Notice: Undefined offset: 0 in /home/theendtimenews/public_html/wp-content/themes/zox-news/parts/post-single.php on line 153
Notice: Trying to get property 'cat_name' of non-object in /home/theendtimenews/public_html/wp-content/themes/zox-news/parts/post-single.php on line 153
വൈദികർക്കെതിരെയുള്ള പരാതിയിൽ തെളിവ് നൽകാൻ അന്വേഷണ കമ്മീഷൻ നിർദ്ദേശിച്ചു.

നിരണം ഭദ്രാസനത്തിൽ നേരിട്ട് ഹാജരായി തെളിവ് നൽകാനാണ് പരാതികാരനോട് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. കുമ്പസാരരഹസ്യം ഉപയോഗിച്ച് 5 വൈദികർ ഭാര്യയെ പീഡിപ്പിച്ചുവെന്ന ഭർത്താവിന്റെ പരാതി അന്വേഷിക്കുന്നതിന് അഭിഭാഷകർ ഉൾപ്പടെ അടങ്ങുന്ന കമ്മീഷനാണ് ഓർത്തഡോക്സ് സഭ രൂപീകരിച്ചിരിക്കുന്നത്. പരാതിക്കാരനിൽ നിന്നും കമ്മീഷൻ കഴിഞ്ഞ വെള്ളിയാഴ്ച മൊഴിയെടുത്തിരുന്നു. എന്നാൽ ഭാര്യയുടെ സത്യവാങ്മൂലം ഉൾപ്പടെ പകർപ്പാണ് നൽകിയത്.

Notice: Undefined offset: 0 in /home/theendtimenews/public_html/wp-content/themes/zox-news/parts/post-single.php on line 493
Notice: Trying to get property 'cat_ID' of non-object in /home/theendtimenews/public_html/wp-content/themes/zox-news/parts/post-single.php on line 493
breaking news
കാബൂളിലെ പള്ളിയില്‍ പ്രാർത്ഥനയ്ക്കിടെ വന്‍ സ്ഫോടനം; 21 പേര് കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ വൻ സ്ഫോടനം. പ്രാർത്ഥനയ്ക്കിടെ പള്ളിക്കുള്ളില്‍ നടന്ന സ്ഫോടനത്തിൽ 21 പേര് കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ കാബൂളിലെ കോട്ടാലെ ഖർഖാനക്ക് സമീപത്തെ പള്ളിയിലാണ് വൻ സ്ഫോടനം നടന്നത്. മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകുന്നേരത്തെ പ്രാര്‍ഥന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വലിയ സ്ഫോടനമുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാൻ ഭരണം ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ആഴ്ചയിലാണ് സ്ഫോടനവും നടന്നിരിക്കുന്നത്.
Sources:globalindiannews
us news
ലണ്ടനിലെ തെരുവിൽ മലയാളി സുവിശേഷകന് മർദ്ദനമേറ്റു. അക്രമത്തിൽ മുഖത്തെ എല്ലിന് പൊട്ടൽ സംഭവിച്ചു.

ലണ്ടൻ : ലണ്ടൻ പട്ടണത്തിലുള്ള ഷേക്ക് ദി നേഷൻസ് ഫുൾ ഗോസ്പൽ ചർച്ചിന്റെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ കണ്ണൂർ സ്വദേശി കർത്തൃദാസൻ പാസ്റ്റർ ജോളി ലാസറിന് നേരെ ലണ്ടൻ തെരുവിൽ വീണ്ടും സുവിശേഷ വിരോധികളുടെ അക്രമം ഉണ്ടായി. ലണ്ടനിലെ തെരുവുകളിൽ പതിവായി പരസ്യ യോഗങ്ങൾ നടത്തുന്ന പാസ്റ്റർ ജോളി ലാസർ ഇക്കഴിഞ്ഞ ദിവസം പോർട്ട്സ്മൗത്ത് എന്ന സ്ഥലത്ത് പരസ്യയോഗം നടത്തുവാൻ എത്തിയപ്പോഴാണ് ഒരു അക്രമി അദ്ദേഹത്തിന്റെ മുഖത്ത് ശക്തിയായി അടിച്ചത്. അടിയേറ്റ് വീണ പാസ്റ്റർ ജോളി ലാസറിന്റെ മുഖത്തെ എല്ലിന് പൊട്ടൽ സംഭവിച്ചു. പോർട്ട്സ്മൗത്തിലെ ക്വീൻ അലക്സാണ്ട്ര ഹോസ്പിറ്റിലിലെ സ്പെഷ്യൽ വാർഡിൽ പ്രവേശിപ്പിച്ച പാസ്റ്റർ ജോളി ലാസർ ചില ദിവസങ്ങൾ ഹോസ്പിറ്റിലിൽ കിടക്കേണ്ടി വന്നേക്കാം.
പോർട്ട്സ്മൗത്തിൽ ഇതിന് മുൻപും പാസ്റ്റർ ജോളിക്ക് നേരെ സുവിശേഷ വിരോധികളുടെ അക്രമം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതേ
പോർട്ട്സ്മൗത്ത് തെരുവിലെ പരസ്യയോഗ സുവിശേഷ പ്രസംഗത്തിലൂടെ അഞ്ച് പേർ സ്നാനപ്പെട്ട് അദ്ദേഹത്തിന്റെ സഭയിൽ ചേർന്നിട്ടുണ്ട്. അക്രമിയോടെ കർത്താവ് ക്ഷമിക്കേണ്ടതിനും, അദ്ദേഹം മനസാന്തരപ്പെട്ട്, യേശുവിന്റെ സ്നേഹം അറിയേണ്ടതിനും, പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായും ഇതേ തെരുവിൽ അദ്ദേഹം വരും കാലങ്ങളിൽ ദൈവത്താൽ കൂടുതൽ ശക്തമായി ഉപയോഗിക്കപ്പെട്ട് അനേകർ യേശുക്രിസ്തുവിനെ അവരുടെ ജീവിതത്തിൽ സ്വീകരിച്ച് നിത്യജീവന്റെ അവകാശികളായി തീരുവാനും എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
Sources:Middleeast Christian Youth Ministries
Tech
ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! വെളിപ്പെടുത്തലുമായി മുൻ ഗൂഗിൾ എഞ്ചിനീയർ

ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മുൻ ഗൂഗിൾ എഞ്ചിനീയർ. ഉപയോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഇൻസ്റ്റഗ്രാം നിരീക്ഷിക്കുന്നുണ്ടെന്നാണ് ഫാസ്റ്റ്ലെയ്നിന്റെ സ്ഥാപകനായ ഫെലിക്സ് ക്രൗസ് വെളിപ്പെടുത്തിയത്. ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസിൽ മെറ്റ ഒരു ഇൻ-ആപ്പ് ബ്രൗസർ ഉപയോഗിച്ച് റെൻഡർ ചെയ്യുന്നുവെന്ന് അദ്ദേഹം ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഇത് ഉപയോക്താവിനെ നന്നായി ബാധിക്കും. പാസ്വേഡുകളും വിലാസങ്ങളും പോലുള്ള ഇൻപുട്ടുകളും ഓരോ ടാപ്പും മറ്റു വെബ്സൈറ്റുകളുമായുള്ള എല്ലാ ഇടപെടലുകളും ഹോസ്റ്റ് അപ്ലിക്കേഷന്‍ ട്രാക്കുചെയ്യാൻ കഴിയുമെന്നും അദ്ദേഹം ബ്ലോഗിൽ പറയുന്നു.
ബിൽറ്റ്-ഇൻ സഫാരി ഉപയോഗിക്കുന്നതിന് പകരം, മറ്റ് വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷനുള്ളിൽ റെൻഡർ ചെയ്യുകയാണെന്നും, ഇത് ഉപയോക്താവിന്റെയോ വെബ്സൈറ്റ് ദാതാവിന്റെയോ സമ്മതമില്ലാതെ മറ്റ് വെബ്സൈറ്റുകളിൽ സംഭവിക്കുന്നതെല്ലാം നിരീക്ഷിക്കാൻ ഇൻസ്റ്റാഗ്രാമിനെ അനുവദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരസ്യങ്ങളിൽ ക്ലിക്കുചെയ്യുമ്പോൾ ഉൾപ്പെടെ കാണിക്കുന്ന എല്ലാ വെബ്സൈറ്റുകളിലും ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷൻ അതിന്റെ ജാവാസ്ക്രിപ്റ്റ് കോഡ് ചേർക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻസ്റ്റഗ്രാം / ഫേസ്ബുക്ക് ഓൺലൈനിൽ ചെയ്യുന്നതെല്ലാം വായിക്കാൻ കഴിയുമോ എന്നതുൾപ്പെടെ ആപ്പിൾ മൊബൈൽ ഉപയോക്താക്കൾ പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്കും ക്രൂസ് ഉത്തരം നൽകി.
ഇൻസ്റ്റഗ്രാം / ഫേസ്ബുക്ക് ഉപയോക്താക്കൾ അതിന്റെ ആപ്പുകളിൽ നിന്ന് ഒരു ലിങ്കോ പരസ്യമോ തുറക്കുമ്പോൾ മാത്രമേ അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ വായിക്കാനും കാണാനും കഴിയൂവെന്ന് ക്രൗസ് പ്രതികരിച്ചു. മിക്ക ആപ്പ് ബ്രൗസറുകളും റെൻഡർ ചെയ്യുന്ന വെബ്സൈറ്റ് തുറക്കാൻ സഫാരിക്ക് വഴിയുണ്ട്. ആ സ്ക്രീനിൽ നിന്ന് അത് വന്നാലുടൻ ഒഴിവാക്കാനുള്ള ഓപ്ഷൻ ഉപയോഗിക്കുക. ആ ബട്ടൺ ലഭ്യമല്ലെങ്കിൽ, നിങ്ങൾക്കിഷ്ടമുള്ള ബ്രൗസറിലേക്കുള്ള ലിങ്ക് തുറക്കുന്നതിന് യുആർഎൽ കോപ്പി ചെയ്ത്, പേസ്റ്റ് ചെയ്യുക.
Sources:Metro Journal
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings