Connect with us

Media

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ എപിഡമിക് ആക്‌ട് പ്രകാരം കേസ് എടുക്കും : മുഖ്യമന്ത്രി

Published

on

 

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ കാലയളവില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ എപിഡമിക് ആക്‌ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങിയ 22,338 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12883 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്.

റേഷന്‍ വിതരണത്തിന്റെ ആദ്യ ദിനത്തില്‍ 14.5 ലക്ഷം പേര്‍ക്ക് റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യം വിതരണം ചെയ്തു. 21,472 മെട്രിക് ടണ്‍ അരിയാണ് നല്‍കിയത്. അരിയുടെ അളവില്‍ കുറവുണ്ടായതായി ഒറ്റപ്പെട്ട പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.

കേരളത്തില്‍ 1.80 ലക്ഷം ലിറ്റര്‍ പാല്‍ മിച്ചംവരുന്ന അവസ്ഥയില്‍ പാല്‍പ്പൊടി നിര്‍മിക്കാന്‍ തമിഴ്‌നാടിന്റെ സഹായം തേടിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രതിദിനം 50000 ലിറ്റര്‍ പാല്‍ ഈറോഡ് പാല്‍പ്പൊടി ഫാക്ടറിയില്‍ സ്വീകരിക്കാമെന്ന് തമിഴ്‌നാട് ക്ഷീരഫെഡറേഷന്‍ അറിയിച്ചു. കൂടുതല്‍ പാല്‍ സ്വീകരിക്കാന്‍ ശ്രമിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ നടപടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മുതല്‍ മില്‍മയുടെ പാല്‍ സംഭരണം വര്‍ധിക്കും. പാല്‍ അംഗന്‍വാടികള്‍ മുഖേന വിതരണം ചെയ്യാനും അതിഥി തൊഴിലാളികളുടെ ക്യാമ്ബുകളില്‍ നല്‍കാനും നടപടി സ്വീകരിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ശൃംഖല വഴി പാല്‍ വിതരണം ചെയ്യാന്‍ സംവിധാനമുണ്ടാവും. ജനങ്ങള്‍ കൂടുതല്‍ പാല്‍ വാങ്ങി ക്ഷീരകര്‍ഷകരെ സഹായിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ക്വാറന്റൈനില്‍ കഴിയുന്നവരുടെ ക്ഷേമ പെന്‍ഷനുകള്‍ ബന്ധപ്പെട്ട ബാങ്കുകളില്‍ സൂക്ഷിക്കുമെന്ന് ക്വാറന്റൈന്‍ കാലയളവിനുശേഷം പണം വാങ്ങാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള സൗജന്യ അരി വീടുകളിലെത്തിക്കും. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. ബുധനാഴ്ച 2153 ട്രക്കുകള്‍ സാധനങ്ങളുമായെത്തി. കര്‍ണാടകവുമായുള്ള അതിര്‍ത്തിയിലെ പ്രശ്‌നം നിലനില്‍ക്കുന്നു. മംഗലാപുരത്തേക്ക് ചികിത്‌സയ്ക്ക് പോകാന്‍ കഴിയാതെ ഏഴു പേര്‍ മരണപ്പെട്ടു.

സംസ്ഥാനത്ത് 1316 കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു. 2,70,913 പേര്‍ക്ക് ബുധനാഴ്ച ഭക്ഷണം നല്‍കി. 2,45,607 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. സന്നദ്ധസേനയിലേക്ക് ഇതുവരെ 2,01,950 പേര്‍ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. യുവജനകമ്മീഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത 21,000 പേരും സന്നദ്ധം പോര്‍ട്ടലിന്റെ ഭാഗമാവും. സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ പഞ്ചായത്ത് അടിസ്ഥാനത്തിലാക്കും. സന്നദ്ധപ്രവര്‍ത്തനം നാടിന് മാതൃകയായി നടക്കേണ്ടതാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഇതിനിറങ്ങരുത്. അത്തരം ചിലര്‍ ഇറങ്ങിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സ്വന്തമായി ബാഡ്ജ് അടിച്ച്‌ സ്വയംപ്രഖ്യാപിത സന്നദ്ധപ്രവര്‍ത്തകരായി നടക്കുന്നതും ഒഴിവാക്കണം. അപൂര്‍വമായെങ്കിലും വേതനം നല്‍കി സന്നദ്ധപ്രവര്‍ത്തനം നടത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടു. അത് അംഗീകരിക്കാനാവില്ല.

അതിഥി തൊഴിലാളികള്‍ക്ക് മതിയായ താമസവും ഭക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. ചില ഫാക്ടറികളിലെ അതിഥി തൊഴിലാളികള്‍ അവിടെ തന്നെ താമസിക്കുകയും അവര്‍ നല്‍കുന്ന ഭക്ഷണം കഴിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചില കമ്ബനികള്‍ ഇവരെ സര്‍ക്കാരിന്റെ ഭക്ഷണ ക്യാമ്ബിലേക്ക് അയയ്ക്കുന്നു. ഈ നടപടി ശരിയല്ല. നേരത്തെ നല്‍കിയിരുന്ന സൗകര്യം തൊഴിലാളികള്‍ക്ക് തുടര്‍ന്നും നല്‍കണം. തഗ്‌ലിബ് സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതില്‍ പ്രത്യേക ഭയപ്പാടിന്റെ ആവശ്യമില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണം നടക്കുന്നതായി കാണുന്നു. സമൂഹമാധ്യമങ്ങളിലാണ് അസഹിഷ്ണുത നിറഞ്ഞ പ്രചാരണം കാണുന്നത്. രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങരുത്.

