Connect with us

Tech

ചൈ​ന​യി​ൽ വി​ക്കി​പീ​ഡി​യ നി​രോ​ധി​ച്ചു

Published

on

 

ചൈ​ന​യി​ൽ വി​ക്കി​പീ​ഡി​യ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. ഏ​പ്രി​ൽ മു​ത​ലാ​ണ്​ എ​ല്ലാ ഭാ​ഷ​ക​ളി​ലും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ വി​ക്കി​പീ​ഡി​യ വ​ക്​​താ​വ്​ സാ​മ​ന്ത ലീ​ൻ പ​റ​ഞ്ഞു. ഫേ​സ്​​ബുക്ക്​, ട്വി​റ്റ​ർ, ഇ​ൻ​സ്​​റ്റ​ഗ്രാം തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ കാ​ല​ങ്ങ​ളാ​യി രാ​ജ്യ​​ത്ത്​ വി​ല​ക്കാ​ണ്. അ​തു​പോ​ലെ വി​ക്കി​പീ​ഡി​യ​യി​ൽ ജ​നാ​ധി​പ​ത്യ​ത്തെ പി​ന്തു​ണ​ക്കു​ന്ന ലേ​ഖ​ന​​ങ്ങ​ൾ​ക്കും വി​ല​ക്കു​ണ്ടാ​യി​രു​ന്നു. 2015 മു​ത​ൽ വി​ക്കി​പീ​ഡി​യ​യു​ടെ ചൈ​നീ​സ്​ ഭാ​ഷ​യി​ലു​ള്ള സൈ​റ്റു​ക​ളും നി​രോ​ധി​ച്ച​താ​ണ്.

Tech

വാട്‌സ് ആപ്പ്, സൂം ആപ്ലിക്കേഷനുകൾക്ക് ലൈസൻസ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

Published

on

ന്യൂഡൽഹി: വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നൽകുന്ന വാട്‌സ് ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇക്കാര്യങ്ങൾ വ്യവസ്ഥചെയ്യുന്ന ടെലികമ്യൂണിക്കേഷൻ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം അവതരിപ്പിച്ചു.

ടെലികമ്യൂണിക്കേഷൻ സേവനവും ടെലികമ്യൂണിക്കേഷൻ നെറ്റ്വർക്കും ലഭ്യമാക്കാൻ, സ്ഥാപനങ്ങൾ ലൈസൻസ് കരസ്ഥമാക്കിയിരിക്കണമെന്നാണ് കരട് ബില്ലിൽ പറഞ്ഞിരിക്കുന്നത്. ടെലകോം, ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ഫീസും പിഴയും ഒഴിവാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടെലികോം അല്ലെങ്കിൽ ഇന്റർനെറ്റ് സേവനദാതാക്കൾ ലൈസൻസ് തിരിച്ചേൽപ്പിക്കുന്ന പക്ഷം, ഫീസ് തിരിച്ചു നൽകാനും വ്യവസ്ഥ മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ത്യൻ ടെലികോം ബിൽ 2022-നെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തേടുന്നു എന്ന കുറിപ്പോടെ കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് കരട് ബില്ലിന്റെ ലിങ്ക് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു. കരട് ബില്ലിന്മേൽ പൊതുജനങ്ങൾക്ക് ഒക്ടോബർ 20നകം അഭിപ്രായം അറിയിക്കാം.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ ഇനി വളരെ എളുപ്പം, ഇംപോർട്ട് ഓപ്ഷൻ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

Published

on

ഇന്റർനെറ്റ് ഡാറ്റ നഷ്ടപ്പെടുത്താതെ തന്നെ ഇംപോർട്ട് ഓപ്ഷനിലൂടെ ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ സാധിക്കും
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. പുതിയ സ്മാർട്ട്ഫോണിലേക്ക് മാറുമ്പോൾ ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ ചാറ്റ് ബാക്കപ്പുകൾക്കാണ് വാട്സ്ആപ്പ് പരിഹാരം കാണുന്നത്. സാധാരണയായി ചാറ്റുകൾ ബാക്കപ്പ് ചെയ്യുമ്പോൾ ദീർഘ നേരത്തെ കാത്തിരിപ്പ് അനിവാര്യമാണ്. കൂടാതെ, ബാക്കപ്പ് ചെയ്യുമ്പോൾ ഡാറ്റ നഷ്ടവും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഇംപോർട്ട് ഓപ്ഷനുകൾ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.

