Tech
‘വാഹന്‍സാരഥി’ നടപ്പിലാക്കി മോട്ടോര്‍ വാഹന വകുപ്പ് ; വ്യാജ നമ്പറുകാര്‍ക്ക് ഇനി രക്ഷയില്ല

വാഹനം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തന്നെ സ്ഥിരം നമ്പര്‍ വാഹന ഉടമക്ക് നല്കുന്ന പരിഷ്കാരം നടപ്പാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ‘വാഹന്‍സാരഥി’ എന്ന സോഫ്റ്റ് വെയറാണ് ഉദ്യോഗസ്ഥരെ ഇക്കാര്യത്തില്‍ സഹായിക്കുന്നത്. രാജ്യത്ത് ഏകീകൃതമായി നടപ്പിലാക്കുന്നതിനാല്‍ നിമിഷം കൊണ്ട് വ്യാജ നമ്പറുകാരെ പിടികൂടാനും കഴിയും. സോഫ്റ്റ് വെയര്‍വഴിയുള്ള കേരളത്തിലെ ആദ്യ രജിസ്ട്രേഷന് കൊടുവള്ളിയിലായിരുന്നു.
രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കെല്ലാം അപ്പോള്‍ തന്നെ സ്ഥിരം നമ്പര്‍ അടക്കമുള്ള ആര്‍സി ബുക്കുകള്‍ കൈമാറി. ചടങ്ങില്‍ ജോയിന്റ് ആര്‍ടിഒ നിഷ കെ. മോനി, അസിസ്റ്റന്റ് മോട്ടോര്‍ ഇന്‍സ്പെക്ടര്‍മാരായ വി എസ് സൂരജ്, ജെസി, എച്ച് എ ഷീബി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വാഹന്‍സാരഥി പ്രാവര്‍ത്തികമായതോടെ രാജ്യത്തെവിടെയും താത്കാലിക രജിസ്റ്റര്‍ നമ്പറില്‍ ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയും.
വാഹന്‍സാരഥി വഴി രാജ്യത്ത് എവിടെ നിന്നും ലൈസന്‍സ് എടുക്കാമെന്നതും മറ്റൊരു ഗുണമാണ്. മാത്രമല്ല വ്യാജ ലൈസന്‍സ് ഉപയോഗിച്ച് നിരവധി ഇതര സംസ്ഥാന ഡ്രൈവര്‍മാര്‍ കേരളത്തിലെത്തുന്നുണ്ട്. പഴയ രീതിയായിരുന്നെങ്കില്‍ ഇവയെല്ലാം കണ്ടെത്തുക പ്രയാസമാണെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍, വാഹന്‍സാരഥി വഴി വാഹനങ്ങളുടെ വ്യാജ രേഖകളും വ്യാജ ലൈസന്‍സും കണ്ടെത്താന്‍ കഴിയും. ഫാന്‍സി നമ്പറുകള്‍ ലേലത്തിനിടുന്ന വകയില്‍ സര്‍ക്കാരിന് വലിയ വരുമാനമാണ് ലഭിക്കാറുള്ളത്. വാഹന്‍ സാരഥി സോഫ്റ്റ്വെയര് വന്നതോടെ ഈ വരുമാനം വര്‍ധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ അറിയാന്‍ കഴിയാത്തതിനാല്‍ ഒത്തുകളി അവസാനിക്കും. ഇതോടെ യഥാര്‍ഥ ലേല തുക സര്‍ക്കാരിന് ലഭിക്കുകയും ചെയ്യും.
Tech
വാട്ട്സാപ്പിൽ ഇനി തീയതി പ്രകാരം സന്ദേശങ്ങൾ തിരയാം