അടച്ചിട്ടിരിക്കുന്ന കടമുറികള്‍ക്ക് ഒരുമാസത്തെ വാടക ഒഴിവാക്കി നല്‍കുമെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ജോര്‍ദാനില്‍ കുടുങ്ങിയ സിനിമസംഘത്തിന്റെ കാര്യത്തില്‍ സംസ്ഥാനം ഇടപെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സിനിമ സംഘത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി ഇമെയിലിലൂടെ അറിയിച്ചിട്ടുണ്ട്.

പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പിനും സമാഹരണത്തിനും തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധചെലുത്താന്‍ നടപടിയെടുത്തിട്ടുണ്ട്. പൈനാപ്പിള്‍, മാങ്ങ വിളവെടുപ്പിലെ പ്രശ്‌നങ്ങളില്‍ കൃഷിവകുപ്പ് നടപടി സ്വീകരിച്ചു. കുരുമുളക്, കശുഅണ്ടി തുടങ്ങിയവ വിളവെടുത്ത് കര്‍ഷകര്‍ സൂക്ഷിക്കണം. ഏലംകൃഷിക്ക് മരുന്ന് അടിക്കേണ്ട സമയമാണ്. ഇതിന് സൗകര്യമൊരുക്കും. ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി സംഭരണം നടത്തും. മത്‌സ്യലേലം നിരോധിച്ചിട്ടുണ്ട്. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികള്‍ വില്‍പന വില നിശ്ചയിക്കും.’

സംസ്ഥാനതലത്തില്‍ പൊതുയിടങ്ങള്‍ അണുവിമുക്തമാക്കുന്നതിന് ഫയര്‍ഫോഴ്‌സ് സ്തുത്യര്‍ഹമായ നടപടിയാണ് സ്വീകരിക്കുന്നത്. അത്യാവശ്യ രോഗികള്‍ക്ക് മരുന്ന് എത്തിക്കാനും ഫയര്‍ഫോഴ്‌സിന്റെ സേവനം വിനിയോഗിക്കും. വളരെ അകലെയുള്ള സ്ഥലങ്ങളില്‍ മരുന്ന് എത്തിക്കേണ്ട കാര്യത്തില്‍ പോലീസ് നടപടി സ്വീകരിക്കും.

വ്യാജമദ്യത്തിന്റെ ഉത്പാദനം കര്‍ശനമായി തടയും. മദ്യാസക്തി കൂടുതലുള്ളവരെ ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും വിമുക്തി കേന്ദ്രങ്ങളിലെത്തിക്കാന്‍ ഇടപെടണം. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില എന്നിവ പരിശോധിക്കുന്നതിന് വിജിലന്‍സിനെ ചുമതലപ്പെടുത്തിയിരുന്നു. 212 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 91 പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിന് 947 പേരെ സജ്ജമാക്കിയിട്ടുണ്ട്. ഇത് വിപുലപ്പെടുത്തും. അജ്ഞതയും തെറ്റിദ്ധാരണയും ഭയവും മൂലം രോഗം മാറിയവരെ വീട്ടില്‍ കയറ്റാതിരിക്കുന്ന സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെയും ബോധവത്കരണവും കൗണ്‍സലിംഗും വേണ്ടിവരും. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങള്‍ കണ്ടെത്തി തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിലവില്‍ ചരക്ക് വിമാനങ്ങളുടെ സേവനം വിനിയോഗിക്കേണ്ടി വരും. ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താന്‍ ഉദ്ദേശിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ബാച്ചിലര്‍ താമസസൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടാവുന്ന സ്ഥിതിയാണ്. അത്തരക്കാരെ താമസിപ്പിക്കാന്‍ അവിടങ്ങളിലെ എംബസികള്‍ സൗകര്യം ഒരുക്കുന്നകാര്യവും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരും. ലോകത്ത് പലഭാഗങ്ങളിലും മലയാളികളായ നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. പലയിടത്തും ആവശ്യമായ സുരക്ഷാക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു.ഈ വിഷയവും കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്നറിയിച്ച ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍, റേഷന്‍ വ്യാപാരികള്‍, പാചകവാതക വിതരണക്കാര്‍, പോലീസ് എന്നിവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കും. കുട്ടികള്‍ക്കുള്ള വാക്‌സിനുകള്‍ നല്‍കുന്നതിന് ആരോഗ്യവകുപ്പ് സംവിധാനം ഒരുക്കും. കളമശേരി മെഡിക്കല്‍ കോളേജില്‍ 30 ഐ. സി. യു യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന് ഒരു കോടി രൂപയും പത്തനംതിട്ട താലൂക്ക് ആശുപത്രിക്ക് 56 ലക്ഷം രൂപയും ബി. പി. സി. എല്‍ നല്‍കും.