ഇന്റർനെറ്റ് ഡാറ്റ നഷ്ടപ്പെടുത്താതെ തന്നെ ഇംപോർട്ട് ഓപ്ഷനിലൂടെ ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ സാധിക്കും. വാബീറ്റഇൻഫോ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും പുതിയ ബീറ്റ പതിപ്പായ 2.22.13.11 ലാണ് ഇംപോർട്ട് ഫീച്ചർ കണ്ടെത്തിയിട്ടുള്ളത്. ഈ ഫീച്ചർ നിലവിൽ വരുന്നതോടെ, ഉപയോക്താക്കൾക്ക് ക്ലൗഡ് സ്റ്റോറേജുകളിൽ ഉള്ളതുപോലെ ചാറ്റ് ബാക്കപ്പുകൾ ഫോണിന്റെ ലോക്കൽ സ്റ്റോറേജുകളിൽ ശേഖരിക്കാൻ സാധിക്കും. പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ തന്നെ ഈ ഫീച്ചർ എല്ലാം ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് സൂചന.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

ഗൂഗിളിന് 32000 കോടിയിലേറെ രൂപ പിഴ വിധിച്ച് യൂറോപ്യന്‍ യൂണിയന്‍ കോടതി

Published

on

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മുൻഗണന നൽകുന്നതിനായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് യൂറോപ്യൻ യൂണിയൻ കോടതി ഗൂഗിളിന് കനത്ത പിഴ ചുമത്തി. യൂറോപ്യൻ കമ്മിഷൻ ചുമത്തിയ 4.3 ബില്യൺ യൂറോ (34,087 കോടി രൂപ) പിഴയ്ക്കെതിരെ യൂറോപ്യൻ ജനറൽ കോടതിയിൽ ഗൂഗിൾ നൽകിയ അപ്പീൽ പരാജയപ്പെട്ടു. എന്നാൽ കമ്മീഷൻ അനുവദിച്ച തുകയിൽ നേരിയ കുറവ് വരുത്തിയ കോടതി 412.5 ദശലക്ഷം യൂറോ (32,699.86) പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു.

ഗൂഗിളിന്‍റെ സെർച്ച് എഞ്ചിന് പ്രയോജനം ലഭിക്കുന്നതിനായി ആൻഡ്രോയിഡ് ഉപകരണ നിർമ്മാതാക്കൾക്ക് ഗൂഗിൾ നിയമവിരുദ്ധമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി യൂറോപ്യൻ യുണിയൻ കോടതി നിരീക്ഷിച്ചു.

യൂറോപ്യൻ യൂണിയൻ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്. കേസ് അടിസ്ഥാന രഹിതവും തെറ്റായ ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് ഗൂഗിൾ പറയുന്നു.
Sources:Metro Journal

http://theendtimeradio.com

Continue Reading

Latest News

Travel17 mins ago

ഹയർസെക്കന്ററി പരീക്ഷ പാസാകുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസിന് ലേണേഴ്സ് ഒഴിവാകും

സംസ്ഥാനത്ത് ഇനി ഹയർസെക്കന്ററി പരീക്ഷ പാസാകുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസിന് ലേണേഴ്സ് ഒഴിവാകും. ഹയർ സെക്കന്‍ററി സിലബസിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പാഠപുസ്തകം വരുന്നു. പുസ്കത്തിന്‍റെ പ്രകാശനം മറ്റന്നാൾ...

