Connect with us
Slider

National

മൂന്‍സീറ്റില്‍ കുട്ടികള്‍ വേണ്ട, മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദ്ദേശിക്കുന്നു, ഗതാഗത നിയമം കര്‍ശനമാക്കുന്നു.

Published

on

കാറുകളില്‍ ഇനി മുതല്‍ കുട്ടികളെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യാന്‍ പാടില്ല. വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മകള്‍ മരിച്ച പശ്ചാത്തലം കണക്കിലെടുത്താണ് കുട്ടികളുടെ സുരക്ഷയ്ക്കായി ശക്തമായ നടപടി എടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്. നിലവില്‍ കാറുകളിലെ സീറ്റ് ബെല്‍റ്റ് കുട്ടികള്‍ക്ക് യോജിച്ച രീതിയിലല്ല ക്രമീകരിച്ചിരിക്കുന്നത്. എയര്‍ബാഗ് കുട്ടികള്‍ക്ക് വലിയ ആപത്ക്കരവുമാണ്. ആ സാഹചര്യത്തില്‍ 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ പിന്‍സീറ്റിലിരുത്തി യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കാനാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ് തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. നാലുവയസുമുതല്‍ എട്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്കായി വാഹനത്തില്‍ ബൂസ്റ്റര്‍ സീറ്റ് ഘടിപ്പിക്കണം. ഇതുവഴി കുട്ടികള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറയുന്നു. ഇത്തരത്തിലുള്ള സുരക്ഷാമാര്‍ഗ നിര്‍ദ്ദേശങ്ങളാണ് മോട്ടോര്‍ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്.

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

us news3 hours ago

A woman has been arrested in Sweden for locking her son in an apartment for 28 years

Stockholm: A mother in Sweden has been arrested on suspicion of locking her son inside their apartment for 28 years,...

Media3 hours ago

Egyptian Village Tensions Worsen Towards Christians

Egypt – Following a mob attack by Islamic extremists against Egyptian Christians in the village of Barsha on November 25th,...

us news3 hours ago

യേശുവിനെ തള്ളിപറയാഞ്ഞതിനു പാസ്റ്ററെയും രണ്ടു കുഞ്ഞുങ്ങളെയും ഉഗാണ്ടയിൽ സുവിശേഷവിരോധികൾ കൊലപ്പെടുത്തി

കിബുക്കു: രാജ്യത്ത് നടന്ന ദാരുണമായ സംഭവം പാസ്റ്ററുടെയും രണ്ട് ക്രിസ്ത്യൻ കുട്ടികളുടെയും മരണത്തിലേക്ക് നയിച്ചു പാസ്റ്ററുടെ ഒപ്പമുണ്ടായിരുന്ന ഇമ്മാനുവൽ ഹമുസ പറയുന്നതിങ്ങനെ: “നവംബർ 23 ന് അവരെ...

Uncategorized3 hours ago

യുഎഇയിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത ആരാധനകൾക്ക് ഇന്ന് തുടക്കമാകുന്നു.

  ദുബായ്: യുഎഇയിലെ പ്രമുഖ പെന്തെക്കോസ്ത് സഭകളുടെ റീജിയൻ സംയുക്ക ആരാധനകൾക്ക് ഇന്ന് തുടക്കമാകുന്നു. ഐപിസി, എ.ജി. ചർച്ച് ഓഫ് ഗോഡ്, ശാരോൻ സഭകളുടെ സംയുക്ത ആരാധനകളാണ്...

Media4 hours ago

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.കേരളം, അസ്സം, വെസ്​റ്റ്​ ബംഗാള്‍,...

us news4 hours ago

Poison in wine distributed at funerals; 7 dead, 131 hospitalized after drinking fake wine in Cambodia

A batch of rice wine, adulterated with a toxic substance, has killed 7 people and hospitalised more than 131 others...

Trending