Tech
ജിയോയ്ക്ക് വന്‍ എതിരാളി വരുന്നു … ഫ്രീ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനം നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ഹൈസ്പീഡ് ഇന്റര്‍നെറ്റിന്റെ ലോകത്ത് അതികായന്മാരായി തുടരുന്ന റിലയന്‍സ് ജിയോയ്ക്ക് വന്‍ എതിരാളി വരുന്നു. അത് മറ്റാരുമല്ല, കേരള സര്‍ക്കാര്‍ തന്നെ ! സംസ്ഥാനത്ത് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം കൂടാതെ ഫ്രീ കേബിള്‍ ടി.വി, ഫോണ്‍, വൈ-ഫൈ എന്നീ സംവിധാനങ്ങള്‍ക്കും ഒരുങ്ങുകയാണ് സര്‍ക്കാര്‍. പദ്ധതിക്ക് വേണ്ട സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ കൊറിയയില്‍ നടക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച വിദ്ഗ്ധ സംഘങ്ങള്‍ പരിശോധിച്ചതിനു ശേഷമായിരിക്കും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ പദ്ധതിക്കായി ഉപയോഗിക്കുക. പദ്ധതിക്ക് വേണ്ടതായ കണ്ട്രോള് റൂം ആലപ്പുഴയിലോ കൊച്ചിയിലോ ഡിസംബറോടെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് അറിയുന്നത്. കേരളത്തിലെ ബി.പി.എല്‍ കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും സര്‍ക്കാര്‍വക ഇന്റര്‍നെറ്റ് കണക്ഷന് എത്തിക്കാനുള്ള കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്വര്‍ക്ക് എന്നറിയപ്പെടുന്ന ”കെ. ഫോണ്‍?’ പദ്ധതിയുടെ ആദ്യഘട്ട സര്‍വെ ഇതിനകം പൂര്‍ത്തിയായി. രണ്ടു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പദ്ധതിയുടെ സര്‍വേ കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തിയായത്.
കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും കെ.എസ്.ഇ.ബിയും ചേര്‍ന്നു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ്, കേബിള്‍ ടി.വി തുടങ്ങി സര്‍വീസുകളാണ് കെ ഫോണ്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ജിയോയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസിനേക്കാള്‍ വലിയ പദ്ധതിയാണ് ആസൂത്രം ചെയ്തിരിക്കുന്നത് എന്നതിനാല്‍ ജിയോയ്ക്ക് വന്‍ എതിരാളിയാണ് വരാന്‍ പോകുന്നത്. കെ. ഫോണ്‍ പദ്ധതിയുടെ അടങ്കല്‍ തുക 1028.2 കോടിയാണ്. കിഫ്ബിയുടെ ബോര്‍ഡ് ഈ പദ്ധതിക്ക് നേരത്തെ തന്നെ 823 കോടി അനുവദിച്ചിരുന്നു. ഇന്റര്‍നെറ്റ് കണക്ഷന് എത്തിക്കുന്നത് കെ.എസ്.ഇ.ബിയുടെ ഹൈടെന്‍ഷന്‍ പ്രസാരണ ലൈനുകളിലൂടെയായിരിക്കും. ഇതിനാല്‍ റോഡ് കുഴിക്കല്‍ വേണ്ടിവരില്ല. സബ്സ്റ്റേഷന് വരെ എത്തുന്ന ഇത്തരം ലൈനുകളില്‍ നിന്നു നെറ്റ് കണക്ഷനുള്ള കേബിള്‍ കെ.എസ്.ഇ.ബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫീസുകളിലും എത്തിക്കാന്‍ പ്രാദേശിക ഏജന്‍സികളെ ചുമതലപ്പെടുത്തും. കേബിളിലൂടെ തന്നെ എത്തുന്ന ഇന്റര്‍നെറ്റ് കണക്ഷന് സര്‍ക്കാര്‍ ഓഫിസുകളില്‍ ഇ- ഗവേണന്‍സിനായി ഉപയോഗപ്പെടുത്തുന്നതിനു പുറമേ വീടുകളില്‍ ഫോണും ഇന്റര്‍നെറ്റും വേണമെങ്കില്‍ കേബിള്‍ ടി.വിയും നല്കാന് പ്രയോജനപ്പെടുമെന്നതാണ് പദ്ധതിയുടെ നേട്ടം. 12 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്കു സൗജന്യമായിട്ടാവും കണക്ഷന് നല്‍കുക. മറ്റുള്ളവര്‍ക്കു മാസം എത്ര തുക ഈടാക്കണമെന്നതിനെക്കുറിച്ച് ഇനി ആലോചിക്കും.
സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകളാണ് കെ ഫോണിന്റെ പരിധിയില്‍ വരുന്നത്. 52,746 കിലോമീറ്റര്‍ കേബിളുകള്‍ വഴിയാണ് കെ ഫോണ്‍ സര്‍വീസ് ലഭ്യമാക്കുക. ഹൈടെന്‍ഷന്‍ പ്രസാരണ ശൃംഖലയിലൂടെ ഇന്റര്‍നെറ്റ് കേബിള്‍ ഇടാന്‍ വേണ്ടി രൂപീകരിക്കുന്ന സംയുക്ത സംരംഭ കമ്പനിയില്‍ കെ.എസ്.ഐ.ടി.എല്ലിനും കെ.എസ്.ഇബിക്കും 50 ശതമാനം വീതം ഓഹരിയുണ്ടാകും. കോര്‍ നെറ്റ്വര്ക്കിനു കേബിള്‍ വലിക്കാനുള്ള നടപടികളിലേക്ക് ഐ.ടി മിഷന് സാങ്കേതിക സഹായത്തോടെ കെ.എസ്.ഐ.ടി.എല്‍ നീങ്ങുകയാണ്. കേബിളിടുന്ന ജോലി നവംബറില്‍ത്തന്നെ തുടങ്ങാനാണ് തീരുമാനം. കേബിള്‍ വഴി സംസ്ഥാനത്ത് 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും. അവിടെ നിന്നാണ് സര്‍വ സ്കൂളുകളിലും ആശുപത്രികളിലും ഓഫീസുകളിലും വീടുകളിലും നെറ്റ് ലഭ്യമാക്കുക. കലക്ടര്‍മാര്‍ ഓരോ ജില്ലയിലും വൈ-ഫൈ ഹോട്ട്സ്പോട്ട് ഏതൊക്കെ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കണമെന്ന ലിസ്റ്റ് നേരത്തെ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നല്കിയ ടെന്‍ഡറില്‍ കരാര്‍ ബി.എസ്.എന്‍.എല്ലിനാണു ലഭിച്ചിരിക്കുന്നത്.
Tech
മസ്കിന്റെ അതിവേഗ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് 32 രാജ്യങ്ങളിലെത്തി, ഉടനെ ഇന്ത്യയിലേക്ക്

ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇപ്പോള്‍ 32 രാജ്യങ്ങളില്‍ ലഭ്യമാണെന്ന് പ്രഖ്യാപിച്ചു. ലഭ്യതയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ട്വീറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്റ്റാര്‍ലിങ്കിന്റെ സേവനങ്ങള്‍ ലോകത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.
ലോകമെമ്ബാടുമുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തിന്റെ ലഭ്യത കാണിക്കുന്ന മാപ്പ് സ്റ്റാര്‍ലിങ്ക് ട്വിറ്ററില്‍ പങ്കിട്ടു. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും മിക്ക ഭാഗങ്ങളിലും സേവനം ലഭ്യമാണെന്ന് മാപ്പില്‍ കാണിക്കുന്നുണ്ട്.
തെക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവയുടെ ചില ഭാഗങ്ങളില്‍ സേവനം ഉടന്‍ ലഭിക്കുമെന്നും മാപ്പില്‍ നിന്നു മനസിലാക്കാം.
ഉടനടി സേവനം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. എന്നാല്‍ ‘ഉടന്‍ വരുന്നു’ എന്ന നീല നിറത്തിലാണ് ഇന്ത്യ അടയാളപ്പെടുത്തിയിരിക്കുന്നത്.
Sources:nerkazhcha
Tech
വാട്ട്സാപ് ഗ്രൂപ്പിൽ ഇനി 512 പേർ, സന്ദേശങ്ങൾ അഡ്മിനു നീക്കം ചെയ്യാം : പുതിയ മാറ്റങ്ങൾ ഇങ്ങനെ

കുഴപ്പം പിടിച്ച സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നൽകി വാട്സാപ് അടിമുടി മാറുകയാണ്. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. പുതിയ അപ്ഡേറ്റ് വരുന്നതോടെ വേണമെങ്കിൽ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം. ഉപയോക്താക്കൾ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങൾ വരുന്ന ആഴ്ചകളിൽ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും.