ലോക്ക്ഡൗണ്‍ ആയതിനാല്‍ മാര്‍ച്ച്‌ 31ന് വിരമിച്ചവര്‍ക്ക് യാത്രയയപ്പിന് പ്രത്യേക ചടങ്ങുകളൊന്നും ഉണ്ടായില്ല. പലരും ഒറ്റയ്ക്ക് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ചിത്രങ്ങള്‍ കണ്ടു. വിരമിച്ച എല്ലാവര്‍ക്കും ആശംസ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പായിപ്പാട്ടെ പ്രശ്‌നം ആവര്‍ത്തിച്ചു കാണിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞു നിന്നു. അതിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് ആദ്യമേ പറഞ്ഞ ഒരു ചാനലിനു നേരേ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം ഉണ്ടായതായി പരാതിയുണ്ട്. പരാതി അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതി​യു​ടെ ഒരു അനിവാ​ര്യ ഘടകമാണ്‌. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ നീതി​യും ന്യായ​വും സംബന്ധിച്ച ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങളെ യേശു പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായ​വും കരുണാ​പൂർവ​മായ നീതി​യും സമറിയാക്കാരനെ​ക്കു​റി​ച്ചുള്ള യേശു​ ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമി​ല്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യ​നെ സഹായി​ക്കു​ക​വഴി സമറിയാ​ക്കാ​രൻ നീതിയും ന്യായവുമുള്ള കാര്യ​മാ​ണു ചെയ്‌തത്‌.

ലോക​ത്തി​ന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടി​ച്ചി​രി​ക്കുന്ന, കണ്ണു മൂടി​ കെട്ടിയിരി​ക്കുന്ന ഒരു സ്‌ത്രീ​യാ​യി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീ​തി മുഖപ​ക്ഷ​മി​ല്ലാ​ത്ത​താ​യി​രി​ക്കാൻ, അതായത്‌ സമ്പത്തോ സ്വാധീ​ന​മോ സംബന്ധിച്ച്‌ അന്ധമാ​യി​രി​ക്കാനാണ് ഇത് കൊണ്ട് ഉദ്ദേശി​ക്ക​പ്പെ​ടു​ന്നത്. പ്രതി​യു​ടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാ​പൂർവം തുലാസിൽ തൂക്കി​നോ​ക്കണം. വാളു​കൊണ്ട്‌, നീതി നിഷ്‌ക​ള​ങ്കരെ സംരക്ഷി​ക്കു​ക​യും കുറ്റം ചെയ്‌ത​വരെ ശിക്ഷി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​ നീതിയുക്തവും ന്യായവുമായ മനോ​ഭാ​വം പ്രകടമാക്കുക​യു​ണ്ടാ​യി. അവൻ നീതി​മാ​നും ന്യായ​മു​ള്ള​വ​നു​മാ​യി​രു​ന്നു. മാത്രമല്ല, സഹായ​മാ​വ​ശ്യ​മു​ണ്ടാ​യി​രുന്ന ആളുകൾക്കായി, കഷ്ടപ്പാ​ടി​നും രോഗ​ത്തി​നും മരണത്തി​നും അടി​പ്പെ​ട്ട​വ​രാ​യി​രുന്ന പാപി​ക​ളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

Published

on

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie8 hours ago

Country Star Credits God After Revealing He ‘Died Two Times’ During Heart Attack: ‘The Lord Had More For Me to Do’

A country star who suffered a heart attack last month says he died two times and was brought back to...

us news9 hours ago

Tennessee authorities searching for truck linked to Bible burning near Greg Locke’s church

Middle Tennessee authorities are on the lookout for a large four-door truck possibly linked to a fire earlier this year...

world news9 hours ago

Chinese Bible Distributor Sentenced to 5 Years in Prison

China — In April 2021, Chinese authorities arrested 10 Christians for selling and distributing Bibles in Hohhot, the capital city...

world news9 hours ago

ആദ്യമായി ഇസ്രായേൽ സർവ്വകലാശാലയുടെ റെക്ടറായി അറബ് ക്രിസ്ത്യൻ വനിത

ഹൈഫ: ചരിത്രത്തില്‍ ആദ്യമായി അറബ് ക്രിസ്ത്യൻ വനിത, ഇസ്രായേലിലെ സർവ്വകലാശാലയുടെ റെക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രൊഫസർ മൗന മറൂണാണ് ഹൈഫ സർവകലാശാലയുടെ റെക്ടറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഹൈഫ സർവ്വകലാശാലയിൽ ഇതിന്...

Travel10 hours ago

ഊട്ടി-കൊടൈക്കനാൽ യാത്രയ്ക്കായുള്ള ഇ-പാസിന് ക്രമീകരണമായി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ-പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ-പാസിന് അപേക്ഷിക്കാം. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്,...

us news1 day ago

‘Darkness Doesn’t Stand a Chance’: A Great Multitude Takes Part in 2024 National Day of Prayer

Millions of Americans gathered nationwide to observe the National Day of Prayer on Thursday and to repent for timidly failing...

Trending