Business News
ഓഡിയുടെ ആദ്യ ഇലക്ട്രിക് കാര് ഇന്ത്യയില് വരുന്നു

സാന്ഫ്രാന്സിസ്കോയില് ഈ വര്ഷം നടന്ന ഓഡി ഗ്ലോബല് സമ്മിറ്റില് അവതരിപ്പിച്ച ഇ-ട്രോണ് ഇലക്ട്രിക് കാറാണ് ഇന്ത്യയിലെത്തുന്നത്.
ഓഡി Q സീരിസിനോട് സാമ്യമുള്ള മോഡലാണ് ഇ-ട്രോണിനുള്ളത്. ഓഡി Q 5നും ഓഡി Q 7നും ഇടയിലാണ് ഇ-ട്രോണിന്റെ സ്ഥാനം. 6.6 സെക്കന്റില് 100 കിലോമീറ്റര് വേഗം കൈവരിക്കുന്ന ഇ-ട്രോണിന് പരമാവധി 200 കി.മീ വേഗത്തില് സഞ്ചരിക്കാനാകും. മുന്നിലെ മോട്ടോറിന് 125 കിലോവാട്ട് കരുത്തും പുറകിലേത്തതിന് 140 കിലോവാട്ട് കരുത്തുമുണ്ട്. അതുകൊണ്ട് ഒരു ചാര്ജിങ്ങില് 400 കിലോമീറ്റര് ദൂരം ഓടാനാകും. രണ്ട് ആക്സിലുകളിലുമായി രണ്ട് ഇലക്ട്രിക് മോട്ടോറുകളും സ്റ്റൈലന് ലുക്കിനായി എല്ഇഡി ടൈല് ലൈറ്റ്സും പിന്ഭാഗത്തുണ്ട്. ഒരു സ്വിച്ച് പോലും ഡാഷ്ബോര്ഡിലില്ല എല്ലാം രണ്ടു ഡിസ്പ്ലേ സ്ക്രീനുകളിലായി ഘടിപ്പിച്ചിരിക്കുന്നു. 660 ലിറ്റര് ബൂട്ട് സ്പേസുള്ള ലഗേജ് യൂണിറ്റുണ്ട്. 5 പേര്ക്ക് സുഗമമായി യാത്ര ചെയ്യാവുന്ന ഇതില് മികവുറ്റ ഇന്റീരിയറുമാണുള്ളത്. 66.92 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില.

Business News
പുതിയ ജിഎസ്ടി നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ: വില കൂടുന്നതും കുറയുന്നതും ഇവയ്ക്കൊക്കെ

ജി.എസ്.ടി ഏർപ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതോടെ പായ്ക്കറ്റ് ഭക്ഷണങ്ങൾക്ക് വില വർധിക്കും. എന്നാൽ മറ്റ് ചില വസ്തുക്കൾക്കും സേവനങ്ങൾക്കും വില കുറയുന്നുണ്ട്. ഏതൊക്കെ വസ്തുക്കൾക്ക് വില കൂടും/ കുറയും?
വില കൂടുന്നവ:
തൈര്, ലസ്സി, മോര് – 5% (ജിഎസ്ടി)
പനീർ – 5% (ജിഎസ്ടി)
ശർക്കര – 5% (ജിഎസ്ടി)
പഞ്ചസാര – 5% (ജിഎസ്ടി)
തേൻ – 5% (ജിഎസ്ടി)
അരി- 5% (ജിഎസ്ടി)
ഗോതമ്പ്, ബാർലി, ഓട്ട്സ്- 5% (ജിഎസ്ടി)
കരിക്ക് വെള്ളം – 12% (ജിഎസ്ടി)
അരിപ്പൊടി- 5% (ജിഎസ്ടി)
എൽഇഡി ലാമ്പുകൾ, കത്തി, ബ്ലെയ്ഡ്, പെൻസിൽ വെട്ടി, സ്പൂൺ, ഫോർക്ക്സ്, സ്കിമ്മർ, കേക്ക് സർവർ, പ്രിന്റിംഗ്/എഴുത്ത്/ ചിത്രരചന എന്നിവയ്ക്കുപയോഗിക്കുന്ന മഷി, സൈക്കിൾ പമ്പ് എന്നിവയ്ക്ക് 18% (ജിഎസ്ടി)
ക്ഷീര മെഷിനറി, വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന മെഷീനുകൾ, ധാന്യ ഇൻഡസ്ട്രികളിൽ ഉപയോഗിക്കുന്ന മെഷീനുകൾക്ക് 18% (ജിഎസ്ടി)
