Connect with us

Tech

ബ്ലാക്ക്‌ബെറി ഇൻസ്റ്റൻറ് മെസഞ്ചര്‍ സേവനം അവസാനിപ്പിക്കുന്നു

Published

on

 

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ ബ്ലാക്ക്‌ബെറി മെസഞ്ചര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 2019 മെയ്യ് 31-ന് ആപ്ലിക്കേഷന്‍ സേവനം അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം മെസഞ്ചറിന്റെ പുതിയ ആപ്‌ളിക്കേഷന്റെ സേവനം ഉടന്‍ ലഭ്യമായിത്തുടങ്ങും. ആറുമാസത്തേക്ക് 2.46 ഡോളറാണ് പുതിയ പതിപ്പ് ഉപയോഗിക്കാൻ കമ്പനി ഏര്‍പ്പെടുത്തിയിരിക്കുന്ന നിരക്ക്.

2005 മുതലാണ് ബ്ലാക്ക്‌ബെറി പ്രചാരത്തിലെത്തുന്നത്. ആദ്യകാലഘട്ടങ്ങളില്‍ ബ്ലാക്ക്‌ബെറി ഉപകരണങ്ങളില്‍ മാത്രമേ ആപ്പ് ലഭിച്ചിരുന്നുള്ളു. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളുടെ പ്രചാരം വര്‍ദ്ധിച്ചതോടെ ബ്ലാക്ക്‌ബെറിയ്ക്കും ബിബിഎമ്മിനും ഉപയോക്താക്കളെ നഷ്ടപ്പെടാന്‍ തുടങ്ങി. 2013ല്‍ ബ്ലാക്ക്‌ബെറി ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറക്കിയെങ്കിലും അധികം ഉപയോക്താക്കളെ സമ്പാദിക്കാന്‍ ബ്ലാക്ക്‌ബെറി മെസഞ്ചറിന് കഴിഞ്ഞില്ല.മേയ് 31 ന് മുമ്പ് ബിബിഎമ്മില്‍ പങ്കുവെച്ച ചിത്രങ്ങളും, വീഡിയോകളും ഫയലുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ അധികൃതര്‍ അവസരമൊരുക്കിയിട്ടുണ്ട്.

Tech

വീഡിയോ കോളില്‍ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളവതരിപ്പിക്കാന്‍ വാട്‌സാപ്പ്

Published

on

ലോകമെമ്പാടും ജനപ്രീതിയേറെയുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ചാറ്റിങിന് പുറമെ വീഡിയോ, ഓഡിയോ കോളുകള്‍ക്കുള്ള സൗകര്യവും വാട്‌സാപ്പിലുണ്ട്. ഉപഭോക്താക്കള്‍ക്കായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്‌സാപ്പ് പുതിയ ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണിപ്പോള്‍.

വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് പുതിയ എആര്‍ ഫീച്ചറുകളുടെ വരവ് റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സാപ്പിന്റെ 2.24.13.14 ബീറ്റാ വേര്‍ഷനിലാണ് ഈ അപ്‌ഡേറ്റുള്ളത്. വാട്‌സാപ്പ് കോളുകളില്‍ ഇഫക്ടുകള്‍ ഉപയോഗിക്കാനും ഫില്‍റ്ററുകള്‍ ഉപയോഗിക്കാനും ഇതുവഴി സാധിക്കും. ഐഫോണിലെ ഫേസ്‌ടൈം വീഡിയോ കോളില്‍ നേരത്തെ തന്നെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളുണ്ട്. ഇതിന് സമാനമായ സൗകര്യങ്ങളായിരിക്കാം വാട്‌സാപ്പില്‍ വരുന്നത്.

ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ മുഖം ഭംഗിയുള്ളതാക്കാനുള്ള ടച്ച് അപ്പ് ടൂളും, വെളിച്ചക്കുറവ് പരിഹരിക്കാനുള്ള ലോ ലൈറ്റ് മോഡുമെല്ലാം വാട്‌സാപ്പിലെത്തുമെന്ന് വാബീറ്റാ ഇന്‍ഫോ പറയുന്നു. ഇതിന് പുറമെ കോളുകള്‍ക്കിടയില്‍ പശ്ചാത്തലം മാറ്റാനും ബ്ലര്‍ ചെയ്യാനും ഇതുവഴി സാധിക്കും. ഇതില്‍ പല സൗകര്യങ്ങളും വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്പുകളിലും ലഭിക്കും. വീഡിയോകളില്‍ കൂടുതല്‍ വിനോദം നല്‍കാനുള്ള ഫില്‍റ്ററുകളും വാട്‌സാപ്പ് അവതരിപ്പിച്ചേക്കും. ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ സൗകര്യങ്ങള്‍ വാട്‌സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിലാണ് ലഭിക്കുക.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ

Published

on

പുതിയ പരസ്യ രീതി പരീക്ഷിക്കാനുള്ള നീക്കവുമായി ഇന്‍സ്റ്റഗ്രാം. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ഭാഗമായി ചെയ്യുന്നത്. ആഡ് ബ്രേക്‌സ് എന്ന പേരിലാണ് ഇതറിയപ്പെടുക. നിലവില്‍ ചുരുക്കം ചിലരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പരീക്ഷിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചില ഉപഭോക്താക്കളാണ് സോഷ്യല്‍മീഡിയയിലൂടെ ഇത്തരത്തിലുള്ള പരീക്ഷണം നടക്കുന്നുണ്ടെന്ന വിവരം കൈമാറിയത്. മൂന്ന് മുതല്‍ അഞ്ച് സെക്കന്റ് വരെയുള്ള സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങളാണ് കാണുക. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെയാണ് ഇവ കാണാറുള്ളത്.

പരസ്യങ്ങള്‍ കാണിക്കുന്ന പുതിയ രീതിയാണ് ആഡ് ബ്രേക്കുകള്‍. ഇത് വന്നാല്‍ ചിലപ്പോള്‍ ബ്രൗസ് ചെയ്യുന്നതിന് മുമ്പ് തന്നെ പരസ്യങ്ങള്‍ കാണേണ്ടി വന്നേക്കുമെന്നാണ് ഇതെക്കുറിച്ച് പുറത്തുവന്ന കുറിപ്പില്‍ പറയുന്നത്. പരസ്യത്തിലെ ഇന്‍ഫോ ബട്ടനില്‍ ക്ലിക്ക് ചെയ്ത ഉപഭോക്താവിന്റെതാണ് ശ്രദ്ധേയമാകുന്ന ഈ കുറിപ്പ്. ഉപഭോക്താക്കള്‍ക്ക് ഇത്തരമൊരു പരസ്യ രീതി ശല്യമാകുമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ അഭിപ്രായം തേടാനാകാം ഇപ്പോള്‍ ഇത് പരീക്ഷിക്കുന്നതെന്ന അഭ്യൂഹവുമുണ്ട്.

സൗജന്യമായി യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് സ്‌കിപ്പ് ചെയ്യാനാകാത്ത തരത്തില്‍ പരസ്യങ്ങള്‍ കാണിക്കാറുണ്ട്. അതില്‍ ചില വീഡിയോകള്‍ക്ക് ഒരു മിനിറ്റിലേറെ ദൈര്‍ഘ്യവുമുണ്ടാവാറുണ്ട്. യൂട്യൂബ് പ്രീമിയം വരിക്കാരായാല്‍ ഈ പരസ്യങ്ങളൊന്നും കാണേണ്ടി വരില്ല. ഇതിന് സമാനമായി ആകും ഇന്‍സ്റ്റാഗ്രാമില്‍ പെയ്ഡ്, സൗജന്യ സബ്സ്‌ക്രിപ്ഷനുകള്‍ അവതരിപ്പിക്കുക. ഇതിനെ കുറിച്ച് മെറ്റ ഇതു വരെ പ്രതികരിച്ചിട്ടില്ല.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്

Published

on

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്. ക്രോം ബ്രൗസറിൻ്റെ പഴയ പതിപ്പുകളിൽ സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് (സിഇആർടി-ഇൻ) ടീം.

സേവനം നിഷേധിക്കൽ, വിവരങ്ങൾ മോഷ്ടിക്കൽ തുടങ്ങിയ വിവിധ കാര്യങ്ങൾക്ക് സൈബ‍‍ര്‍ അറ്റാക്ക‍‍ര്‍മാരെ സഹായിക്കുന്ന തരത്തിലുള്ളവയാണ് ഈ വീഴ്ച്ചകൾ. ഇത് പരിഹരിക്കുന്നതിനായി ഉടൻ തന്നെ ഏറ്റവും പുതിയ ഗൂഗിൾ ക്രോം പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുകയും സെക്യൂരിറ്റി അപ്ഡേറ്റുകൾ ഏതെങ്കിലും പൂർത്തിയാകാതെ കിടക്കുന്നുണ്ടെങ്കിൽ അത് പൂർത്തിയാക്കുകയും ചെയ്യേണ്ടതാണ്.

സുരക്ഷാ വീഴ്ച്ചയുള്ളത് ഏതൊക്കെ പതിപ്പുകളിൽ?
വിൻഡോസ്, മാക് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കിൽ 124.0.6367.78/.79 പതിപ്പിന് മുമ്പുള്ള പതിപ്പുകളിലും ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ 124.0.6367.78 പതിപ്പിന് മുമ്പുള്ള പതിപ്പുകളിലുമാണ് സുരക്ഷാ വീഴ്ച്ച കണ്ടെത്തിയിട്ടുള്ളത്.

ശ്രദ്ധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
ഈ സുരക്ഷാ വീഴ്ച്ചകൾ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റൊരു സ്ഥലത്തിരുന്ന് ഉപയോക്താക്കാവിൻ്റെ സിസ്റ്റം ആക്സസ് ചെയ്യുന്നതിനുള്ള റിക്വസ്റ്റ് അയക്കാൻ അറ്റാക്ക‍ര്‍മാര്‍ക്ക് സാധിക്കും. ഉപയോക്താവ് റിക്വസ്റ്റ് സ്വീകരിക്കുന്ന പക്ഷം അറ്റാക്ക‍ര്‍ സിസ്റ്റത്തിൻ്റെ കൺട്രോൾ ഏറ്റെടുക്കുകയും ചെയ്യും.

