Connect with us

world news

ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2020 ൽ ഒക്കലഹോമയിൽ; പാസ്റ്റർ പി.സി. ജേക്കബ് നാഷണൽ ചെയർമാൻ

Published

on

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമം ഒക്കലഹോമയില്‍ വെച്ച് നടത്തപ്പെടും. 2020 ജൂലൈ 30 വ്യാഴം മുതല്‍ ആഗസ്റ്റ് 2 ഞായര്‍ വരെ നോര്‍മന്‍ എംബസി സ്യൂട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം ”അതിരുകളില്ലാത്ത ദര്‍ശനം” എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേയ്ക്കുള്ള ദര്‍ശനമായിരിക്കും ഉപവിഷയങ്ങള്‍.
കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ പി. സി. ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍) ബ്രദര്‍ ജോര്‍ജ്ജ് തോമസ് (നാഷണല്‍ സെക്രട്ടറി) ബ്രദര്‍ തോമസ് കെ വര്‍ഗീസ് (നാഷണല്‍ ട്രഷറാര്‍) സിസ്റ്റര്‍ ഗ്രേസ് സാമുവല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍) ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

നാഷണല്‍ ചെയര്‍മാനായി തിരഞ്ഞടുക്കപ്പെട്ട പാസ്റ്റര്‍ പി. സി. ജേക്കബ് ഒക്കലഹോമ ഫസ്റ്റ് ഐപിസി സഭയുടെ സീനിയര്‍ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. ഐപിസി മിഡ് വെസ്റ്റ് റീജിയന്റെയും ഐ സി പി എഫ് യു എസ് എയുടെയും മുന്‍ സെക്രട്ടറിയാണ്. നിലവില്‍ ഐ സി പി എഫ് യുഎസ്എ യുടെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. കോട്ടയം ഐ പി സി ഫിലദല്‍ഫിയ അംഗവും ഉദയപൂര്‍ ഫിലദല്‍ഫിയ ബൈബിള്‍ കോളേജ് അദ്ധ്യാപകനുമായിരുന്നു. അമേരിക്കയില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി വിവിധ ആത്മീയ ശുശ്രൂഷകളില്‍ പാസ്റ്റര്‍ പി സി ജേക്കബ് പ്രവര്‍ത്തിച്ചു വരുന്നു. ഭാര്യ: റെന്നി. മക്കള്‍ : ജെന്നിഫര്‍, ജെസീക്ക, ജോഷ്വാ.

നാഷണല്‍ സെക്രട്ടറി ബ്രദര്‍ ജോര്‍ജ്ജ് തോമസ് കഴിഞ്ഞ 40 വര്‍ഷമായി ഹൂസ്റ്റണ്‍ ഹെബ്രോന്‍ ഐ പി സി സഭാംഗമാണ്. പിസിഎന്‍കെ, ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ്, ഐപിസി മിഡ് വെസ്റ്റ് റീജിയന്‍ തുടങ്ങിയ മേഖലകളില്‍ വിവിധ പദവികള്‍ മുമ്പ് വഹിച്ചിട്ടുണ്ട്. യുഎസിലേയ്ക്ക് വരുന്നതിനു മുമ്പ് ചെന്നൈ പട്ടാമ്പിറാം ഐപിസി അംഗമായിരുന്നു. മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദം നേടി. പരേതനായ ഫ്‌ളൈയിംഗ് ഓഫീസര്‍ പൊടിമണ്ണില്‍ വര്‍ഗീസ് തോമസിന്റെയും മറിയാമ്മ തോമസിന്റെയും മൂത്ത മകനാണ്. ഭാര്യ : സൂസിക്കുട്ടി. മക്കള്‍ : റേബ മാത്യൂ, അലക്‌സ്, റെനി തോമസ്.

നാഷണല്‍ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ തോമസ് കെ വര്‍ഗീസ് ഒക്കലഹോമ ഹെബ്രോന്‍ ഐ പി സി സഭാംഗമാണ്. 1981 മുതല്‍ ഒക്കലഹോമ സിറ്റിയില്‍ താമസിക്കുന്നു. സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചു വരുന്നതിനോടൊപ്പം റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 1999 ലെ ന്യൂജേഴ്‌സി പി സി എന്‍ എ കെ ദേശീയ ട്രഷറര്‍, 2002-2005 ഐപിസി മിഡ് വെസ്റ്റ് റീജിയന്‍ ട്രഷറര്‍, 2008 ലെ ഡാളസ് ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ് ദേശീയ ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നിലവില്‍ ഐ പി സി എജ്യൂക്കേഷന്‍ & വെല്‍ഫെയര്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ കോ-ചെയര്‍മാനായും ഐപിസി കോട്ടയം തിയോളജിക്കല്‍ സെമിനാരി സെനറ്റ് അംഗമായും ബ്രദര്‍ തോമസ് കെ വര്‍ഗീസ് സേവനം അനുഷ്ഠിക്കുന്നു. കോട്ടയം മീനടം സ്വദേശിയാണ്. ഗ്രേസി വര്‍ഗീസാണ് ഭാര്യ. മക്കള്‍ : അനിത, ഫിലിപ്പ്.

