Connect with us

Tech

ടിക്​ ടോകി​ന്​ ഏർപ്പെടുത്തിയ നിരോധനം നീക്കി. മദ്രാസ് ഹൈക്കോടതി

Published

on

 

ഹ്രസ്വ വീഡിയോ ആപ്പായ ടിക്​ ടോകി​ന്​ ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി. മദ്രാസ്​ ഹൈക്കോടതി യുടെ മധുര ബെഞ്ചാണ്​ ടിക്​ ടോകിന്​ ഏർപ്പെടുത്തിയ നിരോധന നീക്കിയത്​. അഭിഭാഷകനായ മുത്തുകുമാർ നൽകിയ കേസ്​ പരിഗണിച്ചാണ്​ നടപടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ്​ കോടതി വിധിയെന്നും നിരോധനം മൂലം ദിവസേന മൂന്നര കോടി രൂപയുടെ നഷ്​ടമുണ്ടായെന്നും ടിക്​ ടോക്​ കോടതിയിൽ വാദിച്ചു. അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ്​ ഏപ്രിൽ മൂന്നിന്​ ടിക്​ ടോകിന്​ മദ്രാസ്​ ഹൈകോടതി നിരോധനം ഏർപ്പെടുത്തിയത്​. തുടർന്ന്​ ഏപ്രിൽ 18ന്​ ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്നും ആപ്പിൾ സ്​റ്റോറിൽ നിന്നും ടിക്​ ടോക്​ പിൻവലിച്ചിരുന്നു.

അശ്ലീലദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നുണ്ടോയെന്ന്​ പരിശോധിക്കാ​മെന്ന്​ ടിക്​ ടോക്​ അറിയിച്ചതിനെ തുടർന്നാണ്​ നിരോധനം നീക്കിയത്​​. അശ്ലീലദൃശ്യങ്ങൾ ഇനിയും സംപ്രേക്ഷണം ചെയ്​താൽ കോടതിയലക്ഷ്യമായി കണ്ട്​ തുടർനടപടികൾ സ്വീകരിക്കുമെന്നും മദ്രാസ്​ ഹൈകോടതി ടിക്​​ ടോകിനെ ഓർമിപ്പിച്ചു

Tech

ഗൂഗിളിന് വെല്ലുവിളി ! സെര്‍ച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പണ്‍ എഐ

Published

on

ഗൂഗിള്‍ സെര്‍ച്ചിനെ വെല്ലുവിളിച്ചുകൊണ്ട് പുതിയ വെബ് സെര്‍ച്ച് എഞ്ചിനുമായി ഓപ്പണ്‍ എ.ഐ.

ചാറ്റ് ജിപിടി സെര്‍ച്ച് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വെബ് സെര്‍ച്ച് പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ അന്വേഷണങ്ങള്‍ക്ക്‌ കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും മറുപടി നല്‍കുമെന്നാണ് ഈ ഓപ്പണ്‍ എ.ഐയുടെ അവകാശവാദം.

വരും മാസങ്ങളില്‍ സൗജന്യ ചാറ്റ് ജിപിടി ഉപയോക്താക്കളിലേക്കും ജിപിടി സെര്‍ച്ച് ഓപ്ഷന്‍ എത്തുമെന്നും ഓപ്പണ്‍ എ.ഐ വ്യക്തമാക്കിയിട്ടുണ്ട്.

ഉപയോക്താവ് ചോദിക്കുന്നതിന് അനുസരിച്ച് ചാറ്റ് ജി.പി.ടി തന്നെ വെബ് സെര്‍ച്ച് നടത്തും. അല്ലെങ്കില്‍ വെബ് സെര്‍ച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് തന്നെ വെബ് സര്‍ച്ചിലേക്ക് പോകാം.

