അവാർഡിനായി രചനകൾ ഐ.പി.സി.ഗ്ലോബൽ മീഡിയ അസോസിയേഷൻ ക്ഷണിക്കുന്നു

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്രപ്രവർത്തകർക്കും എഴുത്തുകാർക്കും അവരുടെ മികച്ച രചനയക്ക് അവാർഡ് നല്കാൻ തീരുമാനിച്ചു.
മെയ് 3 ന് തിരുവല്ലയിൽ ചെയർമാൻ സി.വി.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ തിരുവല്ലയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി പാസ്റ്റർ കെ.സി.ജോൺ, വൈസ് ചെയർമാൻ സാം കുട്ടി ചാക്കോ നിലമ്പൂർ, സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ സി.പി.മോനായി, എം.വി.ഫിലിപ്പ്, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് എന്നിവർ സംബന്ധിച്ചു.
20l 7 ജനുവരി മുതൽ 2017 ഡിസംബർ വരെ പ്രസിദ്ധീകൃതമായ മികച്ച ലേഖനം, ഫിക്ഷൻ (കഥ, കവിത), ന്യൂസ് സ്റ്റോറി / ഫീച്ചർ, ഈ കാലയളവിൽ പ്രസിദ്ധീകരിച്ച പുസ്തകം, ടി.വി. ഷോ എന്നിവയ്ക്കാണ് അവാർഡ് നല്‍കുന്നത്.
എഴുത്തുകാർക്കോ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സമിതിക്കോ എൻട്രികൾ സമർപ്പിക്കാം.
എൻട്രികൾ 20l8 ഓഗസ്റ് 15 നകം ജനറൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യേണ്ടതാണ്.
അഡ്രസ് : പി.ഒ.ബോക്സ് നമ്പർ 1415, തൃശൂർ, 680007, കേരളാ.
ഇ.മെയിൽ: [email protected]
ഫോൺ: 944 737 27 26
ജൂറി ആവശ്യപ്പെടുന്ന പ്രകാരം ഐ.പി.സി സഭാംഗം ആണെന്ന് തെളിയിക്കുന്ന രേഖ സമർപ്പിക്കേണ്ടതാണ്.

Media
കേരള സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡ് കരസ്ഥമാക്കി പാസ്റ്റർ ജേക്കബ് ജോസഫ്

ഇരവിപേരൂർ: സംസ്ഥാന സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡ് നേടി പാസ്റ്റർ ജേക്കബ് ജോസഫ്
ഗിൽഗാൽ ഇരവിപേരൂർ ആശ്വാസ ഭവനിലെ ഡയറക്ടരാണ് പാസ്റ്റർ ജേക്കബ് ജോസഫ്
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കർഷകനു നൽകപ്പെടുന്ന ഹരിതമിത്ര അവാർഡാണ് പാസ്റ്റർ കരസ്ഥമാക്കിയത്.
മണ്ണിൽ നിന്ന് പൊന്നല്ല, പത്തരമാറ്റ് തങ്കമാണ് ഈ ദൈവദാസൻ വിളയിക്കുന്നത്. ഗിൽഗാൽ ആശ്വാസഭവൻ എന്ന സ്ഥാപനത്തിലെ അശരണരായ 400 അംഗങ്ങളുടെ കണ്ണുനീർ ഒപ്പുന്നതോടൊപ്പം അവർക്ക് വേണ്ടിയതെല്ലാം കൈ കൊണ്ട് അധ്വാനിച്ച് വിളയിച്ചെടുക്കുന്നു.
ഒരിക്കലെങ്കിലും ആ പച്ചക്കറി തോട്ടത്തിൽ ചെന്നിട്ടുള്ളവർ ആശ്ചര്യപ്പെടാതെ തിരികെ പോരില്ല ശലോമോൻ്റെ കൊട്ടാരത്തിൽ ചെന്ന പ്രതീതിയാണ്.
Media
കൊവിഡ് വാക്സിന് നിര്‍മിക്കുന്ന പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം അഞ്ച് മരണം

കൊവിഡ് വാക്സിന് നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തിപിടുത്തത്തില്‍ അഞ്ച് മരണം. കൊവിഡ് വാക്സിനേഷന് രാജ്യത്ത് കൂടുതല്‍ വേഗത്തില്‍ നടത്താന്‍ തിരുമാനിച്ചതിന് പിന്നാലെ ഉണ്ടായ തീപിടുത്തം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. വൈദ്യുത ലൈനിലെ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ അറിയിച്ചു.
പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ആണ് തീപിടുത്തം ഉണ്ടായത്. ഉച്ചയോടെ ടെര്‍മിനല്‍ ഒന്നാം ഗേറ്റില്‍ ആയിരുന്നു തീപിടിത്തം. നട്ടുകാര്‍ നല്കുന്ന വിവരം അനുസരിച്ച് പത്തിലധികം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയാണ് തീയണച്ചത്. ആദ്യം ആളുകളെ എല്ലാം രക്ഷിക്കാന്‍ സാധിച്ചു എന്നാണ് കരുതിയതെങ്കിലും പിന്നിട് വിശദമായി പരിശോധന നടത്തിയതോടെയാണ് അഞ്ച് പേര് മരിച്ചതായി കണ്ടെത്തിയത്. തീപിടുത്തത്തില്‍ അഞ്ച് പേര് മരിച്ച വിവരം പൂനെ മേയര്‍ തുടര്‍ന്ന് സ്ഥിതികരിച്ചു.
കൊറോണ വൈറസിനെതിരായ ഓക്സ്ഫോര്‍ഡ്-അസ്ട്രസെനെക്കയുടെ കൊവിഷീല്‍ഡ് വാക്സിന് നിര്‍മിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. ഇന്നത്തെ തീപിടുത്തം കൊവിഷീല്‍ഡിന്റെ ഉത്പാദനത്തെ ബാധിക്കില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. കൊവിഷീല്‍ഡ് ഉത്പാദിപ്പിക്കുന്ന പ്ലാന്റിനോട് ചേര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലായിരുന്നു തീപിടിത്തം. കെട്ടിടത്തില്‍ നിന്ന് കനത്ത പുക ഉയര്‍ന്ന് മേഖലയിലെ എല്ലായിടത്തേക്കും വ്യാപിച്ചതോടെ വലിയ ആശങ്കയാണ് ഉണ്ടായത്.
ഏത് സാഹചര്യത്തിലാണ് തീപിടുത്തം ഉണ്ടായത് എന്നത് സംബന്ധി വിശദമായ പരിശോധന വേണ്ടി വരും എന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഫാക്ടറിയിലെ ഫയര്‍ ഫോഴ്സ് വിന്യാസം കൂടുതല്‍ ശക്തമാക്കി. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് വൈദ്യുത ലൈനില്‍ ഉണ്ടായ തകരാറാണ് തീപിടുത്തത്തിന് കാരണം എന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി അറിയിച്ചു.