ക്രൈസ്തവ ജീവിതം പ്രാർത്ഥനയും പ്രവർത്തനവും നിറഞ്ഞതാണ്. ഇവയിൽ ഒന്ന് മറ്റൊന്നിനു പകരം വയ്ക്കാനാവില്ല. എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രാര്‍ത്ഥിക്കുക. എല്ലാം നമ്മളെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ അദ്ധ്വാനിക്കുക. നാം നമ്മുടെ ജോലി ചെയ്തു...
ലോകത്തിന്റെ പാപകരമായ തിന്മകളിൽ ആയിരിക്കരുത് ദൈവത്തിന്റെ മകനും മകളും ദൃഷ്ടിയുറപ്പിക്കേണ്ടത്; ദൈവത്തിന്റെ വചനത്താലും യേശുവിന്റെ പ്രബോധനങ്ങളിലും മനസ്സിനെ ഉറപ്പിക്കാൻ നമുക്കാവണം. അപ്പോൾ മാത്രമേ, നമ്മിലെ അന്ധകാരത്തെ തിരിച്ചറിയാനും, സത്യപ്രകാശമായ ദൈവത്തെ അന്വേഷിക്കുവാനും നമുക്ക് സാധിക്കുകയുള്ളൂ. നാം...
മനുഷ്യന് പലതിലും പരാജയപ്പെടുന്നു. എന്നാല്‍ മനുഷ്യൻ അനുതപിക്കുമ്പോള്‍ ദൈവം ക്ഷമിക്കുതായി കാണുന്നു. ഇസ്രായേല്‍ ജനതയുടെ യാത്രയില്‍ എത്രയോ പ്രാവശ്യം അവരോട് ദൈവം ക്ഷമിച്ചിട്ടുണ്ട്. ദാവീദിന്റെ പാപത്തെ ദൈവം ക്ഷമിച്ചു. പത്രൊസിന്റെ പിന്മാറ്റത്തെ കര്‍ത്താവ് ക്ഷമിച്ചു. ക്രൂശിലെ...
അഖിലാണ്ഡ സൃഷ്ടാവും സർവ്വചരാചരങ്ങളുടെ ഉടയവനും ആദിയും അന്തവുമായ നാം സേവിക്കുന്ന ദൈവത്തിനു തുല്യനായി ആരുണ്ട് ? അവനെപ്പോലെ വലിയ ദൈവം ആരുണ്ട് ? അവന്റെ പ്രവർത്തികൾ ആദിയോടന്തം ചിന്തിച്ചുനോക്കിയാൽ അവനു സമനായി ആരെയും കണ്ടെത്തുവാൻ സാധിക്കുകയില്ല....
സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ജീവിതം ഏതൊരാളും മനസ്സില്‍ താലോലിക്കുന്ന സ്വപ്നമാണ്. ഇതിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയാണല്ലോ ഈ നെട്ടോട്ടമത്രയും.സമ്പത്ത്, അധികാരം, അറിവ് ഇതൊക്കെയാണ് സന്തോഷ സൗഭാഗ്യങ്ങളുടെ മാനദണ്ഡമായി നാം കണക്കാക്കിവരുന്നത്. സുഖം തേടി പണത്തിന് പിന്നാലെ പോയി...
എവിടെ മുതൽ മുടക്കിയാലാണ് നമുക്ക് ഏറ്റവും അധികം ആദായം ലഭിക്കുക? നമ്മുടെ സമയവും വസ്തുവകകളും സമർത്ഥമായി നിക്ഷേപിക്കുന്നതിലൂടെ നമ്മുടെ ഭാവിജീവിതം സുഗമമാക്കണം എന്ന ചിന്ത മനുഷ്യന്റെ പൊതുവായ ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിലൂടെ, എന്താണ്...
ദൈവത്തിന്റെ കൃപയാണ് നാം ഒരോരുത്തർക്കും ഐശ്വര്യം പ്രദാനം ചെയ്യുന്നത്. ഐശ്വര്യത്തെ അനുഗ്രഹം, വിജയം, സമ്യദ്ധി എന്നിങ്ങനെ ഒക്കെ പറയാം. ദൈവം നാം ഓരോരുത്തർക്കും ഭൗതിക ഐശ്വര്യവും ആത്മീയ ഐശ്വര്യവും നൽകുന്ന ദൈവം ആണ്. പഴയനിയമകാലത്ത് ഐശ്വര്യത്തിന്റെ...
നൻമയിൽ അധിഷ്ഠിതമായി ജീവിക്കുന്നവരാണ് നീതിമാൻമാർ. സത്യത്തിലും, നീതിയിലും ദൈവവിശ്വസ്ഥതയിലും അധിഷ്ഠിതമാണ് നീതിമാന്റെ ജീവിതം. ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ അടുക്കൽ ദൈവം എപ്പോഴും ഉണ്ടായിരിക്കും. അവരുടെ പ്രാർത്ഥനകൾക്ക് കർത്താവ് ഉത്തരം നൽകും....
ജീവിതത്തിൽ നിസ്സഹായരും അയോഗ്യരുമായ മനുഷ്യർക്ക് മഹത്വത്തിന്റെ ഉറവിടമായ ദൈവത്തെ അനുഭവിച്ചറിയാനും സ്നേഹിക്കാനുമാണ് വചനം മാംസമായത്. ദൈവപുത്രൻ മനുഷ്യനായി പിറന്നതുവഴി, പാപികളായ മനുഷ്യർക്ക് ദൈവവുമായി രമ്യപ്പെടാനും, ദൈവത്തിന്റെ വിളി സ്വീകരിച്ച് ദൈവപുത്രനാകുവാനുമുള്ള വഴിയൊരുങ്ങി. കർത്താവിൽ പൂർണ്ണ വിശ്വാസത്തോടെയും,...
ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ വ്യക്തമായി അറിയുന്നവനാണ് നമ്മുടെ കർത്താവ്. നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം. ജീവിതത്തിലെ നിർണ്ണായകഘട്ടങ്ങളിൽ മാത്രമല്ല നമ്മൾ തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരാകുന്നത്, നമ്മുടെ ജീവിതത്തിലെ ഓരോരോ ചെറിയ കാൽവയ്പ്പുകളിലും ഒരു ശരിയും...