National
MZCC പ്രവര്‍ത്തനം ആരംഭിച്ചു

മുളക്കുഴ സിയോന്‍ കുന്നില്‍ മൗണ്ട് സിയോന്‍ കൗണ്‍സിലിങ്ങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. MZCC എല്ലാ പ്രവര്‍ത്തിദിനങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് സമയം. പ്രീ മാരിറ്റല്‍ കൗണ്‍സിലിങ്ങ്, ഫാമിലി/പേഴ്‌സണല്‍ കൗണ്‍സിലിങ്ങ്, സൈക്കോമെട്രിക് ടെസ്റ്റിംഗ്, സൈക്കോ തെറാപ്പി, കരിയര്‍ ഗൈഡന്‍സ്, ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം എന്നിവയാണ്. സഭയുടെ സാമൂഹിക പ്രതിബദ്ധതയില്‍ ശ്രദ്ധ ചെലുത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ശാഖയാണ് സ്റ്റേറ്റ് കൗണ്‍സിലിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ്. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി സി തോമസാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പാസ്റ്റര്‍ എബി. ടി. ജോയ്(ഡയറക്ടര്‍) പാസ്റ്റര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്ജ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാസമ്പന്നരും അഭിക്ഷിക്തരും അടങ്ങിയ ഒരു കൗണ്‍സിലിങ്ങ് ടീം പ്രവര്‍ത്തിച്ചു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുവി. റൂബിള്‍ ജോസഫ് 994777756. [email protected]
National
സുവിശേഷ മഹായോഗവും സംഗീത വിരുന്നും ജൂൺ 4 – ന് അരുവിക്കോണത്ത്

ചായ്ക്കുളം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 4 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ 9 വരെ അരുവിക്കോണം ചായ് കുളം NICOG ഗ്രൗണ്ടിൽ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. NICOG കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ പോൾരാജ് കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. സുപ്രസിദ്ധ പ്രാസംഗികൻ സജു ചാത്തന്നൂർ ദൈവ വചന ശുശ്രൂഷ നടത്തും ബയൂല ഗോസ്പൽ വോയ്സ് കാഞ്ഞിരംകുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും . സഭാ ശുശ്രൂഷകൻ പാസ്റ്റർ കരുണാകരൻ ആത്മിയ ശുശ്രുഷകൾക്ക് നേതൃത്വം നൽകും .
Sources:gospelmirror
National
മണിപ്പൂര്‍ കലാപം: 222 ക്രൈസ്തവ ദേവാലയങ്ങളും 4000 വീടുകളും അഗ്നിക്കിരയായതായി ഐ.ടി.എല്‍.എഫ്

ഇംഫാല്‍: മണിപ്പൂരിലെ വര്‍ഗ്ഗീയ കലാപം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അക്രമത്തിന്റെ വ്യാപ്തി വിവരിച്ച് ഇന്‍ഡിജീയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐ.ടി.എല്‍.എഫ്). ആക്രമണത്തില്‍ ഇതുവരെ ഗോത്രവര്‍ഗ്ഗക്കാരായ 68 പേര്‍ കൊല്ലപ്പെട്ടത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കണക്കില്‍പ്പെടാത്ത 50 പേര്‍കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐ.ടി.എല്‍.എഫ് പറയുന്നത്. അക്രമികള്‍ 222 ക്രൈസ്തവ ദേവാലയങ്ങളും 4000 വീടുകളും അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 115 ഗ്രാമങ്ങളില്‍ അക്രമം അരങ്ങേറി. അവശ്യ മരുന്നുകളുടെ അഭാവം കാരണം കഷ്ടത്തിലായ ഗോത്രവര്‍ഗ്ഗക്കാരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്ന് ഐ.ടി.എല്‍.എഫ് ആരോപിച്ചു.
“ഗോത്രവര്‍ഗ്ഗക്കാര്‍ ഭീഷണിയുടെ നിഴലിലാണ് ജീവിക്കുന്നത്. യാതൊരു സുരക്ഷയുമില്ല. അക്രമം തുടരുന്നതിനാല്‍ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഇംഫാലിന് 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളാണ് ഏറ്റവും ദുരിതത്തിലെന്നു ഐ.ടി.എല്‍.എഫിലെ ഗിന്‍സ വുവാള്‍സോങ്, പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ലൈസന്‍സുള്ള തോക്കുകള്‍ സൈന്യം പിടിച്ചെടുത്തതിനാല്‍ സിംഗിള്‍ ബാരല്‍ തോക്കുകളുമായിട്ടാണ് ഗോത്രവര്‍ഗ്ഗക്കാര്‍ തങ്ങളുടെ ഗ്രാമങ്ങള്‍ സംരക്ഷിക്കുന്നത്. ചുരുക്കത്തില്‍ സൈന്യം അവരെ മരണത്തിനു വിട്ടുകൊടുത്തിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ മെയ് 3 മുതല്‍ മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാന സര്‍ക്കാര്‍ സേനയും തുടര്‍ച്ചയായി വംശഹത്യ നടത്തിവരികയാണെന്ന് ഗിന്‍സാ പറഞ്ഞു. മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ ഹിന്ദു മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ്ഗ പദവി നല്‍കുന്നതിനെതിരെ ക്രൈസ്തവര്‍ അംഗങ്ങളായിട്ടുള്ള ഗോത്രവര്‍ഗ്ഗമായ കുക്കികളും, നാഗാകളുടെയും പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ എതിര്‍ ഭാഗത്ത് നിന്നു കലാപത്തിന് സമാനമായ ആക്രമണം ആരംഭിക്കുകയായിരിന്നു. ക്രൈസ്തവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കിയതിന് പിന്നാലേ, നടന്ന ആക്രമണങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
National
മണിപ്പൂരി ക്രൈസ്തവരെ സംരക്ഷിക്കുക: ബാംഗ്ലൂരിൽ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധ ധര്‍ണ്ണ

ബാംഗ്ലൂര്‍: കലാപത്തിന്റെ ഇരകളായി മാറിയ മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിൽ വിവിധ ക്രൈസ്തവ സംഘടനകൾ ഒത്തുചേർന്നു. ഇന്നലെ മെയ് 30 ചൊവ്വാഴ്ച ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ മുന്നൂറോളം ആളുകളാണ് പങ്കെടുത്തത്. വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ വേണമെന്ന് അവർ ആവശ്യപ്പെട്ടു. കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ചൂരചന്ത്പ്പൂർ, ഇംഫാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും, അനേകർ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ഇവരിൽ വലിയൊരു ശതമാനം ക്രൈസ്തവ വിശ്വാസികളാണ്. നൂറ്റിയന്‍പതില്‍പരം ക്രൈസ്തവ ദേവാലയങ്ങളാണ് സംസ്ഥാനത്ത് തകര്‍ക്കപ്പെട്ടത്.
നൂറുകണക്കിന് ദേവാലയങ്ങൾ തീ വെച്ച് നശിപ്പിച്ചതും, ക്രൈസ്തവരുടെ താമസസ്ഥലങ്ങൾ തകർത്തതും, ആളുകളെ കൊല ചെയ്തതും മനുഷ്യാവകാശത്തിന്റെ വലിയ ലംഘനമാണെന്ന് ഇന്ത്യൻ ക്രിസ്ത്യൻ യൂണിറ്റി ഫോറത്തിന്റെ അധ്യക്ഷൻ വിക്രം ആന്റണി പറഞ്ഞു. സംസ്ഥാന, ദേശീയ ആഭ്യന്തര വകുപ്പുകൾ കണ്ണടച്ചത് മൂലം വിഷയം കൈവിട്ടു പോവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്നും വിക്രം ആന്റണി ആവശ്യപ്പെട്ടു. മെയ്തി സമുദായത്തെ പട്ടികവർഗ്ഗ പ്രഖ്യാപിക്കണമെന്നുള്ള ഹൈക്കോടതിയുടെ നിർദ്ദേശം മാർച്ച് 27നു പുറത്തു വന്നതിനുശേഷമാണ് സംസ്ഥാനത്ത് ഉടനീളം കലാപം പൊട്ടിപുറപ്പെട്ടത്.
വര്‍ഗ്ഗീയ പ്രചരണം ശക്തമായതോടെ ക്രൈസ്തവ ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇതിനിടയിൽ ക്രൈസ്തവർ വസിക്കുന്ന ഗ്രാമങ്ങളില്‍ ഇപ്പോഴും ആക്രമണം തുടരുകയാണെന്ന് ദൃക്സാക്ഷികളുടെ വിവരണങ്ങളെ ഉദ്ധരിച്ച് പ്രീമിയർ ക്രിസ്ത്യൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് സർക്കാരിലെ ആർക്കെങ്കിലും തങ്ങളെ സഹായിക്കാൻ സാധിക്കുമോയെന്ന് ഒരു ക്രൈസ്തവ നേതാവ് തങ്ങളോട് ചോദിച്ചതായി ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇക്കാലയളവില്‍ 50,000 പേരാണ് ഭവനരഹിതരായത്. ഇവരിൽ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്.
കടപ്പാട് :പ്രവാചക ശബ്ദം
-
us news3 days ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news2 days ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
world news2 weeks ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news2 weeks ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
National2 weeks ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news3 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
us news1 week ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
world news2 weeks ago
Ancient Hebrew Financial Record Discovered on City of David’s Pilgrimage Road