ദേശീയ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഗ്രേസ് സാമുവല്‍ (സുജ) ന്യൂജേഴ്‌സി ഐപിസി ഷാലേം സഭയുടെ സജീവ അംഗവും സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപികയുമാണ്. മുമ്പ് സണ്‍ഡേസ്‌കൂള്‍ ഡയറക്ടറുമായിരുന്നു. ന്യൂജേഴ്‌സി വിമന്‍സ് ഫെലോഷിപ്പിന്റെ ട്രഷററായും സേനവമനുഷ്ഠിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടിലധികമായി യുഎസില്‍ താമസിക്കുന്ന സിസ്റ്റര്‍ ഗ്രേസ് നഴ്‌സ് പ്രാക്ടീഷണറായി പ്രവര്‍ത്തിക്കുന്നു. പരേതനായ പാസ്റ്റര്‍ ജോണ്‍ ഡാനിയേലിന്റെയും കുഞ്ഞമ്മ ഡാനിയേലിന്റേയും മകളാണ്. ഭര്‍ത്താവ് : ജോണ്‍സണ്‍ സാമുവല്‍. മക്കള്‍ : ജെസ്സി, എലിസബത്ത്.

ടെക്‌സാസിലെ ഡാളസില്‍ ജനിച്ചതും വളര്‍ന്നതുമായ ജസ്റ്റിന്‍ ഫിലിപ്പ് യുവജന വിഭാഗം ദേശീയ കോര്‍ഡിനേറ്ററാണ്. ഡാളസ് ഐപിസി ഹെബ്രോന്‍ സഭാംഗവും, ഡാളസ് തിയോളജിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥിയുമാണ്. ഫിസിഷ്യന്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. ജസ്റ്റീനയാണ് ഭാര്യ.

18 മത് കോണ്‍ഫ്രന്‍സിന്റെ മാധ്യമ വിഭാഗം കോര്‍ഡിനേറ്ററുമാരായി നിബു വെളളവന്താനം, ഫിന്നി രാജു എന്നിവരും പ്രയര്‍ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ പി വി മാമ്മനും തിരഞ്ഞെടുക്കപ്പെട്ടു.

വാര്‍ത്ത : നിബു വെള്ളവന്താനം

world news

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

Published

on

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ അക്രമ സംഭവം നടന്നിരിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അൽ ഫവാക്കർ ഗ്രാമത്തിൽ ഒരു ദേവാലയം നിർമ്മിക്കാൻ ക്രൈസ്തവർ ശ്രമം നടത്തിയിരുന്നു. ഇതേതുടർന്ന് ക്രൈസ്തവരെ അവരുടെ ഭവനങ്ങളിൽ നിന്നും തുരത്താൻ തീവ്രവാദികൾ പരിശ്രമിച്ചെങ്കിലും അത് വിലപ്പോവാതെ വന്നതോടുകൂടിയാണ് അവരുടെ ഭവനങ്ങൾ നശിപ്പിക്കാൻ തീവ്രവാദികൾ തുനിഞ്ഞത്.

സാഹചര്യം ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും, ഇതിന് പിന്നിലുള്ളവരെ ദേശീയ സുരക്ഷാസേന കസ്റ്റഡിയിലെടുത്തെന്നും കോപ്റ്റിക് ഓർത്തഡോക്സ് മെത്രാൻ അൻബാ മക്കാരിയൂസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. അക്രമത്തിന്റെ ഇരകളായവർക്ക് നഷ്ടപരിഹാരം സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ, ഈജിപ്തിനെ, എല്ലാ ഉപദ്രവങ്ങളിൽ നിന്നും ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ഈജിപ്തിലെ പത്തു ശതമാനത്തോളം ആളുകളാണ് ക്രൈസ്തവ വിശ്വാസം പിന്തുടരുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും കോപ്റ്റിക്ക് സഭയിലെ അംഗങ്ങളാണ്. മിന്യ പ്രവിശ്യയിലെ കോപ്റ്റിക്ക് വിശ്വാസികൾക്ക് നേതൃത്വം നൽകുന്ന ബിഷപ്പ് മക്കാരിയൂസ് ഏകദേശം പത്ത് വർഷങ്ങൾക്ക് മുന്‍പ് ഒരു കൊലപാതകശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിന്നു. ഓപ്പൺ ഡോർസ് സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ക്രൈസ്തവർക്ക് ഏറ്റവും ജീവിക്കാൻ ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഈജിപ്ത് മുപ്പത്തിയെട്ടാം സ്ഥാനത്താണുള്ളത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

Published

on

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

കാനഡയിൽ സ്ഥിരതാമസത്തിനുള്ള ഏറ്റവും വേഗതയേറിയതും ജനപ്രിയവുമായ മാർഗമാണ് എക്സ്പ്രസ് എൻട്രി. എക്സ്പ്രസ് എൻട്രി എന്ന ഓൺലൈൻ സംവിധാനം വഴി വിദഗ്ധ തൊഴിലാളികൾക്കാണ് സ്ഥിരതാമസത്തിനായി കാനഡയിലേക്ക് കുടിയേറാന്‍ സാധിക്കുക. മൂന്ന് തരത്തിലുള്ള പ്രോഗ്രാമുകളാണ് എക്സ്പ്രസ് എൻട്രിക്ക് കീഴിലുള്ളത്-ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്, ഫെഡറൽ സ്കിൽഡ് ട്രേഡ്സ് പ്രോഗ്രാം.