ചാറ്റ് ജി.പി.ടി പ്ലസ്‌, ടീം ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്റര്‍പ്രൈസ്, എഡ്യു ഉപയോക്താക്കള്‍ക്ക് വരും ദിവസങ്ങളില്‍ ഈ അപ്‌ഡേഷന്‍ ലഭിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കിടിലന്‍ ഫീച്ചറുകളുമായി യൂട്യൂബ്

Published

on

ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കിടിലന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്. യൂട്യൂബില്‍ പ്ലേ ബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പര്‍ ടൈമര്‍ ഫീച്ചറുമാണ് അവതരിപ്പിക്കുന്നത്. വൈകാതെ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി ജി എസ് എം അരീന റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ 0.25 ആണ് ഏറ്റവും കുറഞ്ഞ പ്ലേബാക്ക് സ്പീഡ്. ഇത് 0.05 ആക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്ലീപ് ടൈമര്‍ നേരത്തെ പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമായിട്ടായിരുന്നു. എന്നാല്‍ ഇനി ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ സ്റ്റോപ് ആകുന്ന ഫീച്ചറാണ് വരാന്‍ പോകുന്നത്. ഇതിനായി, എപ്പോഴാണ് വീഡിയോ സ്റ്റോപ് ആകേണ്ടത് എന്നനുസരിച്ച് നേരത്തെ തന്നെ നിങ്ങള്‍ക്ക് ടൈമര്‍ സെറ്റ് ചെയ്ത് വെക്കാം. നേരത്തെ പ്രീമിയം സബ്‌സ്‌ക്രൈബര്‍മാരില്‍ ഈ ഫീച്ചര്‍ പരീക്ഷിച്ചു വന്നിരുന്നു.

പ്ലേ ബാക്ക് മെനുവിലായിരിക്കും സ്ലീപ്പ് ടൈമര്‍ ഓപ്ഷന്‍ ഉണ്ടാകുക. 10, 15, 20, 45 മിനിറ്റായോ അല്ലെങ്കില്‍ ഒരു മണിക്കൂറായോ സെറ്റ് ചെയ്ത് വെക്കാന്‍ സാധിക്കും. വീഡിയോയുടെ അവസാനത്തില്‍ ടൈമര്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാകും. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നേരം വീഡിയോ കാണണമെന്നുണ്ടെങ്കില്‍ പോപ്പ് അപ്പിലൂടെ ടൈമര്‍ നീട്ടാന്‍ സാധിക്കും. ഇനി അങ്ങനെ അല്ലെങ്കില്‍ പ്ലേ ബാക്ക് താത്ക്കാലികമായി സ്റ്റോപ് ആകും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

ജിമെയിലില്‍ റിക്കവറി റിക്വസ്റ്റ് വന്നോ?; ക്ലിക്ക് ചെയ്താല്‍ എട്ടിന്റെ പണി ഉറപ്പ്

Published

on

ഓരോ ദിവസവും നാം ചിന്തിക്കാത്ത രീതിയിലുള്ള സൈബര്‍ തട്ടിപ്പുകളുടെ കഥയാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ജിമെയില്‍ റിക്കവറി റിക്വസ്റ്റിന്റെ മറവിലൂടെയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശനം. ജിമെയില്‍ വഴി വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അയക്കുന്ന സൈബര്‍ തട്ടിപ്പാണ് വ്യാപകമാകുന്നത്.

എഐ ടൂള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നതിനാല്‍ ജിമെയില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ജിമെയില്‍ റിക്കവര്‍ റിക്വസ്റ്റ് വരുന്ന മെയില്‍ ഐഡി കൃത്യമായി പരിശോധിക്കുക. ജിമെയില്‍ അക്കൗണ്ട് സെക്യൂരിറ്റി ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക. മറ്റാരെങ്കിലും ലോഗിന്‍ ചെയ്യുന്നുണ്ടോ എന്ന് ഇതിലൂടെ അറിയാനാവുമെന്നതിനാല്‍ തട്ടിപ്പില്‍ വീഴാതെ രക്ഷപ്പെടാം.

