National
ദൈവവിശ്വാസത്തെ വെല്ലുവിളിച്ച് ഫിലിപ്പിയന്സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്റ്റെ വീണ്ടും രംഗത്ത്

ദൈവമുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല് താന് ഉടന് രാജിവെയ്ക്കാമെന്ന് ദാവോ സിറ്റിയില് നടന്ന ഒരു ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ചടങ്ങില് വെച്ചാണ് ഡ്യൂട്ടര്റ്റോ ഈ വെല്ലുവിളി നടത്തിയത്. മനുഷ്യന് ദൈവത്തെ കാണാനോ സംസാരിക്കുവാനോ സാധിക്കും എന്നതിന് തെളിവു ആരെങ്കിലും നല്കിയാല് താന് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കും. മുമ്പൊരിക്കല് ദൈവത്തെ വിഡ്ഢിയെന്നു വിശേഷിപ്പിച്ച് ഇദ്ദേഹം വിവാദം ഉണ്ടാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഈ വെല്ലുവിളി.ഫിലിപ്പിയന്സില് അധികവും റോമന് കത്തോലിക്കാ വിശ്വാസികളാണ്. അവര് വളരെ ഞെട്ടലോടെയാണ് പ്രസിഡന്റിന്റെ പ്രസ്താവന ശ്രവിച്ചത്.പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും മറ്റും കൂട്ടിയിടിച്ചുണ്ടാകുന്നതിന്റെ ഫലമായി മനുഷ്യ വംശം നശിച്ചുപോകുന്നത് തടയാനായി ഏതെങ്കിലും പരമശക്തിയോ, ദൈവമോ ഉണ്ടോയെന്നും ഡ്യൂട്ടര്റ്റോ ചോദിക്കുന്നു.
National
ബഹറിന് ബഥേല് കണ്വന്ഷനില് പാസ്റ്റര് പ്രിന്സ് റാന്നി പ്രസംഗിക്കുന്നു.

ബഹറിന്: ഐ പി സി ബഥേല് ബഹറിന് സഭയുടെ ആഭിമുഖ്യത്തില് സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്ക്കിലുള്ള അല്ദുറ ഹാളില് വെച്ച് നവംബര് 4 മുതല് 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല് 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന് പാസ്റ്റര് പ്രിന്സ് റാന്നി ആണ്. ഡോ.ബ്ലസ്സന് മേമന, ബ്ലമിന് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്ച്ച് ക്വയര് ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര് വിനില്. സി. ജോസഫ് മീറ്റിംഗുകള്ക്ക് നേതൃത്വം നല്കും.
National
പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

രാജസ്ഥാന്: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള് സുദീര്ഘ വര്ഷങ്ങള് ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്പ്പണ ശുശ്രൂഷ ഹനുമാന്ഗഡില് വെച്ച് സെപ്റ്റംബര് 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്മാന് തിമൊഥി ഡാനിയേല് നിര്വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ് മത്തായി കാതേട്ട്, മാത്യൂ എബനേസര്, സുനില് ബി മാത്യൂ തുടങ്ങിയവര് സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില് സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില് പ്രവര്ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില് സംബന്ധിച്ചു. ഹൃദയ ഭാഷയില് ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള് ആവേശപൂര്വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില് തര്ജ്ജമ പൂര്ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന് പുറത്തിറങ്ങും.