Connect with us
Slider

Mobile

ഫേസ്ബുക്ക് മൊബൈല്‍ ആപ്പില്‍ ന്യൂസ് വിഭാഗം കൂടി ഉള്‍പ്പെടുത്തി

Published

on

 

ന്യൂയോര്‍ക്ക്: സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ ന്യൂസ് വിഭാഗവും ഉള്‍പ്പെടുത്തി. ഫേസ്ബുക്ക് മൊബൈല്‍ ആപ്പില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന ‘ന്യൂസ് ടാബില്‍’ പ്രവേശിച്ചാല്‍ തലക്കെട്ടുകള്‍ കാണാം. ഇവിടെനിന്ന് നേരിട്ട് ന്യൂസ് സൈറ്റുകളിലേക്കോ ആപ്പുകളിലേക്കോ പോകാം.
ആദ്യ ഘട്ടം എന്നോണം അമേരിക്കയിലാണ് ന്യൂസ് ടാബ് ആരംഭിച്ചിരിക്കുന്നത്. വോള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ബസ്ഫീഡ് ന്യൂസ്, ബിസിനസ് ഇന്‍സൈഡര്‍, എന്‍.ബി.സി, യു.എസ്.എ ടുഡേ, ലോസ് ആഞ്ചലസ് ടൈംസ് തുടങ്ങിയ വാര്‍ത്താ മാധ്യമങ്ങളുമായി സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സേവനത്തിന് പ്രതിഫലമായി ഈ സ്ഥാപനങ്ങള്‍ക്ക് ഫേസ്ബുക്ക് പണം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ആപ് അപ്‌ഡേഷനില്‍ പുതിയ മാറ്റങ്ങള്‍ ലഭ്യമാവും. ഡിജിറ്റല്‍ യുഗത്തിലെ വാര്‍ത്താ വിതരണത്തിന് പുതിയ രീതി അവലംബിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Mobile

വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു.

Published

on

 

ഡാർക് മോഡ്
ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും.

ഡിലീറ്റ് മെസേജ്
ചില മെസേജുകൾ അയച്ച ശേഷം ‘അതങ്ങു വേഗം ഡിലീറ്റ് ചെയ്തേക്കണം’ എന്നു പറയുന്ന സംവിധാനം തന്നെയാണിത്. അയയ്ക്കുന്ന സന്ദേശം എത്ര സമയം കഴിയുമ്പോൾ ഡിലീറ്റ് ആവണം എന്ന് അയയ്ക്കുമ്പോൾ തന്നെ അടയാളപ്പെടുത്താം. ഒരു മണിക്കൂർ, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ദൈർഘ്യം ക്രമീകരിക്കാം. ‘ആയുസ്സെത്തു’മ്പോൾ അങ്ങനൊരു മെസേജ് അവിടുണ്ടായിരുന്നു എന്നതിന്റെ തെളിവ് അവശേഷിപ്പിക്കാതെ മാഞ്ഞുപോകും.സ്നാപ്ചാറ്റിലും ടെലിഗ്രാമിലുമൊക്കെയുള്ള സ്വയം ഡിലീറ്റ് ആവുന്ന മെസേജ് തന്നെയാണിത്.

മൾട്ടി ഡിവൈസ് സപ്പോർട്ട്
ഒരേ ഫെയ്സ്ബുക് അക്കൗണ്ട് കംപ്യൂട്ടറിലും ഫോണിലും ഒക്കെ ഉപയോഗിക്കുന്നതുപോലെ ഒരേ വാട്സാപ് അക്കൗണ്ട് പല ഉപകരണങ്ങളിൽ ഉപയോഗിക്കാം. ഒരു നമ്പറിൽ ഒറ്റ വാട്സാപ് എന്ന പ്രശ്നത്തിനു പരിഹാരം. മ്യൂട് ചെയ്ത സ്റ്റേറ്റസുകൾക്കു മാത്രമായുള്ള മ്യൂട്ടഡ് സ്റ്റേറ്റസ് ടാബും ക്യുആർ കോഡ് സ്കാൻ ചെയ്ത് കോൺടാക്ട് സേവ് ചെയ്യുന്ന സംവിധാനവും ഉൾപ്പെടെ ഉപയോഗപ്രദമായ വേറെയും പുതുമകളുണ്ട്. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്കു നിലവിൽ ലഭ്യമായ ഈ സംവിധാനങ്ങൾ വാട്സാപ് അപ്ഡേറ്റ് വഴി വരും ദിവസങ്ങളിൽ എല്ലാവർക്കും ലഭിക്കും.

