National
എസ് ബി ഐ യുടെ എ റ്റി എം ല്‍ നിന്ന് ഇനി 20,000 രൂപ മാത്രം : നിയന്ത്രണം ഒക്ടേബര് 31 മുതല്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ എ ടി എമ്മില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറച്ചു. ഒക്ടോബര്‍ 31 ന് നിലവില്‍ വരും. മാസ്ട്രോ, ക്ലാസിക് എ ടി എം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഇതു ബാധകം. ഉയര്‍ന്ന അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എ ടി എം കാര്‍ഡുകള്‍ക്കും കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് പരിധി ബാധകമല്ല.
സേവന നിരക്കില്ലാതെ എ ടി എം വഴി പണം പിന്‍വലിക്കാവുന്ന പരിധി അഞ്ചാണ് അത് മൂന്നായി ചുരുക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. മറ്റു ബാങ്കുകളൊന്നും പണം പിന്‍വലിക്കാനുള്ള പരിധി വെട്ടിക്കുറച്ചിട്ടില്ല. എ ടി എം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പു തടയാനും കറന്‍സി രഹിത ഇടപാട് പ്രോല്‍സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള നടപടിയാണെന്നാണ് എസ് ബി ഐ വ്യക്തമാക്കുന്നത്.
National
സുരക്ഷിതം; പിഎസ്സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപി സംവിധാനവും
തിരുവനന്തപുരം: പിഎസ്സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ഇനി പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ ഒടിപി ആവശ്യമാണ്. സുരക്ഷയുടെ ഭാഗമായാണ് ഒടിപി സംവിധാനം ഏർപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ നിലവിലെ യൂസര്‍ ഐഡിയും പാസ്വേര്ഡും ഉപയോഗിച്ച് ഉദ്യോഗാർഥികള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും അടങ്ങിയ സ്ക്രീന്‍ പ്രത്യക്ഷപ്പെടും. മൊബൈല്‍ നമ്പറും ഇമെയിലും നിലവില്‍ ഉപയോഗത്തിലുള്ളതാണെന്ന് ഉദ്യോഗാര്‍ഥികള്‍ ഉറപ്പുവരുത്തേണ്ടതും അല്ലാത്തപക്ഷം ആവശ്യമായ തിരുത്തല്‍ വരുത്തേണ്ടതുമാണ്. കൂടാതെ ഒടിപി സംവിധാനം ഉപയോഗിച്ച് അവ വെരിഫൈ ചെയ്യുകയും വേണം.
യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ വെരിഫൈ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയിലിലോ ലഭ്യമാകുന്ന ഒടിപി രേഖപ്പെടുത്തി ഉദ്യോഗാർഥികള്‍ക്ക് പ്രൊഫൈലില്‍ പ്രവേശിക്കാം. സുരക്ഷാകാരണങ്ങളാല്‍ ആറുമാസത്തിലൊരിക്കല്‍ പാസ്വേര്ഡ് പുതുക്കുവാന്‍ ഉദ്യോഗാർഥികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും പിഎസ്സി അറിയിച്ചു
Sources:Metro Journal
National
ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ സമ്മേളനം ആഗസ്റ്റ് ഒന്നു മുതൽ 19 വരെ നടക്കും
ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ ആത്മീയ സംഗമം (പാസ്റ്റേഴ്സ് കോൺഫ്രറൻസ്) 2024 ആഗസ്റ്റ് ഒന്നു മുതൽ 19 വരെ കേരളത്തിൻ്റെ എല്ലാ ജില്ലകളിലും നടക്കും. തെക്കെ അറ്റമായ തിരുവനന്തപുരം ജില്ലയിൽ ആഗസ്റ്റ് ഒന്നിന് തുടക്കം കുറിക്കും. കൊട്ടാരക്കര മേഖല സമ്മേളനം ആഗസ്റ്റ് 5 നും , ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിലെ ശുശ്രൂഷക സമ്മേളനം 6 നും , കോട്ടയം ഇടുക്കി ജില്ലകൾ 8 നും കൂടും. മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം 12 ന് എരണാകുളം തൃശൂർ,14 ന് പാലക്കാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ശുശ്രൂഷകന്മാർ ഒത്തുചേരും. നിലബൂർ വയനാട് കോഴിക്കോട് എന്നി ജില്ലകൾ ചേർന്ന് മലപ്പുറത്ത് 19 ന് നടക്കുന്ന സമ്മേളനത്തോട് സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം അവസാനിക്കും.
Sources:gospelmirror
National
സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി UPI സൗകര്യം ലഭ്യമാകും
സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി UPI വഴി പണം നല്‍കാനാവും. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള UPI മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ജനങ്ങളില്‍ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്.
ഇതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ ക്യു ആര് കോഡ് പ്രദര്‍ശിപ്പിക്കും. സ്വീകരിക്കുന്ന പണം ട്രഷറിയില്‍ എത്തിക്കാനുള്ള സാങ്കേതിക ക്രമീകരണം അതത് വകുപ്പുകളാണ് ഒരുക്കേണ്ടത്.
Sources:Metro Journal
-
us news10 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National4 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
Life10 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
Movie12 months ago
‘The Chosen’ actor details encounter with Holy Spirit: ‘From the outside in, He overtook me’