ഓരോ സന്ദേശത്തിനും ഇമോജികൾ വഴി, സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്ഷൻസ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം. ഇതിനു പുറമേ പുതുതായി വാട്സാപ് പ്രഖ്യാപിച്ചിരിക്കുന്ന അപ്ഡേറ്റുകൾ ഇവയാണ്.
ഒരു ഗ്രൂപ്പിൽ 256 അംഗങ്ങൾ എന്നത് 512 ആയി വർധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേർ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു.
ഗ്രൂപ്പിലെ അംഗങ്ങൾ വേണ്ടാത്തതെന്തെങ്കിലും പോസ്റ്റ് ചെയ്താൽ അതു ഡിലീറ്റ് ചെയ്യാൻ അഡ്മിൻ അംഗത്തിന്റെ കാലുപിടിക്കേണ്ട കാര്യമില്ല. മെസേജിൽ അമർത്തിപ്പിടിച്ച് ഡിലീറ്റ് ചെയ്യാം.
2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ ഒറ്റത്തവണ അയയ്ക്കാം. നിലവിൽ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂർണമായി അയയ്ക്കാനാവും. വലിയ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുന്ന ടെലിഗ്രാം മെസഞ്ചർ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കെയാണ് വാട്സാപ്പിലെ മാറ്റം.
വോയ്സ് കോളിൽ ഒരേസമയം 32 പേരെ വരെ ചേർക്കാം. ഇപ്പോൾ 8 പേരെയാണു ചേർക്കാവുന്നത്. 32 പേരിൽ കൂടുതലുള്ള കോളുകൾക്ക് നിലവിലുള്ള ഗ്രൂപ്പ് കോൾ സംവിധാനം തന്നെ ഉപയോഗിക്കാം.
വാട്സാപ് അപ്ഡേറ്റ് ചെയ്തിട്ടും ഈ സൗകര്യങ്ങളൊന്നും കിട്ടിയില്ലെങ്കിൽ ആശങ്കപ്പെടാനില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതൊക്കെ എല്ലാവരിലേക്കും എത്തും.
Sources:globalindiannews
Tech
മെയ് 31 മുതല്‍ ഫേസ്ബുക്കിലെ ഈ രണ്ട് സുപ്രധാന ഫീച്ചറുകള്‍ ലഭ്യമാകില്ല: വിശദവിവരങ്ങള്‍

ഫേസ്ബുക്ക് സുഹൃത്തുക്കളുമായി തങ്ങളുടെ സ്ഥാനം ട്രാക്ക് ചെയ്യാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന, ‘നിയര്‍ബൈ ഫ്രണ്ട്സ്’, അപ്ഡേറ്റുകള്‍ക്കും പ്രവചനങ്ങള്ക്കുമുള്ള ‘കാലാവസ്ഥാ മുന്നറിയിപ്പുകള്‍’ എന്നിങ്ങനെ, ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള രണ്ട് ടൂളുകള്‍ നിര്‍ത്തലാക്കുമെന്ന്, സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഉപയോക്താക്കളെ അറിയിക്കാന്‍ തുടങ്ങി.
‘2022 മെയ് 31ന് ശേഷം ‘നിയര്‍ബൈ ഫ്രണ്ട്സ്’, ‘കാലാവസ്ഥാ മുന്നറിയിപ്പുകള്‍’ എന്നിവ ലഭ്യമാകില്ലെന്ന് ഉപയോക്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ ഫേസ്ബുക്ക് വ്യക്തമാക്കുന്നു.
2022 ഓഗസ്റ്റ് 1 വരെ ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഹിസ്റ്ററി കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയുമെന്നും അതിന് ശേഷം, ഇവ സെര്‍വറുകളില്‍ നിന്ന് മായ്ക്കപ്പെടുമെന്നും ഫേസ്ബുക്ക് പ്രസ്താവിച്ചു. 2022 മെയ് 31ന് ഈ പ്രവര്‍ത്തനങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ നിരീക്ഷിക്കുന്നതും ശേഖരിക്കുന്നതും അവസാനിപ്പിക്കുമെന്നും ഫേസ്ബുക്ക് പ്രസ്താവിച്ചു. എന്നാല്‍, കമ്ബനി ഇനി ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഡാറ്റ ശേഖരിക്കില്ലെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. മറ്റ് ഫംഗ്ഷനുകള്‍ക്കായി ലൊക്കേഷന്‍ ഹിസ്റ്ററി ശേഖരിക്കുന്നത് തുടരുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
Sources:azchavattomonline
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news12 months ago
1,470 Christians Killed in Nigeria Within Four Months
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news11 months ago
Pastor TB Joshua in Eternity