Continue Reading

Mobile

മൊബൈൽ നിരക്ക് നാളെ മുതൽ കൂടും , കോൾ ,ഡേറ്റ നിരക്കുകളിൽ 50% വർധന

Published

on

 

ന്യൂഡൽഹി ∙ മൊബൈൽ സേവനദാതാക്കളായ വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളിൽ 50% വരെ വർധന. നാളെ നിലവിൽ വരും. റിലയൻസ് ജിയോയുടെ നിരക്കിൽ 40% വരെ വർധന വെള്ളിയാഴ്ച നിലവിൽവരും. ബിഎസ്എൻഎലും നിരക്ക് വർധിപ്പിച്ചേക്കും. നാലു വർഷം മുൻപു ജിയോ രംഗത്തുവരുന്നതായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണു മൊബൈൽ കമ്പനികൾ നിരക്കുകളിൽ കാര്യമായ മാറ്റം വരുത്തുന്നത്. വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെയാണു വർധന. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന പരിധിയില്ലാത്ത’ കോളുകൾക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളിൽ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളിൽ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം. ഇത് കഴിഞ്ഞുള്ള കോളുകൾക്കു മിനിറ്റിനു 6 പൈസ വീതം ഈടാക്കും.  ജിയോയുടെ വരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവ നിരക്കുവർധനയ്ക്കു നേരത്തേ തീരുമാനമെടുത്തിരുന്നു.

പുതുക്കിയ നിരക്കുകൾ:-

എയർടെൽ 28 ദിവസം

35 രൂപ (49 രൂപ), +14 (40%)

129 രൂപ (148 രൂപ), +19 (15%)

169 രൂപ (248 രൂപ), +79 (47%)

199 രൂപ (248 രൂപ), +49 (25%)

249 രൂപ  (298 രൂപ), +49 (20%)

82 ദിവസം

448 രൂപ (598 രൂപ/84 ദിവസം), +150 (33%)

499 രൂപ (698 രൂപ/84 ദിവസം), +199 (40%)

336 ദിവസം

998 രൂപ (1498രൂപ/365  ദിവസം), +500 (50%)

365 ദിവസം

1699 രൂപ (2398 രൂപ), +699 (41%)

വൊഡാഫോൺ–ഐഡിയ 

28 ദിവസം

129 രൂപ (149 രൂപ), +20 (16%)

199 രൂപ (249 രൂപ), +50 (25%)

229 രൂപ (299 രൂപ), +70 (31%)

84 ദിവസം 

459 രൂപ (599 രൂപ), +140 (31%)

365 ദിവസം

999 രൂപ (1499 രൂപ), +500 (50%)

1699 രൂപ (2399 രൂപ), +700 (41%).

Continue Reading

Subscribe

Enter your email address

Featured

Mobile3 hours ago

വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു.

  ഡാർക് മോഡ് ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും....

Media4 hours ago

ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമപുരസ്‌കാരം ഡോ.എം.സ്റ്റീഫന്

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 ലെ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഡോ.എം.സ്റ്റീഫന്. നവംബര്‍ 11...

us news4 hours ago

വാഷിംഗ്ടണില്‍ വ്യഭിചാരം നിയമവിധേയമാക്കാന്‍ നീക്കം: ശക്തമായ എതിര്‍പ്പുമായി ക്രൈസ്തവസഭ

വേശ്യാവൃത്തിയും വ്യഭിചാരവും നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഇതര ക്രൈസ്തവസഭകള്‍ രംഗത്ത് വന്നു. വ്യഭിചാരം കുറ്റകരമല്ലാതാക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കൗണ്‍സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍...

Travel4 hours ago

ഹെല്‍മെറ്റ് പരിശോധന; ആദ്യ ദിവസം പിഴയായി ലഭിച്ചത് രണ്ടര ലക്ഷം രൂപ

  തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്. ഇന്നലെ മാത്രം പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റില്ലാതെ...

Media2 days ago

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8 ഞായറാഴ്ച വൈകുന്നേരം...

Movie2 days ago

കലോത്സവ കിരീടം പാലക്കാടിന്

  മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ സംസ്ഥാന സ്കൂൾ കലോൽസവ കിരീടം പാലക്കാട് സ്വന്തമാക്കി. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ നേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം...

Trending