Movie18 hours ago

‘Fast and Furious’ actor Lucas Black says role in new Christian film was an answer to prayer

Hollywood actor Lucas Black, who’s best known for his roles in “The Fast and The Furious” franchise and “NCIS: New...

world news19 hours ago

കാമറൂണിൽ തട്ടിക്കൊണ്ടുപോയ ക്രൈസ്തവരെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

റോം: തെക്കുപടിഞ്ഞാറൻ കാമറൂണിൽ തട്ടിക്കൊണ്ടുപോയ വൈദികര്‍ ഉള്‍പ്പെടെയുള്ള കത്തോലിക്ക വിശ്വാസികളെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. അഞ്ച് വൈദികരും ഒരു കത്തോലിക്ക സന്യാസിനിയും ഉൾപ്പെടെ മാംഫെ രൂപതയിൽ...

world news19 hours ago

കസ്റ്റഡിയിലെടുത്ത സുവിശേഷ പ്രഘോഷകരെ മോചിപ്പിക്കാൻ ചൈനയോട് ആവശ്യപ്പെട്ട് സന്നദ്ധ സംഘടന

ചൈന): ക്രൈസ്തവ കൂട്ടായ്മ സംഘടിപ്പിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത സുവിശേഷപ്രഘോഷകരെ മോചിപ്പിക്കാൻ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് എന്ന സന്നദ്ധ സംഘടന ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടു. മ്യാൻമറിന് സമീപമുള്ള...

Travel19 hours ago

അതിവേഗം കൊച്ചിയിലെത്താം; ജനശതാബ്ദി മോഡല്‍ എ.സി ബസ് സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

കൊച്ചി: കൊച്ചിയിലേക്ക് പുതിയ അതിവേഗ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി. ദിർഘ ദൂര യാത്രക്കാർക്ക് വളരെ വേഗത്തിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും, സർക്കാർ ഓഫീസുകളും മറ്റു...

politics2 days ago

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.40നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ...

world news2 days ago

ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം

ദുബൈ: ദുബൈയില്‍ താമസിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. കെട്ടിട ഉടമകള്‍, പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികള്‍, വാടകക്കാര്‍ എന്നിവര്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണെന്ന് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ്...

Travel2 days ago

ജപ്പാൻ നിർമ്മിത ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് വന്ദേ ഭാരത് എക്സ്പ്രസ്

പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് വേഗതയുടെ കാര്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് സ്വന്തമാകിയിരിക്കുകയാണ്. അർദ്ധ-അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് വെറും 52 സെക്കൻഡിനുള്ളിൽ...

world news2 days ago

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിന് ടെസ്റ്റ്‌

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും, ടെസ്റ്റ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചു. കുവൈത്ത്‌ എഞ്ചിനീയേർസ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും ടെസ്റ്റ്‌. ആദ്യ ഘട്ടത്തിൽ എഞ്ചിനീയർ തസ്തികയിലുള്ളവരിലായിരിക്കും...

world news2 days ago

നൈജീരിയയിൽ എൺപതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

അബൂജ: വടക്ക് – മധ്യ ഭാഗത്തും വടക്ക് പടിഞ്ഞാറൻ നൈജീരിയയിലുമായി രണ്ട് വ്യത്യസ്ത ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സായുധരായ അക്രമികള്‍ എണ്‍പതിലധികം ക്രൈസ്തവരെ ബന്ധികളാക്കി തട്ടിക്കൊണ്ടുപോയതായി...

breaking news2 days ago

ബ്രിട്ടീഷ് രാജ്ഞിയുടെ ചെങ്കോലിനെ അലങ്കരിച്ച ഏറ്റവും വലിയ വജ്രം ‘കുള്ളിനൻ I’ മടക്കി നൽകണമെന്ന് ദക്ഷിണാഫ്രിക്ക

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചെങ്കോലിനെ അലങ്കരിച്ച ലോകത്തെ അറിയപ്പെടുന്ന ഏറ്റവും വലിയ ക്ലിയർ കട്ട് വജ്രമായ ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ മടക്കി നൽകണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. കുള്ളിനൻ I...

Media2 days ago

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂളിന്റെ നവീകരിച്ച Website, Switch on ചെയ്തു.

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നവീകരിച്ച വെബ് സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം, സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് നിർവ്വഹിച്ചു....

Trending