വാട്ട്സാപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുകൾ പുറത്തിറക്കുന്നു. ഏറ്റവും പുതിയ 23.1.75 അപ്ഡേറ്റിൽ ആണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. പുതിയ അപ്ഡേറ്റിൽ ലഭ്യമായ പുതിയ ഫീച്ചറുകളിൽ മെസ്സേജ് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ്, സെർച്ച് യുവർസെൽഫ് ഫീച്ചർ, സെർച്ച് ബൈ ഡേറ്റ് ഫീച്ചർ, ഇമേജ് ഫീച്ചറുകൾ, ഡ്രാഗ് ആൻഡ് ഡ്രോപ്പ് തുടങ്ങി നിരവധി ഫീച്ചറുകൾ പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുന്നു.
വാട്ട്സ്ആപ്പ് സെർച്ച് ബൈ ഡേറ്റ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം. സന്ദേശം ലഭിച്ച ദിവസങ്ങൾ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. ഇത് വഴി ഉപയോക്താക്കൾക്ക് വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റ് വിൻഡോയിലെ ഏതെങ്കിലും പ്രത്യേക തീയതിയിൽ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും. മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്കായുള്ള ചില വാട്ട്സ്ആപ്പ് ബീറ്റയ്ക്കായി പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്.
ചാറ്റ് സെർച്ച് ബോക്സിൽ ലഭ്യമായ ഓപ്ഷൻ ഉപയോഗിച്ച് ഒരു നിശ്ചിത തീയതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. വാട്ട്സ്ആപ്പ് കുറച്ച് കാലമായി തീയതി പ്രകാരം തിരയൽ സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
Sources:globalindiannews
Tech
വീഡിയോ റെക്കോർഡ് ചെയ്യാൻ ഇനി ക്യാമറ ഓപ്ഷനിൽ ലോങ്ങ് പ്രസ് ചെയ്യേണ്ട, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഓരോ അപ്ഡേറ്റിലും ഉപയോക്താക്കൾക്ക് വ്യത്യസ്ഥമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ വീഡിയോകൾ റെക്കോർഡ് ചെയ്യുന്നത് എളുപ്പത്തിലാക്കാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, വാട്സ്ആപ്പിൽ ക്യാമറ ഉപയോഗിക്കുന്നത് കുറച്ചുകൂടി അനായാസമാക്കാൻ സാധിക്കും. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
നിലവിലുള്ള ക്യാമറ ഓപ്ഷന്റെ പരിഷ്കരിച്ച പതിപ്പാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. സാധാരണയായി വാട്സ്ആപ്പിൽ വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ക്യാമറ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യേണ്ടതായിട്ടുണ്ട്. ഇത് പലപ്പോഴും വീഡിയോയുടെ ക്ലാരിറ്റിയും കൃത്യതയും നഷ്ടപ്പെടാൻ കാരണമാകുന്നു. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് ‘ക്യാമറ മോഡ്’ എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഇതോടെ, ക്യാമറയിൽ നിന്ന് വീഡിയോയിലേക്കും തിരിച്ചും എളുപ്പത്തിൽ സ്വിച്ച് ചെയ്യാൻ കഴിയുന്നതാണ്. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കും.
കടപ്പാട് :കേരളാ ന്യൂസ്
Tech
അനാവശ്യ സന്ദേശങ്ങൾ കൊണ്ട് നോട്ടിഫിക്കേഷൻ ബാർ നിറയാറുണ്ടോ? പരിഹാരവുമായി വാട്സ്ആപ്പ്

ഉപഭോക്താക്കൾക്ക് വിവിധ തരത്തിലുള്ള ഫീച്ചറുകൾ നൽകുന്നതിൽ മുൻപന്തിയിലാണ് വാട്സ്ആപ്പ്. ഓരോ ദിവസം കഴിയുന്തോറും ഒട്ടനവധി മാറ്റങ്ങളാണ് വാട്സ്ആപ്പിൽ എത്തുന്നത്. വാട്സ്ആപ്പിൽ മെസേജുകൾ എളുപ്പത്തിൽ അയക്കാനും, സ്വീകരിക്കാനും കഴിയുമെന്നാണ് പ്രധാന പ്രത്യേകത. എന്നാൽ, മിക്ക ആളുകളിലും അനാവശ്യ സന്ദേശങ്ങൾ നോട്ടിഫിക്കേഷൻ ബാറിൽ നിറയുന്നത് പലപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. അനാവശ്യ സന്ദേശങ്ങൾ നിറയുമ്പോൾ, പ്രധാനപ്പെട്ട സന്ദേശങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കും. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിനാണ് പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. അവ എന്താണെന്ന് പരിചയപ്പെടാം.
നോട്ടിഫിക്കേഷൻ ബാറിൽ നിന്ന് തന്നെ അനാവശ്യ കോൺടാക്ടുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള ഷോട്ട്കട്ടാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇതോടെ, ചാറ്റ് മെസേജ് നോട്ടിഫിക്കേഷനിൽ നിന്നുതന്നെ ഏത് കോൺടാക്ടും ബ്ലോക്ക് ചെയ്യാൻ കഴിയും. അജ്ഞാതനായ ആളുകളിൽ നിന്നുള്ള സന്ദേശങ്ങൾ വരുമ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള ബ്ലോക്ക് ഷോട്ട്കട്ട് ദൃശ്യമാകുകയുള്ളൂ. അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന മെസേജുകൾ ടാപ്പ് ചെയ്ത് ബ്ലോക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കുക.
കടപ്പാട് :കേരളാ ന്യൂസ്
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed