National
ഇനി മുഖം മാത്രം മതി ടിക്കറ്റും ബോര്‍ഡിങ്ങ് പാസ്സും പഴങ്കഥയാകും

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ 2020 ഓടെ ഹൈടെക് മാറ്റത്തിനൊരുങ്ങുകയാണ്.മുഖം സ്‌കാന്‍ ചെയ്ത് യാത്രക്കാരെ തിരിച്ചറിയാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ ടിക്കറ്റും ബോര്‍ഡിങ്ങ് പാസ്സുമായി നില്‍ക്കുന്നത് പഴങ്കഥയാകും. വ്യോമയാന മന്ത്രാലയത്തിന്റെ ഡി ജി യാത്ര പദ്ധതി പ്രകാരം ഈ സൗകര്യം ഉപയോഗപ്പെടുത്തുവാന്‍ യാത്രക്കാര്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. ഒരിക്കല്‍ മുഖം സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. പിന്നീട് യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റ് പ്രിന്റ് കാണിക്കുകയോ, ബോര്‍ഡിങ്ങ് പാസ്സ് എടുക്കുകയോ ചെയ്യാതെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ക്യാമറയ്ക്ക് മുന്നില്‍ മുഖം കാണിച്ചാല്‍ മതി. തുടര്‍ന്ന് സുരക്ഷാ പരിശോധനാ അടക്കമുള്ള നടപടികള്‍ക്ക് വിധേയമാകാം. ഇതിനായി സാധാരണ ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്കൊപ്പം പ്രത്യേകം ഇ-ഗേറ്റുകളുണ്ടായിരിക്കും. ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഏഷ്യ, സ്‌പൈസ് ജെറ്റ് എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ആദ്യമായി ഈ സൗകര്യം നല്‍കുക. ബംഗളൂരുവായിരിക്കും ആദ്യം ഇത് നടപ്പാക്കുക. തുടര്‍ന്ന് കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും.
National
ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന് മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.
National
പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

രാജസ്ഥാന്: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.