Connect with us
img-4
1
151
151 - copy
logo-full

Movie

ബോക്‌സ് ഓഫീസില്‍ ഹിറ്റായ സിനിമകള്‍

Published

on

 

സണ്‍ഡേ ഹോളിഡേ നിരന്തരം പരാജയ സിനിമകളില്‍ നിന്നും ആസിഫ് അലിയുടെ കുതിച്ച് ചാട്ടമായിരുന്നു സണ്‍ഡേ ഹോളിഡേ. ബോക്‌സ് ഓഫീസില്‍ മികച്ചൊരു കളക്ഷന്‍ നേടാന്‍ കഴിഞ്ഞ സിനിമയില്‍ അപര്‍ണ ബാലമുരളിയായിരുന്നു നായികയായി അഭിനയിച്ചിരുന്നത്. അങ്കമാലി ഡയറീസ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവില്‍ 2017 ല്‍ റിലീസ് ചെയ്ത സിനിമയായിരുന്നു അങ്കമാലി ഡയറീസ്. പുതുമുഖങ്ങളെ മാത്രം മുന്‍ നിര്‍ത്തി നിര്‍മ്മിച്ച സിനിമ ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായിരുന്നു. കേരള ബോക്‌സ് ഓഫീസില്‍ മികച്ചൊരു കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷികളും ദിലീഷ് പോത്തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷികളും. 2017 ലെ മികച്ച റിയലസ്റ്റിക് സിനിമ കൂടിയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷികളും. കേരളത്തില്‍ നിന്നും മാത്രം 17 കോടിയായിരുന്നു സിനിമയുടെ കളക്ഷന്‍. ചങ്ക്‌സ് പലതരത്തിലുള്ള പ്രതികരണങ്ങളും റിവ്യൂമായിരുന്നു ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ചങ്ക്‌സിന് ലഭിച്ചിരുന്നത്. എന്നാല്‍ അവയൊന്നും ബോക്‌സ് ഓഫീസില്‍ സിനിമയുടെ കളക്ഷനെ ബാധിച്ചിരുന്നില്ല. വേള്‍ഡ് ബോക്‌സ് ഓഫീസില്‍ നിന്നും 20 കോടിയ്ക്ക് മുകളില്‍ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള നവാഗതനായ അല്‍താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമ ഓണത്തിനായിരുന്നു തിയറ്ററുകളിലേക്കെത്തിയത്. കുടുംബ ചിത്രമായി നിര്‍മ്മിച്ച സിനിമയില്‍ നിവിന്‍ പോളിയായിരുന്നു നായകന്‍. പ്രേക്ഷക ഹൃദയങ്ങളിലേക്കെത്തിയ സിനിമയ്ക്ക് അതിവേഗം താരരാജാക്കന്മാരുടെ സിനിമകളെ പിന്നിലാക്കാന്‍ കഴിഞ്ഞിരുന്നു. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലെത്തിയ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായിരുന്നു പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. വലിയ പ്രതീക്ഷകളുമായിട്ടായിരുന്നു സിനിമ തിയറ്ററുകളിലേക്കെത്തിയത്. അത് പോലെ തന്നെ ബോക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം സിനിമ വിജയം തന്നെയായിരുന്നു

Movie

നടന്‍ റിസബാവ അന്തരിച്ചു

Published

on

കൊച്ചി: പ്രശസ്ത മലയാള നടന്‍ റിസബാവ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധേയനായ നടനാണ് അദ്ദേഹം. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ്. 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ.

1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ല്‍ തന്നെ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ വില്ലന്‍ വേഷം ചെയ്തതോടെയാണ്. ആ സിനിമയില്‍ റിസബാവ അവതരിപ്പിച്ച ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷം പ്രേക്ഷകരുടെ പ്രശംസ നേടി.

പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ പരമ്ബരകളിലും റിസബാവ സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. അഭിനയം കൂടാതെ സിനിമകളില്‍ ഡബ്ബിംഗും ചെയ്തു. മലയാളത്തില്‍ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു.

Continue Reading

Movie

സീരിയല്‍ നടൻ രമേശ് വലിയശാല അന്തരിച്ചു

Published

on

സീരിയല്‍ നടൻ രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. ഗവണ്‍മെന്റ് മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം.

തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി.

രമേശിന് സിനിമാ-സീരീയല്‍-നാടക രംഗത്തെ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Continue Reading

Subscribe

Enter your email address

Featured

us news29 mins ago

ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സമ്പൂർണ വിലക്ക്,ലോകത്തെ ഞെട്ടിച്ച് ചൈന

ബീജിങ്: ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് സമ്പൂര്‍ണ നിരോധനവുമായി ചൈന രംഗത്ത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇക്കാര്യത്തില്‍ ഇത്രയും കടുത്ത തീരുമാനവുമായി രംഗത്ത് വരുന്നത്. ക്രിപ്‌റ്റോകറന്‍സികളും അവയുമായി ബന്ധപ്പെട്ട...

us news37 mins ago

Shooting in Tennessee; Two deaths, including the attacker

A gunman attacked a grocery store in an upscale Tennessee suburb on Thursday afternoon, killing one person and wounding 12...

us news48 mins ago

50 Killed During Incessant Attacks on Nigerian Christian Community

Nigeria –According to Daily Post Nigeria, suspected Fulani militants have murdered 50 villagers, destroyed 254 homes, and attacked seven churches,...

us news1 day ago

രാജ്യത്തിന്റെ വികസനത്തിനായി ക്രൈസ്തവർ രാജ്യത്ത് തുടരണം : കുർദിഷ് പ്രസിഡന്റ്.

കുർദിസ്ഥാൻ :രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ക്രൈസ്തവർ കുർദിസ്ഥാനിൽ തുടരണമെന്ന അഭ്യർത്ഥനയുമായി പ്രസിഡന്റ് നെച്ചിർവാൻ ബർസാനി. ഐസിസ് അധിനിവേശത്തെ തുടർന്ന് ഇറാഖിൽനിന്ന് അഭയംതേടി കുർദിസ്ഥാനിൽ എത്തിയ ക്രൈസ്തവർ രാജ്യത്തിന്റെ വികസനം...

us news1 day ago

ഒക്‌ലഹോമയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 600,800 കവിഞ്ഞു

ഒക്‌ലഹോമ : ഒക്‌ലഹോമ സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ബുധനാഴ്ചയോടെ 600,800 കവിഞ്ഞതായി ഒക്‌ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ അറിയിച്ചു. 2020 മാർച്ചിൽ കോവിഡ്...

Media1 day ago

ജോർജ് മത്തായി സി പി എ (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഡാളസ്: പ്രശസ്ത മാധ്യമ പ്രവർത്തകനും , എഴുത്തുകാരനും ,ജീവ കാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സി പി എ (ഉപദേശിയുടെ മകൻ) (71) സെപ്റ്റംബർ 23...

Trending