ബാങ്ക് ചെക്ക് – 18% (ജിഎസ്ടി)
സോളാർ വാട്ടർ ഹിറ്റർ, സിസ്റ്റം- 12% (ജിഎസ്ടി)
ലെതർ- 12% ജിഎസ്ടി
പ്രിന്റ് ചെയ്ത മാപ്പുകൾ, അറ്റ്ലസ് – 12% (ജിഎസ്ടി)
പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടൽ മുറികൾക്ക് 12% ജിഎസ്ടി
പ്രതിദിനം 5000 രൂപയ്ക്ക് മുകളിൽ വാടകയുള്ള ഹോസ്പിറ്റൽ മുറികൾ – 5% ജിഎസ്ടി
-റോഡുകൾ, പാലങ്ങൾ, മെട്രോ, ശ്മശാനം, സ്കൂളുകൾ, കനാൽ, ഡാം, പൈപ്പ്ലൈൻ, ആശുപത്രികൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയുടെ കോൺട്രാക്ടുകൾക്ക് 18% ജിഎസ്ടി
വില കുറയുന്നവ:
-ചരക്ക് നീക്കത്തിനുള്ള നികുതി 12% ൽ നിന്ന് 5% ആയി കുറയും
-ചരക്ക് ലോറിയുടെ വാടകയിനത്തിൽ നിന്ന് ജിഎസ്ടി 18% ൽ നിന്ന് 12% ആയി കുറയും
-വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ബാഗ്ഡോഗ്രയിൽ നിന്നുമുള്ള വിമാന യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന ജിഎസ്ടി ഇളവ് ഇനി മുതൽ എക്കണോമിക് ക്ലാസിന് മാത്രമേ ബാധകമാകൂ
-ഇലക്ട്രിക് വാഹനങ്ങൾക്ക് 5% ജിഎസ്ടി മാത്രമേ ഈടാക്കുകയുള്ളു.
Sources:globalindiannews
Business
ബ്ലാക്ക്ബെറി ഫോണുകൾ എല്ലാ സേവനങ്ങളും അവസാനിപ്പിച്ചു

സ്മാർട്ട്ഫോൺ വിപണിയിൽ ഒരു കാലത്ത് തരംഗമായിരുന്ന ബ്ലാക്ക്ബെറി ഇനി ഓര്മ. ബ്ലാക്ക്ബെറിയുടെ കടുത്ത ആരാധകര്പോലും ഇപ്പോൾ ഐഫോണോ ആൻഡ്രോയിഡോ ഹാൻഡ്സെറ്റോ ഒക്കെ ഉപയോഗിക്കുന്നവരാണ്. ഇനിയും ആരാധനകൊണ്ട് ബ്ലാക്ക്ബെറി ഉപയോഗിക്കാനാവില്ല. ഇന്നത്തോടെ ബ്ലാക്ക്ബെറി ഫോണുകൾ എല്ലാ സേവനങ്ങളും അവസാനിപ്പിക്കും. ബ്ലാക്ക്ബെറി, ബ്ലാക്ക്ബെറി പ്ലേബുക്ക് ഓപ്പറേറ്റിംഗ് സ്റ്റിസ്റ്റങ്ങളുള്ള ഫോണുകളാണ് ഓര്മയാകുന്നത്.
അതേസമയം ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ബ്ലാക്ബെറി ഫോണുകളെ ഇത് ബാധിക്കില്ല. അവ തുടര്ന്നും പ്രവര്ത്തിക്കും. KeyOne, Key2, Key2 LE എന്നിവയാണ് ബ്ലാക്ക്ബെറിയുടെ ആൻഡ്രോയിഡ്-പവർ സ്മാര്ട്ട്ഫോണുകള്. എന്നാല് ഇവയ്ക്ക് സെക്യൂരിറ്റി അപ്ഡേഷനുകള് ലഭിക്കുന്നില്ലെന്ന് റിപ്പോര്ട്ടുകളുണ്ട്. സേവനം നിർത്തുന്ന കാര്യം 2021 സെപ്റ്റംബറിൽ തന്നെ ബ്ലാക്ബെറി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നന്ദി സൂചകമായി സേവനങ്ങൾ നീട്ടുകയായിരുന്നു.