നിങ്ങളുടെ പ്രൊഫൈൽ സമർപ്പിക്കുകയാണെങ്കിൽ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) ഉപയോഗിച്ച് നിങ്ങളെ എക്‌സ്‌പ്രസ് എൻട്രി പൂളിൽ റാങ്ക് ചെയ്യും. റാങ്കിങ്ങില്‍ മിനിമം പോയിന്റിന് മുകളില്‍ സ്കോർ ചെയ്ത വ്യക്തിക്ക് മാത്രമായിക്കും വിസക്കുള്ള ക്ഷണം ലഭിക്കുക.

പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, ഭാഷാശേഷി എന്നിവ കണക്കിലെടുക്കുന്ന സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) പരിഗണിച്ചാണ് റാങ്കിങ് .ഒന്നിലധികം ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ സ്‌കോർ ഉണ്ടെങ്കിൽ, അവർ എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ച തീയതിയും സമയവും അനുസരിച്ചാണ് കട്ട് ഓഫ് നിർണ്ണയിക്കുന്നത്. എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികളുടെ കട്ട് ഓഫ് സ്‌കോർ 2024 ഏപ്രിൽ 10-ന് സമർപ്പിക്കുന്ന തീയതിയും സമയവും അടിസ്ഥാനമാക്കി 549-ൽ നിന്ന് 529-ലേക്ക് ആയി കുറച്ചിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

Published

on

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ വിസകൾ രണ്ട് വർഷത്തേക്ക് ലഭിക്കും.

രണ്ട് വർഷത്തെ വിസയ്ക്ക് യോഗ്യത നേടുന്നതിന്, അപേക്ഷകർ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് ഷെങ്കൻ വിസകൾ നേടുകയും നിയമപരമായി ഉപയോഗിക്കുകയും ചെയ്തിരിക്കണം. ഇയു -ഇന്ത്യ കോമൺ അജണ്ട ഓൺ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റിക്ക് കീഴിൽ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

എന്താണ് ഷെങ്കൻ വിസ

യൂറോപ്യന്മാരല്ലാത്ത ആളുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും അവിടെ ഹ്രസ്വകാലത്തേക്ക് താമസിക്കാനും അനുവദിക്കുന്ന വിസയാണ് ഷെങ്കൻ വിസ.

സാധാരണയായി, ഈ വിസയുടെ സാധുത പ്രവേശന തീയതി മുതൽ ആരംഭിച്ച് പരമാവധി 90 ദിവസം വരെ നീണ്ടുനിൽക്കുന്നതാണ്. അതേ സമയം, ഈ വിസ വിദേശത്ത് ജോലി ചെയ്യാൻ അനുമതി നൽകുന്നില്ല. ഇതിന് പുറമേയാണ് ദീർഘകാല സാധുതയുള്ള കാസ്കേഡ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്.

ഷെങ്കൻ വിസ ഏരിയയിൽ 25 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും 4 യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളായ ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവയും ഉൾപ്പെടുന്നു

.പാസ്‌പോർട്ടിന്റെ കാലാവധി തുടർന്നും അവശേഷിക്കുന്നുണ്ടെങ്കിൽ, രണ്ട് വർഷത്തെ വിസയ്ക്ക് ശേഷം സാധാരണയായി അഞ്ച് വർഷത്തെ വിസ അനുവദിക്കുമെന്ന് പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നു. ഈ വിസ ഉള്ളവർക്ക് ഷെങ്കൻ മേഖലയ്ക്ക് പുറത്തുള്ള 37-ലധികം രാജ്യങ്ങൾ വിസയില്ലാതെ സന്ദർശിക്കാം

ഷെങ്കൻ വിസയിൽ ഉൾപ്പെട്ട രാജ്യങ്ങൾ

ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ജർമ്മനി, എസ്തോണിയ, ഗ്രീസ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, ഹംഗറി, മാൾട്ട, നെതർലാൻഡ്സ്, ഓസ്ട്രിയ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവേനിയ, സ്ലോവാക്യ, സ്ലൊവാക്യ, സ്ലൊവാക്യ , ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news18 hours ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

world news18 hours ago

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ...

Health18 hours ago

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത്...

world news18 hours ago

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി...

world news19 hours ago

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ...

National2 days ago

സാമൂഹികനവീകരണത്തിന് പെന്തക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം; മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: സാമൂഹിക നീതിക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യന്‍ വിഭാഗമാണ് പെന്തക്കോസ്ത് സഭകളെന്നു സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഐപിസി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍...

Trending