നിങ്ങള്‍ ജിമെയില്‍ അക്കൗണ്ട് റിക്കവറി ആവശ്യപ്പെടാതെയാണ് വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് ജിമെയില്‍ വഴി അയച്ച് തട്ടിപ്പ് സംഘം നമ്മെ സമീപിക്കുക. ജിമെയില്‍ അക്കൗണ്ട് റിക്കവറി ചോദിച്ചുകൊണ്ട് ഒരു നോട്ടിഫിക്കേഷന്‍ ഫോണിലോ, മെയിലിലോ ലഭിക്കുന്നതിലാണ് തുടക്കം. ജിമെയില്‍ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്യാന്‍ സൈബര്‍ തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഇന്ത്യയില്‍ നിന്നല്ല, മറ്റേതെങ്കിലും രാജ്യത്ത് നിന്നായിരിക്കും ഇത്തരത്തില്‍ അഭ്യര്‍ത്ഥന മിക്കവാറും വരിക. ലഭിച്ച ലിങ്കില്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്ത് പോയാല്‍ വ്യക്തിപരമായ വിവരങ്ങളെല്ലാം തട്ടിപ്പ് സംഘത്തിലേക്കെത്തും.

മനുഷ്യന്റെ നിത്യജീവിതത്തില്‍ ഏത് കാര്യത്തിനും സാമൂഹിക മാധ്യമങ്ങള്‍ അത്യാവശ്യമായി വന്നിരിക്കുന്ന കാലമാണിത്. ആശയവിനിമയത്തിനും ബന്ധങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും പ്രമോഷനുകള്‍ സാധ്യമാക്കാനുമെല്ലാം സോഷ്യല്‍മീഡിയ ആപ്പുകളെയാണ് നാം ആശ്രയിക്കുന്നത്. ഇതാണ് ഇത്തരക്കാര്‍ സൗകര്യപൂര്‍വം ചൂഷണത്തിനും തട്ടിപ്പിനും ഉപയോഗിക്കുന്നത്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National21 hours ago

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിൽ ജാഗ്രതേ..! സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന തരത്തിൽ ഒരു...

us news21 hours ago

അയര്‍ലന്‍ഡില്‍ യുപിഎഫ് ഫാമിലി കോൺഫറൻസിനു സമാപനം

അയർലണ്ടിലെയും നോർത്തേൻ അയർലണ്ടിലെയും മലയാളം പെന്തെക്കോസ്ത് ദൈവസഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ പത്താമത് ഫാമിലി കോൺഫറൻസ് ഡബ്ലിനിൽ സമാപിച്ചു. സോളിഡ് റോക്ക് ചർച്ച് ഓഫ് ഗോഡിൽ...

us news23 hours ago

“കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച വൈകിട്ട് നടക്കും

മെൽബൺ : ഓസ്ട്രേലിയയിലെ മെൽബൺ പട്ടണത്തിലുള്ള എബെനേസർ ക്രിസ്ത്യൻ അസംബ്ലി സഭ ഒരുക്കുന്ന “കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച...

National23 hours ago

തിരുവല്ലാ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 20 മുതൽ 26 വരെ രാമൻചിറ കൺവൻഷൻ നഗറിൽ നടക്കുന്ന നൂറ്റിരണ്ടാമത് തിരുവല്ലാ കൺവൻഷന്റെ രണ്ടാമത്...

world news23 hours ago

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ സെമിനാരി റെക്ടര്‍ക്ക് മോചനം

എഡോ : നൈജീരിയയിലെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ നിന്നു തട്ടിക്കൊണ്ടു പോയ സെമിനാരി റെക്ടറായ വൈദികന് മോചനം. ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ...

Business2 days ago

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ പണിയുറപ്പ്; റിവാര്‍ഡ് മോഹിച്ച് തലവച്ചാല്‍ കാശ് പോയ വഴികാണില്ല

മുംബൈ: എസ്ബിഐ അക്കൗണ്ട് ഉടമകളെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ് അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. അക്കൗണ്ടോ, ക്രെഡിറ്റ് കാര്‍ഡുകളോയുള്ള ഉപഭോക്താക്കളെയാണ് തട്ടിപ്പ് സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. റിവാര്‍ഡ് പോയിന്റുകളുടെ പേരിലാണ് തട്ടിപ്പ്....

Trending

Copyright © 2019 The End Time News