ബ്ലാക്ബെറിയുടെ ചില സ്മാർട്ട് ഫോണുകൾ ബ്ലാക്ബെറി ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഈ ഒഎസിൽ നിന്നുള്ള സേവനങ്ങളാണ് ഇന്ന് മുതൽ നിർത്തുന്നത്. ബ്ലാക്ബെറി 7.1 ഒഎസ്, അതിനുമുൻപുള്ള ബ്ലാക്ബെറി പ്ലേബുക്ക് ഒഎസ് 2.1, ബ്ലാക്ബെറി 10 എന്നിവയെല്ലാം ഇനി പ്രവർത്തിക്കില്ല. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട് കനേഡിയൻ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
2010 കളുടെ തുടക്കത്തിൽ തന്നെ ബ്ലാക്ക്ബെറിക്ക് അതിന്റെ പ്രതാപം നഷ്ടപ്പെടുന്നുണ്ടായിരുന്നു. നോക്കിയയുടെ പ്രതാപകാലത്ത് വേറിട്ടു ചിന്തിക്കുന്നവരുടെ ബ്രാന്ഡ് ആയിരുന്നു ബ്ലാക്ബെറി. നോക്കിയ സാധാരണക്കാരുടെ താരമായിരുന്നപ്പോള് ബ്ലാക്ബെറി വമ്പന് ബിസിനസുകാരുടെയും മറ്റും ബ്രാൻഡായി മാറി. ഐഫോൺ, മറ്റ് ആന്ഡ്രോയ്ഡ് ഫോണുകൾ തുടങ്ങി ടച്ച്സ്ക്രീന് ഹാന്ഡ്സെറ്റുകളുടെ പ്രളയത്തില് നോക്കിയയ്ക്കൊപ്പം ബ്ലാക്ക്ബറിയും ഒലിച്ചുപോകുകയായിരുന്നു. എന്നാല് നോക്കിയ പിന്നീട് തിരിച്ചുവന്നു. കാലത്തിനനുസരിച്ചുള്ള അപ്ഡേറ്റുകള് നല്കാനാവാതെ ബ്ലാക്ക്ബെറി വിയര്ത്തു.
Sources:globalindiannews
Business
ബാറ്ററിയില്ലാത്ത ഇലക്ട്രിക് സ്കൂട്ടർ; ഇൻഫിനിറ്റി ഉടൻ ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറായ ബൗൺസ് ഇൻഫിനിറ്റി വൈകാതെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ബൗൺസ്. പൂർണമായും ഇന്ത്യൻ നിർമ്മിതമായിരിക്കും ഇൻഫിനിറ്റി. അടുത്ത വർഷം ജനുവരിയിൽ വിതരണം ആരംഭിക്കുന്ന സ്കൂട്ടറിന്റെ ബുക്കിംഗ് ഡിസംബറിൽ ആരംഭിക്കുമെന്ന് കമ്പനി ശനിയാഴ്ച അറിയിച്ചു. സ്കൂട്ടറിന്റെ വില സംബന്ധിച്ചും അടുത്ത മാസമാദ്യം പ്രഖ്യാപനമുണ്ടാകും.
നീക്കം ചെയ്യാൻ കഴിയുന്ന ലിഥിയം- അയോൺ ബാറ്ററിയാണ് സ്കൂട്ടറിന്റെ സവിശേഷത. ബാറ്ററി ആവശ്യാനുസരണം പുറത്തെടുത്ത് ചാർജ് ചെയ്യാൻ കഴിയും. ബാറ്ററി ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഓപ്ഷനും കമ്പനി പുറത്തിറക്കി. ഇത് പ്രകാരം, ഉപഭോക്താക്കൾക്ക് ബാറ്ററിയില്ലാതെ സ്കൂട്ടർ വാങ്ങാം. രാജ്യത്താകമാനമുള്ള കമ്പനിയുടെ ബാറ്ററി മാറ്റൽ കേന്ദ്രങ്ങൾ മുഖേന ഉപഭോക്താക്കൾക്ക് ഉപയോഗം കഴിഞ്ഞ ബാറ്ററി മാറ്റി റീചാർജ് ചെയ്ത ബാറ്ററി വെക്കാം. ബാറ്ററി അടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകളെക്കാൾ ഈ ഓപ്ഷൻ വഴി വിലയിൽ നാല്പത് ശതമാനം വരെ കുറവ് വരും.
സ്കൂട്ടറിന്റെ മറ്റ് സവിശേഷതകളെ കുറിച്ച് വിവരങ്ങൾ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ 22 മോട്ടോഴ്സിന്റെ നൂറ് ശതമാനം ഓഹരികൾ സ്വന്തമാക്കിയ കമ്പനി അവരുടെ രാജസ്ഥാനിലെ ഭിവാഡിയിലെ സ്കൂട്ടർ നിർമാണ പ്ലാന്റും സ്വന്തമാക്കി. പ്രതിവർഷം 180,000 സ്കൂട്ടറുകളാണ് ഇവിടെ നിർമ്മിക്കാൻ കഴിയുന്നത്.
Sources:Metro Journal
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings