Connect with us

Life

ഗ്യാസ് : സബ്‌സിഡി അറിയുവാൻ പല വഴികൾ

Published

on

ഗ്യാസ് എന്ന് പറയുന്നത് നമ്മളുടെ ജീവിതത്തിൽ ഇപ്പോൾ ഒഴിച്ചുകൂടുവാൻ സാധികാത്ത ഒരു കാര്യം തന്നെയാണ് .ഇപ്പോൾ നമ്മൾ ഗ്യാസിന് നൽകുന്ന പണത്തിൽ നിന്നും കുറച്ചു പൈസ ഒരു സേവിങ്സ് പോലെ നമുക്ക് നമ്മളുടെ അക്കൗണ്ടിൽ ലഭിക്കുന്നുണ്ട് .എന്നാൽ അത് നമുക്ക് നോക്കുന്നതിനു ഇവിടെ കുറച്ചു വഴികൾ .

ആദ്യം ഉപഭോതാക്കൾ ചെയ്യേണ്ടത് ഇത്രമാത്രം ;www.mylpg.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക .ഈ വെബ് സൈറ്റിൽ നിന്നും മുകളിൽ LPG സബ്സിഡി ഓൺലൈൻ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അതിൽ നിങ്ങളുടെ ഗ്യാസ് കണക്ഷൻ തിരഞ്ഞെടുക്കുക .അതിനുശേഷം അടുത്ത പേജിലേക്ക് പോകുമ്പോൾ അവിടെ “give ഫീഡ്ബാക്ക് “എന്ന മറ്റൊരു ഓപ്‌ഷൻ കൂടി ഉണ്ട് .

 

 

 

 

 

 

 

 

“give ഫീഡ്ബാക്ക് ” എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തതിനു ശേഷം ഇവിടെ മുകളിൽ കൊടുത്തിരിക്കുന്നതുപോലെ ഒരു ഫോം വരുന്നതായിരിക്കും .ഈ ഫോമിൽ ഉപഭോതാക്കളുടെ വിവരങ്ങൾ എഴുതിയതിനു ശേഷം സബ്മിറ്റ് കൊടുക്കേണ്ടതാണ് .അപ്പോൾ നിങ്ങൾക്ക് മുഴുവൻ വിവരങ്ങളും ലഭിക്കുന്നതാണ് .രണ്ടാമതായി നിങ്ങൾക്ക് വിവരങ്ങൾക്ക് ലഭിക്കുന്നതിന് നേരിട്ട് നിങ്ങളുടെ ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെടാവുന്നതാണ് .

അവസാനമായി നിങ്ങൾക്ക് ഗ്യാസിന്റെ ടോൾ ഫ്രരീ കസ്റ്റമർ കെയറിൽ വിളിച്ചു നിങ്ങളുടെ വിവരങ്ങൾ നൽകിയാൽ ഉപഭോതാക്കൾക്ക് സബ്‌സിഡിയുടെ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും .അതിന്നായി ടോൾ ഫ്രീ നമ്പർ ആയ 18002333555 വിളിക്കാവുന്നതാണ് .ഇങ്ങനെ മൂന്നു തരത്തിൽ ഉപഭോതാക്കൾക്ക് സബ്‌സിഡിയുടെ വിവരങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുന്നതായിരിക്കും .

Life

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഐ എസ് ആർ ഒ

Published

on

ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐ എസ് ആർ ഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്‌റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാണെന്ന് അടുത്തിടെ നടന്ന പഠനം സൂചിപ്പിക്കുന്നു.

ഐഐടി കാന്‍പൂര്‍, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി ധന്‍ബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ച് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.വടക്കന്‍ ധ്രുവമേഖലയിലെ വാട്ടര്‍ ഐസിന്‌റെ വ്യാപ്തി ദക്ഷിണ ധ്രുവമേഖലയെക്കാളും ഇരട്ടിയാണെന്നും പഠനം സൂചിപ്പിക്കുന്നു.

ചന്ദ്രനിലെ വാട്ടര്‍ ഐസിന്‌റെ ഉത്ഭവവും വിതരണവും മനസിലാക്കാന്‍ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററില്‍ റഡാര്‍, ലേസര്‍, ഒപ്ടിക്കല്‍, ന്യൂട്രോണ്‍ സ്‌പെക്ട്രോമീറ്റര്‍, അള്‍ട്രാ വയലറ്റ് സ്പ്‌ക്ട്രോമീറ്റര്‍, തെര്‍മല്‍ റേഡിയോമീറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന ഏഴ് ഉപകരണങ്ങള്‍ ഗവേഷകര്‍ ഉപയോഗിച്ചു. ചന്ദ്രനിലെ വാട്ടര്‍ ഐസിനെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഐഎസ്‌ഐര്‍ഒയുടെ ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ പദ്ധതികളെ പിന്തുണയ്ക്കുന്നതിലും നിര്‍ണായകമാണ്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Life

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി: ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം വരുന്നു

Published

on

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഏപ്രില്‍ എട്ടിന് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്.

സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെട്ടിട്ടുള്ളൂ.

ഗ്രഹണ ദിവസം ഭൂമിയും ചന്ദ്രനും സൂര്യനിൽ നിന്ന് ശരാശരി 150 ദശലക്ഷം കിലോമീറ്റർ ദൂരം നിലനിർത്തിയായിരിക്കും സ്ഥിതി ചെയ്യുക. ഇത് 7.5 മിനിറ്റ് നേരത്തേക്ക് സൂര്യനെ പൂര്‍ണമായി മറയ്ക്കും. ഇത്രയും സമയം അപൂർവ സംഭവമാണെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിന് മുന്‍പ് 1973 ലാണ് ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. ഗ്രഹണത്തിന് തൊട്ടുമുമ്പുള്ള ദിവസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോൾ സാധാരണ കാണുന്നതിനേക്കാള്‍ വലിപ്പത്തില്‍ ചന്ദ്രനെ ആകാശത്ത് കാണാനാകും. വെറും 3,60,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും ചന്ദ്രന്‍ ആ ദിവസം.
Sources:globalindiannews

http://theendtimeradio.com

Continue Reading

Life

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസി

Published

on

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ ഇഎസ്എ. ചന്ദ്രോപരിതലത്തെ കൂടുതൽ വാസയോഗ്യവും സഞ്ചാരയോഗ്യവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പദ്ധതി ആസൂത്രണം ചെയ്യുന്നത്. 100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലാൻഡിംഗ് പാഡ് രണ്ട് സെന്റീമീറ്റർ കനത്തിൽ 115 ദിവസം കൊണ്ട് നിർമ്മിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ചന്ദ്രനിൽ ഗതാഗതയോഗ്യമായ പ്രതലങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. PAVER എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ലേസർ ഉപയോഗിച്ച് ചന്ദ്രന്റെ പൊടി ഉരുക്കി റോഡുകളും ലാൻഡിംഗ് പാഡുകളും ഉൾപ്പെടെ ചന്ദ്രനിലെ പ്രവർത്തന മേഖലകൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National20 hours ago

Court grants relief for Protestant Pastor & wife

The top court in a western Indian state has revoked an official order that prohibited a Protestant pastor and his...

National21 hours ago

ഫേസ് യുവർ ഫിയേഴ്സ് – ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ്

ഫേസ് യുവർ ഫിയേഴ്സ് എന്ന പേരിൽ ലൈഫ് ടൈം ഫ്രണ്ട്സിന്റെ യൂത്ത് ക്യാമ്പ് , മെയ് 20 മുതൽ 24 വരെ അങ്കമാലി കൺവെൻഷൻ സെന്ററിൽ വെച്ച്...

National21 hours ago

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയർ തെരെത്തെടുപ്പ്; ശുശ്രൂഷക പിന്തുണയിൽ പാസ്റ്റർ ബാബു ചെറിയാന് മുൻതൂക്കം

മുളക്കുഴ: ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓവർസീയർ തിരഞ്ഞെടുപ്പ് 2024 ജൂണിൽ നടത്തപ്പെടും. തീയതി ഇതുവരെയും തീരുമാനമായില്ല. 2024 ജൂലൈ 8 – 12 വരെ യു...

world news21 hours ago

മ്യാന്മറിൽ രണ്ടു ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം

മെയ് പതിനൊന്നിനും പന്ത്രണ്ടിനുമിടയിൽ മ്യാന്മറിലെ ചിൻ സംസ്ഥാനത്ത് ഒരു കത്തോലിക്കാ ദേവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനുംനേരെ വ്യോമാക്രമണമുണ്ടായതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. കലായ് രൂപതയുടെ കീഴിലുള്ളതാണ്...

world news21 hours ago

നിയന്ത്രണം ഫലിച്ചു, യുകെ സ്റ്റുഡന്റ് ഡിപെൻഡന്റ് വിസ അപേക്ഷകളിൽ കുത്തനെ ഇടിവ്

ലണ്ടൻ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം കുറയ്ക്കാൻ യുകെ കടുത്ത നടപടി സ്വീകരിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ ആശ്രിത വിസ (ഡിപെൻഡന്റ് വിസ) അപേക്ഷകളിൽ 80% കുറവ് രേഖപ്പെടുത്തിയതായി...

world news22 hours ago

കോംഗോയിൽ തീവ്രവാദി ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി.ആർ.സി) ഇറ്റൂരി പ്രവിശ്യയിലെ എൻഡിമോ ഗ്രാമത്തിൽ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്) അംഗങ്ങൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു....

Trending