പരിഹാരം എന്താണ്?
അതു കൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ മുകളിൽ പറഞ്ഞിട്ടുള്ള പതിപ്പുകൾക്ക് മുമ്പുള്ള ക്രോം പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യണമെന്നാണ് സിഇആർടി-ഇൻ നിർദേശം. അതോടൊപ്പം എല്ലാ സമയത്തും ക്രോം അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പവരുത്തണമെന്നും അവർ വ്യക്തമാക്കുന്നു.

എങ്ങനെ ക്രോം അപ്ഡേറ്റ് ചെയ്യാം?
സാധാരണയായി ഗൂഗിൾ ക്രോം തനിയെ തന്നെ അപ്ഡേറ്റ് ആവുകയും അത് നടപ്പിൽ വരുത്തുന്നതിന് റീലോഞ്ച് ചെയ്യാനുള്ള ഓപ്ഷൻ കാണിക്കുകയും ചെയ്യാറുണ്ട്. മാനുവലായും ക്രോം അപ്ഡേറ്റ് ചെയ്യാനാകും.

മാനുവലായി ചെയ്യുന്നതിന് താഴെ പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക.

 • ക്രോം തുറന്നതിന് ശേഷം വലത് ഭാഗത്ത് ഏറ്റവും മുകളിലായി നൽകിയിട്ടുള്ള മൂന്നു ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
  പിന്നീട് തുറന്നു വരുന്ന മെനുവിൽ നിന്ന് ‘Help’ തെരഞ്ഞെടുക്കുക
  അതിന് ശേഷം ‘About Google Chrome’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  അതോടെ ക്രോം അപ്ഡേറ്റുകൾ ലഭ്യമാണോ എന്ന് പരിശോധിക്കുകയും ലഭ്യമാണെങ്കിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പ്രൊസസ് ആരംഭിക്കുകയും ചെയ്യും.
  ഇൻസ്റ്റാൾ ആയതിന് ശേഷം പുതിയ ക്രോം പതിപ്പ് ഉപയോഗിക്കുന്നതിനായി ‘Relaunch’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news11 hours ago

Louisiana Becomes First State to Mandate Display of 10 Commandments in Schools

Louisiana has become the first state to require the Ten Commandments to be displayed in every public school classroom. Republican...

Tech11 hours ago

വീഡിയോ കോളില്‍ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളവതരിപ്പിക്കാന്‍ വാട്‌സാപ്പ്

ലോകമെമ്പാടും ജനപ്രീതിയേറെയുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ചാറ്റിങിന് പുറമെ വീഡിയോ, ഓഡിയോ കോളുകള്‍ക്കുള്ള സൗകര്യവും വാട്‌സാപ്പിലുണ്ട്. ഉപഭോക്താക്കള്‍ക്കായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്‌സാപ്പ് പുതിയ ഓഗ്മെന്റഡ്...

world news12 hours ago

നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുത്, അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുതെന്നും കര്‍തൃ പ്രാര്‍ത്ഥനയിലെ അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ച്ചയ്ക്കിടെ...

world news12 hours ago

ഇറാഖിലേക്ക് മടങ്ങിയെത്തുന്ന ക്രൈസ്തവരുടെ എണ്ണം കുറയുന്നു

മൊസൂള്‍: ഇറാഖിലെ പ്രധാന നഗരമായ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റുകൾ ഭരണമുറപ്പിച്ചതിനെ തുടർന്ന് സ്ഥലമുപേക്ഷിച്ചു പോയവരില്‍, തിരികെ വരുന്ന ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം കുറയുന്നതായി വാര്‍ത്ത ഏജന്‍സിയായ...

Hot News12 hours ago

ഈ നഗരത്തെ ഉടൻ കടൽ വിഴുങ്ങും; മുങ്ങിമരിക്കാതിരിക്കാൻ ഒരു കോടി ജനങ്ങൾ, പുതിയ നഗരം പണിത് രക്ഷപ്പെടാൻ ശ്രമം തുടരുന്നു

ജക്കാർത്ത: ഒരു കോടിയിലധികം ആളുകൾ താമസിക്കുന്ന ഒരു നഗരം നിന്നനിൽപ്പിൽ കടലിനടിയിലേക്ക് മുങ്ങിത്താഴ്ന്നാൽ എന്താകും അവസ്ഥ, അല്ലെങ്കിൽ കടൽ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് കുതിച്ചെത്തിയാൽ എന്താകും? പറഞ്ഞുവരുന്നത്...

world news1 day ago

Members of Mob That Killed Nazir Masih Released on Bail

Pakistan  — Two weeks after Nazir Masih succumbed to injuries he sustained during a brutal mob attack on May 25,...

Trending