മലയാലവ്’ (Fall in MalayaLove – FIM) സംഘടിപ്പിക്കുന്ന നാലാമത് വാർഷിക സിംഗിൾസ് സ്പീഡ്...

us news14 hours ago

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ ‘എഫ്ഫത്താ’ മീറ്റിംഗ് ഒക്ടോബർ 17ന്

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘എഫ്ഫത്താ’ എന്ന പേരിൽ പ്രത്യേക ശുശ്രൂഷ ഒക്ടോബർ 17ന് മെൽബണിലെ പാക്കൻഹാമിൽ നടക്കും. ‘വചനം, സൗഖ്യം, വിടുതൽ, മുന്നേറ്റം’ എന്ന ആശയത്തെ...

Movie1 day ago

A ‘Convinced Atheist’ Finds Jesus on the Sea of Galilee

A rising star in Swedish media, Ingrid Carlqvist worked as an investigative reporter and editor at some of the country’s...

Hot News1 day ago

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അനുബന്ധ സെക്രട്ടറിയായി സി. ബാരോൺ

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയിലെ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ അനുബന്ധ സെക്രട്ടറിയായി സി. മേരി തെരേസ ബാരോണിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. പൊന്തിഫിക്കൽ മിഷൻ...

us news2 days ago

Faith Christian Church to Celebrate 50th Anniversary on October 10

New York – Faith Christian Church, formerly known as Bronx Full Gospel Assembly, will celebrate its Golden Jubilee – 50th...

Trending

Copyright © 2019 The End Time News